27.8 C
Kollam
Thursday 25th December, 2025 | 12:33:15 PM
Home Blog Page 2227

നമ്മുടെ മഞ്ജു വാര്യർ തന്നെയാണോ ഇത്? ഇതിന്റെ ഒരു കുറവ് കൂടെ മാത്രമേ ഉണ്ടായിരുന്നുള്ളൂ; വേറെ ലെവൽ പെർഫോമൻസുമായി മഞ്ജു വാര്യർ

അല്പ മുതിർന്ന ഭാര്യ വേഷങ്ങളാണ് മഞ്ജുവിന് തമിഴ് സിനിമാ ലോകത്ത് കിട്ടുന്നത്, ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നൊക്കെ പറയുന്നവർ ഇത് കാണണം. വേറെ ലെവൽ മഞ്ജു വാര്യരെ ഈ ഗാനരംഗത്ത് കാണാം

മഞ്ജു വാര്യരും രജിനികാന്തും
മാറിയ സിനിമയെയും സിനിമാക്കാരെയും ഒന്നും എനിക്കറിയില്ല, എങ്ങനെ നിലനിൽക്കുമെന്നും അറിയില്ല, ജനങ്ങൾ സ്വീകരിക്കണമെന്നാണ് പ്രാർത്ഥന എന്ന് പറഞ്ഞുകൊണ്ടാണ് 2014 ൽ മഞ്ജു വാര്യർ രണ്ടാം ഇന്നിങ്‌സ് നടത്തിയത്. പിന്നെ കണ്ടത് മഞ്ജുവിന്റെ ഒരു ഡ്രാസ്റ്റിക് ചെയ്ഞ്ച് ആയിരുന്നു. മഞ്ജു വാര്യർക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കും വിധമുള്ള അഭിനയവും അതിനപ്പുറത്തെ ലുക്കും.

മലയാളത്തിൽ മാത്രമല്ല, തമിഴകത്തും ബോളിവുഡിലും മഞ്ജു സജീവമാവുകയാണ്. ധനുഷ്, അജിത്ത് തുടങ്ങിയവർക്കൊപ്പമൊക്കെ അഭിനയിച്ച് തമിഴകത്തിന്റെ മനസ്സ് കീഴടക്കി. ഇനി വരാനിരിയ്ക്കുന്നത് വിജയ് സേതുപതി, രജിനികാന്ത് തുടങ്ങിയവർക്കൊപ്പമുള്ള സിനിമകളാണ്. വേട്ടയൻ എന്ന സിനിമയിൽ രജിനികാന്തിന്റെ ഭാര്യയായിട്ടാണ് താൻ അഭിനയിക്കുന്നത് എന്ന് നേരത്തെ മഞ്ജു വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിത്ര എനർജറ്റിക് ആയ ഒരു ഭാര്യയായിരിക്കും എന്നാരും പ്രതീക്ഷിച്ചില്ല.

വേറെ ലെവൽ ഒരു മഞ്ജു വാര്യരെയാണ് ഗാനരംഗത്ത് കാണുന്നത്. ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിയ്ക്കുന്നത് എങ്കിലും, ഗാനരംഗത്തെ ചില ചുവടുകൾ ഒക്കെ മിക്‌സ് ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ മഞ്ജു വാര്യർ തന്നെയാണോ എന്ന് ചോദിച്ച് കമന്റിൽ മലയാളികളായ ആരാധകരും എത്തുന്നു. സാരിയുടുത്ത്, കൂളിങ് ഗ്ലാസൊക്കെ വച്ച് ഇതുവരെ കാണാത്ത ഒരു മഞ്ജുവിനെ ഗാനരംഗത്ത് കാണാം. തിരിച്ചുവരവിൽ ഇതിന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചേട്ടൻ വന്നല്ലേ എന്ന പാട്ട് കംപോസ് ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും അനിരുദ്ധ് രവിചന്ദർ ആണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമിയ്ക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കും രജിനികാന്തിനുമൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുപതി തുടങ്ങിയൊരു വൻതാരനിര തന്നെയുണ്ട്.

വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2 എന്ന ചിത്രവും അധികം വൈകാതെ മഞ്ജുവിന്റേതായി തമിഴകത്ത് റിലീസ് ചെയ്യും. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകൻ. അമൃകി പണ്ഡിറ്റ് എന്ന ബോളിവുഡ് ചിത്രത്തിലാണ് മഞ്ജു നിലവിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശുഭ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്, താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടെയാണിത്.

