Home Blog Page 2326

സ്വാതന്ത്ര്യദിനം: ഡൽഹിയിൽ ഫിദായീൻ ആക്രമണത്തിന് സാധ്യതയെന്ന് വിവരം, സുരക്ഷാ സേന അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സുരക്ഷാ സേന അതീവ ജാഗ്രതയിൽ. ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടന ഫിദായീൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾക്ക് രഹസ്യവിവരം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത കടുപ്പിച്ചത്. ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം.

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് സുരക്ഷാ സേനകൾ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ ഈ ദിവസം തന്നെ ആക്രമണത്തിന് തിരഞ്ഞെടുക്കാൻ സാധ്യത കുറവാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാകും ഭീകരർ ആക്രമണത്തിന് പദ്ധതിയിടുകയെന്നാണ് ഇൻ്റലിജൻസ് നിഗമനം.

ഇക്കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കത്വയോട് അതിർത്തി പങ്കിടുന്ന ഗ്രാമത്തിലൂടെ ആയുധവുമായി രണ്ട് അജ്ഞാതർ കടന്നുപോയ വിവരം ഇൻ്റലിജൻസിന് ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ, ജൂൺ ഒന്നിന് സ്ഫോടകവസ്തു ശേഖരം ജമ്മു കശ്മീരിൻ്റെ ഉൾപ്രദേശത്ത് എത്തിയതായും റിപ്പോർട്ടുണ്ട്. സുരക്ഷാ സേനയുടെ സ്ഥാപനങ്ങൾ, ക്യാമ്പുകൾ, വാഹനങ്ങൾ തുടങ്ങിയവ ലക്ഷ്യംവെച്ചാകാം ഇവ എത്തിച്ചതെന്നും ഇൻ്റലിജൻസ് സംശയിക്കുന്നു.

പാകിസ്ഥാൻ്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ വിഘടനവാദികൾ, ഭീകരർ തുടങ്ങിയവർ പഞ്ചാബ്, ജമ്മു കശ്മീരിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമാണെന്ന് ഇൻ്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, അമർനാഥ് യാത്ര എന്നിവ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇവർ മുതിർന്നേക്കുമെന്നാണ് റിപ്പോർട്ട്. കത്വ, ദോഡ, ഉദ്ദംപുർ, രജൗരി, പൂഞ്ച് ജില്ലകളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾ ഇക്കാര്യം അടിവരയിടുന്നതാണെന്നും റിപ്പോ‍ർട്ടിൽ പറയുന്നു.

എന്താണ് ഫിദായീൻ ആക്രമണം?

ഒരുതരത്തിലുള്ള ചാവേ‍ർ ആക്രമണമാണ് ഫിദായീൻ ആക്രമണം. ലക്ഷ്യത്തെ ആക്രമിക്കാനായി ഒരു വ്യക്തി സ്വന്തം ജീവൻ ത്യാഗം ചെയ്യുന്നതാണിത്. അറബിക് വാക്കായ ഫിദായി (ത്യാഗം ചെയ്യുന്നവൻ) യിൽനിന്നാണ് ഫിദായീൻ എന്ന വാക്ക് ഉത്ഭവിച്ചത്. മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ വിവിധ ഭീകരസംഘടനകൾ ഫിദായീൻ ആക്രമണം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ നടത്തിയ, പുൽവാമ ആക്രമണം, ഉറി ആക്രമണം, പാ‍ർലമെൻ്റ് ആക്രമണം എന്നിവ ഒരുതരത്തിലുള്ള ഫിദായീൻ ആക്രമണങ്ങളായിരുന്നു.

ഡൽഹിയിൽ വ്യാഴാഴ്ച രാവിലെ തന്നെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7:30ന് ചെങ്കോട്ടയിൽ പതാക ഉയർത്തും. പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്യും. 11-ാം തവണയാണ് മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. അതിന് ശേഷം വിവിധ സേനകളുടെ പരേഡ് നടക്കും.

വാർത്താനോട്ടം

2024 ആഗസ്റ്റ് 14 ബുധൻ

BREAKING NEWS

?അർജുന് വേണ്ടി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ ഷിരൂരിൽ ഗംഗാ വലിപുഴയിലിറങ്ങി

?അർജുന് വേണ്ടിയുള്ള തിരച്ചിലിൽ മത്സ്യതൊഴിലാളികളും പങ്കെടുക്കുന്നു.

?സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

? കേരളീയം ?

? കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കി കണ്ടെത്തി.

? വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ ഇന്നലെ മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയതെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഓഗസ്റ്റ് 20നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

? വയനാട് പുനരധിവാസത്തിനായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. വയനാടിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ളവര്‍ സംഭാവന നല്‍കിവരുകയാണ്.

? വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി പോത്ത് കല്ല് ചാലിയാറില്‍ തെരച്ചിലിനു പോയ 14 അംഗ സംഘം പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്ന് പരപ്പന്‍പാറയിലെ വനമേഖലയില്‍ കുടുങ്ങി.

? വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഉപഭോക്തൃ കേസില്‍ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

? ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ചരിത്ര നേട്ടം. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് 42-ാം സ്ഥാനത്തും ദന്തല്‍ കോളേജ് 21-ാം സ്ഥാനത്തുമാണുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ഈ വര്‍ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

? കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്.

? പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 267 പേര്‍ക്കാണ് ഇത്തവണ പൊലീസ് മെഡല്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരാണ് പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.

? വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ വിവാദമായ സ്‌ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് ഇടത് വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്ക് സ്‌കീന്‍ ഷോട്ട് ലഭിച്ചത്. റെഡ് ബറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ് സന്ദേശമെത്തിച്ചത്.

? ഗുരുവായൂര്‍ ദേവസ്വം സൂക്ഷിച്ചിരുന്ന 124 കിലോ ആനക്കൊമ്പുകളും പല്ലുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. ആനയുടെ കൊമ്പുകള്‍ നശിപ്പിക്കാനോ ഉപേക്ഷിക്കാനോ ദേവസ്വത്തിന് അനുവാദമില്ലാത്ത സാഹചര്യത്തില്‍ ഇവ ഏറ്റെടുക്കണമെന്ന് ദേവസ്വം വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

?? ദേശീയം ??

? ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംസ്ഥാന സര്‍ക്കാര്‍ സംഭവം അവഗണിക്കുകയാണെന്നും പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

? പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് . കൊല്‍ക്കത്ത ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിധി .

? പശ്ചിമ ബംഗാളില്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

? എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റ ദിവസം ആറ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണിത്. തിരുവനന്തപുരം – ചെന്നൈ, ചെന്നൈ – ഭുവനേശ്വര്‍, ചെന്നൈ – ബാഗ്ഡോഗ്ര, കൊല്‍ക്കത്ത – വാരണാസി, കൊല്‍ക്കത്ത – ഗുവാഹത്തി, ഗുവാഹത്തി – ജയ്പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.

?? അന്തർദേശീയം ??

?ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കു തക്കതായ ശിക്ഷ നല്‍കണമെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്.

?? കായികം??

? നൂറ് ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ ഇനി വിധി പറയുക.

അമ്മ ജീവനൊടുക്കി, നിർത്താതെ കരഞ്ഞ് കുഞ്ഞ്; ആദിവാസിക്കുട്ടിയെ പാലൂട്ടി അമൃത

അഗളി (പാലക്കാട്: പെറ്റമ്മ മരിച്ചതറിയാതെ ആ കുഞ്ഞു നിർത്താതെ കരഞ്ഞത് അമ്മിഞ്ഞപ്പാലിനു വേണ്ടിയായിരുന്നു. കണ്ടുനിൽക്കാൻ അമൃതയ്ക്കു കഴിഞ്ഞില്ല. നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാത്സല്യത്തോടെ പാലൂട്ടി. കുഞ്ഞ് സ്വന്തം അമ്മയുടെ നെഞ്ചിലെന്ന പോലെ അമൃതയുടെ ചൂടേറ്റു കിടന്നു. കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡിൽ ലവൽ സർവീസ് പ്രൊവൈഡറാണു സ്നേഹാമൃതം ചുരത്തിയ ആ അമ്മ.

അട്ടപ്പാടി വണ്ടൻപാറയിൽ തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയ ആദിവാസി യുവതി സന്ധ്യയുടെ (27) നാലു മാസം പ്രായമുള്ള മകൻ മിദർശാണു നിർത്താതെ കരഞ്ഞത്. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ വർക്കർക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതാണ് അമൃത.

