Home Blog Page 2151

മുൻ മുഖ്യമന്ത്രിയുടെ മകന് ശ്രീവിദ്യയുമായി കിടക്ക പങ്കിടാൻ മോഹം, ഇതിനായി സീരിയൽ നിർമ്മാണത്തിലേക്ക്, വെളിപ്പെടുത്തലുമായി ആലപ്പി അഷറഫ്

മലയാള സിനിമാ ലോകത്തെ അറിയാക്കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

പരാതികള്‍ വന്നതോടെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. അന്തരിച്ച നടി ശ്രീവിദ്യയെ ദുരുദ്ദേശ്യത്തോടെ സമീപിക്കാന്‍ ശ്രമിച്ച പ്രമുഖനെ തനിക്കറിയാമെന്ന് ആലപ്പി അഷറഫ് പറയുന്നു.

ഉന്നത ബന്ധങ്ങളുള്ള ഒരു സുഹൃത്താണ് എന്നെ സമീപിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് വലിയ രാഷ്ട്രീയക്കാരന്റെ മകനാണ്. ഈ രാഷ്ട്രീയ നേതാവ് പില്‍ക്കാലത്ത് മുഖ്യമന്ത്രിയുമായി. ഈ നേതാവിന്റെ മകന് ഒരു സീരിയല്‍ നിര്‍മിക്കാന്‍ താല്‍പര്യമുണ്ട്. ശ്രീവിദ്യ ഉള്‍പ്പെടെയുള്ള ആളുകളെ വെച്ച്‌ എടുക്കണമെന്ന നിര്‍ദ്ദേശവും വന്നു. പ്രാഥമികമായ ചര്‍ച്ച നടന്നു. കുറത്ത് ദിവസം കഴിഞ്ഞപ്പോള്‍ നേതാവിന്റെ മകനുമായി സുഹൃത്ത് വീട്ടിലേക്ക് വന്നു.

അദ്ദേഹത്തെ അന്നാണ് ആദ്യമായി അടുത്ത് കാണുന്നത്. അധികം സംസാരിക്കുന്ന പ്രകൃതമല്ല. ഞാന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച്‌ എഴുതാനുള്ള കാര്യങ്ങള്‍ ഓർഗനൈസ് ചെയ്യാന്‍ തുടങ്ങി. വിദ്യാമ്മയുമായി സംസാരിച്ചു. ഡേറ്റ് നോക്കിയിട്ട് വരാം എന്ന് വിദ്യാമ്മ താല്‍പര്യപൂര്‍വം പറഞ്ഞു. പലരോടും വിദ്യാമ്മ പറഞ്ഞെന്ന് തോന്നുന്നു. കാരണം അതിന് ശേഷം എന്നെ മുന്‍നിര സീരിയല്‍ നടന്‍മാര്‍ അവസരം ചോദിച്ചു. ബാക്കി കാര്യങ്ങള്‍ക്കായി സുഹൃത്തിനെ വിളിച്ച്‌ സംസാരിച്ചു. പിറ്റേ ദിവസം അയാള്‍ വന്നു.

എല്ലാം ഓക്കെയാണ്, ഒരു കാര്യം പറയാന്‍ ബുദ്ധിമുട്ടുണ്ട് അഷറഫ് ചേട്ടാ, പറഞ്ഞില്ലെങ്കില്‍ ബുദ്ധിമുട്ടാകും എന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ചോദിച്ചു. ഈ സീരിയല്‍ നേതാവിന്റെ മകന്‍ എടുക്കുന്നത് ശ്രീവിദ്യയോട് പുള്ളിക്ക് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ടാണ്. അതൊന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് പുള്ളി സീരിയല്‍ എടുക്കുന്നതെന്ന് പറഞ്ഞു. ഞാനാകെ ഷോക്കായി.

