വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. കഥാപാത്രങ്ങളില്‍ പരകായ പ്രവേശം നടത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന വിക്രമിന്റെ അഭിനയ മികവ് വീണ്ടും കൈയടി നേടുന്നു. വിക്രത്തിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. മാളവിക മോഹനും കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ഒപ്പത്തിനൊപ്പമുണ്ട്. അതേസമയം സിനിമയുടെ ദൈര്‍ഘ്യവും നരേഷനും നെഗറ്റീവ് മാര്‍ക്കിടുന്നവരുണ്ട്. ജി.വി. പ്രകാശിന്റെ സംഗീതവും രഞ്ജിത്തിന്റെ മേക്കിങും സിനിമയുടെ വിജയ ഫോര്‍ഫുമലയാണ്.
ആദ്യ ഷോകളുടെ പ്രതികരണം തുടരുകയാണെങ്കില്‍ തമിഴ് സിനിമാ ചരിത്രത്തിലെ മറ്റൊരു വമ്പന്‍ സിനിമയാകും തങ്കലാന്‍ എന്നുറപ്പ്. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാന്‍ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്. അടുത്ത തവണത്തെ ദേശീയ പുരസ്‌കാരം വിക്രം ‘തൂക്കു’മെന്നാണ് ആരാധകര്‍ പറയുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാനൊരുക്കിയിരിക്കുന്നത്. കെജിഎഫ് (കോലാർ ഗോൾഡ് ഫീൽഡ്)നെ പശ്ചാത്തലമാക്കിയാണ് തങ്കലാന്റെ പ്രമേയം. ബ്രിട്ടീഷ് ഭരണകാലത്ത് കെജിഎഫിലെ സ്വർണം കണ്ടെത്താനായി എത്തുന്ന ഒരുകൂട്ടം ആളുകളും അവരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.
തങ്കം പോലെ തങ്കലാൻ… തിയേറ്ററുകളെ ഇളക്കിമറിച്ച് വിക്രം ചിത്രം
ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് അഗ്നി രക്ഷാസേന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു.
പ്ലാസ്റ്റിക് കവറിലായതിനാല്‍ കൂടുതല്‍ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാല്‍, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ന്‍റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും 100ന്‍റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. കെട്ടുകളുടെ എണ്ണം പരിശോധിച്ചതിൽ നിന്നാണ് നാലു ലക്ഷം രൂപയുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും വെള്ളത്തിനുമിടയിലായാണ് പണം അടങ്ങിയ കവര്‍ കുടുങ്ങികിടന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.
കേരളത്തിൽ ഡോക്ടര്‍മാര്‍ നാളെ സൂചന പണിമുടക്ക് നടത്തും
കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ നാളെ സൂചന പണിമുടക്ക് നടത്തും. പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്‍റ് ഡോക്ടര്‍മാരും നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കുമെന്ന് കെഎംപിജിഎ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ജമ്മു കാശ്മീരിലെ കുല്‍ഗാമിൽ മേഘവിസ്‌ഫോടനം; ഒരു മരണം, മൂന്ന് പേർക്ക് പരുക്ക്
ന്യൂ ഡെൽഹി:ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന മേഘ വിസ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കുൽഗാം ജില്ലയിലെ ദംഹാൽ ഹഞ്ചിപുര മേഖലയിലാണ് മേഘവിസ്‌ഫോടനം നടന്നത്.
തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവർത്തനവും തെരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താർ അഹമ്മദ് ചൗഹാനാണ് മരിച്ചത്. പരുക്കേറ്റവരിൽ ഒരാളെ തിരിച്ചറിഞ്ഞു.
ഈ മാസമാദ്യം കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്‌ഫോടനം സംഭവിച്ചിരുന്നു. അന്ന് ശ്രീനഗർ-ലേ ദേശീയ പാത സഹിതം 190ലധികം റോഡുകൾ അടച്ചിടേണ്ട സാഹചര്യം ഉടലെടുത്തിരുന്നു.
പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ. ടി. കുന്ന് സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം പാക്കിൽ കവലയിൽ തീപിടുത്തം
കോട്ടയം. പാക്കിൽ കവലയിൽ തീപിടുത്തം.
ഹയറിങ്ങ് സ്ഥാപനങ്ങൾ സൂക്ഷിക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 ന് ആയിരുന്നു സംഭവം. കടയിലുണ്ടായിരുന്ന ഹയറിങ് സാധനങ്ങൾ പൂർണമായും കാത്തു നശിച്ചു . കോട്ടയത്തു നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത് .
സ്ഥാപന ഉടമ റെജി കട തുറന്ന ശേഷം മറിയപ്പള്ളിയിലെ സംസ്കാര സ്ഥലത്ത് സാധനം കൊടുക്കുന്നതിനായി പോയ സമയത്തായിരുന്നു തീപിടുത്തമുണ്ടായത് .തുടർന്ന് കൂടിക്കൂടിയ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തീവ്രതത്തിന്റെ കാരണം കണ്ടെത്താനായില്ല
കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു
ആലുവ . നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു .
എടത്തല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷെബിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ മകൾ ഐഫ സെയിൻ (5)ആണ് മരിച്ചത്.
അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ രണ്ട് കൈകളും ഒടിഞ്ഞു . ഭാര്യക്കും പരിക്കേറ്റു.കാർ അമിത വേഗതയിലായിരുന്നു. പ്രതി പിടിയിൽ .
നഗരത്തിൽ വഴിയാത്രക്കാരന്റെ തലയിൽ കടയുടെ ചുവരിൽ പിടിപ്പിച്ചിരുന്ന വലിയ ഗ്ലാസ് വീണ് അപകടം
തൃശ്ശൂർ. നഗരത്തിൽ വഴിയാത്രക്കാരന്റെ തലയിൽ കടയുടെ ചുവരിൽ പിടിപ്പിച്ചിരുന്ന വലിയ ഗ്ലാസ് വീണ് അപകടം. വഴിയാത്രക്കാരൻ ആയ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണന്റെ തലയിൽ ഗ്ലാസ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വരാജ് റൗണ്ടിലെ മണികണ്ഠൻ ആലിന് സമീപം രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. ഈ സമയം നടന്നുവന്ന ഗോപാലകൃഷ്ണന്റെ തലയിൽ ഗ്ലാസ് പതിച്ചു.
കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ കെട്ടിടത്തിൽ ഉള്ളതിനാൽ താഴത്തെ നിലയിലെ കടകൾ താൽക്കാലികമായി ഫയർഫോഴ്സ് അടപ്പിക്കുകയും. ഫുട്പാത്തിലൂടെ ഉള്ള ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്. 15 വർഷം മുമ്പ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട നിരവധി കെട്ടിടങ്ങളാണ് സ്വരാജ് റൗണ്ടിന് ചുറ്റും അപകട ഭീഷണി ഉയർത്തി ഇപ്പോഴും സ്ഥിതി ചെയ്യുന്നത്.
REP. IMAGE
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരുക്ക്
കോതമംഗലം: കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. ചേറങ്ങനാൽ പത്തനാ പുത്തൻപുര അവറാച്ചനാണ്(75) പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വടക്കുംഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന അവറാച്ചനെ കാട്ടാന പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പരിസരസവാസികളെ വിളിച്ചുകൂട്ടി അവറാച്ചനെ ആശുപത്രിയിലേക്ക് മാറ്റിയത്. വാരിയെല്ലിന് പിന്നിലും തുടയിലുമാണ് പരുക്കേറ്റത്.
പിറ്റിഎ യോഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് മർദ്ദനം; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: സ്കൂൾ പിറ്റിഎ യേഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് നേരെ കൈയ്യേറ്റവും ആക്രോശവും.മലയാലപ്പുഴ കെ എം പി എൽ പി എ സി ലെ പ്രഥമധ്യാപിക ഗീതാ രാജുവിന് നേരെയാണ് അക്രമണം ഉണ്ടായത്.സംഭവത്തോടനുബന്ധിച്ച് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിഎ യോഗത്തിനിടയ്ക്ക് ണ് അക്രമം. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദ്ദനമേറ്റത് -സംഭവത്തിൽ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പോലീസ് അറസ്റ്റ് ചെയ്തു
ഇന്നലെ വൈകിട്ട് മൂന്നേ മുപ്പതോടെയാണ് സംഭവം.പിടിഎ യോഗം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു കോഴിക്കുന്ന് സ്വദേശി വിഷ്ണു എസ് നായർ അസഭ്യവർഷവുമായി സ്കൂളിന് അകത്തേക്ക് എത്തിയത് -ഇത് തടയാൻ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ച ഗീത രാജുവിന്റെ ഭർത്താവിനും മർദ്ദനമേറ്റതായി പരാതിയുണ്ട് -പിന്നെയും അസഭ്യ വർഷവുമായി ഏറെനേരം സ്കൂളിനടുത്ത് തന്നെ തുടർന്ന യുവാവിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു -മുൻപും ഇയാൾ സ്കൂളിൽ വന്ന ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു -എന്താണ് ആക്രമണ കാരണം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല .വിഷ്ണു എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടൻതന്നെ കോടതിയിൽ ഹാജരാക്കും



































