Home Blog Page 2315

സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും, ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും

തിരുവനന്തപുരം:
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർഥിനി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനമുണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഐഎംഒ ആഹ്വാനം ചെയ്ത പ്രതിഷേധ സമയത്തിൽ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കും.

അവശ്യസർവീസുകൾ ഒഴികെ ഒപി അടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്നും ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെജിഎംസിടിഎ അഭ്യർഥിച്ചു. അതേസമയം അത്യാഹിത വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി

ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു

മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവഹിക്കുന്നു.

ശാസ്താംകോട്ട : ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എസ് സുജാകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ, കുന്നത്തൂർ തഹസീൽദാർ
ജോൺ സാം , ബി പി ഒറോഷൻ, എച്ച് എം ഫോറം ചെയർമാൻ ആർ രാജീവ്, കൺവീനർ സുബുകുമാർ, സീനിയർ സൂപ്രണ്ട് സുനിത കെ , സ്റ്റാഫ്
സെക്രട്ടറി സജിത്ത് കുമാർ ജി എന്നിവർ സംസാരിച്ചു. നൂൺമീൽ ഓഫീസർ മനു വി കുറുപ്പ് സ്വാഗതവും നൗഷാദ്
കെ എ നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ, സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ശാസ്താംകോട്ട യിലെ വിവിധ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഇപ്പോൾ സ്ഥിരം സംവിധാനത്തിലേക്ക് പ്രവർത്തനം ആരംഭിച്ചത്.

ചെമ്പഴന്തി എസ്എൻ കോളേജില്‍ അധ്യാപകന് വിദ്യാർത്ഥികളുടെ മർദനം

തിരുവനന്തപുരം.അധ്യാപകന് വിദ്യാർത്ഥികളുടെ മർദനം. ചെമ്പഴന്തി എസ്എൻ കോളേജിലെ അധ്യാപകനെ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് മർദിച്ചെന്നാണ് പരാതി. മർദനം ഒരു ബൈക്കിൽ നാല് വിദ്യാർത്ഥികൾ പോകുന്നത് ചോദ്യം ചെയ്തതിന്. ഇന്ന് വൈകീട്ടാണ് സംഭവം. കെമിസ്ട്രി വിഭാഗം അധ്യാപകൻ ആർ ബിജുവിനാണ് മർദനമേറ്റത്

അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. ഗണിതശാസ്ത്ര വിഭാഗം വിദ്യാർത്ഥികളായ സെന്തിൽ, ആദിത്യൻ, ശ്രീജിത്ത്, അനുന്തു എന്നിവർക്കെതിരെയാണ് പരാതി

ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ ഇനി മുതൽ മഞ്ഞ നിറം

ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറം. ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ ഇനി മുതൽ മഞ്ഞ നിറം ഉപയോഗിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. ഒക്ടോബർ ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളം നിറമായി തുടരും.

ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും ആംബർ യെല്ലോ നിറം നൽകണം എന്നാണു ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. ബമ്പർ, ബോണറ്റ്, ഡിക്കി എന്നിവയിൽ ഉൾപ്പെടെ പുതിയ മഞ്ഞ നിറം നൽകണം. മാറ്റം ഒക്ടോബര് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തീരുമാനം നടപ്പാക്കാൻ RTO മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ മുന്നിൽ കണ്ടാണ് പരിശീലന വാഹനങ്ങളുടെ നിറം മാറ്റുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങളുടെ നിറം മാറ്റേണ്ടതില്ല. നിറം മാറ്റാം അധിക ബാധ്യത സൃഷ്ടിക്കും എന്നാണു സ്‌കൂൾ ഉടമകൾ പറയുന്നത്. അതെ സമയം ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിന് മാറ്റം ഉണ്ടാകില്ല. വെള്ള നിറം പിൻവലിക്കാൻ ആവശ്യം ശക്തമായിരുന്നു എങ്കിലും ട്രാൻസ്‌പോർട്ട് അതോറിട്ടി ആവശ്യം തള്ളി. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ടൂറിസ്റ്റ് ബസ് ഓപറേറ്റര്മാരും ആയി നേരത്തെ ചർച്ചകൾ നടന്നിരുന്നു. പിന്നാലെ നടന്ന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.

