21.5 C
Kollam
Saturday 20th December, 2025 | 06:51:49 AM
Home Blog Page 2303

കുട്ടിക്കളിപോയപോക്ക്,ഉദയ്പൂരില്‍ സംഘര്‍ഷം

ജയ്പൂര്‍.രാജസ്ഥാനിലെ ഉദയപൂരിൽ സംഘർഷം. പ്രതിഷേധക്കാർ കടകൾ അടിച്ചു തകർത്തു വാഹനങ്ങൾക്ക് തീയിട്ടു.
സംഘർഷം രണ്ടു വിഭാഗത്തിൽപ്പെട്ട കുട്ടികൾ തമ്മിലുണ്ടായ അടിപിടിക്ക് പിന്നാലെ. അടിപിടിയിൽ പത്താം ക്ലാസുകാരന് കുത്തേറ്റിരുന്നു. പ്രതിയായ വിദ്യാർത്ഥിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ജില്ലാ ഭരണകൂടം
അനധികൃത നിർമ്മാണം എന്ന് വിശദീകരണം.

ഉദയ്പൂരിലെ മധുപനിലെ സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. സ്കൂളിൽ ഉച്ചഭക്ഷണത്തിനായി നൽകിയ ഇടവേളയിൽ ആണ് വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടായത്. അടിപിടിയിൽ പത്താം ക്ലാസുകാരന് കുത്തേറ്റു. തുടയിൽ കുത്തേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ് സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർത്ഥിക്ക് പരിക്കേറ്റതിൽ പ്രതിഷേധവുമായി എത്തിയ ആൾക്കൂട്ടം കാറുകൾ കത്തിച്ചു കടകൾ അടിച്ച തകർത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി.ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി ചാർജ് നടത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാലെ പ്രതിയായ വിദ്യാർത്ഥിയുടെ വീട് ജില്ലാ ഭരണകൂടം എത്തി ബുൽഡോസർ കൊണ്ട് ഇടിച്ചു തകർത്തു. വീട് വനമേഖലയിൽ ആണെന്നും അനധികൃത നിർമാണം എന്നും ആണ് വിശദീകരണം.ഉദയ്പൂരിൽ സർക്കാർ 24 മണിക്കൂർ ഇൻറർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ മേഖലകളിൽ കൂടുതൽ പോലീസ് സേന വിന്യസിച്ചു

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ
മാങ്കാവ് സ്വദേശി ഫാസിൽ ആണ് അറസ്റ്റിലായത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ വഴിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 12 നാണ് കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ പന്നിയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സമാന കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കൃത്യം ചെയ്തത്.

യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം. നഗരത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രതികൾ കീഴടങ്ങി. വള്ളക്കടവ് സ്വദേശികളായ ഹക്കിം, നിഷാദ്, ഷഫീക്ക്, സെയ്ദ്,അബ്‌ദുൾ സലാം, മാഹീൻ,എന്നിവരാണ് പോലീസിൽ കീഴടങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.കേസിലെ ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളാണ് വഞ്ചിയൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.സ്വർണ്ണക്കടത്ത് സംഘാംഗമായ തിരുനെൽവേലി സ്വദേശി ഉമറിനെ ആണ് സ്വർണം പൊട്ടിക്കൽ സംഘം ബുധനാഴ്ച പുലർച്ചെ തട്ടിക്കൊണ്ടു പോയത്.

പുനലൂരില്‍ കാശാപ്പിന് കൊണ്ടുവന്ന കാള വാഹനത്തില്‍ നിന്ന് ഇറങ്ങി വിരണ്ടോടി…പിന്നീട് നടന്നത്…. (വീഡിയോ)

പുനലൂര്‍: കശാപ്പിനായി വാഹനത്തില്‍ എത്തിച്ച കാള വിരണ്ടോടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്ക് 1.30ക്ക് പുനലൂര്‍ സെന്റ് ഗൊറേറ്റി സ്‌കൂളിന് സമീപത്തെ റോഡിലാണ് സംഭവം. വിരണ്ടോടിയ കാള റോഡിലൂടെ നടന്നുവന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. പരിക്കേറ്റ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് നിര്‍ത്തിയിരുന്ന കാറും കാള തകര്‍ത്തു. പിന്നീട് ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് കാളയെ പിടിച്ചുകെട്ടിയത്.

