അതേസമയം ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്തരത്തിൽ മികച്ച നടനാകാൻ ഉയർന്ന് കേൾക്കുന്ന പേരുകളിൽ മുൻപന്തിയിൽ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വ്യത്യസ്ത വേഷങ്ങൾ കൊണ്ട് എന്നും അമ്പരപ്പിക്കുന്ന മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
അതേസമയം, മമ്മൂട്ടിയ്ക്ക് കടുത്ത മത്സരം നൽകി മറ്റൊരു നടനും മികച്ച നടൻ കാറ്റഗറിയിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടിയാണ് ആ താരം. രാജ്യമെമ്പാടും ശ്രദ്ധപിടിച്ചു പറ്റിയ കാന്താരയിലെ പ്രകടത്തിനാണ് റിഷഭ് മത്സരിക്കുന്നത്. ചിത്രത്തിൽ സംവിധായകനാകും തിളങ്ങിയ റിഷഭിന്റെ കാന്താരയിലെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു.
കണ്ടാൽ ഒരു പ്രത്യേകതരം ചക്കപ്പഴം , എല്ലാപ്പഴങ്ങളുടെയും ആരാധകരായ മലയാളികള്‍ ദുരിയാനും തങ്ങളുടെ തോട്ടത്തില്‍ ഇനി ഇടം കണ്ടെത്തും. അതാണ് ദുരിയാൻ. തെക്കു കിഴക്കൻ ഏഷ്യയിൽ ‘പഴങ്ങളുടെ രാജാവ്’ എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്. ഫുട്ബാളിന്റെ വലിപ്പവും പുറത്ത് കൂർത്തുമൂർത്ത നീളൻ കട്ടിമുള്ളുകളും – ഇതാണ് ദുരിയാൻ പഴത്തിന്റെ രൂപം.
മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ദുരിയാന്റെ ജന്മദേശം. ആഞ്ഞിലിച്ചക്കയോടോ പ്ലാവിലെ ചെറിയ ചക്കയോടോ ദുരിയാന് രൂപസാദൃശ്യം കണ്ടെത്തിയാൽ തെറ്റില്ല. ഇതിന്റെ ഉൾഭാഗം ചക്കയിലെ ചുളകൾ പോലെ തന്നെയാണ്. ചുളയ്ക്കുള്ളിൽ ചക്കക്കുരുവിനേക്കാൾ വലിപ്പമുള്ള ഓരോ വിത്തുമുണ്ടാകും. കുരുവിന്റെ മുകളിൽ ആത്തപ്പഴത്തിന്റേതുപോലെ പറ്റിയിരിക്കുന്ന മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ഒരു പഴം പരമാവധി മൂന്ന്് കിലോ വരെ തൂക്കമുണ്ടാകും.
ഏഷ്യയിലെ എല്ലാ വിപണികളിലും ദുരിയാൻ പഴം വിൽപ്പനയ്ക്കെത്താറുണ്ട്. ‘ദുരി’ എന്ന മലയൻ പദത്തിൽ നിന്നാണ് ഈ പഴത്തിന് ‘ദുരിയാൻ’ എന്ന പേര് കിട്ടിയത്. ‘ദുരി’ എന്നാൽ മുള്ള് എന്നർഥം.
ദുരിയാന്റെ വേറിട്ട സവിശേഷത അതിന്റെ പ്രത്യേകതരം ഗന്ധമാണ്. ഇത് അല്പം രൂക്ഷഗന്ധമാണുതാനും. ഈ ഗന്ധം ഒരേ സമയം ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇഷ്ടപ്പെടാത്തവരുമുണ്ട്.
നന്നായി പരിചരിച്ചു വളർത്തുന്ന പ്രായപൂർത്തിയെത്തിയ ഒരു മരത്തിൽ നിന്ന് കുറഞ്ഞത് 40 മുതൽ നാനൂറിലേറെ ചക്ക കിട്ടും. ഓരോ ചക്കയ്ക്കും നൂറ് രൂപയ്ക്കടുത്ത് വിലയുണ്ട്.