റെയില്‍വേയില്‍ പാരാ മെഡിക്കല്‍ സ്റ്റാഫ്

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇപ്പോള്‍ പരാ മെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ പാരാ മെഡിക്കല്‍ പോസ്റ്റുകളില്‍ ആയി മൊത്തം 1376 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അ 2024 ഓഗസ്റ്റ് 17 മുതല്‍ 2024 സെപ്തംബര്‍ 16 വരെ അപേക്ഷിക്കാം.

RRB Para Medical Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeRegular Basis
Advt NoNotification No: 04/2024
തസ്തികയുടെ പേര്പരാ മെഡിക്കല്‍ സ്റ്റാഫ്‌
ഒഴിവുകളുടെ എണ്ണം1376
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.19,900 – 44,900/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 17
അപേക്ഷിക്കേണ്ട അവസാന തിയതി2024 സെപ്തംബര്‍ 16
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.rrbapply.gov.in/

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്കളില്‍ മൊത്തം 3317 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 5 മുതല്‍ 2024 സെപ്തംബര്‍ 4 വരെ അപേക്ഷിക്കാം.

Railway RRC WCR Apprentice Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt No01/2024 (Act Apprentice)
തസ്തികയുടെ പേര്അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം3317
ജോലി സ്ഥലംAll Over Madhya Pradesh
ജോലിയുടെ ശമ്പളംAs per rules
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 5
അപേക്ഷിക്കേണ്ട അവസാന തിയതി2024 സെപ്തംബര്‍ 4
ഒഫീഷ്യല്‍ വെബ്സൈറ്റ്https://wcr.indianrailways.gov.in/

കേരളത്തില്‍ ഫാം അസിസ്റ്റന്റ്

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജോലി നേടാം. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ Farm Assistant Grade II (Veterinary) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഫാം അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 33 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 സെപ്തംബര്‍ 4 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള വെറ്ററിനറി ആൻഡ് അനിമൽ  സയൻസ് യൂണിവേഴ്സിറ്റി
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 239/2024
തസ്തികയുടെ പേര്Farm Assistant Grade II (Veterinary)
ഒഴിവുകളുടെ എണ്ണം33
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs. 27,900-63,700/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 ജൂലൈ 30
അപേക്ഷിക്കേണ്ട അവസാന തിയതി2024 സെപ്തംബര്‍ 4
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് ഇപ്പോള്‍ ജൂനിയര്‍ കെമിസ്റ്റ്, ജൂനിയര്‍. സൂപ്രണ്ട്, ജൂനിയര്‍. അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ബിസിനസ് അസിസ്റ്റന്റ്, ഓപ്പറേറ്റര്‍, ടെക്‌നീഷ്യന്‍,ജൂനിയര്‍ എന്‍ജിനിയര്‍, ഫോര്‍മന്‍, ടെക്‌നികല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 391 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 8 ഓഗസ്റ്റ് 2024 മുതല്‍ 7 സെപ്റ്റംബര്‍ 2024 വരെ അപേക്ഷിക്കാം.

GAIL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ജൂനിയർ കെമിസ്റ്റ്, ജൂനിയർ. സൂപ്രണ്ട്, ജൂനിയർ. അക്കൗണ്ടൻ്റ്, അക്കൗണ്ട്സ് അസിസ്റ്റൻ്റ്, ബിസിനസ് അസിസ്റ്റൻ്റ്, ഓപ്പറേറ്റർ, ടെക്നീഷ്യൻ,ജൂനിയർ എൻജിനിയർ,ഫോർമൻ,ടെക്നികൽ അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം391
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.24,500-138000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി8 ഓഗസ്റ്റ് 2024
അപേക്ഷിക്കേണ്ട അവസാന തിയതി7 സെപ്റ്റംബർ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.gailonline.com/

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് 2 പാസ്സായവര്‍ക്ക് അവസരം മൊത്തം 128 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 12 മുതല്‍ 10 സെപ്റ്റംബര്‍ 2024 വരെ അപേക്ഷിക്കാം.

ITBP Constable Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ
ഒഴിവുകളുടെ എണ്ണം128
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.21,700-81,100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 12
അപേക്ഷിക്കേണ്ട അവസാന തിയതി10 സെപ്റ്റംബർ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://recruitment.itbpolice.nic.in/

കേരളത്തില്‍ കിന്‍ഫ്രയില്‍ ജോലി

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ അവസരം. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര) ഇപ്പോള്‍ പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ), മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 06 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 14 മുതല്‍ 2024 ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.

KINFRA Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര)
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ), മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്)
ഒഴിവുകളുടെ എണ്ണം06
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളം30,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 14
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 28
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cmd.kerala.gov.in/