തിരുവനന്തപുരം. വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും അടക്കം നിരവധി പേരാണ് ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്
ആർ ജെ ലാവണ്യ അന്തരിച്ചു
കുവൈറ്റിലെ ആദ്യ മലയാളം റേഡിയോക്ക് ശബ്ദം പകര്‍ന്ന ആർ ജെ ലാവണ്യ (41)വിട വാങ്ങി. അർബുദ ചികിൽസയിലായിരുന്നു.
ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയിരുന്നു രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ )
പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു.
ക്ലബ്ബ് എഫ് എം, റെഡ് എഫ് എം, യു എഫ് എം , റേഡിയോ രസം എന്നിവിടങ്ങളിൽ ജോലി ചെയ്തു. സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്’ ‘
അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല .
വസുന്ധര വിഹായസ് എന്നിവർ മക്കളാണ്.
തമലം മരിയൻ അപാർട്ട്മെൻ്റി ൽ പൊതുദർശനത്തിനു ശേഷം
തൈക്കാട് ശാന്തികവാടത്തിൽ നാളെ സംസ്കാരം.
എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ കേസ്
ചെങ്ങന്നൂർ: ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്ക് എതിരെ ആർപിഎഫിന്റെ നടപടി. എറണാകുളത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ യാണ് ചെങ്ങന്നൂർ ആർപിഎഫ് കേസെടുത്തത്.
യാത്രക്കാരുടെ പരാതിയെ തുടർന്ന് ചെങ്ങന്നൂർ ആർപിഎഫ് സിഐ
A. P..വേണുവിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ S. സുരേഷും സംഘവും നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിനിൽ സ്ത്രീകൾക്ക് വേണ്ടി മാത്രം സവരണം ചെയ്തിട്ടുള്ള കോച്ചിൽ യാത്ര ചെയ്ത 7 ഓളം പുരുഷയാത്രക്കാർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ റെയിൽവേ നിയമം 162 പ്രകാരം ആണ് കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള റെയ്ഡുകൾ ഉണ്ടായിരിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെങ്ങന്നൂർ ആർപിഎഫ് സിഐ. A. P. വേണു അറിയിച്ചു.
ഹിറ്റടിച്ച് ‘രായൻ’… ധനുഷ് ചിത്രം 150 കോടി ക്ലബ്ബിൽ
ധനുഷ് ചിത്രം ‘രായൻ’ ആഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നു. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ്.
ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം കൂടിയാണ് രായൻ. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 75 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഒരു ധനുഷ് സിനിമ തമിഴ്‌നാട്ടിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ ചിത്രമാണ് രായൻ.
സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു.
പഞ്ചാബ് അതിർത്തിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ ബിഎസ്എഫിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
പഞ്ചാബ്:
ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ ബിഎസ്എഫ് വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം
ഇന്നലെ രാത്രിയാണ് അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സൈന്യം തിരികെ പോകാൻ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ അതിർത്തിയിലേക്ക് നുഴഞ്ഞു കയറുന്നതിൽ നിന്ന് പിൻമാറിയിരുന്നില്ല
ഇതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് ബിഎസ്എഫ് വിശദീകരിക്കുന്നു. ജമ്മുവിൽ അടക്കമുണ്ടായ ഏറ്റുമുട്ടലുകൾക്ക് പിന്നിലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കാട്ടാക്കട സിപിഎം ഓഫീസ് ആക്രമണം: ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. ആക്രമണത്തിന് പിന്നിൽ വർഗീയ താത്പര്യമാണെന്ന് സിപിഎം ആരോപിച്ചു
എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് എസ് ഡി പി ഐ പ്രതികരിച്ചത്. സംഭവം രാഷ്ട്രീയപ്രേരിതമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്
ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം നടന്നത്. ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം ഓഫീസ് ആക്രമിക്കുകയും ഓഫീസിന് സമീപത്തുണ്ടായിരുന്ന പ്രവർത്തകർക്ക് നേരെ വാൾ വീശുകയുമായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട്: എതിര്‍ ഹര്‍ജി തള്ളി
സ്വകാര്യതയെ ബാധിക്കുന്ന ഭാഗം ഒഴികെ പുറത്ത് വിടാമെന്ന് ഹൈക്കോടതി
കൊച്ചി. ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗം ഒഴികെ പുറത്ത് വിടാമെന്ന് ഹൈക്കോടതി.റിപ്പോർട്ട് പുറത്തുവിടരുതന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറഞ്ഞത്.
റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന് നിലപാടാണ് സാംസ്കാരിക വകുപ്പും, വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്.
വിമൻ ഇൻ കളക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.
സി പി എം ഓഫീസ് ആക്രമിച്ച് എസ്ഡിപിഐ, ഏഴുപേർ അറസ്റ്റിൽ
തിരുവനന്തപുരം . കാട്ടാക്കടയിൽ..അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരുമാണ് പിടിയിലായത്. അക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്.
.
തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സി.പി.എം ഓഫീസിനുനേരെ ആക്രമണമുണ്ടായത്. ഇരുചക്ര വാഹനങ്ങളിലെത്തിയ ഇരുപതംഗ സംഘം ഓഫീസ് ആക്രമിക്കുകയും ഓഫീസിനു പുറത്തുനിന്ന പ്രവർത്തകർക്കുനേരെ വാൾ വീശിയെന്നും സി പി എം പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ ഏഴുപേരെയാണ് ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
എസ്ഡിപിഐ പ്രവർത്തകരായ ഹാജ, നിഷാദ്,അൽ അമീൻ, മുനീർ,അൽ അമീൻ എന്നിവരും ഡിവൈഎഫ്ഐ പ്രവർത്തകരായ അമൽ, അഖിൽ എന്നിവരുമാണ് അറസ്റ്റിലായത്.ആക്രമണത്തിൽ നാലു പേർ പരിക്കേറ്റ് ചികിത്സയിലാണ്.സംഭവം രാഷ്ട്രീയപ്രേരിതമാണോ എന്ന് അന്വേഷിച്ചു കണ്ടെത്തണമെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കിള്ളിയിലെ ടർഫിൽ വച്ച് നേരത്തെയുണ്ടായ സംഘർഷത്തിന്റെ ബാക്കിയെന്നോണമാണ് ഇന്നലത്തെ അക്രമമെന്നാണ് പോലീസിന് ലഭിച്ച സൂചന.ആക്രമണത്തിനു പിന്നിൽ വർഗീയതാൽപര്യമെന്ന് സി.പി.എം വ്യക്തമാക്കി. പങ്കില്ലെന്ന് എസ്.ഡി.പി.ഐയും പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ ഒഴികെ പുറത്ത് വിടാമെന്ന് ഹൈക്കോടതി
കൊച്ചി. ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ ഒഴികെ പുറത്ത് വിടാമെന്ന് ഹൈക്കോടതി.റിപ്പോർട്ട് പുറത്തുവിടരുതന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറഞ്ഞത്.
റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന് നിലപാടാണ് സാംസ്കാരിക വകുപ്പും, വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്.
വിമൻ ഇൻ കളക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.




