മൃതദേഹം എത്തുന്നതു കാത്തു ദുണ്ടൂരിൽ സന്ധ്യയുടെ വീട്ടിലിരിക്കുമ്പോഴാണു തൊട്ടടുത്ത് സന്ധ്യയുടെ സഹോദരിയുടെ വീട്ടിൽ മിദർശ് നിർത്താതെ കരയുന്നതു കണ്ടത്. കുഞ്ഞുമിദർശിന്റെ കരച്ചിൽ കേട്ട് അമൃതയുടെ അമ്മമനം തുടിച്ചു. അമൃത ഓർത്തത് എട്ടു മാസം പ്രായമായ തന്റെ മകൾ വേദയുടെ മുഖമാണ്. കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടുകാർ അനുവദിച്ചു. വിശപ്പും ക്ഷീണവും മാറി ഉറങ്ങിയ മിദർശിനെ ബന്ധുക്കൾക്കു കൈമാറിയാണു മടങ്ങിയത്.

‘വസ്ത്രമില്ലാതെ മൃതദേഹം, കാലുകൾ 90 ഡിഗ്രി അകന്നു; അവൾ അത്രത്തോളം പിച്ചിച്ചീന്തപ്പെട്ടു’ ആരോപണങ്ങളുമായി കുടുംബം

കൊൽക്കത്ത: ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിക്ക് പുറത്ത് മൂന്നുമണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മൃതദേഹം കാണാൻ അനുവദിച്ചതെന്നും കുടുംബം ആരോപിച്ചു. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു കുറ്റകൃത്യവുമായി പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

‘‘ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിക്കാൻ ഫോൺ വിളിച്ചത്. മകൾ ആത്മഹത്യ ചെയ്തെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു’’– ഡോക്ടറുടെ പിതാവ് വെളിപ്പെടുത്തി. മകളുടെ വിവാഹം അടുത്തവർഷം നടത്താനുദ്ദേശിച്ചിരുന്നതാണ്. മകളെ ഇനി തിരിച്ചുകിട്ടില്ല. എന്നാൽ അവൾക്ക് നീതി വേണം. ജനങ്ങളെ സേവിക്കാനാണ് അവൾ വന്നത്. പക്ഷേ സ്വയം ഇല്ലാതാകേണ്ടി വന്നു. നെഞ്ചുരോഗ വിഭാഗത്തിനെതിരെ ശക്തമായ അന്വേഷണം നടക്കണം. നീതിയല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ആത്മഹത്യയെന്ന് അറിയിച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാൻ ചെസ്റ്റ് മെഡിസിൻ അസിസ്റ്റന്റ് സൂപ്രണ്ടിനും വകുപ്പ് മേധാവിക്കും പൊലീസ് സമൻസ് അയച്ചു.

‘‘മകളെക്കുറിച്ച് അറിഞ്ഞ് തകർന്ന അവസ്ഥയിലായിരുന്നു മാതാവ്. മകളുടെ മുഖമെങ്കിലും കാണിച്ചുതരാൻ പറഞ്ഞ് മാതാപിതാക്കൾ അപേക്ഷിച്ചെങ്കിലും മൂന്നുമണിക്കൂറോളം അവരെ കാത്തുനിർത്തി. പിന്നീട് പിതാവിനെ മാത്രമാണ് മൃതദേഹം കാണാൻ അനുവദിച്ചത്. ഒരു ചിത്രം മാത്രം അദ്ദേഹം പകർത്തി. മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. കാലുകൾ 90 ഡിഗ്രി അകന്നാണിരുന്നത്. ഇടുപ്പെല്ല് തകർന്നാൽ മാത്രമേ ഇങ്ങനെയുണ്ടാകൂ. അവൾ അത്രത്തോളം പിച്ചിച്ചീന്തപ്പെട്ടിരുന്നു’’– കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയിരുന്ന ബന്ധു പറഞ്ഞു.

സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് കഴിഞ്ഞദിവസം കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിയായ കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പാലക്കാട് സിപിഐ വിമതരെ പിന്തുണച്ച് കെഇ ഇസ്‌മായിലിൻ്റെ നീക്കം; അമ്പരന്ന് സിപിഐ നേതൃത്വം

പാലക്കാട്: പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിമതരെ പിന്തുണച്ച മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ നീക്കത്തിൽ അമ്പരന്ന് പാലക്കാട്ടെ സിപിഐ. ചെർപ്പുളശ്ശേരിയിൽ പ്രാദേശിക മാധ്യമങ്ങളോടാണ് സേവ് സിപിഐ ഫോറം രൂപീകരിച്ചവരെ പിന്തുണച്ചും, ജില്ലാ നേതൃത്വത്തെ വിമർശിച്ചും ഇസ്മായിൽ രംഗത്തെത്തിയത്.

കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് പാലക്കാട് സിപിഐയിൽ വിഭാഗീയത രൂക്ഷമായത്. സംഘടന വിരുദ്ധ പ്രവ4ത്തനം നടത്തിയെന്ന് പാ4ട്ടി കമ്മിഷൻ കണ്ടെത്തിയവരെ പുറത്താക്കി. ഇതേ തുട4ന്നുണ്ടായ അസ്വസ്ഥതകൾ ഉൾപാ4ട്ടി പ്രശ്നമായി മാറി. ഇതോടെ പുറത്താക്കൽ ഏകപക്ഷീയമെന്നാരോപിച്ച് നടപടി നേരിട്ടവരുടെ നേതൃത്വത്തിൽ ജില്ലാ കൗൺസിലിന് ബദലായി സേവ് സിപിഐ ഫോറം രൂപീകരിച്ചു. ഈ സംവിധാനത്തെ ശരിവെക്കുന്ന തരത്തിലാണ് മുതി4ന്ന നേതാവ് കെഇ ഇസ്മായിലിന്റെയും പ്രതികരണം.

ആളുകളെ പുറത്താക്കുകയല്ല, പരമാവധി ആളുകളെ ചേ4ത്തുപിടിച്ച് ശക്തിപ്പെടുത്തുകയാണ് പാ4ട്ടി നിലപാട്. താൻ അറിയുന്ന നേതാക്കൾ ഇരുപക്ഷത്തുമുണ്ടെന്നും പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇസ്മായിൽ പറഞ്ഞു. ഇസ്മായിലിന്റെ വിമ4ശനത്തിൽ മറുപടി പറയാനില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻറെ നിലപാട്. അതേസമയം നിലവിലെ എഐവൈഎഫിലെ നേതാക്കളെ അണിനിരത്തി സേവ് യുവജന ഫെഡറേഷൻ രൂപീകരിക്കാനുള്ള നീക്കത്തിലാണ് സമാന്തര വിഭാഗം.

ചെരുപ്പ് ബാഗ് തെർമോകോൾ മാലിന്യം കരാർ കമ്പനിക്ക് കൈമാറി

മൈനാഗപ്പള്ളി .മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ചെരുപ്പ് ബാഗ് തെർമോകോൾ മാലിന്യം ശേഖരിച്ചു. പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായി നാല് ടണ്‍ മാലിന്യമാണു ഇത്തരത്തിൽ വാർഡുകളിൽ നിന്ന് ശേഖരിച്ചത്. ചെരുപ്പ് ബാഗ് തെർമോകോൾ മാലിന്യ ശേഖരണത്തിന്‍റെ ഉദ്ഘാടനം ബഹുമാനപെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ നിര്‍വഹിച്ചു. പഞ്ചായത്തിലെ ഇരുപത്തി രണ്ട് വാര്‍ഡുകളിലെ തിരഞ്ഞെടുത്ത 44 കേന്ദ്രങ്ങളാണ് ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത്‌ ഒരുക്കിയിരുന്നത്.ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് പഞ്ചായത്ത്‌ നേരത്തെതന്നെ അറിയിപ്പ് നല്‍കിയിരുന്നു.തുടർന്ന് തരംതിരിച്ച ഇത്തരം മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായി കരാർ കമ്പനിക്ക് കൈമാറി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ മനാഫ് മൈനാഗാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു ജനപ്രതിനിധികളായ പി. എം സെയ്ദ്, രജനി സുനിൽ, ഷാജി ചിറക്കുമേൽ, സെക്രട്ടറി ഇ. ഷാനവാസ്‌,VEO മാരായ പി. സുനിത, മായ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

