27.8 C
Kollam
Thursday 25th December, 2025 | 02:22:04 PM
Home Blog Page 2226

കേന്ദ്ര സര്‍ക്കാര്‍ BIS ല്‍ സ്ഥിര ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) ഇപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭയസ യോഗ്യത ഉള്ളവരക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സയില്‍ മൊത്തം 345 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 9 സെപ്റ്റംബര്‍ 2024 മുതല്‍ 30 സെപ്റ്റംബര്‍ 2024 വരെ അപേക്ഷിക്കാം.

BIS Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് അസിസ്റ്റന്റ് ഡയറക്ടര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍
ഒഴിവുകളുടെ എണ്ണം 345
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 56100/- 112400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 9 സെപ്റ്റംബര്‍ 2024
അപേക്ഷിക്കേണ്ട അവസാന തിയതി 30 സെപ്റ്റംബര്‍ 2024
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.bis.gov.in/

കുടുംബശ്രീയില്‍ ഹരിത കര്‍മ്മ സേന കോ-ഓര്‍ഡിനേറ്റര്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ കുടുംബശ്രീയില്‍ ജോലി നേടാന്‍ അവസരം. കുടുംബശ്രീ ഇപ്പോള്‍ ഹരിത കര്‍മ്മ സേന കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കുടുംബശ്രീയില്‍ ഹരിത കര്‍മ്മ സേന കോ-ഓര്‍ഡിനേറ്റര്‍ പോസ്റ്റുകളില്‍ മൊത്തം 1600 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. തപാല്‍ വഴി ആയി 2024 സെപ്തംബര്‍ 3 മുതല്‍ 2024 സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം.

Kudumbashree Haritha Karma Sena Co-ordinator Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് കുടുംബശ്രീ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് ഹരിത കര്‍മ്മ സേന കോ-ഓര്‍ഡിനേറ്റര്‍
ഒഴിവുകളുടെ എണ്ണം 1600
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.25,000 – 30,000/-
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 സെപ്തംബര്‍ 3
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബര്‍ 12
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.kudumbashree.org/

റെയില്‍വേയില്‍ പാരാ മെഡിക്കല്‍ സ്റ്റാഫ്

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇപ്പോള്‍ പരാ മെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ പരാ മെഡിക്കല്‍ പോസ്റ്റുകളില്‍ ആയി മൊത്തം 1376 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 17 മുതല്‍ 2024 സെപ്തംബര്‍ 16 വരെ അപേക്ഷിക്കാം.

RRB Para Medical Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Regular Basis
Advt No Notification No: 04/2024
തസ്തികയുടെ പേര് പാരാ മെഡിക്കല്‍ സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം 1376
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.19,900 – 44,900/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 17
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്തംബര്‍ 16
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.rrbapply.gov.in/

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ഇന്നും സംഘർഷം

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ഇന്നും സംഘർഷം.യുവമോർച്ച പ്രവർത്തകർ പോലീസുമായി നേർക്കുനേർ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീര പ്രയോഗിച്ചു. ആർഎസ്പിയുടെ യുവജന വിഭാഗമായ ആർവൈഎഫ് നടത്തിയ മാർച്ചിന് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൻ്റോൺമെൻ്റ് എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

പി വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ യുവജന സംഘടന പ്രക്ഷോഭ രംഗത്തിറങ്ങുന്നത് ഇതാദ്യം. സമര ഗേറ്റിലേക്ക് എത്തവേ തന്നെ ബാരിക്കേഡ് ഭേദിക്കാൻ ശ്രമം. കൊടികൾ പോലീസിന് നേരെ വലിച്ചെറിഞ്ഞു. പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പോലീസിന് നേരെ പലതവണ ചിറീയടുത്തു. ഷീൽഡിൽ അടിച്ചും കയ്യൂക്ക് കാട്ടിയും വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തി.

സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാനുള്ള യുവമോർച്ച പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. പോലീസ് ലാത്തിക്ക് കുത്തി എന്നാരോപിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു.പരിക്കേറ്റ ജില്ലാ പ്രസിഡണ്ട് ആർ സജിത്ത് ഉൾപ്പെടെ രണ്ടു പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് RYF സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡിന് മുകളിൽ കയറി വാഴ ഉയർത്തി കാട്ടിയായിരുന്നു RYF ൻ്റെ പ്രതിഷേധം. എസ്ഡിപിഐ നടത്തിയ മാർച്ചിന് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൻ്റോൺമെൻ്റ് എസ് ഐ ജിജു കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

അഞ്ചലില്‍ സിപിഎം -സിപി ഐ സംഘർഷം

അഞ്ചൽ. സിപിഎം -സിപി ഐ സംഘർഷം. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കടക്കം സംഘർഷത്തിൽ മർദ്ദനമേറ്റു.അഞ്ചൽ ഏറം ഭാഗത്തു നിന്ന് കുറച്ചുപേർ സിപിഐയിലേക്ക് കഴിഞ്ഞ ദിവസം പോയിരുന്നു.ഇതിൽ ഒരു സിപി എം പ്രവർത്തകനും ഉണ്ടായിരുന്നു.സിപിഐഎം പ്രവർത്തകർ സിപിഐൽ ചേർന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പ്രദേശത്തു പോലീസ് ക്യാമ്പ് ചെയ്യുന്നു

തൃശ്ശൂർ പൂരം വിവാദം, അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണം, സിപിഐ

തൃശ്ശൂർ പൂരം വിവാദത്തിൽ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ്. എഡിജിപി – റാം മാധവ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐയുടെ ആവശ്യം. പൂരം നാളുകളിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കമുള്ളവർ തൃശ്ശൂരിൽ ക്യാമ്പ് ചെയ്തതും നിഗൂഢ യോഗങ്ങൾ നടത്തിയതും സംശയം ജനിപ്പിക്കുന്നതാണെന്നും, എഡിജിപിയുടെ കൂടിക്കാഴ്ചയുമായി ചേർത്ത് സിപിഐ വിമർശിക്കുന്നുണ്ട്. പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിഎസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.

കോയിക്കൽഭാഗം ഗവ.എൽ.പി സ്കൂളിലെ പ്രീ-പ്രൈമറി കെട്ടിടം നാടിന് സമർപ്പിച്ചു

കടപുഴ:ശാസ്താംകോട്ട പഞ്ചായത്തിലെ കോയിക്കൽഭാഗം ഗവ.എൽ.പി സ്കൂളിൽ 30 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാടിന് സമർപ്പിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ കെട്ടിടത്തിന് കവി ഡി.വിനയചന്ദ്രൻ സ്മാരക നാമകരണം നടത്തി.എൽഎസ്എസ്
വിജയികളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ് ആദരിച്ചു.എസ്എംസി സ്നേഹാദരവ് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ
കെ.സുധീറും പച്ചക്കറിത്തോട്ടം ഉദ്ഘാടനം വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷയും ഗുരുവന്ദനം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടനും പ്രതിഭകളെ ആദരിക്കൽ ആർ.അജയകുമാറും വയനാട് ദുരന്തബാധിതർക്ക് കുടുക്ക സമ്പാദ്യം നൽകിയ മിഥുനെ എഇഒ സുജാ കുമാരിയും ആദരിച്ചു.സെക്രട്ടറി സീമ, മെമ്പർമാരായ ഷാനവാസ്,സജിത,പ്രീതാകുമാരി ,പ്രകാശിനി,ഷീലാകുമാരി,രാജശ്രീ
എന്നിവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത സ്വാഗതവും പ്രഥമാധ്യാപിക കെ.ആർ ബീന നന്ദിയും പറഞ്ഞു

വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

ശാസ്താംകോട്ട:നാഷണൽ ആയുഷ് മിഷന്റെയും ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഗവ ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത അധ്യക്ഷത വഹിച്ചു.ബ്ലോക്ക് – ഗ്രാമ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ സനൽകുമാർ.കെ,ഉഷാകുമാരി ,അനിൽ തുമ്പോടൻ,പ്രസന്നകുമാരി, വാർഡ് മെമ്പർ ആർ.ശ്രീനാഥ്
എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ് സ്വാഗതവും ഗവ.ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അശ്വതി.കെ നന്ദിയും പറഞ്ഞു.