കൊല്ലത്ത് കോടതിയില്‍ ഹാജരാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതിയെ അറസ്റ്റ് ചെയ്തു

കൊല്ലം: കോടതിയിൽ നിന്നും രക്ഷപെട്ട പ്രതിയെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു.കൊല്ലം കൊല്ലം അഡീഷണൽ സെഷൻസ് 

കോടതി രണ്ടിൽ വച്ച് ജഡ്‌ജി ചേംബറിനടുത്തേക്ക് വിളിച്ച് മൊഴിയെടുക്കുന്നതിനിടെയാണ് പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്. പരവൂർ കൂനയിൽ തോട്ടുംകര തൊടിയിൽ വീട്ടിൽ അഭിജിത്തിനിയാണ് (21, വേട്ട അഭിജിത്ത്) രക്ഷപെട്ടത്.കോടതിയുടെ മതിൽ ചാടിയ പ്രതി ആസൂത്രണ സമിതി ഓഫീസിനുള്ലിൽ കൂടി കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, ടി.ഡി റോഡുവഴിയാണ് രക്ഷപ്പെട്ടത്. കൊല്ലത്ത് നിന്നും റെയിൽവേ പാളത്തിലൂടെ പരവൂരിൽ എത്തിയ പ്രതി വീട്ടിൽ എത്തി ബാഗുമായി ട്രെയിനിൽ പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രയിൻ കയറി രക്ഷപെടുകയായിരുന്നു.

തുടർന്ന് പോലീസ് പ്രതിയുടെ മാതാവിന്റെ മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വിവിധ സ്ഥലങ്ങളിൽ നിന്നും ഫോൺ ചെയ്തതായി കണ്ടെത്തുകയും തുടർന്ന് റെയിൽവേ പോലീസിന് നൽകിയ ഇൻഫോർമേഷന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ വച്ച് റെയിൽവേ പോലീസ് പിടികൂടി ശ്രീരാമപുരം പോലീസിന് കൈമാറുകയും കൊല്ലത്ത് നിന്നുള്ള സ്പെഷ്യൽ സ്ക്വാട് എത്തി കൊല്ലത്തേക്ക് കൊണ്ട് വരികയാണ് ഇന്ന് പുലർച്ചെ പ്രതിയെ കൊല്ലത്ത് എത്തിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീലം പറഞ്ഞ ഇയാളെ കഴിഞ്ഞ കഴിഞ്ഞ മാസം 2നാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിഞ്ഞ പ്രതിയെ പുതിയൊരു പോക്സോ കേസിൽ അറസ്റ്റ് ചെയ്യാനാണ് കഴിഞ്ഞ മാസം 16ന്  കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയാകും മുമ്പ് രാവിലെ 11.30ഓടെ

 ജഡ്‌ജിയുടെ ചേംബറിന് അടുത്ത് നിന്ന് കോടതി ജീവനക്കാർ ഉപയോഗിക്കുന്ന വാതിലിലൂടെ മുങ്ങുകയായിരുന്നു.

യുവതിയും സുഹൃത്തും യാത്ര ചെയ്ത ബൈക്കിനെ പിന്തുടര്‍ന്ന് ആക്രമിച്ച കേസിലെ പ്രതികളില്‍ രണ്ടുപേര്‍ പിടിയില്‍