ഹിണ്ടൻ ബർഗ് റിപ്പോർട്ട്: സെബി ഘടനയിൽ പുനസംഘടന ആലോചിച്ച് കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി. ഹിണ്ടന്‍ ബർഗ് റിപ്പോർട്ട്: സെബി ഘടനയിൽ പുനസംഘടന ആലോചിച്ച് കേന്ദ്രസർക്കാർ.അധ്യക്ഷനും അംഗങ്ങൾക്കും ഉള്ള അധികാര അവകാശങ്ങൾ പുനർ നിശ്ചയിക്കും.വിനോദ് അദാനിയുടെ കമ്പനിയിലെ നിക്ഷേപം സംബന്ധിച്ച് മാധവി ബുചിനോട് ധനമന്ത്രാലയം വിശദീകരണം തേടുമെന്നും വിവരം .മൈൻഡ് സ്പേസിന് സെബി ഐപിഒ അംഗീകാരം നൽകിയതും കേന്ദ്രസർക്കാർ വിലയിരുത്തും.
അതേസമയം ഹിണ്ടൻ ബർഗ് റിപ്പോർട്ടില്‍ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി രേഖകൾ. അഗോറ എന്ന ഇന്ത്യൻ കൺസൾട്ടിംഗ് സ്ഥാപനത്തിൽ മാധവിക്കു നിലവിലുള്ളത് 99% ഓഹരി. മാധവിയുടെ ഭർത്താവ് ധബൽ ബുച്ചിൻ അഗോറയുടെ ഡയറക്ടർ. 2022 ൽ 2.19 കോടി രൂപ കൺസൾട്ടിങ്ങിലൂടെ മാധബിക്ക് വരുമാനം ലഭിച്ചു. 2018 ഫെബ്രുവരി 26 ന് മാധവിക്കു ഇമെയിൽ ആയി ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ വിനോദ് അദാനിയുടെ കമ്പനിയുടെ അക്കൗണ്ടിന്റെ ഘടനാ വിവരങ്ങൾ

സ്വകാര്യ ബസ്സുകളിൽ പരിശോധന

കോട്ടയം. ജില്ലയിലെ സ്വകാര്യ ബസ്സുകളിൽ പരിശോധന കർശനമാക്കി മോട്ടാർ വാഹന വകുപ്പ്. എറണാകുളം റൂട്ടിൽ ഉണ്ടായ ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പാലായിലും കോട്ടയത്തും നടത്തിയ പരിശോധനയിൽ 17 ബസ്സുകൾക്ക് എതിരെ നടപടി. വേഗ പൂട്ട് വിച്ഛേദിച്ച നിലയിൽ കണ്ടെത്തിയ ബസ്സുകളുടെ സർവീസ് തടഞ്ഞു. മറ്റ് പ്രദേശങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കോട്ടയം എറണാകുളം റൂട്ടിലെ ബന്ധുകളുടെ അമിതവേഗതയിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചിരുന്നു

പുതുപ്പാടിയിലും താമരശ്ശേരിയിലും എംഡിഎംഎ വേട്ട

കോഴിക്കോട്. പുതുപ്പാടിയിലും താമരശ്ശേരിയിലും എംഡിഎംഎ വേട്ട.പുതുപ്പാടിയിൽ 20.25 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായി.അടിവാരം സ്വദേശി സലാഹുദ്ദീൻ ആണ് പിടിയിലായത്.താമരശ്ശേരിയിൽ രണ്ടു പേരെ എംഡിഎംഎയുമായി പിടികൂടി.തച്ചംപൊയിൽ സ്വദേശികളായ തർഹീബ്, ഷജീർ എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്ന് രണ്ടു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ഓച്ചിറ മുൻ പഞ്ചായത്ത് പ്രസിഡൻ്റും വ്യാപാരിയുമായ എം ഒ ഇബ്രാഹിംകുട്ടി നിര്യാതനായി

ഓച്ചിറ. മുൻ പഞ്ചായത്ത് പ്രസിഡൻ്റും , ഓച്ചിറ ഷാജി ഫാൻസി ഗ്രൂപ്പുകളുടെ ഉടമയും , ആദ്യകാല വ്യാപാരിയുമായ എം.ഒ.ഇബ്രാഹിംകുട്ടി നിര്യാതനായി. .കബറടക്കം ഇന്ന് വൈകിട്ട് 3.30ന് ഓച്ചിറ വടക്കേ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ നടക്കും. യുണൈറ്റഡ് മർച്ചൻസ് ചേമ്പർ( യു എം സി) സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും, താലൂക്ക് വർക്കിംഗ് പ്രസിഡണ്ടും ഓച്ചിറ യൂണിറ്റ് പ്രസിഡൻ്റുമായ എം.ഇ.ഷാജി യുടെ പിതാവാണ്