യൂറിക് ആസിഡ് കുറയ്ക്കണോ? വീട്ടിലിരുന്ന് ഇവയൊന്ന് ചെയത് നോക്കൂ

എന്തും അമിതമായാൽ ആരോഗ്യത്തിന് ഹാനികരമെന്നൊരു ചൊല്ലുണ്ട്. എന്ന് പറഞ്ഞ പോലെ പലപ്പോഴും ശരീരത്തിൽ ചിലതൊക്കെ കൂടിയാലും കുഴപ്പമാണ്. ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ അത് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

രീരത്തിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കുമ്പോൾ ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇത് ഉത്പ്പാദിപ്പിക്കപ്പെടുകയും പിന്നീട് ശരീരം തന്നെ ഇത് പുറന്തള്ളുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുമ്പോൾ പലപ്പോഴും ശരീരത്തിന് പുറന്തള്ളാൻ സാധിക്കാതെ വരാറുണ്ട്. അങ്ങനെ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്നു.

പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങളിൽ അമിതമായി പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഈ ഘടകമാണ് ശരീരത്തിൽ വിഘടിച്ച് യൂറിക് ആസിഡായി മാറുന്നത്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് കുറച്ചാൽ യൂറിക് ആസിഡിൻ്റെ നില പതുക്കെ കുറയുന്നത് കാണാൻ സാധിക്കും. റെഡ് മീറ്റ്, ഷെല്ലുള്ള മീൻ എന്നിവയൊക്കെ കഴിക്കുന്നത് ശരീരത്തിൽ പ്യൂരിൻ വിഘടിപ്പിക്കുകയും യൂറിക് ആസിഡ് കൂട്ടാനും കാരണമാകാറുണ്ട്. പഴങ്ങൾ പച്ചക്കറികൾ, മുഴു ധാന്യങ്ങൾ എന്നിവയൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

വൈറ്റമിൻ സി

ഡയറ്റിൽ വൈറ്റമിൻ സി ഉൾപ്പെടുത്തുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാൻ സഹായിക്കാറുണ്ട്. കിഡ്നിയിൽ നിന്ന് അനാവശ്യ വിഷാംശങ്ങളെ പുറന്തള്ളാൻ ഏറെ മികച്ചതാണ് വൈറ്റമിൻ സി. നാരങ്ങ, ഓറഞ്ച് എന്നിവയൊക്കെ വൈറ്റമിൻ സിയുടെ മികച്ച ഉറവിടങ്ങളാണെന്ന് തന്നെ പറയാം. ദിവസവും ഇവയെല്ലാം കഴിക്കാൻ ശ്രദ്ധിക്കണം. രാവിലെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസോ അല്ലെങ്കിൽ നാരങ്ങ വെള്ളമോ കുടിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.

നെല്ലിക്ക

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ വളരെ പ്രശസ്തമാണ്. അതുപോലെ മുടിയ്ക്കും നെല്ലിക്ക സ്ഥിരമായി ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. വൈറ്റമിൻ സിയും ആൻ്റി ഓക്സിഡൻ്റുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഫ്രഷ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ ഏറെ സഹായിക്കും. മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ്. നെല്ലിക്കയിൽ അൽപ്പം വെള്ളം കൂടി ചേർത്ത് അരച്ച് കുറച്ച് നാരങ്ങ നീരും തേനും ചേർത്ത് കുടിക്കാവുന്നതാണ്.

കാപ്പി കുടിക്കാം

രാവിലെ എഴുന്നേൽക്കുമ്പോൾ ഉന്മേഷം നൽകാനും അതുപോലെ നല്ല ഉഷാറാക്കാനും സഹായിക്കുന്നതാണ് കാപ്പി കുടിക്കുന്ന ശീലം. എന്നാൽ ഇത് മാത്രമല്ല ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാനും കാപ്പി നല്ലതാണ്. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിനെ കുറച്ച് കിഡ്നിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ കാപ്പി അമിതമായി കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം. മധുരം കൂടുതൽ ഉപയോഗിച്ചുള്ള കാപ്പി കുടി ആരോഗ്യത്തിന് അത്ര നല്ലതല്ല.

ആർഎസ്എസ് ബന്ധം: തിരുത്തിയേ പറ്റൂവെന്ന് സിപിഎം; അജിത്തിനെയും ശശിയെയും മാറ്റാൻ നിർദേശമെന്നു സൂചന

തിരുവനന്തപുരം: പി.വി.അന്‍വർ എംഎൽഎയുടെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നു സർക്കാരിനോടു നിർദേശിച്ച് സിപിഎം നേതൃത്വം. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു വിശ്വസ്തര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്ന സൂചന ശക്തമായി.

ഈ മാസം പകുതിയോടെ അവധിയില്‍ പ്രവേശിക്കുന്ന എഡിജിപി എം.ആര്‍.അജിത്കുമാര്‍ തിരികെ എത്തുമ്പോള്‍ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തുമെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യത്തിലും കടുത്ത നിലപാടിലേക്കു പോയേക്കുമെന്നാണു സൂചന. കണ്ണൂരിലെ കരുത്തനായ നേതാവായ ഇ.പി.ജയരാജനെതിരെ നടപടിയെടുത്ത പാർട്ടി അജിത് കുമാറിന്റെയും ശശിയുടെയും കാര്യത്തിൽ നിശബ്ദത പാലിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യവും അണികൾക്കിടയിലുണ്ട്.

