കൊൽക്കത്ത. ബംഗാൾ സർക്കാറിനെതിരെ കടുത്ത വിമർശനവുമായി കൊൽക്കട്ട ഹൈക്കോടതി. സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമെന്ന് കോടതി. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തള്ളി കൊൽക്കത്തയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. പണമല്ല, നീതിയാണ് വേണ്ടതെന്നാണ് കുടുംബത്തിന്റെ . രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു ഐ എം എ പ്രഖ്യാപിച്ച പ്രതിഷേധം നാളെ മുതൽ.
ആർജി കർ മെഡിക്കൽ കോളേജിൽ ഓഗസ്റ്റ് 14ന് രാത്രിയുണ്ടായി അക്രമത്തിൽ കൽക്കട്ട ഹൈക്കോടതി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ആശുപത്രി തകർത്തത് സർക്കാർ സംവിധാനത്തിൻ്റെ തികഞ്ഞ പരാജയമാണെന്ന് കോടതി.
ആശുപത്രി അടപ്പിക്കുമെന്നും എല്ലാവരെയും മാറ്റുമെന്നും ചീഫ് ജസ്റ്റിസ് ശിവജ്ഞാനം അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിഷേധിച്ചെന്നും, നീതിയാണ് വേണ്ടതെന്നും ഡോക്ടറുടെ പിതാവ്.
കുടുംബത്തിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാരെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു.മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷി നോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചു.
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം അടിച്ചു തകർത്ത കേസിൽ 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ബംഗാൾ സർക്കാറിനെതിരെ കടുത്ത വിമർശനവുമായി കൊൽക്കട്ട ഹൈക്കോടതി
കണ്ണൂരിൽ ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ
കണ്ണൂർ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന യുവാവ് കസ്റ്റഡിയില്‍. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറുവോട്ടു നടന്ന സംഭവത്തില്‍ പനച്ചിക്കടവത്ത് പി.കെ.അലീമ (53), മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
സെല്‍മയുടെ ഭർത്താവ് ഷാഹുലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ഷാഹുലിനും ഇവരുടെ പന്ത്രണ്ടുവയസുള്ള മകനും പരിക്കേറ്റു.
പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പേരാവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
നാട്ടിലിറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായി അമൃത വിശ്വവിദ്യാപീഠം
വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനൊരു പരിഹാരവുമായി അമൃത വിശ്വവിദ്യാപീഠത്തിന്റെ പുതിയ എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം. സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്മച്ചി ലാബ്‌സിന്റെ നേതൃത്വത്തിലാണ് അമൃത എലിഫന്റ് വാച്ച് അലേര്‍ട്ട് എന്ന പുതിയ നിരിക്ഷണ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
എ.ഐ ക്യാമറകളും ഡിറ്റക്ഷന്‍ സെന്‍സറുകളും ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ആനകള്‍ ഇറങ്ങുന്ന മേഖലകളില്‍ മരങ്ങളുടെ മുകളിലായാണ് ക്യാമറകള്‍ സ്ഥാപിക്കുക. ഈ ക്യാമറകളുമായി ബന്ധിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ വഴി മൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം വരുകയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ആനകളുടെ ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണിലേക്ക് എത്തുകയും ചെയ്യും.
ക്യാമറകളുടെ പരിധിക്കുള്ളില്‍ ആനകളെത്തിയാല്‍ ഇതില്‍ സെറ്റ് ചെയ്തിരിക്കുന്ന പ്രോഗ്രാം വഴി എഐ അല്‍ഗോരിതം ആനകളെ തിരിച്ചറിഞ്ഞ് 2 സെക്കന്‍ഡിനുള്ളില്‍ ടെലഗ്രാം വഴി ഫോണിലേക്ക് ഫോട്ടോകള്‍ അയച്ചു തുടങ്ങും. നിശ്ചിത ഇടവേളകളില്‍ വീഡിയോ ദൃശ്യങ്ങളും ലഭിക്കും. സംഘത്തില്‍ എത്ര ആനകളുണ്ടെന്നും അപകടകാരികളായ ആനകള്‍ പ്രദേശത്തേക്ക് കടക്കുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ അറിയാനാകും.