ഓരോ ചക്കയിലും പത്തുമുതൽ നാൽപതു വരെ ചുളകളുണ്ടായിരിക്കും. ചക്കയുടെ ഉൾവശം നാലു ഭാഗങ്ങളായി തിരിഞ്ഞാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനുള്ളിലാണ് ചുളയിരിക്കുന്നത്.
സാധാരണ ഗതിയിൽ മൂപ്പെത്തുമ്പോൾ പഴുത്ത ചക്ക തുല്യഭാഗങ്ങളായി പൊട്ടിവിടരും. അപ്പോൾ ചുളകൾ നിരന്നു കാണാം. ദുരിയാൻ പഴം മരത്തിൽ നിന്നുതന്നെ വിളഞ്ഞു പഴുക്കുന്നതാണ് രുചികരം. പഴങ്ങൾ 5 ദിവസം വരെ കേടാകാതിരിക്കും. ചുളകൾ പനയോലയിൽ പൊതിഞ്ഞ് തണുപ്പിച്ച് സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകാതിരിക്കും.
വിളവെടുപ്പ് നടത്തുന്നതോടൊപ്പം വളപ്രയോഗവും നടത്തണം. ഓരോ മരത്തിനും അഞ്ചു കിലോ വീതം എല്ലുപൊടിയും പത്തുകിലോ വീതം ഉണങ്ങിയ ചാണകപ്പൊടിയും മതിയാകും. ഇത് മൂന്ന് തവണയായി നൽകണം.
ദുരിയാൻ പഴത്തിന് ആരോഗ്യ പരിരക്ഷാ മേൻമകളും നിരവധി ഉണ്ട്.
ശരീരത്തിലെ സീറോടോണിൻ നില ഉയർത്തുന്നതു വഴി ശാരീരിക സ്വാസ്ഥ്യം നൽകുന്നു. ക്ഷീണം അകറ്റുന്നു. സ്ന്തോഷം പ്രദാനം ചെയ്യുന്നു.
പേശീ നിർമാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രവർത്തനത്തിനും സഹായിക്കുന്നു.
വാർധക്യസഹജമായ അവസ്ഥകൾ കുറയ്ക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പ്രധാന പുരസ്കാരങ്ങള്‍ക്ക് വാശിയേറിയ പോരാട്ടമാണ്. മികച്ച ചിത്രത്തിനായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതല്‍ ദ കോര്‍, കണ്ണൂര്‍ സ്ക്വാഡ്, 2018…എവരി വണ്‍ ഈസ് എ ഹീറോ തുടങ്ങിയവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഈ ചിത്രങ്ങളിലൂടെ ക്രിസ്റ്റോ ടോമി, ബ്ലസ്സി, ജിയോ ബേബി, റോബി വര്‍ഗീസ് രാജ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍ മികച്ച സംവിധായകരാകാന്‍ മത്സരിക്കുന്നു. മികച്ച നടനാകാന്‍ കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി നേരത്തെ ആറുതവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്കായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു തവണ നേടിയിട്ടുണ്ട്. പാര്‍വതി, ഉര്‍വശി എന്നിവരാണ് മികച്ച നടിക്കായി സജീവ പരിഗണനയിലുള്ളവർ.
ശാസ്താംകോട്ട:മണ്ണെടുപ്പിന് എട്ട് ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ കയ്യാങ്കളി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ശിവശങ്കരപ്പിള്ള ഇടപെട്ടിട്ടും രംഗം ശാന്തമാക്കാൻ കഴിഞ്ഞില്ല.സ്വകാര്യ വ്യക്തി വിലയാധാരം വാങ്ങിയ ഭൂമിയിൽ നിന്നും സർക്കാർ അനുമതിയോടെ മണ്ണെടുത്ത് മാറ്റുന്നത് തടഞ്ഞ സിപിഎം നേതാക്കൾ ഉടമയെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപ തട്ടിയെടുത്തതായി ആക്ഷേപം.സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ചയായത്.