ജില്ലകള്‍തോറും നടക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍നിന്ന് നേതൃത്വത്തിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണു പാര്‍ട്ടി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനുശേഷം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിനു കൂടുതല്‍ ആയുധങ്ങള്‍ സമ്മാനിക്കുന്നതു ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ പി.വി.അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അജിത് കുമാറിനെ സംരക്ഷിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രഹസ്യ ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തോടെ ദുര്‍ബലമായിരുന്നു. ആര്‍എസ്എസിനെതിരെ എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യമാണ് അണികളില്‍നിന്ന് ഉയരുന്നത്.

പാര്‍ട്ടിക്ക് ഏറെ അടിത്തറയുളള വടക്കന്‍ ജില്ലകളിലെ പ്രതിനിധികള്‍ തന്നെ ഈ ചോദ്യമുയര്‍ത്തിയതോടെയാണ് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് ഉചിതമെന്ന സന്ദേശം പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനു നല്‍കിയത്. അജിത്കുമാര്‍ ആര്‍എസ്എസിന്റെ രണ്ട് ഉന്നത നേതാക്കളെ ദിവസങ്ങളുടെ ഇടവേളയില്‍ കണ്ടുവെന്നും അതുസംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ആഭ്യന്തര വകുപ്പിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. എന്നിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആര്‍എസ്എസ് ബന്ധത്തെപ്പറ്റി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാകുമെന്നും ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടെ സംശയത്തിന് ഇടയാക്കുമെന്നും പാര്‍ട്ടിക്ക് ആശങ്കയുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും ഗൗരവത്തോടെയാണു പാര്‍ട്ടി കാണുന്നത്. മുഖ്യമന്ത്രിക്ക് അതീതമായി ആഭ്യന്തരവകുപ്പില്‍ പി.ശശി ഇടപെടല്‍ നടത്തുന്നുവെന്ന ആക്ഷേപം സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുന്നുവെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ ജയിലിലായതു വിവാദമായ ശേഷവും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് പാര്‍ട്ടിയുടെ ഉള്‍പ്പെടെ ജാഗ്രതക്കുറവായി വിലയിരുത്തപ്പെടുമെന്ന നിഗമനത്തിലാണു നേതൃത്വം.

ശശിക്കെതിരെ പി.വി.അന്‍വര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല എന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞുവെങ്കിലും ആരോപണങ്ങളെ കുറച്ചുകാണുന്നില്ല. ശശിയെ ഒഴിവാക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന സൂചന പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്കു നല്‍കിയെന്നാണു റിപ്പോര്‍ട്ട്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ ഇ.പി.ജയരാജനെ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പുറത്താക്കിയതും പാര്‍ട്ടിയുടെ ശക്തമായ ഇടപെടല്‍ മൂലമായിരുന്നു.

ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാൾ അപകടകാരിയായ വൈറസാണിത്.

ഒറ്റപ്പെട്ട കേസാണിതെന്നും 2022 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ച യുവാവ് നിലവിൽ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള നടപടി സ്വീകരിച്ചതായും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. നേരത്തെ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച യുവാവിന്റെ സാംപിളുകൾ നെഗറ്റീവായിരുന്നു.

അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുവരെ കർശനമായി നിരീക്ഷിക്കും. സംശയിക്കപ്പെടുന്നവരുടെ സാംപിളുകൾ പരിശോധിക്കാൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ ലബോറട്ടറി ശൃംഖല സജ്ജമാക്കി. ആഗോളതലത്തിൽ എംപോക്സ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജനങ്ങൾ ഇതുസംബന്ധിച്ച അവബോധം നൽകണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

എംപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്ത് പരിശോധന നടത്തണം. രോഗബാധ സ്ഥിരീകരിച്ചാൽ രോഗിയെ ഐസോലേറ്റ് ചെയ്ത് സമ്പർക്കപ്പട്ടിക വിട്ടുവീഴ്ചയില്ലാതെ തയാറാക്കണം. പൊതുജനാരോഗ്യത്തിനായുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന–ജില്ലാതലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ അവലോകനം നടത്തണം. ആവശ്യമായ ജീവനക്കാർ ആശുപത്രികളിലുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

2,000 രൂപയ്ക്ക് താഴെയുള്ള ഓൺലൈൻ ഇടപാടുകൾ: 18% ജിഎസ്ടി ഉടനില്ല; ഹെലികോപ്റ്റർ യാത്രയ്ക്ക് നികുതി കുറച്ചു

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചകൾ. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിലുള്ള 18% ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കുക, ഓൺലൈൻ ഗെയിമുകൾക്ക് 28% ജിഎസ്ടി ഏർപ്പെടുത്തുക, ജിഎസ്ടി സ്ലാബുകൾ പുന%ക്രമീകരിക്കുക തുടങ്ങിയ നിർണായക വിഷയങ്ങളാണ് യോഗം ചർച്ച ചെയ്യുന്നത്.