കരുനാഗപ്പള്ളി: യുവതിയും സുഹൃത്തും യാത്ര ചെയ്ത ബൈക്കിനെ പിന്തുടര്‍ന്ന് ആക്രമിച്ച കേസിലെ പ്രതികളില്‍ രണ്ടുപേര്‍ പിടിയില്‍. അയണിവേലിക്കുളങ്ങര തെക്ക് മനു വിഹാര്‍ വീട്ടില്‍ അഖില്‍ (23), കോഴിക്കോട് മേക്ക് അനില്‍ ഭവനത്ത് അരുണ്‍ (21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് പരാതിക്കാരിയും സുഹൃത്തും ബൈക്കില്‍ യാത്ര ചെയ്തുവരികെ സ്‌കൂട്ടറില്‍ എത്തിയ മൂവര്‍ സംഘം ചീത്തവിളിക്കുകയും ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താല്‍ പിന്തുടര്‍ന്ന് ലാലാജി ജംഗ്ഷനില്‍ വച്ച് പ്രതികള്‍ യുവതിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ച ശേഷം കടന്നുകളയുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ മറ്റൊരു പ്രതിയെ അന്വേഷിക്കുകയാണെന്നും ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്‌ഐ ഷമീര്‍, ഷാജിമോന്‍, എസ്‌സിപി ഒ. ഹാഷിം സിപിഓമാരായ പ്രശാന്ത്, നൗഫല്‍ ജാന്‍, സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കര്‍ഷക മോര്‍ച്ച കര്‍ഷക ദിനാചാരണം (പടം…. കര്‍ഷക മോര്‍ച്ച
കൊട്ടാരക്കര: കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചാരണം സംഘടിപ്പിച്ചു. കോട്ടാത്തലയില്‍ നടന്ന പരിപാടി കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജിഘോഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി. സന്തോഷ് മാമ്പുഴ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കര്‍ഷകരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഉദയന്‍ ചവറ, വൈസ് പ്രസിഡന്റ്
മുരളിമോന്‍ ശശി, സെക്രട്ടറി ഡോ.ഇടമണ്‍ റെജി, ജില്ലാ ജനറല്‍ സെക്രട്ടറി അജയന്‍ കോട്ടാത്തല, മണ്ഡലം പ്രസിഡന്റ് സന്തോഷ് താമരക്കുടി എന്നിവര്‍ സംസാരിച്ചു.

പടം… കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചാരണം സംസ്ഥാന ജനറല്‍ സെക്രട്ടറി അജിഘോഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തം കഠിന തടവ്

കൊട്ടാരക്കര ചെങ്ങമനാട് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തലവൂര്‍ അരിങ്ങട ചരുവിള പുത്തന്‍വീട്ടില്‍ മിനിയെ (50) കൊലപ്പെടുത്തിയ കേസില്‍ മകന്‍ ജോമോനെ(30)യാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2023 ജൂലൈ 23ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചെങ്ങമനാട് ജങ്ഷനിലായിരുന്നു സംഭവം. കലയപുരം ആശ്രയസങ്കേതത്തില്‍ അന്തേവാസിയായി കഴിഞ്ഞുവന്ന മിനിയെ ജോമോന്‍ ബൈക്കിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന ചെങ്ങമനാട് ജങ്ഷനില്‍ എത്തിച്ചശേഷം കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കര പൊലിസാണ് പ്രതിക്കെതിരേ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ കമലാസനന്‍ ഹാജരായി.

വേളാങ്കണ്ണി തിരുന്നാൾ 2024: എല്ലാ നഗരങ്ങളിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ബുക്കിങ് തുടങ്ങി

ന്യൂഡൽഹി: വേളാങ്കണ്ണി ആരോഗ്യ മാതാവിന്‍റെ വാർഷിക തിരുന്നാളിന് പങ്കെടുക്കാൻ കാത്തിരിക്കുന്ന വിശ്വാസികൾക്ക് ആഹ്ലാദം പകർന്ന് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ചെന്നൈ, ആന്ധ്ര, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ‌ നിന്നുള്ള വിശ്വാസികൾക്ക് ‘കിഴക്കിന്റെ ലൂർദ്ദി’ലേക്ക് എത്തിച്ചേരാൻ ഈ സ്പെഷ്യൽ ട്രെയിനുകൾ സഹായിക്കും. ഓഗസ്റ്റ് 29നാണ് വേളാങ്കണ്ണി പെരുന്നാൾ ആരംഭിക്കുക. 11 ദിവസം നീണ്ടു നിൽക്കുന്നതാണ് പെരുന്നാൾ. മലയാളികളടക്കം നിരവധി സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരങ്ങൾ ഈ ദിവസങ്ങളിൽ വേളാങ്കണ്ണിയിലേക്ക് പ്രവഹിക്കും.