ഡിവൈഎഫ്ഐ നേതാവ് നിഷാദാണ് അജണ്ടയിൽ ഇല്ലാതിരുന്ന വിഷയം തുടക്കത്തിൽ തന്നെ ചർച്ചയിലേക്ക് കൊണ്ടു വന്നത്.തുടർന്ന് പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.ഏരിയാ കമ്മിറ്റിയംഗം 3 ലക്ഷം,ലോക്കൽ കമ്മിറ്റിയംഗം 3 ലക്ഷം,മറ്റൊരു പ്രവർത്തകൻ 2 ലക്ഷം എന്നിങ്ങനെയാണ് വസ്തു ഉടമയെ വിരട്ടി കൈക്കലാക്കിയതെന്നാണ് കമ്മിറ്റിയിൽ ആരോപണം ഉയർന്നത്.മുഖ്യമന്ത്രിയുടെ നവകേരള സദസ് നടന്ന ചക്കുവള്ളി ടൗണിനോട് ചേർന്ന സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞ് കോഴ വാങ്ങിയതാണ് അംഗങ്ങൾ തുടക്കം മുതൽ ചർച്ചയാക്കിയത്.
അടുത്ത് നടക്കുന്ന ലോക്കൽ സമ്മേളനത്തിൽ ആരോപണവിധേയരെ പങ്കെടുപ്പിക്കരുതെന്നും ഏരിയാ കമ്മിറ്റിയംഗത്തിന്റെ സ്വത്തു വിവരത്തെ കുറിച്ച് അന്വേഷിക്കണം എന്നുമുള്ള ആവശ്യം ഉയർന്നു.തുടർന്ന് വാഗ്ദ്വാദം രൂക്ഷമാകുകയും കയ്യങ്കാളിയിൽ കലാശിക്കുകയുമായിരുന്നു. അംഗങ്ങൾ തമ്മിൽ കൂട്ടയടി പുറത്തേക്ക് കടന്നതോടെ നേതൃത്വം ഇടപെട്ട് യോഗം അവസാനിപ്പിച്ചു.വിവാദ ഭൂമി കോഴ വാങ്ങിയ ഏരിയ നേതാവ് ഉൾപ്പെടെയുള്ളവർ ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ വില്പനയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.ഇതിനു ശേഷമാണ് ഇവരുടെ പങ്കില്ലാതെ മറ്റൊരാൾ ഭൂമി വാങ്ങിയത്.തുടർന്ന് മണ്ണെടുക്കാൻ എത്തിയപ്പോഴാണ് മതിൽ റോഡിലേക്ക് വീഴുമെന്ന തടസവാദമുയർത്തി മണ്ണെടുപ്പ് തടയുകയും ലക്ഷങ്ങൾ വാങ്ങുകയും ചെയ്തതത്രേ.അതിനിടെ പ്രശ്നം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സോമ പ്രസാദിന്റെ നേതൃത്വത്തിൽ സിപിഎം ശൂരനാട് ഏരിയാ കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ട്.