2,000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽ നിന്ന് ഓൺലൈൻ പേയ്മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിർദേശം തൽകാലം നടപ്പാകില്ല. ഇക്കാര്യം പരിശോധിക്കാൻ ഫിറ്റ്മെന്റ് കമ്മിറ്റിക്ക് കൈമാറിയെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗർവാൾ പറഞ്ഞു. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർ‌ട്ട് സമർപ്പിക്കുന്ന കമ്മിറ്റിയാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ തീരുമാനങ്ങൾ. 2,000 രൂപയ്ക്ക് താഴെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിന്മേലുള്ള വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ജിഎസ്ടി കൗൺസിൽ പരിഗണിക്കും.

ഷെയറിങ് അടിസ്ഥാനത്തിൽ തീർഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്കുള്ള ജിഎസ്ടി നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ചാർട്ടേഡ് ഹെലികോപ്റ്റർ സേവനങ്ങൾക്ക് 18% ജിഎസ്ടി ഈടാക്കും.

സർവകലാശാലകൾക്ക് ഗവേഷണ-വികസന (ആർ ആൻഡ് ഡി) പ്രവർത്തനങ്ങൾ ലഭിക്കുന്ന ഗ്രാന്റിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കും. അടുത്തിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) 7 സർവകലാശാലകൾക്ക് 220 കോടി രൂപയുടെ ഗ്രാന്റ് സംബന്ധിച്ച ജിഎസ്ടിക്ക് നോട്ടിസ് അയച്ചിരുന്നു. കാറുകളുടെ സീറ്റിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കിയേക്കും. ടൂവീലർ സീറ്റുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് കുറയ്ക്കണമെന്ന ആവശ്യം കൗൺസിൽ അംഗീകരിച്ചില്ല.

ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിൽ 18% ജിഎസ്ടിയുണ്ട്. ഇത് 5 ശതമാനമാക്കി കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നികുതിഭാരം കുറച്ചാൽ ഇൻഷുറൻസ് പരിരക്ഷ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ വഴിയൊരുങ്ങുമെന്നാണ് വാദങ്ങൾ. 18% ജിഎസ്ടി വഴി കഴിഞ്ഞവർഷം (2023-24) കേന്ദ്രം 8,262.94 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

ഓൺലൈൻ ഗെയിമിന് 28%?
ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്ക് 28% ജിഎസ്ടി ഏർപ്പെടുത്തണമെന്ന നിർദേശം 2023 ഒക്ടോബർ മുതൽ ജിഎസ്ടി കൗൺസിലിന്റെ മുമ്പിലുണ്ടെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഈ മേഖലയിൽ നിന്നുള്ള വരുമാനത്തെക്കുറിച്ച് കൗൺസിൽ വിലയിരുത്തും. ഡ്രീം11, നസാറ, ഡെൽറ്റ തുടങ്ങിയ ഗെയിമിങ്, കാസിനോ കമ്പനികൾക്ക് തിരിച്ചടിയാകുന്നതാകും നികുതി നിർദേശം. നേരത്തേ ഈ രംഗത്തെ കമ്പനികൾക്ക് മൊത്തം 1.51 ലക്ഷം കോടി രൂപയുടെ നികുതി കുടിശികയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ഇത് ഇനി ഈടാക്കണമോ എന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തോയെന്ന് വ്യക്തമല്ല.

പട്ടിണി മാറ്റാൻ പ്രായപൂർത്തിയാകാത്തവരെ ‘മൺസൂൺ വധു’ക്കളാക്കി നൽകും; മഴക്കാലം ഭയക്കുന്ന പെൺകുട്ടികൾ!

ലോകം ഇന്ന് ഏറ്റവും അധികം നേരിടുന്ന പ്രശ്നം കാലാവസ്ഥാ വ്യതിയാനം തന്നെയാണ്. അടുത്ത മണിക്കൂറിൽ പ്രകൃതിയിൽ എന്ത് സംഭവിക്കും എന്ന് പോലും ഉറപ്പിക്കാനാവാത്തത്ര മോശമായ അവസ്ഥയിലേക്ക് കാലാവസ്ഥ മാറിമറിഞ്ഞു കഴിഞ്ഞു.

