Home Blog Page 2152

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

2024 സെപ്തംബർ 26 വ്യാഴം 1.20 PM

?നടിയെ അക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ തുടങ്ങി.നടൻ ദിലീപ്, പൾസർ സുനി, മാർട്ടിൻ മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തി

?പത്തനംതിട്ട കൊടുമൺ പാറക്കരയിൽ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 40കാരൻ ആശുപത്രിയിൽ

? എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തെണമെന്ന് റവന്യൂ, മന്ത്രി കെ .രാജൻ

? എൻ. സി.പി: രാജൻ മാസ്റ്ററുടെ സസ്പൻഷൻ പിൻവലിക്കക്കണമെന്ന ഏ കെ ശശീന്ദ്രൻ്റെ ആവശ്യം തള്ളി പിസി ചാക്കോ.

? അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെടുത്ത സാധന സമാഗ്രികൾ തിരിച്ച് കൊണ്ട് വരണമെന്ന് ഭാര്യ

?അർജുൻ്റെ പോസ്റ്റ്മാർട്ടം ഇന്ന് തന്നെ പൂർത്തീകരിക്കും. മൃതദേഹഭാഗങ്ങൾ അംബുലൻസിൽ കർണ്ണാടക പോലീസ് അകമ്പടിയിൽ നാളെ നാട്ടിലെത്തിക്കും.

?എം എം .ലോറൻസി
ൻ്റെ മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൾ ആശ

? പി വി അൻവർ ഇന്ന് വൈകിട്ട് 4.30ന് എന്ത് പറയും എന്ന് കാതോർത്ത് രാഷ്ട്രീയ കേരളം

കുട്ടികളിലെ ആത്മഹത്യ , പിന്നില്‍ ഉറക്ക പ്രശ്നങ്ങളും

കുട്ടികളിലെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതിന് പിന്നില്‍ ഉറക്ക പ്രശ്നങ്ങളും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി നടത്തിയ പഠനം. കുട്ടിക്കാലത്ത് ഉറക്കമില്ലായ്മ ഉള്‍പ്പെടെയുള്ള വിവിധ ഉറക്ക പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ പിന്നീട് ആത്മഹത്യ സ്വഭാവം അല്ലെങ്കില്‍ ആത്മഹത്യ പ്രവണത എന്നിവ പ്രകടിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ജെഎഎംഎ നെറ്റ് വര്‍ക്ക് ഓപ്പണ്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഒന്‍പതിനും പത്തിനുമിടയില്‍ പ്രായമായ 8,800 കുട്ടികളുടെ ഡാറ്റകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 10-ാം വയസില്‍ ഗുരുതര ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആത്മഹത്യ ചിന്തകള്‍ക്കും ആത്മഹത്യാ ശ്രമങ്ങള്‍ക്കും 2.7 മടങ്ങ് കുടുതല്‍ അപകട സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. പഠന വിധേയരായ കുട്ടികള്‍ ആദ്യ ഘട്ടത്തില്‍ ആത്മഹത്യ ചിന്തകളെ കുറിച്ച് പങ്കുവെച്ചില്ലെങ്കിലും രണ്ട് വര്‍ഷങ്ങള്‍ ശേഷം അടുത്ത ഘട്ടത്തില്‍ ആത്മഹത്യ സ്വഭാവം പ്രകടിപ്പിച്ചയായി ഗവേഷകര്‍ പറയുന്നു.

കുട്ടികള്‍ക്കിടയിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് പിന്നില്‍ ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോഴും കുട്ടിക്കാലത്ത് ഉറക്ക പ്രശ്നങ്ങള്‍ നേരിട്ടു എന്ന ഘടകം പൊതുവായി നിലനില്‍ക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. 10നും 14നും ഇടയില്‍ പ്രായമായ കുട്ടികള്‍ മരിക്കുന്നതിന് പ്രധാന കാരണം ആത്മഹത്യയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ ട്രെയിനുകളിലെ യാത്രാ പ്രതിസന്ധി, ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടി

ന്യൂഡെല്‍ഹി.കേരളത്തിലെ ട്രെയിനുകളിലെ യാത്ര പ്രതിസന്ധി. ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടി റെയിൽവേ ബോർഡ്.കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിലാണ് റിപ്പോർട്ട് തേടിയത്.കേരളത്തിനുള്ളിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ നിർദ്ദേശം.

നിലവിലെ ട്രെയിനുകളുടെ സർവീസ് ക്രമീകരിക്കുന്നത് പരിശോധിക്കാനും നിർദ്ദേശം.ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി.റെയിൽവേ ബോർഡ് റിപ്പോർട്ട് തേടിയത് റെയിൽവേ മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ

സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ് ഐ കസ്റ്റഡിയിൽ

തൃശൂര്‍.പോക്സോ കേസിൽ എസ്.ഐ കസ്റ്റഡിയിൽ. തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ

ഗ്രേഡ് എസ്.ഐയാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കസ്റ്റഡി. പ്ലസ് വൺ വിദ്യാർഥിനി വിവരം വെളിപ്പെടുത്തിയത് കൗൺസിലിങ്ങിൽ. ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ചായിരുന്നു പീഡനം

അറയ്ക്കലിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പിലാവ്. അറയ്ക്കലിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപമായിരുന്നു അപകടം. ചാലിശ്ശേരി ആലിക്കൽ സ്വദേശി അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

   

2024 സെപ്തംബർ 26 വ്യാഴം 12.10PM

?അർജുൻ്റെ 2 മൊബൈൽ ഫോണുകൾ, ചെരിപ്പ്, മകന് വേണ്ടി വാങ്ങിയ കളിപ്പാട്ടം എന്നിവ ക്യാമ്പി നിൽ നിന്ന് കണ്ടെത്തി.