സെപ്തംബർ 8നാണ് വാർഷിക തിരുനാൾ. പോര്‍ച്ചുഗീസ് നാവികർ വന്നിറങ്ങുകയും വേളാങ്കണ്ണി പള്ളി നിർമ്മിക്കുകയും ചെയ്ത ദിവസമാണിത്. പതിനൊന്ന് ദിവസത്തെ പെരുന്നാളിലെ ഏറ്റവും വിശേഷപ്പെട്ട ദിനം.

സെക്കന്തരാബാദിൽ നിന്ന്
തെലങ്കാനയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് വരുന്നവർക്ക് സെക്കന്ദരാബാദ് – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനിനെ (07125, 07126) ആശ്രയിക്കാവുന്നതാണ്. സെക്കന്തരാബാദിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും രണ്ടുവീതം സർവ്വീസുകളാണ് നടത്തുക. ഓഗസ്റ്റ് 27 മുതൽക്കാണ് സർവ്വീസ്. രാവിലെ 8.25 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30 ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 25 മണിക്കൂറെടുക്കും യാത്ര പൂർത്തിയാകാൻ. തിരിച്ച് വേളാങ്കണ്ണിയിൽ നിന്ന് രാത്രി 10.35 ന് പുറപ്പെട്ട് രണ്ടാംദിവസം കാലത്ത് 3 മണിക്ക് സെക്കന്ദരാബാദിൽ എത്തിച്ചേരും.

ഗോവ ടു ബെംഗളൂരു ടു വേളാങ്കണ്ണി
ഗോവയിൽ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള വിശ്വാസികൾക്ക് സഹായകമാകും വാസ്കോ ഡ ഗാമ- വേളാങ്കണ്ണി സ്പെഷ്യൽ (07361, 07362) ട്രെയിൻ. ഓഗസ്റ്റ് 27 ചൊവ്വാഴ്ച, സെപ്റ്റംബർ 2 തിങ്കളാഴ്ച, സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്നീ തീയതികളിൽ ഗോവയിൽ നിന്ന് യാത്ര പുറപ്പെടും ഈ ട്രെയിൻ. രാത്രി 9.55 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെ 1.10 ന് വേളാങ്കണ്ണിയിലെത്തും. ഇരുപത്തേഴര മണിക്കൂർ യാത്രയുണ്ട് ട്രെയിനിന്. വേളാങ്കണ്ണിയിൽ നിന്ന് ഈ ട്രെയിൻ തിരിച്ച് ഓഗസ്റ്റ് 29 വ്യാഴാഴ്ച, സെപ്റ്റംബർ 4 ബുധനാഴ്ച, സെപ്റ്റംബർ 8 ഞായറാഴ്ച എന്നീ ദിവസങ്ങളിൽ ഗോവയിലേക്ക് തിരിക്കും.

ചെന്നൈയിൽ നിന്ന്
ചെന്നൈയിൽ നിന്നുള്ള വിവിധ വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനുകൾ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ദിവസങ്ങളിൽ ഓടും. ചെന്നൈ – തിരുനെൽവേലി വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ (06070) ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ വ്യാഴാഴ്ചകളിൽ ഓടും. ചെന്നൈ-തിരുനെൽവേലി (06069) ട്രെയിൻ ഓഗസ്റ്റ് 23 മുതൽ സെപ്തംബർ 6 വരെ വെള്ളിയാഴ്ചകളിൽ ഈ റൂട്ടിൽ ഓടും.

ചെന്നൈ – വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രണ്ടു ദിശയിലേക്കും ഞായർ, ശനി, തിങ്കൾ ദിവസങ്ങളിലാണ് ഓടുക. ഓഗസ്റ്റ് 23 മുതൽ സെപ്തംബർ വരെചെന്നൈ – വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ചകളിലും, വേളാങ്കണ്ണി -ചെന്നൈ ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ശനി, തിങ്കൾ ദിവസങ്ങളിലുമാണ് ഓടുക.

താംബരം -രാമനാഥപുരം ബൈവീക്ക്‌ലി ട്രെയിൻ (06051) വ്യാഴം, ശനി ദിവസങ്ങളിൽ ഓടും. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 14 വരെയാണ് സർവ്വീസ്. തിരിച്ചുള്ള രാമനാഥപുരം – ചെന്നൈ ബൈവീക്ക്‌ലി ട്രെയിൻ (06052) ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 15 വരെ ഓടും. വെള്ളി, ഞായർ ദിവസങ്ങളിലാണിത്.