കാട്ടാനകളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഈ സംവിധാനം ഉപയോഗിക്കുന്നതു വഴി ആനകളുടെ സഞ്ചാരം നിരീക്ഷിക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധിക്കും. ആനകളെ മാത്രമല്ല കാട്ടുപന്നി അടക്കമുള്ള മറ്റ് വന്യമൃഗങ്ങളുടെ സഞ്ചാരവും ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കാനാകും. അമൃത അമ്മച്ചി ലാബ്‌സിലെ ടീം ലീഡ് ബാലു മോഹന്‍ദാസ് മേനോന്റെ നേതൃത്വത്തില്‍ അയ്യപ്പന്‍ അജന്‍, രാമകൃഷ്ണന്‍. കെ., ബി ഗോകുല്‍ ദേവ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. കോയമ്പത്തൂരിന് സമീപം മധുക്കരയില്‍ വനത്തോട് ചേര്‍ന്ന പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ഈ സംവിധാനം വിജയകരമായിരുന്നെന്നും ഇത് ഉടന്‍ തന്നെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിന് നേതൃത്വം നല്‍കിയ ബാലു മോഹന്‍ദാസ് മേനോന്‍ പറഞ്ഞു.
കുടുംബം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു
പേരാമ്പ്ര. കുടുംബം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മുളിയങ്ങൽ വാല്യക്കോട് റോഡിൽ രാമല്ലൂർ എകെജി സെന്ററിനു സമീപം ആണ് കാർ കനാലിലേക് വീണത്.ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം ‘ വാല്യക്കോട് ഭാഗത്തു നിന്നും മുളിയങ്ങൽ ഭാഗത്തെക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കനാലിലേക് പതിക്കുകയായിരുന്നു. പയ്യോളി അങ്ങാടി സ്വദേശികളായ കൊടക്കാട്ട് ശ്രീനിവാസൻ നായർ,ഭാര്യ ജാനകി, മകൻ ശ്രീജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ആരുടേയും പരുക്ക് സാരമുള്ളതല്ല. ശ്രീജേഷിന്റെ ആറുവയസുകാരിയായ മകളും കാറിൽ ഉണ്ടായിരുന്നു.ശ്രീജേഷിന്റെ ഭാര്യയുടെ സഹോദരന്റെ കല്യാണത്തിനായി കായണ്ണ നരയം കുളത്തേക്ക് പോകുകയായിരുന്നു കുടുംബം.ഈ ഭാഗം സ്ഥിരം അപകട മേഖല ആണെന്ന് നാട്ടുകാർ പറഞ്ഞു.പരുക്കേറ്റവരെ പേരാമ്പ്ര യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കഠിനാധ്വാനത്തിന്റെ ഫലം ദേശീയ പുരസ്‌കാരമായി ഋഷഭിന്റെ കൈകളില്‍…. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികത കാന്താര
മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയിലൂടെ ഇന്ത്യന്‍ സിനിമയെ ഒന്നാകെ അത്ഭുതപ്പെടുത്തിയ ചിത്രമായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. ചിത്രത്തിന്റെ അവസാന നിമിഷങ്ങളില്‍ രൗദ്രത്തിന്റെയും ശാന്തത്തിന്റെയും രണ്ട് തലങ്ങളില്‍ ഋഷഭിന്റെ കഥാപാത്രം നടത്തുന്ന പരകായപകര്‍ന്നാട്ടം സിനിമ പ്രേമികളെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി.
ചിത്രം എഴുതി സംവിധാനം ചെയ്തതിന് പുറമെ, ഋഷഭ്‌ഷെട്ടി തന്നെയാണ് മുഖ്യവേഷത്തില്‍ എത്തിയത്. മൂന്ന് മേഖലയിലും അസാമാന്യമായ മികവ് പ്രകടിപ്പിച്ച ഋഷഭ്, കമ്പാള എന്ന പോത്തോട്ടത്തില്‍ ഏതൊരു എക്‌സ്പീരിയന്‍സ്ഡ് പോരാളിയെയും വെല്ലുന്നരീതിയിലായില്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കല്‍പിക്കാന്‍ ആകാത്തവിധം ആ വേഷം മനോഹരമാക്കി. ഈ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ദേശീയ പുരസ്‌കാരമായി ഋഷഭിന്റെ കൈകളിലെത്തുന്നത്.
