Home Blog Page 2320

സൗദി രാജാവിന്റെ കാരുണ്യം; ഖാലിദ് ബിൻ മുഹ്സിന് തന്റെ ഭാരം 610 കിലോഗ്രാമിൽനിന്നും 63ൽ എത്തിക്കാനായി

റിയാദ്: ദേഹം ഒന്ന് അനക്കാൻപോലും സാധ്യമാവാതെ 610 കിലോഗ്രാം തൂക്കവുമായി വലഞ്ഞ സഊദി സ്വദേശി ഖാലിദ് ബിൻ മുഹ്സിൻ ഷാരിക്ക് സഊദി രാജാവിന്റെ കാരുണ്യത്തിൽ തിരിച്ചുകിട്ടിയത് ജീവിതംതന്നെയാണെന്നു പറയാം. മരണത്തെ മാത്രം മുന്നിൽകണ്ട് നാളുകൾ എണ്ണിക്കഴിയുന്നതിനിടെയാണ് സഊദി രാജാവ് ശൈഖ് അബ്ദുല്ല ബിൻ സഊദിന്റെ കാരുണ്യം ഖാലിദിലേക്കു എത്തുന്നത്. അതോടെ ആ ദുരിതജീവിതം പ്രതീക്ഷയുടേതായി. രോഗാവസ്ഥയിൽനിന്ന് ജീവിതം തിരിച്ചുകിട്ടുമെന്ന ആത്മവിശ്വാസവും ഈ യുവാവിന് നേടാനായി.

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യൻ എന്ന ആരും ഒരിക്കലും ലഭിക്കരുതെന്നു കരുതുന്ന പട്ടവുമായായിരുന്നു ജിസാൻ സ്വദേശിയായ ഖാലിദിന്റെ നരകജീവിതം. ണ്ടണ്ടപത്തു വർഷം മുൻപായിരുന്നു ഏറ്റവും ഉയർന്ന തൂക്കമായ 610ൽ ഈ യുവാവ് എത്തിയത്. സ്വന്തം കാര്യം ചെയ്യാൻപോലും മറ്റൊരാളുടെ സഹായം വേണ്ടിവന്ന അവസ്ഥ.

ശരീരഭാരം കുറക്കാനായുള്ള ശസ്ത്രക്രിയക്ക് വീടിന്റെ ഒരു ചുമർ പൊളിച്ചുമാറ്റിയായിരുന്നു ആശുപത്രിയിലേക്കു എത്തിച്ചത്. ക്രെയിനും ഹൈഡ്രോളിക് സംവിധാനവുമെല്ലാം ഉപയോഗിച്ചായിരുന്നു ആ ഭഗീരഥ പ്രയത്നം. റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച ശേഷം വൻതുക ചെലവുവന്ന അനേകം ശസ്ത്രക്രിയകൾക്ക് ശേഷമായിരുന്നു ജീവതത്തിലേക്കുള്ള മടങ്ങിവരവ്.

ശസ്ത്രക്രിയക്ക് ശേഷം തൂക്കം മുന്നൂറു കിലോഗ്രാമിലേക്കു എത്തിക്കാനായെങ്കിലും പിന്നീട് ആവശ്യം ആത്മവിശ്വാസവും കഠിനമായ ഇച്ഛാശക്തിയും വിശ്രമമില്ലാത്ത പ്രയത്നവുമായിരുന്നു. ഇവയെല്ലാം ഒത്തുവന്നതോടെയാണ് തൂക്കം 63.5ലേക്ക് എത്തിക്കാൻ സാധിച്ചത്. ഇന്ന് സാധാരണ ജീവിതത്തിലേക്കു മടങ്ങി എത്തിയ ഖാലിദിന് തങ്ങളുടെ ഭരണാധികാരിയായ അബ്ദുല്ല രാജാവിനോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കി നിർത്താൻ കഴിയുന്നതല്ല.

തിരുവനന്തപുരം ബീമാപള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം :ബീമാപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

അർജുന് വേണ്ടി ഇന്നും തിരച്ചിൽ തുടങ്ങി, നാവിക സേനയും പങ്കെടുക്കുന്നു

ബംഗ്ലൂരു:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ തിരച്ചിലിൽ അർജുൻ്റെ ലോറിയിൽ തടികെട്ടാൻ ഉപയോഗിച്ച കയർ കണ്ടെത്തിയിരുന്നു.600 മീറ്റർ നീളമുള്ള കയർ അർജുൻ്റെ ലോറിയുടെത് തന്നെയെന്ന് ലോറി ഉടമ തിരിച്ചറിഞ്ഞിട്ടുണ്ടന്ന് കാർവാർ എസ് പി നാരായണ പറഞ്ഞു.നാല് പോയിൻ്റുകൾ അടയാളപ്പെടുത്തിയുള്ള തിരച്ചിലിൽ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നേവിയുടെ മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ പങ്കെടുക്കും.
പുഴയിലെ മണ്ണ് മാറ്റുന്നതിന് ഗോവയിൽ നിന്ന് തിങ്കളാഴ്ച ഡ്രെഡ്ജർ എത്തിക്കുമെന്ന് കാർവാർ എംഎൽഎ പറഞ്ഞു.

യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചു

കോഴിക്കോട്. യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കി ഉൾപ്പെടെ മൂന്നു പേർ കോഴിക്കോട് എത്തി മൊഴിഎടുത്തു.
പണം വകമാറ്റിയതിലും പരാതി പുറത്തുവന്നതിലുമാണ് അന്വേഷണം.

കോഴിക്കോട് ചേളന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ് അശ്വിനും പ്രവർത്തകൻ അനസും ദുരിതാശ്വാസ നിധി വകമാറ്റി ചെലവിട്ടു എന്നായിരുന്നു പുറത്ത് വന്ന പരാതി. രാഹുൽ മാങ്കുട്ടത്തിന് മണ്ഡലം പ്രസിഡൻ്റ് അജൽ അയച്ച പരാതി പുറത്ത് വന്നതോടെയാണ് വിവാദമായത്. ഇന്നലെ കോഴിക്കോട് ഡിസിസി ഓഫിസിൽ അബിൻ വർക്കിയുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് പരാതിക്കാരൻ്റെയും ആരോപണ വിധേയൻ്റെയും മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ഡിസിസി യും അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ.


തനിക്കെതിരെ പരാതി അയച്ചതിന് പിന്നിൽ യൂത്ത് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന് ആരോപണ വിധേയൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാദത്തിൽ സംഘടനാ നടപടിക്കാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ മഴ അതിശക്തമാകാൻ സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റുള്ള മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെയും കൊങ്കൺ മുതൽ ചക്രവാത ചുഴി വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും ഫലമായാണ് മഴ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അതിനിടെ കേരള ലക്ഷദ്വീപ് കർണാടക തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തിങ്കളാഴ്ച വരെ തുടരും.

ഒരുവെള്ളപ്പാച്ചിലിനുമുന്നില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക ശക്തികളെല്ലാം വിരണ്ടുനില്‍ക്കുന്ന കാഴ്ച, അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം

കോഴിക്കോട് . ഒരുവെള്ളപ്പാച്ചിലിനുമുന്നില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക ശക്തികളെല്ലാം വിരണ്ടുനില്‍ക്കുന്ന കാഴ്ച, ഷിരൂരിലെ മണ്ണിടിച്ചിലിൽ കണ്ണാടിക്കൽ സ്വദേശി അർജുനെ ഒരു കൂറ്റന്‍ ട്രക്ക് അടക്കം കാണാതായിട്ട് ഇന്നേക്ക് ഒരുമാസം. അർജുന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കുടുംബം.

പ്രിയപ്പെട്ടവന് എന്ത് സംഭവിച്ചു എന്നറിയാത്ത ഒരുമാസക്കാലം… കണ്ണീരുണങ്ങാത്ത മുപ്പത് ദിനരാത്രങ്ങൾ.. അർജുൻ്റെ മടങ്ങിവരവിനായി പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ്..

ഉടൻ മടങ്ങിയെത്തുമെന്ന ഉറപ്പ് നൽകിയാണ് കണ്ണാടിക്കലെ വീട്ടിൽ നിന്ന് അർജുൻ കർണാടകയിലേക്ക് തിരിച്ചത്.. ലോറിയിൽ ലോഡുമായി രാംനഗറിൽ നിന്ന് മലപ്പുറം എടവണ്ണയിലേക്ക് മടക്കയാത്ര. ഒരു ഫോൺകോളിനിപ്പുറത്ത് ഭാര്യയേയും അമ്മയേയുമെല്ലാം ഇടതടവില്ലാതെ അർജുൻ ചേർത്ത് പിടിച്ചിരുന്നു. അന്ന് ആ ഫോൺ കോൾ എത്തിയില്ല. ആശങ്ക ഇരട്ടിയാക്കി അർജുൻ കടന്നുവരുന്ന വഴിയായ ഷിരൂരിൽ മണ്ണിടിഞ്ഞ് അപകടമെന്ന വാർത്ത. ഒന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയ്ക്കിടയിലും പൊലീസിൽ കുടുംബം വിവരമറിയിച്ചു.ഒരുപാട് ഇടപെടലുകളും മാധ്യമവാര്‍ത്തകളുമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എന്നാല്‍ ഒരു ഒരുവെള്ളപ്പാച്ചിലിനുമുന്നില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക ശക്തികളെല്ലാം വിരണ്ടുനില്‍ക്കുന്ന കാഴ്ച, അന്ന് തുടങ്ങിയ കാത്തിരിപ്പ്. രക്ഷനൽകാൻ ഉയർത്തിയ കൈകളിലെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കിയ വീടും നാടും നാട്ടുകാരും… മുപ്പത് ദിനങ്ങൾക്കിപ്പുറം, സാധ്യതയുടെ വാതിലുകൾ എല്ലാം അടയുമ്പോഴും ഉറ്റവര്‍ കാത്തിരിക്കുകയാണ്.

ദേശീയ പതാക താഴ്ത്തുന്നതിനിടെ വൈദികൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

തലശ്ശേരി. അതിരൂപതാംഗവും കാസർഗോഡ് മുള്ളേരിയ ഇൻഫാൻ്റ് ജീസസ് പള്ളി വികാരിയുമായിരുന്ന ഫാ.ഷിൻസ് കുടിലിലാണ് ആഗസ്റ്റ് 15 ന്  വൈകുന്നേരം ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ  കമ്പിത്തൂണി മറിഞ്ഞ് വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ്  മരണപ്പെട്ടത്.

പഞ്ചാബിൽ ട്രാക്ടർ മാർച്ച് നടത്തി കർഷകർ പ്രതിഷേധിച്ചു

അട്ടാരി.പഞ്ചാബിൽ ട്രാക്ടർ മാർച്ച് നടത്തി കർഷകർ. അട്ടാരിയിൽ നിന്ന് അമൃത്സറിലേക്ക് ആയിരുന്നു കർഷകരുടെ മാർച്ച്. കാർഷികോല്പന്നങ്ങൾക്ക്
കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.കർഷക സമരം വീണ്ടും ശക്തമാക്കുന്നതിന്റെ ഭാഗമായി
സ്വാതന്ത്ര്യദിനത്തിൽ തന്നെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ നേരത്തെ അറിയിച്ചിരുന്നു.
നാളെ ഹരിയാനയിൽ ദേശീയതലത്തിൽ കിസാൻ മഹാപഞ്ചായത്ത് നടത്താനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം. പോത്തൻകോട് നന്നാട്ടുകാവ് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ബൈക്കോടിച്ചിരുന്ന അയിരൂപ്പാറ സ്വദേശി ദീപു മരിച്ചത്.അമിതവേഗത്തിൽ എത്തിയ കാറ് ബൈക്കിനെ ഇടിച്ചുതറിപ്പിക്കുകയായിരുന്നു..അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.

ഗുരുതിപ്പാലയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മാള. ഗുരുതിപ്പാലയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പഴൂക്കര സ്വദേശി പയ്യാക്കൽ മുത്തു മകൻ അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ഇന്ന് വൈകിട്ട് നാലരയോട് കൂടി ഗുരുതിപ്പാലയിലെ വാടകവീട്ടിലെ ചായ്പ്പിനു മുകളിലെ പട്ടികയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കുണ്ടായിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു