22.3 C
Kollam
Saturday 20th December, 2025 | 03:17:26 AM
Home Blog Page 2301

പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്

പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി ആരോപണം. കോൺഗ്രസ് ഓഫീസ് റവന്യൂഭൂമി കയറിയിട്ടുണ്ടെന്ന് ആവർത്തിച്ച് വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ്. അനധികൃത മായി വാണിജ്യ ആവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ നിന്ന് ലഭിച്ച വാടക സർക്കാർ കണ്ടുകെട്ടണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നില്‍ ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ഓട നിര്‍മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രദേശത്ത് ഹര്‍ത്താല്‍ അടക്കം നടത്തിയിരുന്നു.

തദ്ദേശഅദാലത്ത് ഇതുവരെ ജില്ലയില്‍ 1,177 അപേക്ഷകള്‍ ലഭിച്ചു

കൊല്ലം ജില്ലയില്‍ തദ്ദേശ അദാലത്തുമായി ബന്ധപ്പെട്ട്  ഇതുവരെ 1177  അപേക്ഷകള്‍ ലഭിച്ചു.  കോര്‍പ്പറേഷന്‍- 183, ഗ്രാമപഞ്ചായത്ത് – 907, മുനിസിപ്പാലിറ്റി  79, ബ്ലോക്ക്പഞ്ചാത്ത്  8 എന്നിങ്ങനെയാണ്  ഇതുവരെ അപേക്ഷ ലഭിച്ചത്. പൊതുസൗകര്യവുമായി ബന്ധപ്പെട്ടതാണ് 634 അപേക്ഷകളും.  മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് 84 അപേക്ഷകളും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-84 അപേക്ഷകളും  ബില്‍ഡിംഗ് പെര്‍മിറ്റ്  196 അപേക്ഷകളും  സിവില്‍രജിസ്‌ട്രേഷന്‍ -13 അപേക്ഷകളും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 23നാണ്  ജില്ലാ പഞ്ചായത്ത് ഹാളില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കുന്ന ജില്ലാതല  അദാലത്ത് നടക്കുക. ഓണ്‍ലൈനായി ഇന്നുകൂടി (ഞായര്‍)അപേക്ഷ സമര്‍പ്പിക്കാന്‍ ആകും.

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. ഇടുക്കി , കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത്  ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തൃശൂരും പാലക്കാടും ഒഴികെയുള്ള ജില്ലകളിലാണ് യെലോ അലര്‍ട്ട്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ഇടുക്കി മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തിയത്.

ബറോസിനായി കാത്തിരിപ്പ് നീളും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ചിത്രം ബറോസ് ഓണം റിലീസ് ആയി ഉണ്ടാകില്ല. മോഹൻലാൽ ആദ്യമായി സംവിധാന കുപ്പായത്തിൽ എത്തുന്ന ബറോസിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് താരം.
ഒക്ടോബര്‍ മൂന്നിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. നേരത്തെ ഓണം റിലീസായി ചിത്രം എത്തും എന്നാണ് പറഞ്ഞിരുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി പ്രവാസി മലയാളിയായ എഴുത്തുകാരന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് റിലീസ് നീട്ടിയത്.
ജര്‍മനിയില്‍ താമസിക്കുന്ന ജോര്‍ജ് തുണ്ടിപറമ്പിലാണ് ചിത്രത്തിനെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ജോര്‍ജിന്റെ മായ എന്ന നോവലുമായി ചിത്രത്തിന് ബന്ധമുണ്ട് എന്നാണ് ആരോപണം. ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കോപ്പിയടി ആരോപണങ്ങള്‍ ജിജോ പുന്നൂസ് തള്ളിയിരുന്നു.

കൊച്ചിയിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരം…ഹോട്ടലുകളിൽ പൊലീസ് റെയ്ഡ്

കൊച്ചിയിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് റെയ്ഡ്. മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളിലായിരുന്നു പരിശോധന. ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാർട്ടിയാണ് നടന്നതെന്നാണ് സംഘാടകർ നൽകിയ മൊഴി. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്.
ഹോട്ടലിൽ നിന്ന് സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ കസ്റ്റഡിയിലെടുത്തെന്ന് മരട് പൊലീസ് പറഞ്ഞു. ഇവരിൽ മൂന്ന് പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ഇവരുടേത് കരുതൽ തടങ്കലാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യ സംഘാടകനായ കളയിക്കാവിള സ്വദേശി ആഷ്‌ലി പൊലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ കൊച്ചിയിലേക്ക് വരാനുണ്ടായ സാഹചര്യം, അതിന് അനുമതി ഉണ്ടായിരുന്നോ എന്നടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയതായും സൂചന ഉണ്ട്.

നിയന്ത്രണംവിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞു

നിയന്ത്രണംവിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് ചേവായൂരില്‍ ഇന്നലെ രാത്രിയാണ് നിയന്ത്രണംവിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞത്. ചേവായൂര്‍ സ്വദേശി രാധാകൃഷ്ണന്‍ ഓടിച്ച കാറാണ് മറിഞ്ഞത്. കാറിനുള്ളില്‍ കുടുങ്ങിയ രാധാകൃഷ്ണനെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി.

പിന്നണി ഗായിക പി. സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രശസ്ത പിന്നണി ഗായിക പി. സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടർന്നാണ് സുശീലയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സുശീല ചികിത്സയിൽ കഴിയുന്നത്. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നാടകാചാര്യൻ ഒ മാധവൻ്റെ നൂറാമത്‌ ജന്മവാർഷികത്തോടനുബന്ധിച്ച് നാടകവുമായി കുടുംബം

കൊല്ലം. നാടകാചാര്യൻ ഒ മാധവൻ്റെ നൂറാമത്‌ ജന്മവാർഷികത്തോടനുബന്ധിച്ച് നാടകവുമായി
മക്കളും അഭിനേതാക്കളുമായ എം മുകേഷ്‌ എംഎൽഎയും സന്ധ്യാ രാജേന്ദ്രനും.കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് കലാസൃഷ്‌ടിയായ നാടകം സംവിധാനംചെയ്‌തിട്ടുള്ളത്‌ ഒ മാധവന്റെ മരുമകനും നടനുമായ ഇ എ രാജേന്ദ്രനാണ്‌. അച്ഛൻ്റെ വാക്കുകൾ കാലാതീതമെന്ന് എം മുകേഷ്.

എഴുത്തിലൂടെയും സംവിധാനത്തിലൂടെയും കേരളത്തിന് പുതിയൊരു നാടക സംസ്കാരം സമ്മാനിച്ചയാണ് ഒ മാധവൻ.
പകരം വെക്കാനില്ലാത്ത സംഘാടകനും ,കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭപ്രവർത്തകൻ
ഓ മാധവൻ്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് വിപുലമായ പരിപാടികൾ മക്കൾ ഒരുക്കുന്നത്.

കെ.പി.എ.സിയുടെ ആദ്യകാല നാടകങ്ങളിലൂടെ രംഗത്തെത്തിയ മാധവന്‍ എണ്ണായിരത്തിലധികം നാടക വേദികളില്‍ അഭിനയിച്ചു. എട്ടു വര്‍ഷം നടനായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന്‍ എന്നീ നാടകങ്ങളിലൂടെ മാധവന്‍റെ പ്രതിഭ ജനങ്ങളറിഞ്ഞു.പിന്നീട് സ്വന്തം നാടകട്രൂപ്പായ കാളിദാസ കലാകേന്ദ്രം സ്ഥാപിച്ച് നിരവധി പ്രതിഭകൾക്ക് വഴി തുറന്നു….. തിലകന്‍ ഉള്‍പ്പടെയുള്ള നിരവധി അഭിനയ പ്രതിഭകള്‍ അരങ്ങിൽ എത്തിയതും ഇദ്ദേഹത്തിൻ്റെ നാടക കളരികളിലൂടെയാണ്…
നാടകത്തിന് പ്രാധാന്യം ഏറുന്ന കാലത്തുള്ള ജീവിതത്തിൽ
അച്ഛൻ്റെ വാക്കുകൾ കൂടുതൽ അർത്ഥവത്താകുന്നുവെന്ന് നടനും എം എൽ എ യുമായ എം മുകേഷ്