37 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു കന്നഡ നടന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. 1987 ലാണ് നടന്‍ കമല്‍ഹാസന്റെ സഹോദരന്‍ ചാരു ഹാസന്‍ ‘തബരണ കേറ്റ്’ എന്ന കന്നഡ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയ അവാര്‍ഡ് നേടിയത്. 16 കോടി മുതല്‍മുടക്കിലെടുത്ത ചിത്രം 400 കോടിയിലേറെയാണ് രാജ്യത്താകെ നിന്ന് കളക്ട് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് റിലീസ് ചെയ്ത മലയാളം മൊഴിമാറ്റ പതിപ്പ് കേരളത്തിലും ഹിറ്റായി. പ്രേക്ഷകരെ മാത്രമല്ല, രാജ്യത്തെ പ്രമുഖ താരങ്ങളെ ഒന്നാകെ ഞെട്ടിക്കുന്ന അസാധ്യ പ്രകടനമായിരുന്നു ഋഷഭിന്റേത്. പ്രകൃതിയില്‍ ദൈവികത ദര്‍ശിക്കുന്ന അതിവിശിഷ്ടമായ പ്രാദേശികമായ ഒരു സംസ്‌കാരത്തെ പാന്‍ ഇന്ത്യന്‍ തലത്തില്‍ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു കാന്താരയിലൂടെ ഋഷഭ്.
ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂ ഡെൽഹി :ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. സ്ത്രീകളുടെയും, യുവജനങ്ങളുടെയും വലിയ പ്രാതിനിധ്യമുണ്ടായി. കടന്നെത്താൻ പ്രയാസമുള്ള സ്ഥലങ്ങളില്‍ പോലും ചെന്ന് വോട്ടിംഗ് സാധ്യമാക്കി.ജമ്മു കശ്മീർ,ഹരിയാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി.
ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടർമാരില്‍ 3.71 ലക്ഷം പുതുമുഖ വോട്ടർമാരാണ്.169 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക.
ഹരിയാനയില്‍ 90 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. 20,629 പോളിംഗ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക.
നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന രണ്ട് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്‍, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.
രാഷ്ട്രപതി ഭരണം, പുനസംഘടന തുടങ്ങിയ നടപടികളില്‍ പെട്ട കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍ നവംബര്‍ മൂന്നിനും, മഹാരാഷ്ട്രയില്‍ നവംബര്‍ 26നും നിയമസഭയുടെ കാലാവധി കഴിയും. ഇതില്‍ ആദ്യഘട്ടമായാണ് ഹരിയാനയിലെയും കശ്മീരിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീടായിരിക്കും പ്രഖ്യാപിക്കുക. ജാര്‍ഖണ്ഡില്‍ ഡിസംബറിലേ നിയമസഭയുടെ കാലാവധി കഴിയുന്നുള്ളൂ. വൈകി പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കാനാകും സാധ്യത. കേരളത്തില്‍ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്.
പാർവതി എതിർവശത്തുള്ളതിനാലാണ് അത്രയും മികച്ചതായി അഭിനയിക്കാൻ പറ്റിയത്: ഉർവശി
ആറാം തവണയും മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ പ്രതികരിച്ച് ഉർവശി. അഭിനയിക്കുമ്പോൾ സംവിധായകൻ ഓക്കെ പറയുന്നതാണ് ആദ്യത്തെ പുരസ്‌കാരം. അഭിനയിക്കുമ്പോൾ ഒരിക്കലും അവാർഡ് നമ്മുടെ മുന്നിൽ വരാറില്ല. ഡയറക്ടറാണ് ആദ്യത്തെ അവാർഡ് തരുന്നയാൾ. അദ്ദേഹം ഓക്കെ പറയുന്നതാണ് അവാർഡ്
പടം റിലീസ് ചെയ്ത് ഓരോരുത്തരും പ്രശംസിക്കുന്നത് ഓരോ അവാർഡായാണ് ഹൃദയപൂർവം സ്വീകരിക്കുന്നത്. തീർച്ചയായും സർക്കാർ തലത്തിൽ ആ പ്രശംസ അംഗീകാരമായി വന്നതിൽ വളരെയധികം സന്തോഷമുണ്ട്. സ്‌കൂളിൽ പ്രോഗസ് റിപ്പോർട്ട് കിട്ടുമ്പോൾ നോക്കുന്ന മാർക്ക് പോലെയാണ് അവാർഡ് എനിക്ക്.
പാർവതിയുമായി മികച്ച അഭിനയം തന്നെയായിരുന്നു ഉള്ളൊഴുക്കിൽ നടന്നത്. പാർവതി എതിർവശത്ത് ഉണ്ടായിരുന്നതു കൊണ്ടാണ് അത്രയും മികച്ചതായി അഭിനയിക്കാൻ പറ്റിയത്. ഉള്ളൊഴുക്കിനെ സംബന്ധിച്ച് ഞാൻ മാനസികമായും ശാരീരികമായും ഒരുപാട് വിഷമതകൾ നേരിട്ട സമയം കൂടിയായിരുന്നുവെന്നും ഉർവശി പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. കാന്തരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആര്‍. ബര്‍ജാത്യ മികച്ച സംവിധായകനായി.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്‌സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു.
മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപദ് സ്വന്തമാക്കി. സൗദി വെള്ളക്കയിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.
മികച്ച നടനായി കാന്താരാ സിനിമയിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി… മികച്ച നടിയായി നിത്യാ മേനോന്‍
എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരാ സിനിമയിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി അര്‍ഹനായി. മികച്ച നടിയായി നിത്യാ മേനോന്‍ മാറി. തിരുചിത്രാമ്പലം സിനിമയിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച മലയാള സിനിമ ആയി സൗദി വെള്ളക്ക . മികച്ച ചലച്ചിത്ര ഗ്രന്ഥം അവാര്‍ഡ് മലയാളിയായ കിഷോര്‍ കുമാറിന്. തെലുങ്ക് ചിത്രം- കാര്‍ത്തികേയ, തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍, മലയാള ചിത്രം-സൗദി വെള്ളക്ക, കന്നഡ ചിത്രം-കെ.ജി.എഫ് 2, ഹിന്ദി ചിത്രം-ഗുല്‍മോഹര്‍.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്തെന്ന പരാതി: കൊല്ലത്ത് സിപിഎം വനിതാ നേതാവ് അറസ്റ്റിൽ
കൊല്ലം: പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്ത സിപിഎം വനിതാ നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗമായ ഉളിയക്കോവിൽ സ്വദേശിനി ഷൈലജയാണ് അറസ്റ്റിലായത്. വളരെ നേരത്തേതന്നെ തപാൽ വകുപ്പ് പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസ് മെല്ലെപ്പോക്കുനയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഷെലജയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തപാൽ വകുപ്പിന്റെ മഹിളാ പ്രധാൻ ഏജൻറായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതൽ 2022 വരെ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകയാണ് ഷൈലജ കൈക്കലാക്കിയത്. ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ഡപ്യൂട്ടി ഡയറക്ടർക്ക് ഒരു വർഷം മുൻപ് ലഭിച്ച പരാതിയാണ് അന്വേഷണത്തിന് പൊലീസിന് കൈമാറിയത്. എന്നാൽ തപാൽ വകുപ്പിൻറെ പരാതി ഉണ്ടായിട്ടും ഏറെ കാലതാമസം വരുത്തിയാണ് പ്രതിയെ പിടികൂടിയത്.
എത്ര നിക്ഷേപകരുടെ എത്ര രൂപ നഷ്ടപ്പെട്ടു, ഏതു രീതിയിലാണ് തട്ടിപ്പ് നടത്തിയത് എന്നതിലൊക്കെ അന്വേഷണം ആവശ്യമാണ്. എന്നാൽ, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെ നടത്താൻ പൊലീസ് തയാറായിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന പ്രതി ജാമ്യത്തിനായി നിലവിൽ ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. പരാതിക്കാരായ ചില സ്ത്രീകൾക്ക് ഷൈലജ പണം തിരികെ നൽകാനും ശ്രമിച്ചതായാണ് വിവരം. കേസിൽ വിശദമായി അന്വേഷണം ആവശ്യമാണെന്ന് തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു.






































