Home Blog Page 2323

ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി സ്ത്രീകൾ

കൊൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി സ്ത്രീകൾ. കൊൽക്കത്തയിൽ തെരുവുകൾ വീണ്ടെടുക്കൂ എന്ന പേരിൽ വൻ പ്രതിഷേധ പ്രകടനം നടന്നു.കോളേജ് സ്ക്വയർ അടക്കമുള്ള ഇടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
അതേസമയം കേസന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയ്, ആശുപത്രിയുടെ മുൻ പ്രിൻസിപ്പൽ, സൂപ്രണ്ട് അടക്കമുള്ളവരെയും, നാലാം നിലയിലെ ടിസിടിവി ദൃശ്യങ്ങളിൽ കണ്ട ഏഴ് ജൂനിയർ ഡോക്ടർമാരെയും സിബിഐ സംഘം ഉടൻ ചോദ്യം ചെയ്യും.
വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത് വന്നു.പോലീസിനും സംസ്ഥാന സർക്കാറിനും വീഴ്ച പറ്റിയെന്ന ആരോപണം തള്ളിയ മമതാ ബാനർജി, 12 മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെന്നും, തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ ആകില്ലെന്നും പ്രതികരിച്ചു.

ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം​; പ്രതിഷേധപ്പന്തലും ആശുപത്രിയും അടിച്ച് തകർത്തു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണമുണ്ടായി.

തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ പ്രതികരിച്ചു. അതേസമയം കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി വി ആനന്ദ ബോസ് വൈസ് ചാൻസലർമാരുടെ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്. സർവകലാശാലകൾ വനിതാ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ​ഗവർണർ നിർദേശിച്ചു. ബം​ഗാൾ പോലീസ് പൂർണ പരാജയമാണെന്നും, സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ​ഗവർണർ വിമർശിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി ​ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും.

7 മണിമുതൽ 11വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി കെഎസ്ഇബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍‍ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണമാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നു. പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിലാണ് വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് അറിയിച്ചത്. വൈദ്യുതി ലഭ്യതയുടെ പരിമിതി എത്ര ദിവസം നേരിടേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടില്ല.

സംസ്ഥാനത്ത് മഴ ശക്തമാകുകയും അണക്കെട്ടുകളിലെ നീരൊഴുക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ലെന്ന സൂചനകളാണ് മുൻപ് അധികൃതർ നൽകിയത്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വ്യക്തമായത്.

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരം 5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ ത്രീ ഫേസിലേക്ക് മാറുന്നത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസിലായി വീതിക്കപ്പെടുന്നതുകൊണ്ടുതന്നെ വയറിംഗിൻ്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ്. 1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാവുന്നതാണെന്ന് കെഎസ്ഇബി കൂട്ടിച്ചേർത്തു.

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ടു ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാത ചുഴിയും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീന ഫലമായാണ് മഴ.  തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള ലക്ഷദ്വീപ് കർണ്ണാടക തീരങ്ങളിൽ നിന്ന്  മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

അതിശക്തമായ മഴ തുടരും; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയുടെയും റായലസീമ മുതൽ കന്യാകുമാരി മേഖലവരെയുള്ള ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴക്കും നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ചചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 kmph വരെയും (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണം.

ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിലുള്ളത്.

യെല്ലോ അലേർട്ട്

15 – 08 – 2024: ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട് , മലപ്പുറം
16 – 08 – 2024: : കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട് , കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം
17 – 08 – 2024: : പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം,
18 – 08 – 2024: : പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം , തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഞായറാഴ്ചവരെ കേരള തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശപ്പെട്ട കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും കർണാടക തീരങ്ങളിൽ സമാന കാലാവസ്ഥയ്ക്കാണ് സാധ്യത.

ഞായറാഴ്ചവരെ ലക്ഷദ്വീപ് തീരം അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് എന്നിവിടങ്ങളിൽ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

വിദേശ രാജ്യങ്ങളിൽ നിരവധി അവസരം; നോർക്ക റൂട്ട്സ് നഴ്സിങ് രജിസ്ട്രേഷൻ ആരംഭിച്ചു, റിക്രൂട്ടിങ് ഇവിടങ്ങളിലേക്ക്

തിരുവനന്തപുരം: മലയാളികൾക്ക് വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങിൽ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസ യോഗ്യതയുളളവർക്കാണ് രജിസ്റ്റർ ചെയ്യാൻ കഴിയുകയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
നിലവിൽ ജർമനി (ട്രിപ്പിൾ വിൻ), യുണൈറ്റഡ് കിങ്ഡം – യു കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്ലൻഡ് & ലാബ്ര‍‍ഡോർ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെൻറുകൾ.

www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് ബയോഡാറ്റ അപ്‍ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാൻ കഴിയും. ജോലി ചെയ്യാൻ താൽപര്യമുളള രാജ്യങ്ങൾക്കും മുൻഗണന നൽകാം. അധിക ഭാഷായോഗ്യതകൾ മറ്റ് യോഗ്യതകൾ എന്നിവ നൽകാനും സംവിധാനമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻററിൻറെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21ന് കൊല്ലം ജില്ലയിൽ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻഡിപിആർഇഎം പദ്ധതി പ്രകാരമാണ് ക്യാമ്പ്.
പൂരം ഇനി പഴയ പെരുമയിൽ; തൃശൂർ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് സുരേഷ് ഗോപി

താൽപര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻററിൻറെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Kerala News: അതിശക്തമായ മഴ തുടരും; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

കുട്ടിക്കാലത്തെ മനോഹര ചിത്രം പങ്കിട്ട് അഹാന, നല്ല ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്ക് പോകുന്നത് ഇഷ്ടപ്പെട്ടിരുന്നുവെന്നും താരം

കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. രാഷ്ട്രീയത്തിലെ കാര്യങ്ങളെക്കുറിച്ചാണ് അച്ഛന്റെ പോസ്‌റ്റെങ്കില്‍ അമ്മയും മക്കളും ഫാമിലിയിലെ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്. ദിയ കൃഷ്ണയൊഴികെ മറ്റുള്ളവരെല്ലാം ഇതിനകം സിനിമയില്‍ മുഖം കാണിച്ചവരാണ്. അഭിനയ മേഖലയില്‍ നിന്ന് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ദിയ അത് സ്വീകരിച്ചിരുന്നില്ല. റീല്‍സിലൂടെയായി അഭിനയവും ഡാന്‍സും വഴങ്ങുമെന്ന് ദിയ തെളിയിച്ചതാണ്. ഓണ്‍ലൈന്‍ ബിസിനസിലാണ് ഇപ്പോള്‍ ദിയ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

വീട്ടിലെ പരീക്ഷണ വസ്തു താനായിരുന്നുവെന്ന് അഹാന കൃഷ്ണ പറഞ്ഞിരുന്നു. ആദ്യത്തെ കുഞ്ഞായിരുന്നതിനാല്‍ അച്ഛനും അമ്മയും എല്ലാം പരീക്ഷിച്ച് നോക്കിയിരുന്നത് എന്നിലായിരുന്നു. അത് അമ്മു പറയുന്നത് കൃത്യമാണെന്ന് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിരുന്നു. അഹാന ഒത്തിരി സംസാരിക്കുമായിരുന്നു ചെറുപ്പത്തില്‍. അതുപോലെ ഭക്ഷണപ്രിയ ആയിരുന്നു. ആരെന്ത് കൊടുത്താലും കഴിക്കുമായിരുന്നു. ഭക്ഷണ കാര്യങ്ങളില്‍ അങ്ങനെ നിര്‍ബന്ധങ്ങളൊന്നുമില്ല. ഇന്നും ആ ശീലം അതേപോലെയുണ്ട്. തനിക്ക് വേണ്ടത് കൃത്യമായി തന്നെ അമ്മു കഴിച്ചോളുമെന്ന് സിന്ധു പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുട്ടിക്കാലത്തെ മനോഹരമായൊരു ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ഒരു ഫാമിലി ഫ്രണ്ട് അയച്ച് തന്ന ഫോട്ടോയാണ്. 2005 ഏപ്രില്‍ മാസത്തില്‍ എടുത്ത ഫോട്ടോയാണ്. അന്ന് അമ്മയുടെ വയറ്റിലാണ് ഹന്‍സു. നാല് മാസമാണെന്ന് തോന്നുന്നു. ഈ ദിവസത്തെക്കുറിച്ച് എനിക്കങ്ങനെ ഓര്‍മ്മയില്ല. പക്ഷേ, പുറത്ത് ഫംഗക്ഷന് പോവാനും രുചികരമായ ഭക്ഷണം കഴിക്കാനും ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഗര്‍ഭിണിയായിരുന്നതിനാല്‍ അമ്മ ഈ ഭക്ഷണമൊന്നും അത്ര ആസ്വദിക്കാന്‍ സാധ്യതയില്ല.

ആ സമയത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നതില്‍ നല്ല ഡ്രസും ചെരിപ്പുമാണ് ഇട്ടിട്ടുള്ളത്. മിക്കതും ചെന്നൈയില്‍ നിന്നും വാങ്ങിക്കുന്നതാണ്. അന്ന് ഞങ്ങള്‍ക്ക് എല്ലാം ലിമിറ്റഡായിരുന്നു. മൂന്നോ നാലോ ജോഡി നല്ല ഡ്രസും ചെരിപ്പുകളും ഉണ്ടാവും. പോവുന്നിടത്തെല്ലാം അത് തന്നെ ഇട്ടിട്ട് പോവും. വീണ്ടും ഇടുന്നതിലൊന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്ത് വാര്‍ഡ്രോബില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. അതുപോലെ എവിടെയെങ്കിലും പോവുമ്പോള്‍ ഏത് ഇടണമെന്ന കണ്‍ഫ്യൂഷനും വരാറുണ്ട്. ഏറ്റവും മികച്ചത് തന്നെ ധരിക്കാനായി ശ്രദ്ധിക്കും.