ഒ മാധവൻ്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് ഇന്ന് വൈകിട്ട്‌ 6.30ന്‌ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറുന്നത്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് കലാസൃഷ്‌ടിയായ നാടകം സംവിധാനംചെയ്‌തിട്ടുള്ളത്‌ ഒ മാധവന്റെ മരുമകനും നടനുമായ ഇ എ രാജേന്ദ്രനാണ്‌. കൊല്ലം ഫാസ്, കൊല്ലം കല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 19ന് വൈകിട്ട് ആറിന്‌ ഒ മാധവൻ അനുസ്‌മരണ സമ്മേളനവും കലാപ്രതിഭകളെ ആദരിക്കലും അടൂർ പ്രകാശ്‌ എംപി ഉദ്‌ഘാടനംചെയ്യും.നാടക നിർമാണം നിർവഹിച്ചവരിൽ ഒ മാധവന്റെ ഭാര്യയും നടിയുമായ വിജയകുമാരി, ചെറുമകൻ ദിവ്യദർശൻ ആർ ഏങ്ങൂർ എന്നിവരുമുണ്ട്‌. ഫ്രാൻസിസ്‌ ടി മാവേലിക്കരയാണ്‌ രചന.

രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

കൊച്ചി. കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എറണാകുളം തൃപ്പൂണിത്തുറയിൽ രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.അയിരൂർ സ്വദേശി അമൽജിത്ത്,പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, വിപിൻ കൃഷ്ണ,ചങ്ങനാശ്ശേരി സ്വദേശി അലൻ തോമസ് എന്നിവരെയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടത്തിനെത്തിയപ്പോഴായിരുന്നു സംഘം പിടിയിലായത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം പക്ഷേ, രഞ്ജിനി

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വിവാദം. നടി രഞ്ജിനി തുറന്നുപറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം.പുറത്തു വിടുന്നതിന് മുമ്പ് താനുൾപ്പടെ മൊഴി നൽകിയ വ്യക്തികൾക്ക് അതിലെ ഉള്ളടക്കം അറിയണമെന്നാണാവശ്യം. എന്റെ ഹർജി കൂടി പരിഗണിച്ചതിന് ശേഷമേ റിപ്പോർട്ട് പുറത്തു വിടുവെന്ന സർക്കാർ നിലപാട് സ്വാഗതാർമെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി

ഇപ്പോൾ റിപ്പോർട്ട് പുറത്തു വിടാത്തതിൽ സർക്കാരിനോട് നന്ദി പറയുന്നു.എന്നാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഞാനായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. നൽകിയ മൊഴിയിൽ എന്താണ് റിപോർട്ടിൽ വന്നതെന്നറിയാനുള്ള അവകാശം തനിക്കുണ്ട്. റിപ്പോർട്ട് ലഭിക്കുകയെന്ന കാര്യം തൻ്റെ മൗലികവകാശമാണ്. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിൻ്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാൽ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താൻ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി

തന്നെ വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. ഞാൻ കോടതിയിലും നിയമ വ്യവസ്ഥയിലും പൂർണമായി വിശ്വസിക്കുന്നു. സിനിമ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കൊണ്ട് കാര്യമില്ല. സിനിമയിലെ ഉന്നതർക്ക് കമ്മിറ്റിയെ സ്വാധീനിക്കാം.

അങ്ങനെയാകുമ്പോൾ നീതി വീണ്ടും നിഷേധിക്കപ്പെടും. ചലച്ചിത്ര മേഖലയിൽ സ്വതന്ത്ര ചുമതലയുള്ള ഒരു ട്രൈബ്യൂണലാണ് ആവശ്യം

കാര്യങ്ങൾ വിശ്വസിച്ച് പറയാവുന്ന ഒരു ട്രൈബ്യൂണൽ. അതീവ രഹസ്യത്തോടെ കാര്യങ്ങൾ സൂക്ഷിക്കുകയും പരിഹാരമുണ്ടാക്കാനും ട്രൈബ്യൂണലിന് കഴിയണം.റിപ്പോർട്ട് പുറത്തു വരുമ്പോൾ ഇത്തരത്തിലൊരു ട്രൈബ്യൂണലിനെപ്പറ്റി പരാമർശിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി.