Home Blog Page 2324

കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സ്വദേശി രാഹുൽ ശർമ്മയും

കൊല്ലം. കേരള ക്രിക്കറ്റ് അസോസിയേഷൻ ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സ്വദേശി രാഹുൽ ശർമ്മ ഇടം നേടി. ലേലത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സ് ആണ് രാഹുലിനെ സ്വന്തമാക്കിയത്. കേരളത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ഏരീസ് പട്ടോടി ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റൻ കൂടിയാണ് രാഹുൽ. 16 വയസിന് താഴെ പ്രായക്കാരുടെ ക്രിക്കറ്റ് സ്റ്റേറ്റ് ടീം അംഗം, കേരള യൂണിവേഴ്‌‌സിറ്റി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു

ഭാര്യയെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ നോക്കിയ ആള്‍ക്ക് മര്‍ദ്ദനം, പ്രതി പിടിയില്‍

കരുനാഗപ്പള്ളി: ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.
തൊടിയൂർ വേങ്ങറ നാസില മൻസിൽ നബിദ് (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നബിദിന്റെ ഭാര്യയെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ നോക്കിയതിലുള്ള വിരോധത്താൽ പരാതിക്കാരന്റെ ഫോൺ നിലഞ്ഞു എറിഞ്ഞു പൊട്ടിക്കുകയും തടിപ്പത്തല് വെച്ച് തലയടിച്ച് പൊട്ടിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെയും പ്രതിക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഒളി സങ്കേതത്തിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, റഹീം എസ് സിപിഓ മാരായ ഹാഷിം, രാജീവ്, മനു ലാൽ സിപിഓ സജീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തർക്കപരിഹാര കോടതിയും; ഗുസ്തിയില്‍ വെള്ളി മെഡല്‍ ഇല്ല

പാരീസ്: ഒളിംപിക്സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്‍റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു. കോടതിയുടെ വിശദമായ വിധി പിന്നീട് വരും.

ജമ്മുവില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീര്‍. ജമ്മുവില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികന് ഏറ്റുമുട്ടലിൽ വീരമൃത്യു. ക്യാപ്റ്റൻ ദീപക് സിങ് ആണ് വീരമൃത്യു വരിച്ചത്. ഒരു ഭീകരനെ വധിച്ചതായ സൈന്യം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യവും വിലയിരുത്തണം ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു.

കശ്മീരിലെ ദോഡയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ക്യാപ്റ്റൻ ദീപക് സിങ് ഏറ്റുമുട്ടലിൽ വീര മൃത്യുവരിച്ചു. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. ഏറ്റുമുട്ടൽ ഉണ്ടായ പ്രദേശത്തുനിന്ന് എ കെ 47, എം ഫോർ റൈഫിൾ ബാഗുകൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് നാലു ഭീകരർ ഒളിച്ചിരിക്കുന്നായാണ് വിവരം. ഈ മേഖലകളിൽ സൈന്യത്തിൻറെ തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തന്നെ പട്നിടോപിലെ അകർ വനത്തിൽ സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരുന്നു.


ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ദില്ലിയിൽ ഉന്നത തല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഉള്ള സുരക്ഷാ സാഹചര്യവും യോഗം വിലയിരുത്തി.

മൊബൈൽ നമ്പർ ബ്ളോക്ക് ചെയ്തതിന് പെൺകുട്ടിക്ക് നടുറോഡിൽ ക്രൂര മർദ്ദനം

കൊച്ചി. മൊബൈൽ നമ്പർ ബ്ളോക്ക് ചെയ്തതിന് പെൺകുട്ടിക്ക് നടുറോഡിൽ ക്രൂര മർദ്ദനം. കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് എടുത്തു. തൃക്കാക്കര കെ.എം.എം കോളേജിന് മുന്നിലാണ് സംഭവം. പെൺകുട്ടിയെ സുഹൃത്തായ കോട്ടയം സ്വദേശി കൂവപ്പള്ളി വീട്ടിൽ അൻസലിനെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്ത്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. കമ്പനി നിയമത്തിന് വിരുദ്ധമാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന കേസിലാണ് നടപടി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സെഷന്‍സ് കോടതിയുടെ നോട്ടീസ്. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും സെപ്തംബര്‍ 27ന് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണം

നഴ്‌സിങ് വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു

ചാത്തന്നൂര്‍: അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു. പകല്‍ക്കുറി കല്ലറക്കോണം ശ്രീചന്ദ്രികയില്‍ ആരോമല്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി ജവഹര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. ആരോമല്‍ ഓടിച്ചിരുന്ന ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയിടിച്ച് വീണതാണ് മരണകാരണം.
തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിയായ ആരോമല്‍ കല്ലറക്കോണത്തു നിന്ന് ബൈക്കില്‍ പാരിപ്പള്ളിയിലെത്തിയാണ് ബസ് കയറി തിരുവനന്തപുരത്ത് പഠിക്കാന്‍ പോകുന്നത്. തിരികെ പാരിപ്പള്ളിയിലിറങ്ങി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ചൊവ്വാഴ്ച രാത്രി വീട്ടിലേയ്ക്ക് തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. അമ്മ: അമ്പിളി. സഹോദരി: അരുണിമ. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കല്ലറക്കോണത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മിയ്യണ്ണൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാരിപ്പള്ളി പോലീസ് കേസെടുത്തു.

മദ്യപിക്കാനെത്തിയ ആളെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ എത്തിയ 52-കാരനെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച യുവാവ് പോലീസ് പിടിയിലായി. വള്ളികുന്നം, രാജീവ് ഭവനില്‍ രാജീവ് (24) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി ബാറിലെ എത്തിയ വിളയില്‍ വടക്കതില്‍ വീട്ടില്‍ ഡേവിഡ് ചാക്കോയെ കബളിപ്പിച്ചാണ് രാജീവ് സ്വര്‍ണ്ണാഭരണം മോഷ്ടിച്ചത്. മദ്യം വാങ്ങാന്‍ പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പൊതി പ്രതിയായ രാജീവ് കാണാന്‍ ഇടയായി. ഇതിനെക്കുറിച്ച് ഇയാള്‍ ഡേവിഡിനോട് ചോദിച്ച് മനസിലാക്കിയ ശേഷം തന്ത്രപൂര്‍വ്വം അടുത്തുകൂടി. തുടര്‍ന്ന് ഡേവിഡിന് കൂടുതല്‍ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി 5 പവനോളം വരുന്ന സ്വര്‍ണ്ണമാലയും 4 പവന്‍ വരുന്ന ബ്രേസ്ലെറ്റും അടങ്ങിയ പൊതി മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നു.
ഡേവിഡ് കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. പിന്നീട് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ഷാജിമോന്‍,സുരേഷ് എസ്‌സിപിഒ ഹാഷിം, സിപിഒ നൗഫെന്‍ജാന്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

അർജുൻ്റെ ലോറിയുടെ കയർ കിട്ടി; ഡ്രെഡ്ജർ തിങ്കളാഴ്ച എത്തിക്കും, തിരച്ചിൽ ഇനി മറ്റന്നാൾ

ബംഗ്ലൂരു:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ അർജുൻ്റെ ലോറിയിൽ തടികെട്ടാൻ ഉപയോഗിച്ച കയർ കണ്ടെത്തി. 600 മീറ്റർ നീളമുള്ള കയർ അർജുൻ്റെ ലോറിയുടെത് തന്നെയെന്ന് ലോറി ഉടമ തിരിച്ചറിഞ്ഞിട്ടുണ്ടന്ന് കാർവാർ എസ് പി നാരായണ പറഞ്ഞു. ഇന്നും ഇന്നലെയുമായി ലഭിച്ച ലോഹഭാഗങ്ങൾ അർജുൻ്റെ ലോറിയുടേത് തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചിൽ നടന്നത്. നേവിയുടെ മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ പങ്കെടുത്തു.
പുഴയിലെ മണ്ണ് മാറ്റുന്നതിന് ഡ്രെഡ്ജർ എത്തിക്കുമെന്ന് കാർവാർ എംഎൽഎ പറഞ്ഞു.കേരളവും ഇക്കാര്യത്തിൽ പൂർണ്ണ സഹകരണം നൽകുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് നാളെ തിരച്ചിൽ ഇല്ല. മറ്റന്നാൾ പുന:രാരംഭിക്കും.

വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി രൂപയെന്ന് മുഖ്യമന്ത്രി; സഹായവുമായി നിരവധി കുട്ടികളും

തിരുവനന്തപുരം:
വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതർക്ക് സഹായവുമായി ധാരാളം കുട്ടികളാണ് മുന്നോട്ട് വരുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ പത്ത് വയസുള്ള സിയാ സഹ്‌റ, രക്ഷിതാക്കളായ മുഹമ്മദ് നിസാർ, ജസീല എന്നിവർക്കൊപ്പമെത്തി തന്റെ സ്വർണ്ണ പാദസരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കുട്ടിയാണ്. ഇവിടെ ആർ സി സിയിലാണ് കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭിക്കുന്നത്. കൊവിഡ് ലോക്ഡൗൺ കാലത്ത് മരുന്ന് ലഭ്യമാകാത്ത സഹചര്യം ഉണ്ടായി. തുടർന്ന് ഇവിടെ ബന്ധപ്പെട്ട് വേഗത്തിൽ തന്നെ മരുന്ന് ലഭ്യമാക്കിയത് രക്ഷിതാക്കൾ പ്രത്യേകം ഓർമ്മപ്പെടുത്തുകയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിറന്നാൾ ദിവസം വസ്ത്രം വാങ്ങാൻ, സൈക്കിൾ വാങ്ങാൻ, ചെറിയ ആഭരണങ്ങൾ വാങ്ങാൻ സ്വരുപിച്ച തുകകളും സമ്മാനമായി ലഭിച്ച തുകകളും കുടുക്കയിലെ സമ്പാദ്യവും ദുരിതബാധിതർക്കായി കൈമാറിയവരുണ്ട്. അത്തരത്തിലൊന്നാണ് മലപ്പുറം തിരൂരിലെ വെട്ടം എ എച്ച് എം എൽപി സ്‌കൂൾ വിദ്യാർഥികളുടെ സംഭാവന. അവിടുത്തെ വിദ്യാർത്ഥികൾ കാരുണ്യ കുടുക്കയിലൂടെ സമാഹരിച്ച മുക്കാൽ ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

കുട്ടികൾക്കും അധ്യാപകർക്കുമായി പ്രത്യേകം കാരുണ്യ കുടുക്കളുണ്ട്. താൽപര്യമുള്ള തുക ഇതിൽ നിക്ഷേപിക്കാം. കഴിഞ്ഞ മഹാപ്രളയത്തിലും കോവിഡിലും ഇതേ മാതൃകയിൽ വിദ്യാർത്ഥികൾ സംഭാവന നൽകിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് രാവില 11 മണി വരെ ആകെ നൂറ്റി നാൽപ്പത്തി രണ്ട് കോടി ഇരുപത് ലക്ഷത്തി അറുപത്തിഅയ്യായിരത്തി മുന്നൂറ്റി ഇരുപത്തി ഒൻപത് (142,20,65,329) രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നല്ലരീതിയിലാണ് പൊതുവെ നാടും മാധ്യമങ്ങളും പ്രതികരിച്ചത്.

ആദ്യഘട്ടത്തിലുണ്ടായ കുപ്രചരണങ്ങൾക്ക് ദൂരീകരിക്കാനും യാഥാർഥ്യം ജനങ്ങളെ അറിയാക്കാനും മാധ്യമ ഇടപെടൽ ഉണ്ടായി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിലും നിരവധി മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും മാതൃകയായി. ഇന്ന് കാസർകോട് പ്രസ് ക്ലബ് 2,30,000 രൂപ സംഭാവനയായി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.