കോടിക്കണക്കിന് മനുഷ്യരും ജീവജാലങ്ങളും ഈ ദുരന്തത്തിന്റെ ആഘാതം അനുഭവിക്കുന്നുണ്ടെങ്കിലും അതിന് ഒരുപറ്റം പെൺകുട്ടികളുടെ ഭാവിയെ പോലും തകിടം മറിക്കാൻ ശക്തിയുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രഹരങ്ങളിൽ നിന്നും രക്ഷനേടാൻ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാൻ നിർബന്ധിതരാകുകയാണ് പാകിസ്താനിലെ മാതാപിതാക്കൾ.

പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾക്ക് ആനുപാതികമായി പാക്കിസ്ഥാന്റെ പല മേഖലകളിലും ശൈശവ വിവാഹങ്ങൾ വർധിക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെല്ലാം തുടക്കം കുറിച്ചത് 2022 ൽ പാക്കിസ്താൻ സാക്ഷ്യം വഹിച്ച മഹാപ്രളയത്തോടെയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സമ്മർ മൺസൂൺ കാലം കുറച്ചു നാളുകൾക്ക് മുൻപ് വരെ പാകിസ്താനിലെ കർഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സമയമായിരുന്നു. വിളകൾക്ക് ഏറ്റവും അനുയോജ്യമായ ഈ കാലാവസ്ഥയാണ് പല പ്രദേശങ്ങളിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയിരുന്നത്.
എന്നാൽ കാലാവസ്ഥാ വ്യതിയാനം പിടിമുറുക്കിയതോടെ മൺസൂണിന്റെ ഭാവം മാറി. അതി ശക്തമായ മഴ ജനജീവിതം ദുരിതത്തിലാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നു മാത്രമല്ല സാധാരണയിലും അധിക ദിവസങ്ങളോ ആഴ്ചകളോ മഴ നീണ്ടുനിൽക്കുന്നത് കൃഷിയിടങ്ങൾക്ക് വലിയ ദോഷങ്ങൾ വരുത്തിവയ്ക്കുന്നു. മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഈ കാലയളവിൽ നിത്യസംഭവമായി തീർന്നു. കഷ്ടപ്പെട്ട് കാത്തു പരിപാലിക്കുന്ന വിളകൾ കൺമുന്നിൽ നിമിഷനേരംകൊണ്ട് നാമാവശേഷമാകുന്ന കാഴ്ച. കൃഷിയിടങ്ങളും വീടും സകലതും നഷ്ടപ്പെട്ട് വിധിയെ പഴിച്ച് ജീവിക്കേണ്ടിവരുന്ന അവസ്ഥയാണ് ഭൂരിഭാഗം ജനങ്ങളുടേതും.

2022ലെ പ്രളയക്കെടുതിയിൽ നിന്നും കരകയറാത്തവർ ഇനിയും ബാക്കിയുണ്ട്. കുടുംബത്തിന് ആഹാരം പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തെ മറികടക്കാൻ ചെറിയ പ്രായത്തിലുള്ള പെൺമക്കളെ വിവാഹം കഴിപ്പിച്ചു വിടുക എന്നതാണ് പല മാതാപിതാക്കളും കണ്ടെത്തുന്ന അവസാന അത്താണി. ഒരുകാലത്ത് ശൈശവ വിവാഹങ്ങൾ ഏറെ നടന്നിരുന്ന പ്രദേശങ്ങളിൽ പോലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ പുരോഗമനപരമായ മാറ്റങ്ങൾ വന്നിരുന്നെങ്കിലും വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാൻ നിർബന്ധിതരാവുകയാണ് ഇവർ. മൺസൂൺ കാലത്തെ ജീവിത പ്രാരാബ്ധങ്ങളെ മറികടക്കാൻ വിവാഹം ചെയ്യണ്ടി വരുന്ന 15 വയസ്സു പോലുമില്ലാത്ത പെൺകുട്ടികൾ ‘മൺസൂൺ വധുക്കൾ’ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.

ഉപജീവനത്തിന് ഒരു മാർഗവും കണ്ടെത്താനാവാതെ വരുന്നതോടെ പെൺകുട്ടികളെ വിവാഹം ചെയ്തു പകരമായി പണം സ്വീകരിക്കുന്ന പ്രവണത നാൾക്കുനാൾ വർധിച്ചുവരുന്നു. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ദാതു ജില്ലയിലാണ് ഇത്തരം വിവാഹങ്ങളിൽ ഏറിയ പങ്കും നടക്കുന്നത്. സ്വന്തം പ്രായത്തെക്കാൾ ഇരട്ടിയിലധികം പ്രായമുള്ളവരെ പോലും വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥയിലൂടെയാണ് ഇവിടുത്തെ പെൺകുട്ടികൾ കടന്നുപോകുന്നത്. കഴിഞ്ഞ മൺസൂൺ മുതൽ ഈ മൺസൂൺ കാലം വരെ 45 ൽ അധികം ശൈശവ വിവാഹങ്ങൾ നടന്ന ഗ്രാമങ്ങൾ പോലുമുണ്ട്.

