Home Blog Page 2316

ഇന്ത്യന്‍ ബാങ്കില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 13 മുതല്‍ 2024 സെപ്റ്റംബര്‍ 2 വരെ അപേക്ഷിക്കാം.

Indian Bank Local Bank Officers Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്ത്യന്‍ ബാങ്ക്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഓഫീസർ
ഒഴിവുകളുടെ എണ്ണം300
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം48480-85920/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 13
അപേക്ഷിക്കേണ്ട അവസാന തിയതി2024 സെപ്റ്റംബർ 2
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.indianbank.in/career/

മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് വഞ്ചനാക്കുറ്റം ചുമത്തി ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്.
മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്സ് സ്ഥാപനത്തിന്റെ സഹ ഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു. തണ്ടര്‍ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും ഇയാള്‍ നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് മേജര്‍ രവിക്കെതിരെയും മറ്റും കേസ് എടുത്തത്.

ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടരുതെന്ന്ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. കമ്മറ്റി
റിപ്പോർട്ടുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ബന്ധപ്പെട്ടവരെ കേൾക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് നടി രഞ്ജിനി അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. താൻ ഹർജിയിൽ കക്ഷിയല്ലെങ്കിലും മൊഴി നൽകിയയാളെന്ന നിലയിൽ അപ്പീൽ അനുവദിക്കണമെന്നും ഹർജി തീർപ്പാകും വരെ സിംഗിൾബെഞ്ച് ഉത്തവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ കക്ഷിയല്ലാത്തയാളുടെ അപ്പീൽ ഹർജി പരിഗണിക്കുന്നതിനെ സർക്കാർ എതിർത്തു. സർക്കാർ വാദം തള്ളിയ കോടതി ഹർജി അനുവദിക്കണമെന്ന ആവശ്യം അനുവദിച്ചെങ്കിലും സ്റ്റേ ആവശ്യം പരിഗണിച്ചില്ല. ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ തുടക്കക്കാര്‍ക്ക് ജോലി,140 ഒഴിവുകള്‍

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ തുടക്ക ക്കാര്‍ക്ക് ജോലി : കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI ഉള്ളവര്‍ക്ക് അപ്രന്റീസ് പോസ്സ്റ്റുകളില്‍ ആയി മൊത്തം 140 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ തുടക്കാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 14 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

Cochin Shipyard Apprentice Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoCSL/P&A/APPE/SEL. DESIGNTD/
തസ്തികയുടെ പേര്അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം140
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.10,200 – 12,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ്‌ 14
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ്‌ 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cochinshipyard.in/

കസ്‌റംസ് വകുപ്പില്‍ സ്ഥിര ജോലി

കസ്‌റംസ് വകുപ്പില്‍ സ്ഥിര ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. സെന്റ്ററല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് ഇപ്പോള്‍ ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ Gr-II, ഹവല്‍ദാര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് കസ്‌റംസ് വകുപ്പില്‍ മൊത്തം 22 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി The Additional Commissioner (CCA) O/o The Principal Commissioner of Central Tax, Hyderabad GST Bhavan, L.B.Stadium Road, Basheerbagh Hyderabad 500004. എന്ന മേല്‍വിലാസത്തിലേക്ക് ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 ജൂലൈ 19 മുതല്‍ 2024 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം.

Central Tax and Customs Department Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻറ്ററൽ ടാക്സ് ആന്റ് കസ്റ്റംസ് ഡിപാർട്ട്മെൻറ്
ജോലിയുടെ സ്വഭാവംCentral GovtIndia
Recruitment TypeSports Persons Recruitment
Advt NoN/A
തസ്തികയുടെ പേര്ടാക്സ് അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ Gr-II, ഹവൽദാർ
ഒഴിവുകളുടെ എണ്ണം22
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs. 18,000 – 81,100
അപേക്ഷിക്കേണ്ട രീതിതപാല്‍ വഴിThe Additional Commissioner (CCA) O/o The Principal Commissioner of Central Tax, Hyderabad GST Bhavan, L.B.Stadium Road, Basheerbagh Hyderabad 500004.
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 19
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 19
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cgsthyderabadzone.gov.in/

കോൺഗ്രസ്സ് സ്വാതന്ത്ര്യ സ്മൃതി സംഗമവും ഐക്യദാർഢ്യ പ്രതിജ്ഞയും

ശാസ്താംകോട്ട : ഭാരതത്തിന്റെ 78-ാം മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ്സ് ശാസ്താംകോട്ട, കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഭരണിക്കാവ് ഗാന്ധി പ്രതിമക്ക് മുന്നിൽ സ്വാതന്ത്ര്യ സ്മൃതി സംഗമവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കാരു വളളിൽ ശശി, കല്ലട രമേശ്, തുണ്ടിൽ നൗഷാദ്, പി.കെ.രവി ,ദിനേശ് ബാബു, ഗോകുലം അനിൽ, അഡ്വ.കെ.ആർ. ശിവസുതൻ പിള്ള , എസ്.സുഭാഷ്, ജയശ്രീ രമണൻ ,പി.നൂർദീൻകുട്ടി, സൈറസ് പോൾ,രവി മൈനാഗപ്പള്ളി,ഹാഷിം സുലൈമാൻ , സുഹൈൽ അൻസാരി,റിയാസ് പറമ്പിൽ , തടത്തിൽ സലിം, ചന്ദ്രൻ കല്ലട, അർ ത്തിയിൽ അൻസാരി, പി.എം സെയ്ദ്, വിനോദ് വില്ല്യത്ത്, ആർ.ഡി.പ്രകാശ്, ചക്കുവള്ളി നസീർ , പത്മ സുന്ദരൻ പിള്ള ,സുകേശ്, ബി.രവികുമാർ, ലാലി ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.

ഭരണഘടനപരമായി ഭരണം നടത്തിയില്ലെങ്കിൽ തന്റെ അധികാരം ഉപയോഗിക്കും,മമതാ സർക്കാരിനെതിരെ  ഗവർണർ സി വി ആനന്ദ ബോസ്

കൊല്‍ക്കത്ത. മമതാ സർക്കാരിനെതിരെ  കടുത്ത പ്രതികരണവുമായി ഗവർണർ സിവി ആനന്ദ ബോസ്.സർക്കാറിന്റെ ഭാഗത്തുണ്ടായത് ഗുരുതരമായ കൃത്യവിലോപം,ഭരണഘടനപരമായി ഭരണം നടത്തിയില്ലെങ്കിൽ തന്റെ അധികാരം ഉപയോഗിക്കുമെന്നും ഗവർണർ. രാഷ്ട്രീയ പ്രതിരോധം തീർക്കാൻ തെരുവിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി ക്കെതിരായ ആക്രമണം ശക്തമാക്കി പ്രതിപക്ഷം.

ആർ ജി കർ മെഡിക്കൽ കോളേജിൽ നടന്നത് കൂട്ടബലാത്സംഗമെന്നും,സർക്കാറിന്റെ ഭാഗത്തെ ഗുരുതരമായ കൃത്യവിലോപമുണ്ടായെന്നും ഗവർണർ സി വി ആനന്ദ ബോസ് വിമർശിച്ചു.

ഭീഷണി കൊണ്ട് മുഖ്യമന്ത്രി സിബിഐയെ വരുതിയിലാക്കാൻ നോക്കണ്ട.ആശുപത്രിയിൽ അക്രമം നടത്തിയ പ്രതികളെ 42 മണിക്കൂറിൽ അറസ്റ്റ് ചെയ്യണമെന്നും ഗവർണർ സർക്കാരിന് അന്ത്യശാസനം നൽകി. രാഷ്ട്രീയമായി ഒറ്റപ്പെട്ട പശ്ചാത്തലത്തിൽ, തെരുവിലിറങ്ങി പ്രതിരോധം തീർക്കാനാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ നീക്കം.വനിതാ നേതാക്കൾക്കൊപ്പം  മമത കൊൽക്കത്തയിൽ മാർച്ച്‌ നടത്തി.

ഞായറാഴ്ച ക്കകം അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് മാർച്ച്‌.അതേ സമയം മമത രാജീവക്കണം എന്ന് ആവശ്യപ്പെട്ടു, പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപിയും ഇടതു പാർട്ടികളുമടക്കമുള്ള പ്രതിപക്ഷം.

അർജുനായുള്ള തിരച്ചിൽ ഇനിയും നീളും


ഷിരൂർ. മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ അഞ്ച് ദിവസമെടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാവികസേനയുടെ ഇന്നത്തെ തിരച്ചിൽ നേരത്തെ അവസാനിപ്പിച്ചു.


നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കുന്നതിനായിരുന്നു ഇന്നത്തെ തിരച്ചിൽ.  ഈശ്വർ മാൽപെക്കും, നേവിക്കും ഒപ്പം എൻഡിആർഎഫിന്റെ രണ്ട് ഡൈവർമാറും ഇന്ന്
ഗംഗാവലിപുഴയുടെ ആഴങ്ങളിലേക്കിറങ്ങി. എന്നാൽ പുഴയുടെ അടിത്തട്ടിലെ കാഴ്ചാ പരിമിതിയും മൺകൂനയും ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി.


മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

ഷിരൂരിൽ ഒരാഴ്ച്ചക്ക് ശേഷം പെയ്ത ശക്തമായ മഴ വരും ദിവസങ്ങളിൽ  ദൗത്യത്തിന് തടസമാകുമോയെന്ന ആശങ്കയിലാണ് ദൗത്യ സംഘം

മുണ്ടക്കൈ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ പശുക്കൾക്ക് അതിസാഹസികമായി തീറ്റ എത്തിച്ച് സന്നദ്ധ പ്രവ‍ത്തക‍‍‍ർ

വയനാട്. മുണ്ടക്കൈ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 22 പശുക്കൾക്ക് അതിസാഹസികമായി തീറ്റ എത്തിച്ച് സന്നദ്ധ പ്രവ‍ത്തക‍‍‍ർ..റാണിമലയിലുളള പശുഫാമിലാണ് പശുക്കൾ കുടുങ്ങിയത്..മുണ്ടക്കൈയെ ബന്ധിപ്പിക്കുന്ന പാലം തക‍‍‍ർന്നതോടെയാണ് പുറത്തെത്തിക്കാനാകാത്ത രീതിയിൽ പശുക്കൾ കുടുങ്ങിയത്


ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനമായ പുഞ്ചിരിമട്ടത്തിന് സമീപമുളള എസ്റ്റേറ്റിനോട് ചേ‍ന്നുളള പശുഫാമിൽ 22 പശുക്കളാണ് ഉണ്ടായിരുന്നത്..ഫാമിനെ മുണ്ടക്കൈയോട് ബന്ധിപ്പിക്കുന്ന പാലം തക‍‍ന്നതോടെ ഫാമിൽ സൂക്ഷിച്ചിരുന്ന വൈക്കോലും കാലിതീറ്റയും മാത്രമായിരുന്നു പശുക്കൾക്ക് നൽകിയിരുന്നത്..ഇത് തീ‍ന്നതോടെയാണ് ഏറെ പാടുപെട്ട് കെട്ടുകണക്കിന് പുല്ലും കാലിതീറ്റയും കുത്തി ഒഴുകുന്ന പുഴയിലൂടെ അതി സാഹസികമായി ഫാമിൽ എത്തിച്ചത്


നിലവിൽ പശുക്കളെ  പുറത്തെത്തിക്കാൻ കുത്തനെയുളള മൺകൂനയും പുഴയും കടയ്കകണം..ഇത് നിലവിൽ പ്രായോഗികമല്ല..അത് കൊണ്ട് ഒരു 20 ദിവസ്സേക്കുളള ഭക്ഷണമാണ് ഫാമിൽ എത്തിച്ചത്..അഗ്നിരക്ഷാ സേനയുടെയും സൈന്യത്തിന്റെയും സഹായം തേടി ഇവരെ പുറത്തെത്തിക്കാനുളള സാധ്യതകളും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്..

ഞെട്ടൽ, വടകരയിലെ ബാങ്കിൽ നിന്നും 26 കിലോ സ്വർണ്ണവുമായി മുൻ മാനേജർ മുങ്ങി

വടകര. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര  ശാഖയിൽ വൻ തട്ടിപ്പ്. 26 കിലോ സ്വർണവുമായി മേട്ടുപാളയം സ്വദേശി മധു ജയകുമാർ മുങ്ങി.  പുതിയതായി ചാർജെടുത്ത  മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്.

വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 3 വർഷമായി മധു ജയകുമാറായിരുന്നു  വടകരയിലെ മാനേജർ.
ജൂലൈ 6 ന് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി പോയെങ്കിലും ഇയാൾ  ചാർജെടുത്തില്ലെന്ന് കണ്ടെത്തി. പ്രതി ഒളിവിലാണ്.