27.4 C
Kollam
Thursday 25th December, 2025 | 04:19:35 PM
Home Blog Page 2225

ഓസ്ട്രലിയന്‍ മന്ത്രിസഭയില്‍ പാലാക്കാന്‍ ജിൻസൺ ആൻ്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു

മെല്‍ബണ്‍. ജിൻസൺ ആൻ്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു. ഓസ്‌ട്രേലിയൻ മന്ത്രിസഭയിൽ കായിക സാംസ്കാരിക മന്ത്രിയായി ജിൻസൺ ആൻ്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു.

ഓസ്ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് ജിൻസൺ അൻ്റോ ചാക്കോ കോട്ടയം പാല മൂന്നിലവ് സ്വദേശിയാണ്. സംസ്‌കാരി കായികവും അടക്കം 7 വകുപ്പുകളാണ് ജിൻസണ് ലഭിച്ചിരിക്കുന്നത്.നോർത്തേൺ ടെറിട്ടറിയിലെ സാൻഡേഴ്‌സൺ മണ്ഡലത്തിൽ നിന്നാണ്് ജിൻസൺ വിജയിച്ചത്.ലിബറൽ പാർട്ടി സ്ഥാനാർഥിയായി ആണ് ജിൻസൺ ആന്റോ ചാൾസ് മത്സരിച്ചത്. പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ സഹോദര പുത്രനാണ്.

എംഡി എം എ യുമായി യുവാവും പെൺ സുഹൃത്തും പിടിയിൽ

കോഴിക്കോട്. എംഡി എം എ യുമായി യുവാവും പെൺ സുഹൃത്തും പിടിയിൽ.വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില എന്നിവരാണ് നാദാപുരം പോലീസിന്റെ പിടിയിലായത്.ഇവരിൽനിന്ന് 32 ഗ്രാം എംഡി എം എ കണ്ടെടുത്തു.ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു

കേരളം ഇന്ന് 1,500 കോടി കടമെടുക്കും: 21 വര്‍ഷത്തെ കാലാവധി

തിരുവനന്തപുരം.കേരളം ഇന്ന് കടമെടുക്കും: 1,500 കോടി യാണ് കടമെടുക്കുക.21 വര്‍ഷത്തെ കാലാവധിയിലാണ് കേരളം കടമെടുക്കുന്നത്.കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ 4,200 കോടിയില്‍ നിന്നും 1,500 കോടിയാണ് കേരളം കടമെടുക്കുന്നത്.വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനാണ് കടമെടുക്കാൻ അനുവാദം.കേന്ദ്രം വായ്പയെടുക്കാന്‍ അനുമതി നല്‍കിയ 4,200 കോടിയില്‍ അവ്യക്തത.

മുന്‍കൂര്‍ വായ്പയെടുക്കാനുള്ള അനുമതിയാണ് കേരളം ആവശ്യപ്പെട്ടത്.കേരളം ആവശ്യപ്പെട്ടത് പ്രകാരം വായ്പാ പരിധി ഉയര്‍ത്തിയതാണോ എന്ന കാര്യത്തിൽ പക്ഷെ ഇനിയും വ്യക്തത ഇല്ല.സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനാവുക.

ഇതനുസരിച്ച് 44,528 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയുണ്ട്.ഈ തുകയില്‍ നിന്നും കേന്ദ്രം 7,016 കോടി രൂപ വെട്ടിക്കുറച്ചതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്.

മുഹമ്മദ് ആട്ടൂർ തിരോധാനം , പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന്

കോഴിക്കോട്. മുഹമ്മദ് ആട്ടൂർ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 11.30 ന് ക്രൈംബ്രാഞ്ച് ഓഫിസിലാണ് യോഗം .കോഴിക്കോട് റെയ്ഞ്ച് ഐജി പി പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത് ‘ഇവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ആട്ടൂരിന്റെ മകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്. മകളും ആക്ഷൻ കമ്മിറ്റിയും ഐജി യെ കണ്ടു പ്രാഥമിക വിവരങ്ങൾ അറിയിച്ചിരുന്നു.ആട്ടൂരിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ പരാതി കുടുംബം ഇന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിൻറെ ഭാഗത്തുണ്ടായ വീഴ്ച ഈ പരാതിയിൽ ഉന്നയിക്കും