ഉപജീവനത്തിന് പണം നേടുക എന്നതിനപ്പുറം വിവാഹം ചെയ്തു വിടുന്നതോടെ പട്ടിണിയിൽ നിന്നും മകളെയെങ്കിലും രക്ഷിക്കാനാകും എന്ന പ്രതീക്ഷയും ഈ മാതാപിതാക്കൾക്കുണ്ട്. വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് അഭയാർഥി ക്യാംപുകളിൽ നിന്നുമാണ് പലരും പെൺകുട്ടികളെ വരനൊപ്പം പറഞ്ഞുവിടുന്നത്. രണ്ടര ലക്ഷം പാക്കിസ്ഥാൻ രൂപ വരെ പെൺകുട്ടിയുടെ വീട്ടുകാർക്ക് വരനും കുടുംബവും പ്രതിഫലമായി കൈമാറാറുമുണ്ട്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകുന്ന പ്രായമായില്ലെങ്കിലും വിവാഹം നടക്കാൻ പോകുന്നു എന്നറിയുന്നതോടെ ഒട്ടേറെ സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് ഓരോ വധുവും വരന്റെ കൈപിടിച്ചിറങ്ങുന്നത്. എന്നാൽ ഇതോടെ ഇവരുടെ പ്രശ്നം അവസാനിക്കുന്നില്ല എന്നതാണ് മറ്റൊരു ഭയാനകമായ വസ്തുത.

ഭൂരിഭാഗം ആളുകളും വധുവിന്റെ വീട്ടുകാർക്ക് കൊടുക്കാനുള്ള പണം വായ്പ എടുത്താണ് സ്വരൂപിക്കുന്നത്. ഫലമോ, കുറച്ചുനാളുകൾക്കുള്ളിൽ തന്നെ കടബാധ്യത മൂലം ഇവരുടെ ജീവിതം ദുസ്സഹമാകുന്നു. ജോലിയോ നിത്യവൃത്തിക്ക് മറ്റു വഴികളോ ഇല്ലാതെ ജീവിതം വഴിമുട്ടി കൈക്കുഞ്ഞുങ്ങളുമായി തിരികെ മാതാപിതാക്കരികിലേയ്ക്ക് ചെറുപ്രായത്തിൽ തന്നെ മടങ്ങുന്ന പെൺകുട്ടികളും നിരവധിയാണ്. ലോകത്തിൻ്റെയും പാക്കിസ്ഥാന്റെ തന്നെയും മറ്റു പല ഭാഗങ്ങളിലും പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം എന്ന് കണക്കാക്കുന്ന പ്രായത്തിൽ ഒന്നിലധികം കുട്ടികളുമായി ഇനി ജീവിതം എന്ത് എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇവിടുത്തെ മൺസൂൺ ബ്രൈഡുകൾ.
ശൈശവ വിവാഹ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളിൽ അഞ്ചു വർഷംകൊണ്ട് ഉണ്ടായ പുരോഗതി ഒറ്റയടിക്ക് ഇല്ലാതാകുന്ന നിലയിലാണ് പ്രളയത്തിനുശേഷം പാക്കിസ്ഥാനിലെ പ്രായം തികയാത്ത പെൺകുട്ടികളുടെ വിവാഹ കണക്കുകൾ പുറത്തുവരുന്നത് എന്ന് യൂണിസെഫിന്റെ റിപ്പോർട്ടിലും പറയുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളുമൊക്കെ രംഗത്തുണ്ട്. ഇവരുടെ ഇടപെടലുകളിലൂടെ വിവാഹം മാറ്റിവച്ചതിനെ തുടർന്ന് പിന്നീട് കൈത്തൊഴിലുകൾ പരിശീലിച്ച് തുച്ഛമെങ്കിലും ഉപജീവനമാർഗം കണ്ടെത്താനും പഠനം തുടരാനും സാധിച്ച പെൺകുട്ടികളെയും കാണാം. മൺസൂൺ മഴ പെയ്തു തുടങ്ങുമ്പോൾ ജീവിതം ഇരുട്ടിലാകുമോ എന്ന് ഭയന്ന് കഴിയുകയാണ് ഇന്ന് ഇവിടങ്ങളിലെ പെൺകുട്ടികൾ.