കേരളത്തിൽ നിന്നുള്ള ട്രെയിൻ
കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് ഒരു ട്രെയിനാണ് ഉള്ളത്. എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ (16361). ഞായറാഴ്ച രാവിലെ 5.45നാണ് ട്രെയിൻ പുറപ്പെടുക. സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്. പതിനാറര മണിക്കൂറാണ് യാത്രാസമയം. എറണാകുളം ജങ്ഷൻ വിട്ടാൽ ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജംക്ഷൻ, കുണ്ടറ, കൊട്ടാരക്കര, അവുണേശ്വരം, പുനലൂർ, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

തമിഴ്നാട്ടിൽ തെന്മല, ചെങ്കോട്ട, തെങ്കാശി ജങ്ഷൻ, കാടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ ജങ്ഷൻ, അരുപ്പുക്കോട്ടൈ, മാണമദുരൈ ജങ്ഷൻ, കരൈക്കുടി ജങ്ഷൻ, അരന്താനി, പെരവൂർണി, പട്ടുക്കോട്ടൈ, അതിരംപട്ടിണം, തിരുതുറൈപുണ്ടി എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.

വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് (16362) ട്രെയിനിന്റെ തിരിച്ചുള്ള യാത്ര ചൊവ്വ ഞായർ ദിവസങ്ങളിലാണ്. വൈകീട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം കാവിലെ 11.40ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.

മുടി വളർത്താൻ ബയോട്ടിൻ ഡ്രിങ്ക് വീട്ടിലുണ്ടാക്കാം

മുടികൊഴിച്ചിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി വളർത്തണമെങ്കിൽ ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. മുടിയുടെ ശരിയായ പ്രശ്നം കണ്ടെത്തി മുടി കൊഴിച്ചിൽ മാറ്റാനുള്ള വഴികൾ വേണം കണ്ടെത്താൻ. ഭക്ഷണത്തിൽ സിങ്ക്, അയൺ, ബയോട്ടിൻ എന്നിവയൊക്കെ ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അതുപോലെ മുടി വളരാൻ സഹായിക്കുന്ന ഒരു സിമ്പിൾ ബയോട്ടിൻ ​ഡ്രിങ്കാണിത്. മുടി കൊഴിച്ചിൽ മാറ്റാനും മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താനും ഇത് ഏറെ സഹായിക്കുന്നതാണ്. മുടി വളർത്താൻ മാത്രമല്ല ആരോ​ഗ്യത്തിനും കൂടി വളരെ നല്ലതാണ് ഈ ബയോട്ടിൻ ഡ്രിങ്ക്.

ഫ്ലാക്സ് സീഡ്സ് അഥവ ചണവിത്ത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീൻ, ഒമേ​ഗ 3 ഫാറ്റി ആസിഡ്, ഫൈബർ, ആൻ്റി ഓക്സിഡൻ്റ് എന്നിവയെല്ലാം ഫ്ലാക്സ് സീഡ്സിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ പോഷിപ്പിക്കാനും മുടി നന്നായി വളർത്തിയെടുക്കാനും ഏറെ സഹായിക്കുന്നതാണ് ഫ്ലാക്സ് സീഡ്സ്. അകാല നര മാറ്റാൻ സഹായിക്കുന്ന ഘടകങ്ങൾ ഫ്ലാക്സ് സീഡ്സിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കിന്ന ഒമേ​ഗ 3 ഫാറ്റി ആസിഡ് തലയോട്ടിയിലെ മുടി പോകുന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഏറെ സഹായിക്കും.

മുടിയ്ക്ക് വളരെ നല്ലതാണ് ബദാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ് ബദാം ഓയിൽ. മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങളെ അകറ്റാൻ ഇത് ഏറെ സഹായിക്കാറുണ്ട്. മുടിയ്ക്ക് ആവശ്യമായ ബയോട്ടിൻ, വൈറ്റമിൻ ബി 7 എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നാച്യുറൽ ബയോട്ടിൻ സപ്ലിമെൻ്റായി ബദാം ഉപയോ​ഗിക്കാവുന്നതാണ്. മുടിയെ നല്ല ബലമുള്ളതാക്കാനും അതുപോലെ പൊട്ടി പോകാതിരിക്കാനും ബദാം സഹായിക്കാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള രശ്മികളിൽ നിന്ന് മുടിയ്ക്ക് ഏൽക്കുന്ന കേടുപാടുകളെ മാറ്റാനും ബദാം നല്ലതാണ്. നാച്യുറൽ ആൻ്റി ഓക്സിഡൻ്റായ വൈറ്റമിൻ ഇയും ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

മുടികൊഴിച്ചിലും മുടി അഴകും വർധിപ്പിക്കാൻ വളരെ നല്ലതാണ് കറുത്ത എള്ള്. പവർഫുൾ ആൻ്റി ഓക്സിഡൻ്റാണ് കറുത്ത എള്ളിലുള്ളത്. ഇതിലെ ആൻ്റി ഫം​ഗൽ ​ഗുണങ്ങൾ മുടി അമിതമായി കൊഴിയുന്നതും കട്ടി കുറഞ്ഞ് പോകുന്നതും ഇല്ലാതാക്കാൻ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങളെ അകറ്റാനും നല്ലതാണ് കറുത്ത എള്ള്.

ആരോ​ഗ്യത്തിന് വളരെ നല്ലതാണ് മത്തങ്ങ വിത്തുകൾ. അതുപോലെ മുടി വളർത്താനും ഇത് ഏറെ സഹായിക്കും.
ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, വൈറ്റമിൻ ഇ, എ, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ, വിലയേറിയ അവശ്യ ഫാറ്റി ആസിഡുകൾ (ഇഎഫ്എ) എന്നിവയുൾപ്പെടെ തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും മത്തങ്ങയുടെ സത്തിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കുറവ് മൂലമുള്ള മുടി കൊഴിച്ചിലിനെതിരെ ഒരു സംരക്ഷണ വലയമാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങയുടെ സത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, ലിനോലെയിക് എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ നൽകുകയും ഓക്സിഡേഷൻ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആദ്യം തന്നെ ഫ്ലാക്സ് സീഡ്സ്, മത്തങ്ങ കുരുവും, ബദാമും, കശുവണ്ടിയും, കറുത്ത എള്ളും ഒരു പാത്രത്തിലിട്ട് ചൂടാക്കി എടുക്കുക. ഇനി ഇത് തണുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്കോ അല്ലെങ്കിൽ ബ്ലെൻഡറിലോ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. മധുരത്തിനായി പനം കൽക്കണ്ടം കൂടി ചേർത്ത് പൊടിക്കാവുന്നതാണ്. ഒരു ​ഗ്ലാസ് പാലിൽ രണ്ട് സ്പൂൺ ചേർത്ത് രണ്ട് ദിവസത്തിൽ ഒരിക്കൽ കുടിക്കാവുന്നതാണ്. ഈ പൊടി കാറ്റ് കയറാത്ത നല്ലൊരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ ഇത് ഒരു മാസം വരെ സൂക്ഷിക്കാവുന്നതാണ്.

1204 ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്” മന്ത്രി വ്യക്തമാക്കി.

ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം 1204 ഭിന്നശേഷിക്കാരെ സ്കൂളുകൾ നിയമിച്ചു. വയനാട് ജില്ലയ്ക്ക് വേണ്ടി ഉത്തരമേഖല അദാലത്തിൽ ഹെൽപ് ഡെസ്ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മേഖലകൾ തിരിച്ചുള്ള അദാലത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരളവുവരെ തീർപ്പാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയിൽ വെച്ച് പത്തോളം അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ മന്ത്രി നിയമന ഉത്തരവ് നേരിൽ കൈമാറി. ഇതിനുപുറമേ 20 വർഷമായി കെട്ടിക്കിടന്നിരുന്ന, മലപ്പുറം മങ്കട സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകന്റെ പെൻഷൻ സംബന്ധിച്ച കാര്യങ്ങളും തീർപ്പാക്കിയുള്ള ഉത്തരവും കൈമാറി. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പരിപാടിയിൽ വെച്ച് പ്രൈവറ്റ് ഏജന്റ്സ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.