ന്യൂഡൽഹി: ഇന്ത്യയിലെ ഉപ്പിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിസ് ലിങ്കിന്റെ പഠന റിപ്പോർട്ട്. കമ്പോളത്തിൽ ഇന്ന് ലഭിക്കുന്ന പായ്ക്ക് ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സാധാരണ ഉപ്പടക്കം പത്തു തരം ഉപ്പിലും അഞ്ചുതരം പഞ്ചസാരയിലും പരീക്ഷണം നടത്തിയതിനു ശേഷമാണ് ടോക്സിസ് ലിങ്ക് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടത്. 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ വലിപ്പം. അയോഡൈസ്ഡ് ഉപ്പിലാണ് അമിതമായി മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് സ്ഥിരീകരിച്ചത്. ഒരു കിലോഗ്രാം ഉപ്പിൽ 89.10, പഞ്ചസാരയിൽ 68.25 എന്നിങ്ങനെയാണ് പരമാവധി പ്ലാസ്റ്റിക് കണങ്ങളുടെ എണ്ണം. മനുഷ്യരുടെ നിത്യോപയോഗ വസ്തുക്കളിൽ പോലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു എന്നത് വലിയ ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കോട്ടയം: കഞ്ചാവ് കേസില്‍ പൊലീസ് പിടികൂടിയ പ്രതി ജയിലില്‍ കുഴഞ്ഞുവീണുമരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്. ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പ്രതിയുടെ മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബെംഗ്ലൂരു: കാർവാറിൽ പാലം തകർന്ന് കാളി നദിയിൽ വീണട്രക്ക് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയുടെ സംഘം ഉയർത്തി. രണ്ട് ക്രെയിൻ ഉപയോഗിച്ച് ആണ് ട്രക്ക് പുറത്തെടുത്തത്.ഈ മാസം 7 ന് ദേശീയപാത 66ൽ സദാശിവ്ഗഡിനെയും കാർവാറിനെയും ബന്ധിപ്പിക്കുന്ന പഴയ പാലമാണ് തകർന്നത്. ഒമ്പത് ദിവസം മുമ്പാണ് പുലർച്ചെ ഒരു മണിയോടെ കാളി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ട്രക്ക് കടന്നുപോകുമ്പോഴാണ് പാലം തകർന്നത്. പാലത്തിന് 40 വർഷം പഴക്കമുണ്ടായിരുന്നു. നദിയിൽ വീണ ട്രക്ക് ഡ്രൈവറായ തമിഴ്നാട് സ്വദേശി ബാലമുരുകനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.
കോട്ടയം . കഞ്ചാവ് കേസിലെ പ്രതി ജയിലിൽ കുഴഞ്ഞ് വീണ് മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്.ജില്ല ജയിലിൽ വച്ച് ഉച്ചയോടെ ആയിരുന്നു മരണം. മൃതദേഹം കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസമാണ് ഇയാളെ 6 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്
തിരുവനന്തപുരം. സ്വാതന്ത്ര്യദിന ചടങ്ങിൽ രാഹുൽ ഗാന്ധിയെ പിൻസീറ്റിൽ ഇരുത്തിയ സംഭവം. വിമർശനവുമായി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിനെ പിന്‍സീറ്റിലിരുത്തുമ്പോള്‍ അപമാനിക്കപ്പെടുന്നത് ജനാധിപത്യം. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്നു വീണ്ടും തെളിയിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയി ഭരിച്ചപോൾ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്കു സ്വാതന്ത്ര്യ ദിനാഘോഷചടങ്ങുകളില്‍ മുന്‍നിരയില്‍ സീറ്റു നല്‍കിയ പാരമ്പര്യമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ത്തെറിഞ്ഞത്.
വാജ്‌പേയിയുടെ ബി.ജെ.പിയില്‍ നിന്ന് അധികാര ദുര പൂണ്ട മോദി-ബിജെപിയിലേക്കുള്ള ദൂരമാണ് ഇത് കാണിക്കുന്നത്. ഈ അപമാനത്തില്‍ ജനാധിപത്യ ഇന്ത്യ പ്രതിഷേധിക്കേണ്ടതുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രമേശയുടെ വിമർശനം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. കേരള ദ്വീപ് കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
തെക്ക് കിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തും പുതിയ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. കൊങ്കൺ മുതൽ ചക്രവാത ചുഴി വരെ ന്യൂനമർദ്ദ പത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ വാപകമായേക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കും തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ഇന്നും നാളെയും മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. മറ്റുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്. മറ്റുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കേരള ലക്ഷ്ദ്വീപ് കർണ്ണാടക തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തിങ്കളാഴ്ച വരെ തുടരും