? അർജുൻ മകന് വേണ്ടി വാങ്ങിയ വെളുത്ത നിറമുള്ള ട്രക്ക് (കളിപ്പാട്ടം) ഉടയാത്ത നിലയിൽ

? പി വി അൻവറിൻ്റെ വാർത്താ സമ്മേളനം വൈകിട്ട് 4.30ന്

?പിവി അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കുമെന്നും, ഇല്ലെന്നും വാർത്തകൾ

? പാർട്ടി നൽകിയ വിലക്കുകൾ മുഖവിലയ്ക്കെടുക്കാതെഅൻവർ മുന്നോട്ട്

ന്യൂസ് അറ്റ് നെറ്റ്BREAKING NEWS

2024 സെപ്തംബർ 26 വ്യാഴം, 11.45 am

?തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം

? നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.

?അന്വേഷണം പ്രഹസനമെന്ന് പി.വി അൻവർ, ആളെ പറ്റിക്കാനുള്ള ഏർപ്പാടെന്നും അൻവർ

?പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ

? സത്യം പുറത്ത് വരണം,പൂരം തകർക്കാൻ ശ്രമിച്ചവരെ പുറത്ത് കൊണ്ട് വരണമെന്നും വിഎസ് സുനിൽകുമാർ

?ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ

?മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും മുരളീധരൻ

? അർജുൻ്റെ മൃതദേഹം നാളെ സ്വദേശത്ത് എത്തിച്ചേക്കും. ഡിഎൻഎ പരിശോധന ഫലങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം

ന്യൂസ് അറ്റ് നെറ്റ്,                 BIG BREAKING

2024 സെപ്തംബർ 26 വ്യാഴം 11 .10 am

?എഡിജിപിക്കെതിരെ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി

?തൃശൂർ പൂരം കലക്കൽ എ ഡി ജി പി യുടെ റിപ്പോർട്ട് സർക്കാർ തള്ളി

?തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം നടത്തും.

?കേസ് ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. ഫയലിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

  

2024 സെപ്തംബർ 26, 10.45 am

? പി വി അൻവർ എം എൽ എ വൈകിട്ട് 5ന് മാധ്യമങ്ങളെ കാണും

? ‘നീതി’യില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ എന്ന് അൻവറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

? അർജുൻ്റെ ലോറി പൂർണ്ണമായും കരയിലേക്ക്കയറ്റി. ക്യാബിനുളളിൽ അസ്ഥികൾ കണ്ടെത്തി

? ലോറിയിൽ നിന്ന് അർജുൻ്റെ വസ്ത്രങ്ങളും കണ്ടെത്തി.

?അർജുൻ്റെ വസ്ത്രങ്ങൾ സഹോദരൻ തിരിച്ചറിഞ്ഞു.

?ബലാത്സംഗ കേസിൽ പ്രതിയാക്കിയത് ശരിയായ അന്വേഷണം കൂടാതെയെന്ന് നടൻ സിദ്ധിഖ്

?തൃശൂർ പെരുമ്പിലാവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 15 കാരൻ മരിച്ചു

?കേസ്സിൽ പ്രതി ചേർക്കപ്പെട്ടതുകൊണ്ട് മാത്രം എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.

പി കെ രാജൻ മാസ്റ്ററെ പുറത്താക്കിയ നടപടി,എന്‍സിപിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം.എന്‍സിപിയിൽ പൊട്ടിത്തെറി. സംസ്ഥാന വൈസ് പ്രസിഡന്‍റ്. പി.കെ. രാജൻ മാസ്റ്ററെ പുറത്താക്കിയ നടപടി പി.സി.ചാക്കോയ്ക്കെതിരെ മന്ത്രി എ .കെ. ശശീന്ദ്രൻ രംഗത്ത്. രാജൻ മാസ്റ്ററെ സസ്പെൻഡ് ചെയ്ത നടപടി പ്രതികാര ബുദ്ധിയെന്ന് ശശീന്ദ്രൻ. പ്രശ്നം കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്. പ്രതികാര നടപടികളിൽ നിന്നും പ്രസിഡൻ്റ് പിൻമാറണം.

എന്നാല്‍: എ. കെ.ശശീന്ദ്രൻ്റെ കത്തിന് പി.സി. ചാക്കോയുടെ മറുപടി ഉടനുണ്ടായി
വാട്സപ്പ് ഗ്രൂപ്പിലാണ് മറുപടി. മന്ത്രി ഔദ്യോഗിക ലെറ്റർപാഡ് ദുരുപയോഗം ചെയ്തെന്ന് ആരോപണം. ആരും പാർട്ടിക്ക് മുകളിലല്ല. സംസ്ഥാന അധ്യക്ഷനെതിരെ അടിസ്ഥാനരഹിത ആരോപണമാണ് പി.കെ രാജൻ മാസ്റ്റർ ഉന്നയിച്ചത് നടപടി എടുക്കുക തന്നെ ചെയ്യും. മന്ത്രി പദം തീരുമാനിച്ചത് കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണമോ ഗ്രൂപ്പ് യോഗങ്ങളോ പാടില്ലെന്ന് പി സി ചാക്കോയുടെ സന്ദേശം