ഭക്ഷണം വാങ്ങാൻ പോയ ദളിത് ബാലികയ്ക്ക് പീഡനം, ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു, അറസ്റ്റ്

ലഖ്നൗ: ഉത്തർ പ്രദേശിൽ 14കാരിയായ ദളിത് ബാലികയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ആക്രമണത്തിന് പിന്നാലെ ദളിത് പെൺകുട്ടിയുടെ തലയ്ക്ക് ഇവർ ഇഷ്ടിക്കയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിക്രമം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങാനായി പുറപ്പെട്ട 14കാരിയാണ് ആക്രമണത്തിനിരയായത്. പരിക്കുകളോടെ വീട്ടിലെത്തിയ പെൺകുട്ടി ആക്രമണ വിവരം വീട്ടുകാരോട് വിശദമാക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യ നില മോശമാണെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രി അധികൃതരാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്.

അക്രമികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മ

‘മരിച്ച് പണിയെടുത്ത്’ മരണത്തിന് കീഴടങ്ങിയ യുവാവിന്‍റെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

‘മരിച്ച് പണിയെടുത്ത്’ മരണത്തിന് കീഴടങ്ങിയ യുവാവിന്‍റെ വാര്‍ത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചൈനയില്‍ നിന്നാണ് ഈ വാർത്ത എത്തുന്നത്. ജോലിയോടുള്ള ആത്മാർത്ഥത കാരണം 104 ദിവസത്തില്‍ ഒറ്റ ദിവസം മാത്രമാണ് യുവാവിന് വിശ്രമിക്കാനായത്. അതിനോടകം ആന്തരിക അവയവങ്ങളടക്കം തകരാറിലായി മുപ്പതുകാരന്‍ മരണപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പെയിന്‍ററായ ആബോ എന്നയാള്‍ ഒരു കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചത്. ഈ വര്‍ഷം ജനുവരി വരെയുള്ളതായിരുന്നു കരാര്‍. ജൂണ്‍ മാസമായപ്പോഴേക്കും ജോലി ഭാരത്താല്‍ ആബോ മരണപ്പെട്ടു. രോഗബാധിതനായി ആശുപത്രിയില്‍ കഴിവെ ന്യൂമോണിയ ബാധിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കോടതി വിധി ഈ വര്‍ഷം ആഗസ്റ്റിലാണ് പുറത്തുന്നത്. ഇതോടെ സംഭവം ഇപ്പോഴാണ് സജീവ ചര്‍ച്ചയായി.
ഷീജിയാങിലെ സോഷാന്‍ എന്നയിടത്താണ് ആബോ ജോലി ചെയ്തിരുന്നത്. കരാര്‍ പ്രകാരം ഫെബ്രുവരി മുതല്‍ മെയ് വരെ വിശ്രമമില്ലാതെ ആബോ ജോലി ചെയ്തു. ഏപ്രില്‍ ആറിന്, ഒറ്റ ദിവസം മാത്രമാണ് ഇയാള്‍ അവധിയെടുത്തത്. മെയ് 25 ആയപ്പോഴേക്കും ആബോയുടെ ശാരീരികാവസ്ഥ വളരെ മോശമായി. താമസസ്ഥലത്ത് വിശ്രമിച്ചു. മെയ് 28 ആയപ്പോള്‍ അവസ്ഥ കൂടുതല്‍ വഷളായി. ഒപ്പമുണ്ടായിരുന്നവര്‍ ആബോയെ ആശുപത്രിയിലെത്തിച്ചു. 

ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ശ്വാസമെടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. രോഗപ്രതിരോധശേഷി കുറഞ്ഞു. രോഗാവസ്ഥ തിരിച്ചറിയാന്‍ അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ജൂണ്‍ ഒന്നിന് ആബോ മരണപ്പെട്ടു. പിന്നാലെ ബന്ധുക്കള്‍ കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ ആബോ സ്വന്തം ഇഷ്ടപ്രകാരമാണ് കൂടുത്‍ മണിക്കൂറുകള്‍ ജോലി ചെയ്തതെന്ന് കമ്പനി മറുവാദം മുന്നോട്ടുച്ചു.
കേസ് കോടതിയിലെത്തിയപ്പോള്‍ വിശ്രമിക്കാന്‍ അനുവദിക്കാതെ ജോലിഭാരം അടിച്ചേല്‍പ്പിച്ചതാണ് ആബോയുടെ മരണത്തിന് ഇടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അബുദാബി കിരീടാവകാശി ഇന്ത്യയിൽ, മോദിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ ആദ്യമായി ദ്വിദിന സന്ദർശനത്തിന് എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കാൻ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.

ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ഷെയ്ഖ് ഖാലിദിനെ ഹൈദരാബാദ് ഹൗസിലാണു മോദി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമെത്തിയ ഷെയ്ഖ് ഖാലിദിനെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തിരുന്നു. ഉറ്റസുഹൃത്തിന് ഊഷ്മള സ്വാഗതം എന്നാണു ഷെയ്ഖ് ഖാലിദ്–മോദി കൂടിക്കാഴ്ചയെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്ഖ് ഖാലിദ് രാജ്ഘട്ടിൽ ആദരമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചശേഷം, നാളെ നടക്കുന്ന പരിപാടികൾക്കായി മുംബൈയിലേക്കു പോകും. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഷെയ്ഖ് ഖാലിദിനെ അനുഗമിക്കുന്നുണ്ട്. ഫെബ്രുവരിയിൽ മോദി യുഎഇ സന്ദർശിച്ചിരുന്നു. അബുദാബിയിൽ ആദ്യ ഹിന്ദുക്ഷേത്രം ഈ സന്ദർശനത്തിലാണു മോദി ഉദ്ഘാടനം ചെയ്തത്.

ആർക്കെങ്കിലും വാതിൽ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് അവതാരകൻ; മുഖമടച്ച മറുപടിയുമായി നടി മനീഷ

അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനൽ അവതാരകന് മുഖത്തടിക്കുന്ന മറുപടിയുമായി നടി മനീഷ കെ.എസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലിൽ ചിലർ മുട്ടാറുണ്ട്’ എന്ന പരാമർശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലർന്നതും ദ്വയാർഥ പ്രയോഗങ്ങളുമുള്ള ചോദ്യങ്ങൾ ചോദിച്ച് വൈറൽ കോണ്ടന്റ് ഉണ്ടാക്കാൻ ശ്രമം നടത്തുന്ന ഇത്തരം അവതാരകർക്കൊരു ഒരു പാഠമാണ് മനീഷ പഠിപ്പിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്.

മനീഷയെ ചൊടിപ്പിച്ച അവതാരകന്റെ ചോദ്യം ഇങ്ങനെ: ‘‘പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോൾ ചേച്ചിയുടെ നിലനിൽപ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ?’’

അവതാരകന്റെ മുഖമടച്ചുള്ള നടിയുടെ മറുപടിയും ഉടനെത്തി. നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായിരുന്നു ഇതിന് മനീഷ മറുപടി നൽകിയത്. നിനക്ക് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഇത്തിരി കൂടുതലാണ് എന്നും അതെനിക്ക് പലവട്ടം മനസ്സിലായിട്ടുണ്ട് എന്നും മനീഷ പറയുകയും ചെയ്യുന്നുണ്ട്.

‘‘എന്ത് ഊള ചോദ്യങ്ങളാടോ താൻ ചോദിക്കുന്നത്, മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഈ ഇന്റർവ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങൾ കൊണ്ട് ഇരുത്തുമ്പോൾ എല്ലാവരെയും ഞാൻ പറയുന്നില്ല. പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതൽ ആണ്. അത് വൈറൽ ആവാൻ ആണോ എന്നറിയില്ല, പക്ഷേ എന്നെപോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ല.

വീട്ടിൽ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ, അല്ലെങ്കിൽ പെങ്ങളോട് ചോദിക്കുമോ. നിങ്ങളുടെ വീട്ടുകാർ സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകളല്ലെ. അമ്മയും പെങ്ങളും എന്നു പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു. അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി തന്നെ എന്താണ്. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാൻ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും പ്രത്യേകിച്ച് എനിക്കില്ല.

എനിക്കു പരിചയമുള്ള ആളുകൾപോലും ഇത്തരം ചോദ്യങ്ങൾ എന്റെ നേരെ ചോദിച്ചാൽ ചെപ്പക്കുറ്റി അടിച്ച് പൊളിക്കും. എന്നെ അറിയാവുന്ന ആളല്ലേ നീ. ഞങ്ങളൊക്കെ സിനിമയിൽ പോകുന്നതിന്റെ അർഥം, എല്ലാവർക്കും മുട്ടിയാൽ തുറക്കപ്പെടും എന്നാണോ. സിനിമയിൽ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ.’’-മനീഷയുടെ വാക്കുകൾ.

മനീഷയുടെ മറുപടിയും അവതാരകന്റെ റിയാക്‌ഷനും ഇതിനകം വൈറലായിട്ടുണ്ട്. ഇത്തരം അനാവശ്യ ചോദ്യങ്ങൾക്ക് ഈ രീതിയിൽ തന്നെ മറുപടി കൊടുക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇതിനു മുമ്പ് ‘ഡിഎൻഎ’ എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെ നടി ഹന്ന റെജി കോശയ്ക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. അഭിമുഖത്തിന് ഇടയിൽ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യമായിരുന്നു ഹന്നയ്ക്ക് നേരിടേണ്ടി വന്നത്. തുടർന്ന് ഹന്നയും സഹതാരം അഷ്കർ സൗദാനും അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോയി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് മനീഷ. അതിലുമുപരി താരം മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയു കൂടിയാണ്.