അതുപോലെ അന്ന് അമ്മ എങ്ങനെയാണോ മുടി കെട്ടിത്തരുന്നത് അത് വെച്ച് അങ്ങ് പോവും. മനോഹരമായൊരു കാലഘട്ടത്തിലെ മധുരമുള്ള ഓര്‍മ്മകളാണ് ഇതൊക്കെ. ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ഞങ്ങളാരും അറിഞ്ഞിരുന്നില്ല. എല്ലാവരും ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു. അക്കാലത്ത് അമ്മയുടെ ഫോണിലുണ്ടായിരുന്ന റിംഗ് ടോണാണ് ഈ പാട്ട്. ഞങ്ങള്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായിരുന്നു ഈ പാട്ട് എന്നുമായിരുന്നു അഹാന കുറിച്ചത്. നിരവധി പേരാണ് അഹാനയുടെ പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ച് എത്തിയിട്ടുള്ളത്. എത്ര മനോഹരമായാണ് അഹാന കുട്ടിക്കാലത്തെ വരച്ച് കാട്ടിയതെന്നായിരുന്നു ആരാധകരും പറഞ്ഞത്. ഇതിനകം തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

അറിയാമോ എൻഡോമെട്രിയോസിസ്? അറിയാം ഇവയുടെ ലക്ഷണങ്ങൾ

ഗര്‍ഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എന്‍ഡോമെട്രിയം. എന്നാല്‍ ഗര്‍ഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ എന്‍ഡോമെട്രിയം കോശങ്ങള്‍ വളരുന്ന അവസ്ഥയെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് വിളിക്കുന്നത്. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നത

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് എന്‍ഡോമെട്രിയോസിസിന്റെ പ്രധാനപ്പെട്ട ലക്ഷണം.

ആര്‍ത്തവത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ഈ വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും. വിട്ടുമാറാത്ത പെല്‍വിക് വേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, സ്ഥിരമായുള്ള അടിവയര്‍ വേദന, ആര്‍ത്തവസമയത്തെ മലബന്ധം, ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം, മലവിസര്‍ജന സമയത്തെ ശക്തമായ വേദന തുടങ്ങിയവയൊക്കെ എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്.

രാജ്യം ഇന്ന് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ…

രാജ്യം ഇന്ന് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കമാന്‍ഡര്‍ അരുണ്‍ കുമാര്‍ മേത്തയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. വികസിത ഭാരതം 2047 എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയം. ക്ഷണിക്കപ്പെട്ട ആറായിരത്തോളംപേര്‍ ചെങ്കോട്ടയിലെ ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. പാരിസ് ഒളിംപിക്സില്‍ പങ്കെടുത്ത കായിക താരങ്ങള്‍ മുതല്‍ ഗോത്രസമൂഹ, കര്‍ഷക പ്രതിനിധികള്‍ക്കുമെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്. കര്‍ശന സുരക്ഷയിലാണ് രാജ്യതലസ്ഥാനം.
സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും. രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകളും ജീവന്‍രക്ഷാ പതക്കങ്ങളും മുഖ്യമന്ത്രി സമ്മാനിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ ഗവര്‍ണര്‍ രാജ്ഭവനില്‍ നല്‍കുന്ന ചായ സല്‍ക്കാരം വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണയുണ്ടാകില്ല. 

78–ാം സ്വാതന്ത്ര്യ ദിന നിറവിൽ രാജ്യം, ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി∙ രാജ്യത്തിന്റെ 78–ാം സ്വാതന്ത്ര്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും.

ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലും ജമ്മുവിലും ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വിഐപികൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.

ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത്. ഇന്ത്യൻ നാവിക സേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിക്കുന്നത് . കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തിലാണ് ഗാർഡ് ഓഫ് ഓണർ നൽകുക. കരസേനാ സംഘത്തെ മേജർ അർജുൻ സിങ്, നാവിക സേനാ സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ ഗുലിയ ഭാവേഷ് എൻ.കെ., വ്യോമസേനാ സംഘത്തെ സ്‌ക്വാഡ്രൺ ലീഡർ അക്ഷര ഉനിയാൽ എന്നിവർ നയിക്കും. അഡിഷനൽ ഡിസിപി അനുരാഗ് ദ്വിവേദിയാണ് ഡൽഹി പൊലീസ് സംഘത്തെ നയിക്കുക. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന സമയത്ത് കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള ഓരോ ഓഫിസർമാരും 32 മറ്റ് റാങ്കുകാരും, ഡൽഹി പൊലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് രാഷ്ട്രീയ സല്യൂട്ട് സമർപ്പിക്കും.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ വ്യോമസേനാ ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തും. വിങ് കമാൻഡർ അംബർ അഗർവാളും വിങ് കമാൻഡർ രാഹുൽ നൈൻവാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ.

പുഷ്പ വർഷത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 2,000 ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ (കര, നാവിക, വ്യോമസേന) കേഡറ്റുമാർ ആഘോഷങ്ങളിൽ പങ്കെടുക്കും. 500 നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) വോളണ്ടിയർമാരും പങ്കെടുക്കും. കേരളത്തിൽനിന്ന് 30 ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളും ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കും.