അമ്മ മനസ്സ് കൂട്ടായ്‌മയുടെ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കരുനാഗപ്പള്ളി. അമ്മ മനസ്സ് കൂട്ടായ്‌മയുടെ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അമ്മമാർക്ക് ഓണപ്പുടവയും നിർദ്ദന കുടുംബത്തിന് ആട് വിതരണത്തോടെയുമാണ് ഓണാഘോഷം സംഘടിപ്പിച്ചത്.കരുനാഗപ്പള്ളി ഠൗൺ ക്ളബ്ബിൽ വെച്ച് നടന്ന പൊതുസമ്മേളനം

കെ.സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് അമ്മ മനസ് കൂട്ടായ്മ ചെയർപെഴ്സൺ ഗ്രീ കലക്ളാപ്പന അദ്ധ്യക്ഷത വഹിച്ചു.മറിയ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.
വനിതാ സമ്മേ ള നം മുൻ MPരമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
. ഓണപ്പുടവ വിതരണം സി.ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു. നിർധനരായ അമ്മമാർക്കുള്ള ആട് വിതരണ പദ്ധതിയുടെ ഉദ്ഘാടനം അയ്യൂബ് ഖാൻ (ഡയറക്ടർ യെസ് ഭാരത്)

നിർവഹിച്ചു.

രക്ഷാധികാരികളായ മാരിയത്ത് ബീവി സ്വാഗതവും ശകുന്തള അമ്മവീട് റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേളനത്തിൽ വച്ച് ജീവകാരുണ്യ മേഖലയിലും ആരോഗ്യ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വരെ ആദരിച്ചു.

ഓണക്കാലത്തോട് അനുബന്ധിച്ച് കരുനാഗപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സത്വര നടപടിയ്ക്ക് തീരുമാനിച്ചു

കരുനാഗപ്പള്ളി.ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഉണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന്റെ അധ്യക്ഷതയിൽ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ യോഗം കൂടി.യോഗത്തിൽ റവന്യൂ, പോലീസ്, നഗരസഭ അധികൃതരും ചേർന്ന് നഗരത്തിലെ റോഡിലേക്ക് തള്ളി നടത്തുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ നടപടിയെടുക്കാൻ തീരുമാനിച്ചു. സിവിൽസ്റ്റേഷന് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള ബാരിയർ തൽക്കാലത്തേക്ക് നീക്കം ചെയ്ത് ശാസ്താംകോട്ടേക്കുള്ള വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചു.

വ്യാപാരികളുടെ സഹായത്തോടുകൂടി കൂടുതൽ ട്രാഫിക് വാർഡന്മാരെ ഓണക്കാലത്തേക്ക് നിയോഗിക്കാൻ തീരുമാനിച്ചു.

നഗരത്തിൽ ഉണ്ടാകുന്ന പൊടി ശല്യം ഒഴിവാക്കുന്നതിനായി ഇടയ്ക്കിടയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് നിർമ്മാണ ഏജൻസിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.യോഗത്തിൽ തഹസിൽദാർ പി ഷിബു, എംഎൽഎയുടെ പ്രതിനിധി സജീവ് മാമ്പറ, റവന്യൂ, പോലീസ് , ആർടിഒ, നഗരസഭ, എക്സൈസ് വകുപ്പ് മേധാവികൾ പങ്കെടുത്തു.