22.3 C
Kollam
Saturday 20th December, 2025 | 04:58:54 AM
Home Blog Page 2302

മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം,സിപിഎം നേതാവിന് താക്കീത്

പത്തനംതിട്ട. സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. കെ. ശ്രീധരനെയാണ് താക്കീത് ചെയ്തത്.മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനാണ് നടപടി. മന്ത്രി ഭർത്താവ് ഇടപെട്ട് കിഫ്ബി റോഡ് നിർമ്മാണത്തിൽ ഓടയുടെ ഗതിമാറ്റിച്ചെന്നായിരുന്നു ആരോപണം. ശ്രീധരനെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല

കൊടുമൺ പഞ്ചായത്ത് പ്രസിഡൻറ് കൂടിയാണ് കെ.കെ. ശ്രീധരൻ. കയ്യേറ്റ ആരോപണം ഉന്നയിച്ച കോൺഗ്രസിനും അധികൃതരുടെ വക നോട്ടീസ്. മന്ത്രി ഭർത്താവ് പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തിൽ കോൺഗ്രസി്ന് തിരിച്ചടി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് ചട്ടലംഘനം കണ്ടെത്തി. നോട്ടീസ് നൽകാൻ പഞ്ചായത്തിന് കളക്ടറുടെ നിർദ്ദേശം

ആശുപത്രികളിൽ സ്ത്രീസുരക്ഷക്ക്  നടപടികളുമായി ബംഗാൾ സർക്കാർ

കൊല്‍ക്കത്ത. ആശുപത്രികളിൽ സ്ത്രീസുരക്ഷക്ക്  നടപടികളുമായി ബംഗാൾ സർക്കാർ. വനിതാ ഡോക്ടർമാരുടെ ജോലി സമയം 12 മണിക്കൂറായി നിജപ്പെടുത്തി.രാത്രി ഡ്യൂട്ടി പരമാവധി ഒഴിവാക്കും. മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും സുരക്ഷാ പരിശോധനയും ബ്രീത്ത്‌ലൈസർ പരിശോധനയും നടത്തും. സ്ത്രീകൾക്ക് ടോയ്‌ലറ്റുകളുള്ള പ്രത്യേക വിശ്രമമുറികൾ ഉറപ്പാക്കും. റാറ്ററർ സതി എന്ന പേരിൽ വനിതാ വളണ്ടിയർമാരെ രാത്രിയിൽ വിന്യസിക്കും. വിശ്രമ മുറികളിൽ സിസിടിവി നിരീക്ഷണം ഉറപ്പിക്കും.


വനിതാ കോളേജുകളിലും ആശുപത്രികളിലും വനിതാ ഹോസ്റ്റലുകളിലും രാത്രി പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും.
ജീവനക്കാർക്കും ഫാക്കൽറ്റികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും.

കരുനാഗപ്പള്ളി നഗരസഭയിൽ കർഷക ദിനം ആചരിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി നഗരസഭയും കാർഷിക വികസന സമിതിയും ചേർന്ന് കർഷക ദിനം ആചരിച്ചു. കർഷകദിനത്തിന്റെ ഉദ്ഘാടനം ബഹു. MLA ശ്രീ C R മഹേഷ്‌ നിർവഹിച്ചു. നഗരസഭ ചെയർമാൻ ശ്രീ.കോട്ടയിൽ രാജു അധ്യക്ഷൻ ആയിരുന്നു. വിവിധ തലങ്ങളിൽ മികച്ച കർഷകനായി തെരഞ്ഞെടുത്തവരെ ചടങ്ങിൽ ആദരിച്ചു.വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ
കൃഷി ഓഫീസർ , കാർഷിക വികസന സമിതി അംഗങ്ങൾ,അസിസ്റ്റൻഡ് കൃഷി ഓഫീസർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി

വല്ലാത്ത കേമന്മാര്‍ ഒടുവില്‍പെട്ടു,യുവതിയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കരുനാഗപ്പള്ളി. യുവതിയും സുഹൃത്തും യാത്ര ചെയ്ത ബൈക്കിനെ പിന്തുടർന്ന് ആക്രമിച്ച കേസിലെ പ്രതികളിൽ രണ്ടുപേർ പിടിയിൽ. അയണിവേലിക്കുളങ്ങര തെക്ക് മനു വിഹാർ വീട്ടിൽ അഖിൽ ( 23) കോഴിക്കോട് മേക്ക് അനിൽ ഭവനം വീട്ടിൽ അരുൺ  (21) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പരാതിക്കാരിയും സുഹൃത്തും ബൈക്കിൽ യാത്ര ചെയ്തു വരികെ സ്കൂട്ടറിൽ എത്തിയ മൂവർ സംഘം ചീത്തവിളിക്കുകയും ചീത്ത വിളിച്ചത് എന്തിനാണെന്ന് യുവതി ചോദിച്ചതിന്റെ വൈരാഗ്യത്താൽ തറയിൽ മുക്കിൽ നിന്ന് പിന്തുടർന്ന്  ലാലാജി ജംഗ്ഷനിൽ വച്ച് പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ വാഹനത്തിന് കുറുകെ വെച്ച് ആവലാതിക്കാരിയെയും സുഹൃത്തിനെയും മർദ്ദിച്ച ശേഷം കടന്നുകളയുകയായിരുന്നു .പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് കരുനാഗപ്പള്ളി പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികളെ  കണ്ടെത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ ഒരു പ്രതിയെ അന്വേഷിക്കുകയാണെന്നും ഉടനെ പിടി കൂടുമെന്നും പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ഷമീർ ,ഷാജിമോൻ എസ് സി പി ഓ ഹാഷിം സിപി ഓ മാരായ പ്രശാന്ത്, നൗഫൽ ജാൻ, സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നെടിയവിള ഇളമുള ഇല്ലത്ത് പ്രദീപ്കുമാര്‍ പമ്പ മേല്‍ശാന്തി

കുന്നത്തൂര്‍. നെടിയവിള ഇളമുള ഇല്ലത്ത് പ്രദീപ്കുമാറിനെ പമ്പ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു.

പടനായർകുളങ്ങര വടക്ക്,പറപ്പള്ളി കിഴക്കതിൽ (വർണ്ണമയൂഖം)കരുണാകരൻ നിര്യാതനായി

കരുനാഗപ്പള്ളി .പടനായർകുളങ്ങര വടക്ക്,പറപ്പള്ളി കിഴക്കതിൽ (വർണ്ണമയൂഖം)
കരുണാകരൻ (92) നിര്യാതനായി.ഭാര്യ: പരേതയായ പൊന്നമ്മ.
മക്കൾ: ശിശുപാലൻ, മണിയമ്മ, ബാബു, അനിവർണ്ണം (വർണ്ണം സ്കൂൾ ഓഫ് ആർട്സ്), ഉഷ
മരുമക്കൾ: വിജയമ്മ,മോഹനൻ, സുജ, സുമിത, സുരേഷ്
ബുധനാഴ്ച രാവിലെ 8ന്.

26 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ വീഡിയോ സന്ദേശവുമായി പോലീസ് തിരയുന്ന മുൻ ബാങ്ക് മാനേജർ

കോഴിക്കോട്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്നും 26 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ വീഡിയോ സന്ദേശവുമായി പോലീസ് തിരയുന്ന പ്രതി. മുൻ മാനേജർ മധ ജയകുമാറാണ് താൻ നിരപരാധിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ്, വീഡിയോ സന്ദേശവുമായി പ്രതി മധ ജയകുമാർ രംഗത്തെത്തിയത്. താൻ നിരപരാധി ആണെന്നും അസുഖം ആയതിനാലാണ് വടകരയിൽ നിന്ന് മാറി നിന്നതെന്നും പ്രതി വീഡിയോ സന്ദേശത്തിൽ പറയുന്നു.

തമിഴ്നാടു മേട്ടുപ്പാളയം സ്വദേശിയായ മുൻ മാനേജർ മധ ജയകുമാർ കഴിഞ്ഞമാസം സ്ഥലം മാറിപ്പോയിരുന്നു.
പകരം എത്തിയ മാനേജരാണ് തട്ടിപ്പ് കണ്ടെത്തിയതും പൊലീസിൽ പരാതി നൽകിയതും. 26 കിലോ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ച്, 17 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ചീക്കൽകടവ് പാലത്തിനു സമീപം കോഴി – അറവ് മാലിന്യം തള്ളിയ നിലയിൽ

കുന്നത്തൂർ:ചീക്കൽകടവ് പാലത്തിനു സമീപം കോഴി – അറവ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.രാത്രിയുടെ മറവിൽ വാഹത്തിൽ എത്തിച്ചാണ് ദുർഗന്ധം വമിക്കുന്ന മാലിന്യം വൻതോതിൽ തള്ളിയതെന്നാണ് നിഗമനം.ശനിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയവരാണ് മാലിന്യം തള്ളിയിരിക്കുന്നത് കണ്ടത്.കരിന്തോട്ടുവ ഭാഗത്തു നിന്നും പാലത്തിലേക്ക് കയറുന്നതിന്റെ വലതു ഭാഗത്ത് കുരിശടിക്കു സമീപമാണ് മാലിന്യം തള്ളിയത്.മഴ ശക്തമായി പെയ്യുന്നതിനാൽ മാലിന്യം അപ്പാടെ കല്ലടയാറ്റിലേക്ക് എത്താനും സാധ്യതയുണ്ട്.വാഹന തിരക്ക് കുറവായതിനാൽ വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ പാലത്തിൽ വിശ്രമത്തിനായി എത്താറുണ്ട്.മുൻപും പലതവണ ഇവിടെ ഇത്തരം മാലിന്യം തള്ളിയിട്ടുണ്ടെന്നും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അവഗണനക്കെതിരെ ദേശീയ അധ്യാപക പരിഷത് പ്രതിഷേധ ധർണ്ണ നടത്തി