സീരിയല്‍ നടന് ബാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം

അഞ്ചല്‍: സീരിയല്‍ നടന് ബാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദനമേറ്റു. സീരിയല്‍ നടനും കോട്ടുക്കലില്‍ ഓണ്‍ലൈന്‍ സെന്റര്‍ നടത്തിപ്പുകാരനുമായ അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി സലീലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ സലീലിന്റെ ഗുരുതമായി പരുക്കേറ്റു. ഇക്കഴിഞ്ഞ അഞ്ചിന്‌ രാത്രി 10ഓടെയാണ് സംഭവം നടന്നത്. അഞ്ചലിലെ ബാറില്‍ സുഹൃത്തുമായി എത്തിയ സലീലിന് ബാര്‍ ജീവനക്കാരില്‍നിന്നും ക്രൂര മര്‍ദനമേറ്റത്. കണ്ടാലറിയാവുന്ന അഞ്ചോളം ബാര്‍ ജീവനക്കാരാണ് തന്നെ മര്‍ദ്ദിച്ചതെന്നും സിമന്റ് കട്ട കൊണ്ട് തലക്കടിക്കുകയും കമ്പി വടി ഉപയോഗിച്ച് ദേഹത്ത് അടിക്കുകയും നിലത്ത് ഇട്ട് ചവിട്ടുകയും ചെയ്തു എന്ന് സലീല്‍ പറഞ്ഞു.
അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ചികിത്സയില്‍ കഴിയുകയാണ് സലീല്‍. സംഭവത്തില്‍ സലീലിന്റെ ഭാര്യ രാജി കൃഷ്ണാ അഞ്ചല്‍ പൊലിസില്‍ പരാതി നല്‍കി. സലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത അഞ്ചല്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി. റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജി പരിഗണിക്കാനായി പ്രത്യേക ബഞ്ച് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ സിറ്റിങാണ് ഇന്ന് നടക്കാനിരിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ .ജയശങ്കരൻ നമ്പ്യാർ ,സി.എസ്.സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഹാജരാക്കാൻ മുൻപ് ഹർജി പരിഗണിച്ച ഡിവിഷൻ ബഞ്ച് സർക്കാരിന് നിർദേശം നൽകിയിരുന്നു. കേസെടുക്കൽ സാധ്യമാണോയെന്നതിൽ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് നിർദേശിച്ചിരുന്നു.

ആരാധനാലയങ്ങളില്‍ മോഷണം

ഓയൂര്‍: അമ്പലംകുന്നില്‍ ആരാധനാലയങ്ങളുടെ വഞ്ചികള്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പണം അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അമ്പലംകുന്ന് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന നെട്ടയം ഇണ്ടളയപ്പന്‍ ക്ഷേത്രത്തിന്റേയും അമ്പലംകുന്ന് മുസ് ലിം ജമാഅത്ത് പള്ളിയുടേയും വഞ്ചികളില്‍ നിന്നാണ് പണം അപഹരിച്ചത്. പൂയപ്പള്ളി പൊലിസ് അന്വേഷണം ആരംഭിച്ചു.

കൊട്ടാരക്കരയിൽ കിടപ്പു രോഗിയായ വയോധികയുടെ മൂന്നു വർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താൽകാലിക ജീവനക്കാരി അറസ്റ്റിൽ

കൊട്ടാരക്കര: കിടപ്പു രോഗിയായ വയോധികയുടെ മൂന്നു വർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താൽകാലിക ജീവനക്കാരി അറസ്റ്റിൽ. ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്. പുലമൺ സ്വദേശിയായ വയോധികയുടെ പേരിൽ ദേശസാൽകൃത ബാങ്കിലുള്ള സേവിങ്സ് അക്കൗണ്ടിൽ നിന്നും 2021 മുതൽ 2024 മാർച്ച് വരെ കാലത്ത് 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വയോധികയുടേതെന്ന പേരിൽ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്. ഏറെ വർഷങ്ങളായി ബാങ്കിൽ താത്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു. പണം പിൻവലിക്കൽ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചു നൽകുകയുമായിരുന്നു. വയോധികയുടെ ബന്ധു ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയതും പരാതി നൽകിയതും. എസ്.ഐ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിതറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കടയ്ക്കൽ:
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ചിതറ മുള്ളിക്കാട് കാനൂർ പള്ളികിഴക്കതിൽ വീട്ടിൽ സജീറിന്റെ കാറിനാണ് തീപിടിച്ചത്. തിങ്കൾ രാത്രി 7.45ന് ചിതറ അയിരക്കുഴിയിലായിരുന്നു സംഭവം. സജീറും അച്ഛൻ ഷിഹാബുദീനും കാനൂരിൽനിന്ന് നിലമേലിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് വണ്ടി നിർത്തി ഇരുവരും പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കടയ്ക്കലിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തി തീയണച്ചു.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയില്‍ ഓഫീസർ

 കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (NIACL) ഇപ്പോള്‍ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ
 
 യോഗ്യത ഉള്ളവർക്ക് മൊത്തം 170 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 10 സെപ്റ്റംബർ 2024 മുതല്‍ 29 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.

NIACL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (NIACL)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ഓഫീസർ
ഒഴിവുകളുടെ എണ്ണം170
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.50925-96765/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി10 സെപ്റ്റംബർ 2024
അപേക്ഷിക്കേണ്ട അവസാന തിയതി29 സെപ്റ്റംബർ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.newindia.co.in/