അദ്ദേഹം എന്റെ മുഖത്ത് നോക്കിയിരുന്നു. എന്റെ പേര് ആലപ്പി അഷറഫ് എന്നാണ്. എന്റെ മുന്നില്‍ മാമ എന്ന രണ്ടക്ഷരം ചേര്‍ക്കാന്‍ ആഗ്രഹമില്ല, ഇവിടെ വെച്ച്‌ നിര്‍ത്താം സുഹൃത്തേ എന്ന് ഞാന്‍ പറഞ്ഞു. ഞാനന്ന് സമ്മതിട്ടിരുന്നെങ്കില്‍ എന്റെ സാമ്പത്തിക കാര്യങ്ങളും പ്രശസ്തിയും വീണ്ടും തിരിച്ച്‌ കൊണ്ട് വരാമായിരുന്നു.പക്ഷെ ഞാനപ്പോഴും ഓര്‍ത്ത് പ്രേം നസീറെന്ന എന്റെ ഗുരുനാഥനെയാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മൂല്യങ്ങള്‍ കൈവിടരുതെന്ന് അദ്ദേഹം തന്നോട് പറയുമായിരുന്നെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നേരത്തെ ചാനല്‍ ചര്‍ച്ചകളിലും ആലപ്പി അഷറഫ് സംസാരിച്ചിട്ടുണ്ട്.

മണ്‍റോത്തുരുത്തില്‍‍ കുളിക്കാൻ ഇറങ്ങിയ  പന്മന സ്വദേശി യുവാവ് മുങ്ങി മരിച്ചു

മണ്‍റോത്തുരുത്ത്. കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മൺറോതുരുത്ത് കല്ലടയാറ്റിൽ കൊന്നയിൽ കടവ് പാലത്തിന് സമീപമാണ് സംഭവം.പന്മന സ്വദേശി മാമ്പുഴേഴത്ത് വടക്കതിൽ നജ്മൽ (21)

തിരുവനന്തപുരത്ത് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷന് പഠിക്കുന്ന വിദ്യാർത്ഥിയാണ്

ഒൻപത് സുഹൃത്തുക്കൾ  ഒരുമിച്ച് മൺറോതുരുത്തിൽ എത്തിയതാണ്

പോലീസും ഫയർ &റെസ്‌ക്യു വിഭാഗവും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

പട്ടാപ്പകൽ സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു

തൃശ്ശൂര്‍. പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ച. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്നിരുന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപം വച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ 24ന് ലഭിച്ചു.

ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാൻ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വർണമാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോൾട്ട് എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. സ്വർണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തി. ശേഷം കാറിൽ ഉണ്ടായിരുന്ന സ്വർണ്ണ വ്യാപാരി തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമാസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു… തുടർന്ന് കാറിൽ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വർണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു . ഇതിനിടെ ഇരുവരെയും കവർച്ചാസംഘം എത്തിയ കാറുകളിൽ കയറ്റിക്കൊണ്ടു പോയി. പുത്തൂരിൽ വച്ച് അരുൺ സണ്ണിയെയും, പാലിയേക്കരയിൽ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ എത്തിയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആത്മാഭിമാനം കൂടുതലാണെന്ന് അന്‍വര്‍, ഇന്നു വൈകിട്ട് പത്രസമ്മേളനം

മലപ്പുറം. സി പി എം നിർദ്ദേശങ്ങൾ എല്ലാം തള്ളി പരസ്യപ്രസ്താവന തുടർന്ന് പി വി അൻവർ. ആത്മാഭിമാനം കൂടുതലാണെന്നും ഇന്ന് വൈകിട്ട് 4 30ന് മാധ്യമങ്ങളെ കാണുമെന്നും പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി തീരുമാനങ്ങളെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നതിൽ അമ്പരപ്പിലാണ് പാർട്ടി നേതൃത്വം. അതേസമയം തിരൂരങ്ങാടിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കകത്ത് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി.

സിപിഎമ്മിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഇടത് എംഎൽഎയായ പി വി അൻവർ പാർട്ടി സീമകൾ എല്ലാം ലംഘിച്ച് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. സിപിഎം അഭ്യർത്ഥന മാനിച്ച് പരസ്യപ്രസ്താവനകളിൽ നിന്നും മാറി നിൽക്കുന്നു വെന്നറിയിച്ച അൻവർ ഇന്നലെ സർക്കാർ തീരുമാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ആർഎസ്എസ് -എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം ഈ വർഷത്തെ ഏറ്റവും വലിയ തമാശ എന്നായിരുന്നു അൻവർ പറഞ്ഞത്. വിശ്വാസത്തിനും വിധേയത്വത്തിനും മുകളിലാണ് ആത്മാഭിമാനം, അത് കൂടുതലാണെന്നും നീതിയില്ലെങ്കിൽ തീ ആവുമെന്നും ഇന്ന് ഫേസ്ബുക്കിൽ കുറിച്ചു. 4. 30ന് നിലമ്പൂരിൽ മാധ്യമങ്ങളെ കാണും. കടുത്ത തീരുമാനങ്ങളിലേക്ക് അൻവർ കടക്കും എന്നാണ് സൂചന.

തിരൂരങ്ങാടിയിൽ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയണം. നേതാക്കൾക്കാർജ്ജവം ഇല്ലെങ്കിൽ അണികൾക്കിടയിൽ നിന്ന് ഉണ്ടാകും. തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ പ്രസ്ഥാനത്തെ ആരൊറ്റിയാലും എതിർക്കണം എന്നും ഫേസ്ബുക്കിൽ എഴുതി. പരസ്യപ്രസ്താവന തുടർന്നാൽ നിലവിൽ പാർലമെൻററി പാർട്ടി അംഗമായ അൻവറിനെ നിയമസഭാ കക്ഷിയോഗം വിളിച്ചുചേർത്ത് തിരുത്തുന്നതിലേക്ക് പാർട്ടി കടക്കും. അതിനു മുൻപ് അൻവർ നടത്തുന്ന ഇന്നത്തെ നീക്കം നിർണായകമാണ്.

അമൃതാനന്ദമയി മഠം : വയനാടിന് 15 കോടി രൂപ നൽകും

അമൃതാനന്ദമയി മഠം : വയനാടിന് സാങ്കേതിക – പുനരധിവാസ സഹായമായി 15 കോടി രൂപ നൽകും.ഉരുൾപൊട്ടൽ മുന്നറിയിപ് സംവിധാനം വയനാട്ടിൽ സ്ഥാപിക്കും. ഇതിനായി സംസ്ഥാന സർക്കാരിൻ്റെ അനുമതി തേടിയതായി അമൃതമഠം അറിയിച്ചു.

ഇറിഡിയം തട്ടിപ്പ്, യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം, നാലുപേര്‍ കൂടി പിടിയില്‍

തൃശൂര്‍. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം നാലുപേര്‍ കൂടി പോലീസ് പിടിയിലായി. നേരത്തെ കസ്റ്റഡിയിലായി അഞ്ചുപേരെയും ഉൾപ്പെടുത്തി ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇറിഡിയം സ്വന്തമാക്കുന്നതിനായി കണ്ണൂരിലെ ഐസ്ക്രീം വ്യവസായി സാദിഖ് മരിച്ച അരുണിന് 50 ലക്ഷം രൂപ നൽകിയെന്നാണ് പോലീസ് കണ്ടെത്തല്‍
തൃശ്ശൂരിലെ കൊട്ടേഷൻ സംഘമാണ് കോയമ്പത്തൂർ സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അരുണും രണ്ടു സുഹൃത്തുക്കളും ചേർന്ന് ഇറിഡിയം നൽകാമെന്ന് പറഞ്ഞു കണ്ണൂർ സ്വദേശി സാദിഖിൽ നിന്ന് 50 ലക്ഷം രൂപ കൈപ്പറ്റി. ഇറിഡിയം സൂക്ഷിക്കാനുള്ള പെട്ടിക്കായി വീണ്ടും പണം കൈപ്പറ്റി. ഇതിനിടെ അരുണും സുഹൃത്തുക്കളും തെറ്റിപ്പിരിഞ്ഞു. ഇതിൽ ഒരാൾ സാദിഖിനെ അരുൺ വഞ്ചിക്കുകയായിരുന്നു എന്ന കാര്യം വെളിപ്പെടുത്തി. ഇതോടെയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി അരുണിനെ കൊട്ടേഷൻ സംഘത്തിൻറെ സഹായത്തോടെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മൂന്ന് കണ്ണൂർ സ്വദേശികളും ഒരു എറണാകുളം സ്വദേശിയുമാണ് കേസിൽ ഇന്നു പിടിയിലായത്. കേസിൽ പിടിയിലാകാനുള്ള മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

2024 സെപ്തംബർ 26 വ്യാഴം 1.20 PM

?നടിയെ അക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ തുടങ്ങി.നടൻ ദിലീപ്, പൾസർ സുനി, മാർട്ടിൻ മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തി

?പത്തനംതിട്ട കൊടുമൺ പാറക്കരയിൽ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 40കാരൻ ആശുപത്രിയിൽ

? എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തെണമെന്ന് റവന്യൂ, മന്ത്രി കെ .രാജൻ

? എൻ. സി.പി: രാജൻ മാസ്റ്ററുടെ സസ്പൻഷൻ പിൻവലിക്കക്കണമെന്ന ഏ കെ ശശീന്ദ്രൻ്റെ ആവശ്യം തള്ളി പിസി ചാക്കോ.

? അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെടുത്ത സാധന സമാഗ്രികൾ തിരിച്ച് കൊണ്ട് വരണമെന്ന് ഭാര്യ

?അർജുൻ്റെ പോസ്റ്റ്മാർട്ടം ഇന്ന് തന്നെ പൂർത്തീകരിക്കും. മൃതദേഹഭാഗങ്ങൾ അംബുലൻസിൽ കർണ്ണാടക പോലീസ് അകമ്പടിയിൽ നാളെ നാട്ടിലെത്തിക്കും.

?എം എം .ലോറൻസി
ൻ്റെ മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൾ ആശ

? പി വി അൻവർ ഇന്ന് വൈകിട്ട് 4.30ന് എന്ത് പറയും എന്ന് കാതോർത്ത് രാഷ്ട്രീയ കേരളം

കുട്ടികളിലെ ആത്മഹത്യ , പിന്നില്‍ ഉറക്ക പ്രശ്നങ്ങളും

കുട്ടികളിലെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതിന് പിന്നില്‍ ഉറക്ക പ്രശ്നങ്ങളും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി നടത്തിയ പഠനം. കുട്ടിക്കാലത്ത് ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള വിവിധ ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ പിന്നീട് ആത്മഹത്യ സ്വഭാവം അല്ലെങ്കില്‍ ആത്മഹത്യ പ്രവണത എന്നിവ പ്രകടിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ജെഎഎംഎ നെറ്റ് വര്‍ക്ക് ഓപ്പണ്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഒന്‍പതിനും പത്തിനുമിടയില്‍ പ്രായമായ 8,800 കുട്ടികളുടെ ഡാറ്റകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 10-ാം വയസില്‍ ഗുരുതര ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആത്മഹത്യ ചിന്തകള്‍ക്കും ആത്മഹത്യാ ശ്രമങ്ങള്‍ക്കും 2.7 മടങ്ങ് കുടുതല്‍ അപകട സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. പഠന വിധേയരായ കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ ആത്മഹത്യ ചിന്തകളെ കുറിച്ച് പങ്കുവെച്ചില്ലെങ്കിലും രണ്ട് വര്‍ഷങ്ങള്‍ ശേഷം അടുത്ത ഘട്ടത്തില്‍ ആത്മഹത്യ സ്വഭാവം പ്രകടിപ്പിച്ചയായി ഗവേഷകര്‍ പറയുന്നു.

കുട്ടികള്‍ക്കിടയിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് പിന്നില്‍ ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോഴും കുട്ടിക്കാലത്ത് ഉറക്ക പ്രശ്നങ്ങള്‍ നേരിട്ടു എന്ന ഘടകം പൊതുവായി നിലനില്‍ക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. 10നും 14നും ഇടയില്‍ പ്രായമായ കുട്ടികള്‍ മരിക്കുന്നതിന് പ്രധാന കാരണം ആത്മഹത്യയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ട്രെയിനുകളിലെ യാത്രാ പ്രതിസന്ധി, ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടി

ന്യൂഡെല്‍ഹി.കേരളത്തിലെ ട്രെയിനുകളിലെ യാത്ര പ്രതിസന്ധി. ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടി റെയിൽവേ ബോർഡ്.കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിലാണ് റിപ്പോർട്ട് തേടിയത്.കേരളത്തിനുള്ളിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ നിർദ്ദേശം.

നിലവിലെ ട്രെയിനുകളുടെ സർവീസ് ക്രമീകരിക്കുന്നത് പരിശോധിക്കാനും നിർദ്ദേശം.ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി.റെയിൽവേ ബോർഡ് റിപ്പോർട്ട് തേടിയത് റെയിൽവേ മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ

സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ് ഐ കസ്റ്റഡിയിൽ

തൃശൂര്‍.പോക്സോ കേസിൽ എസ്.ഐ കസ്റ്റഡിയിൽ. തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ

ഗ്രേഡ് എസ്.ഐയാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കസ്റ്റഡി. പ്ലസ് വൺ വിദ്യാർഥിനി വിവരം വെളിപ്പെടുത്തിയത് കൗൺസിലിങ്ങിൽ. ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ചായിരുന്നു പീഡനം