കൊല്ലം:അധ്യാപകരോടും മറ്റ് സർക്കാർ ജീവനക്കാരോടുംപിണറായി സർക്കാർ കാട്ടുന്ന അവഗണനയ്ക്കും അനീതിക്കും എതിരെ ദേശീയ അധ്യാപക പരിഷത് പ്രതിഷേധ ധർണ്ണ നടത്തി.

ഡി.എ , ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം തുടങ്ങിയ തടഞ്ഞ് വെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, സ്ഥിരനിയമനത്തിന് അർഹരായ അധ്യാപകരെ ദിവസ വേതനക്കാരായി നിയമിക്കുന്നത് അവസാനിപ്പിക്കുക,
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ്പ് പരിഷ്ക്കരിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ തുക കാലോചിതമായി വർദ്ധിപ്പിക്കുക, വിദ്യാഭ്യാസ ഓഫീസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ദേശീയ അധ്യാപക സംസ്ഥാന സമിതി അംഗം ടി.ജി ഹരികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് എസ് .കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
എൻ.ടി.യു ജില്ലാ സെക്രട്ടറി എ അനിൽകുമാർ , ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ,
ധനലക്ഷ്മി വിരിയറഴികത്ത്,കെ സുനീഷ് , അർക്കന്നൂർ രാജേഷ്,Dr.ദിനേശ്,
പ്രദീപ് എൻ,ഗിരീഷ്,
ധന്യ റ്റി.ആർ,
അഖില അശോക് ,ദിവ്യ , മിഥുൻ,വിശാൽഎം.ജി,
മനോജ് എം,
ദീപ കുമാർ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. പടം – ടി. ജി ഹരികുമാർ ധർണ്ണ ഉൽഘാടനംചെയ്യുന്നു.

കുട്ടിക്കളിപോയപോക്ക്,ഉദയ്പൂരില്‍ സംഘര്‍ഷം

ജയ്പൂര്‍.രാജസ്ഥാനിലെ ഉദയപൂരിൽ സംഘർഷം. പ്രതിഷേധക്കാർ കടകൾ അടിച്ചു തകർത്തു വാഹനങ്ങൾക്ക് തീയിട്ടു.
സംഘർഷം രണ്ടു വിഭാഗത്തിൽപ്പെട്ട കുട്ടികൾ തമ്മിലുണ്ടായ അടിപിടിക്ക് പിന്നാലെ. അടിപിടിയിൽ പത്താം ക്ലാസുകാരന് കുത്തേറ്റിരുന്നു. പ്രതിയായ വിദ്യാർത്ഥിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ജില്ലാ ഭരണകൂടം
അനധികൃത നിർമ്മാണം എന്ന് വിശദീകരണം.

ഉദയ്പൂരിലെ മധുപനിലെ സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. സ്കൂളിൽ ഉച്ചഭക്ഷണത്തിനായി നൽകിയ ഇടവേളയിൽ ആണ് വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടായത്. അടിപിടിയിൽ പത്താം ക്ലാസുകാരന് കുത്തേറ്റു. തുടയിൽ കുത്തേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ് സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർത്ഥിക്ക് പരിക്കേറ്റതിൽ പ്രതിഷേധവുമായി എത്തിയ ആൾക്കൂട്ടം കാറുകൾ കത്തിച്ചു കടകൾ അടിച്ച തകർത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി.ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി ചാർജ് നടത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാലെ പ്രതിയായ വിദ്യാർത്ഥിയുടെ വീട് ജില്ലാ ഭരണകൂടം എത്തി ബുൽഡോസർ കൊണ്ട് ഇടിച്ചു തകർത്തു. വീട് വനമേഖലയിൽ ആണെന്നും അനധികൃത നിർമാണം എന്നും ആണ് വിശദീകരണം.ഉദയ്പൂരിൽ സർക്കാർ 24 മണിക്കൂർ ഇൻറർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ മേഖലകളിൽ കൂടുതൽ പോലീസ് സേന വിന്യസിച്ചു