പടിഞ്ഞാറെകല്ലട. പട്ടകടവ് പതിനാലാം വാർഡിൽ യുവകർഷക കൂട്ടം നടത്തിയ ചോളകൃഷിയിൽ റിക്കാർഡ് വിലവാണുണ്ടായത്. സാബു കുരുട്ടുവാൽ, പ്രകാശ്, മനു, ജിതിൻ, വിദ്യവിജയൻ, ദിവ്യവിജയൻ, ജീന എന്നിവരടങ്ങിയ കർഷക ഗ്രൂപ്പാണ് ചോളകൃഷി നടത്തിയത്. അരഏക്കറിൽ നടത്തിയ കൃഷിയിൽ നിന്ന് ഏതാണ്ട് 50ടൺ ചോളം ലഭിച്ചു.
വിളവെടുപ്പിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ഗ്രാമപഞ്ചായത്ത് അംഗം സുനിതദാസ് പൊതുപ്രവർത്തകരായ കലാദേവി, എ. സാബു, ജോസ് പ്രസാദ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സുദർശൻ അരക്കില്ലം, സാബു കുരട്ടുവാൽ അടക്കമുള്ള കർഷകരും ചടങ്ങിൽ പങ്കെടുത്തു. ചോളം വിളവെടുപ്പ് കേന്ദ്രത്തിൽ തന്നെ ആവശ്യകാർക്ക് നൽകുകയും, അധികം വരുന്നത് ഉണക്കി പൊടിച്ചു ചോളപ്പൊടിയാക്കി വിപണിയിലെത്തിക്കാനുമാണ് ഉത്പാദകർ തീരുമാനിച്ചിട്ടുള്ളത്. കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും ഇവർക്ക് ഉത്പാദനബോണസ് നൽകുമെന്ന് പഞ്ചായത്ത് പപ്രസിഡന്റ് അറിയിച്ചു.
പടിഞ്ഞാറെകല്ലടയിൽ ചോളം വിളവെടുപ്പ്
പൂജവെയ്പിന് വിദ്യാലയങ്ങൾക്ക് അവധി നൽകണം’ – എൻ ടി യു
കൊല്ലം. പൂജവെയ്പിന് ആചാരമനുസരിച്ച് കൃത്യമായ രീതിയില്‍ വിദ്യാലയങ്ങൾക്ക് അവധി നൽകണമെന്ന് എൻ ടി യു ആവശ്യപ്പെട്ടു. ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങൾ അനുസരിച്ച് പരമ്പരാഗതമായി നവരാത്രി പൂജകൾ ആശ്വിന മാസത്തിലെ ശുക്ള പക്ഷത്തിലെ പ്രഥമ മുതൽ ദശമി വരെയുള്ള തിഥികളിലാണ് ആചരിച്ചുവരുന്നത്. സാധാരണയായി 9 രാത്രികളും 10 പകലുകളും നീണ്ടുനിൽക്കുന്ന നവരാത്രി – വിജയദശമി – ആഘോഷങ്ങൾക്ക് ഇക്കുറി 11 നാൾ നീളുന്നു എന്ന സവിശേഷതയുണ്ട്. അതായത്, ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമിയായ 13നാണ് പരിസമാപ്തി കുറിക്കുക. സാധാരണ 60 നാഴിക അഥവാ 24 മണിക്കൂറാണ് ഒരു തിഥിയുടെ ദൈർഘൃം. എങ്കിലും ഇത്തവണ ചില വ്യത്യാസങ്ങൾ ഉള്ളതിനാൽ തൃതീയ രണ്ട് നാൾ വരുന്നുണ്ട്.
നവരാത്രി ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഗ്രന്ഥം പൂജവെയ്ക്കുന്നത്. സാധാരണയായി അഷ്ടമി – ദുർഗാഷ്ടമി – ദിവസം സന്ധ്യാനേരത്ത് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും പുസ്തകങ്ങൾ പൂജവെയ്ക്കുകയും ദശമി – വിജയദശമി – ദിവസം രാവിലെ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകൾ നടത്തുകയുമാണ് പതിവ്. ദുർഗാഷ്ടമി ഒക്ടോബർ 11നാണെങ്കിലും തൃതീയ രണ്ട് ദിവസങ്ങളിൽ വന്നതിനാൽ പൂജവെയ്പ് ഒക്ടോബർ പത്തിനാണ്. അഷ്ടമി തിഥിയിലെ സന്ധ്യയ്ക്കാണ് ഗ്രന്ഥങ്ങൾ പൂജവെയ്ക്കേണ്ടത് എന്ന ആചാരത്തിൻ്റെ ഭാഗമായാണിത്. അതായത്, ഒക്ടോബർ 10 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.28 മുതൽ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 .08 വരെയാണ് അഷ്ടമി. ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്ടമി അവസാനിക്കുന്നതിനാൽ വ്യാഴാഴ്ച വൈകിട്ട് അഷ്ടമിയും സന്ധ്യയും ചേരുന്ന സമയമാണ് പൂജവെയ്പിന് ഉത്തമമായി ജ്യോതിഷ പണ്ഡിതന്മാർ നിർദേശിച്ചിരിക്കുന്നത്. കേരള സർക്കാരിൻ്റെ കലണ്ടറിലും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച കൊല്ലവർഷം 1200 -)മാണ്ടിലെ മലയാള പഞ്ചാംഗത്തിലും ഈ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11ന് അവധി പ്രഖ്യാപിച്ചിട്ടില്ല. വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ വിദ്യാലയങ്ങളുടെ സ്ഥിതി എന്താണെന്നതിൽ വ്യക്തതയുമില്ല. പുസ്തകങ്ങൾ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 10 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് എന്‍ടിയു സംസ്ഥാനപ്രസിഡന്റ് പി എസ് ഗോപകുമാർ ആവശ്യപ്പെട്ടു.
മണ്ണിനേയും മനുഷ്യനേയും അറിയുക ഓരോ കുട്ടിയുടേയും ഉത്തരവാദിത്വം : രാജി പി രാജപ്പൻ
കടമ്പനാട്: മണ്ണിനേയും മനുഷ്യനേയും അറിയുക ഓരോ കുട്ടിയുടേയും ഉത്തരവാദിത്വമാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ പറഞ്ഞു. കടമ്പനാട് വി എൽ പി എസി ൽ ആരംഭിച്ച അടുക്കള പച്ചക്കറിത്തോട്ടം കൃഷി ദീപത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ഉപഭോക്തൃ സംസ്ഥാനമായ നമുക്ക് ആവശ്യമായ പച്ചക്കറികളും നെല്ലും ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അടുക്കള പച്ചക്കറി ത്തോട്ടവും ഓണത്തിന് ഒരു മുറം പച്ചക്കറി ഉൾപ്പെടെ വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരികയാണ്. കുട്ടികൾ പഠനത്തോടൊപ്പം കൃഷിയുടെ പ്രാധാന്യം കൂടി മനസിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇതിനു വേണ്ടി വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപന ങ്ങളുടെ സഹായവും അധ്യാപകരുടേയും പി റ്റി എ യുടേയും സഹകരണവും ഉറപ്പു വരുത്തണമെന്നും അവർ കുട്ടി ചേർത്തു
പിടിഎ പ്രസിഡൻറ് ജെബിൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് രമ്യാചന്ദ്രൻ സ്വാഗതം ആശംസിച്ചു.
കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് രാധാകൃഷ്ണൻ, വാർഡ് മെമ്പർ. ജോസ് തോമസ്, ശാസ്താംകോട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി എസ്, അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർ ഐശ്വര്യ, ശാസ്താംകോട്ട ഉപജില്ല നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്, എം പി ടി എ പ്രസിഡൻറ് ബിൻസി ബാബു , പി ടി എവൈസ് പ്രസിഡൻറ് റീന , എം എം പി ടി എ വൈസ് പ്രസിഡൻറ് സരിത ആർ , സെക്രട്ടറി വിഎസ് ബിന്ദു, സ്റ്റാഫ് സെക്രട്ടറി . വിജേഷ് കൃഷ്ണൻ. വി , കൃഷിദീപം ജോയിൻറ് കോ – ഓർഡിനേറ്റർ വൃന്ദ കെ.പി എന്നിവർ സംസാരിച്ചു. കൃഷിദീപം സ്കൂൾ കോ – ഓർഡിനേറ്റർ അനീഷ് കുമാ
സീതാറാം യെച്ചൂരി സ്മൃതി സംഘടിപ്പിച്ചു
കരുനാഗപ്പള്ളി . അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിൽ അവസാനമായി ഒരു പരിപാടിയിൽ പങ്കെടുത്ത കരുനാഗപ്പള്ളിയിൽ യച്ചൂരിയുടെ സ്മരണ പുതുക്കി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജൂലൈ 4ന് ദക്ഷിണ കേരളത്തിലെ ജില്ലകളിൽ നിന്നുള്ള സിപിഐ എം നേതൃനിരയിലെ പ്രവർത്തകർക്കായി കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയാണ് സീതാറാം യെച്ചൂരി അവസാനമായി കരുനാഗപ്പള്ളിയിൽ എത്തിയത്. അനുസ്മരണ യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ് സുദേവൻ, ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദ്, മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, അഡ്വ കെ സോമപ്രസാദ്,പി രാമഭദ്രൻ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കെ സി രാജൻ, അഡ്വ എം എസ് താര, കെ ജി രവി, സി രാധാമണി, പി ആർ വസന്തൻ, ഐ ഷിഹാബ്, എം അൻസാർ, പി കെ ജയപ്രകാശ്, ഷിഹാബ് എസ് പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു.
സൂര്യയ്ക്കും കാർത്തിക്കും നടുക്ക് നിൽക്കുന്ന ടൊവിനോയുടെ ചിത്രം… സോഷ്യൽ മീഡിയയിൽ വൈറൽ
സൂര്യയ്ക്കും കാർത്തിക്കും നടുക്ക് നിൽക്കുന്ന ടൊവിനോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സൂര്യയ്ക്കും കാർത്തിക്കുമൊപ്പമുള്ള ചിത്രം ടൊവിനോ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്നും താരം കുറിച്ചു.
ഒരു നടനാകാൻ ആഗ്രഹിച്ചു നടന്ന വർഷങ്ങളിൽ, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളിൽ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ അവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കാൻ ആഗ്രഹിക്കുന്നു. സൂര്യയെയും കാർത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാർത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകൾ!- ടൊവിനോ കുറിച്ചു.
മാറുമോ,സുപ്രിംകോടതി മായ്ക്കുമോ! കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻ മുക്ക് എന്ന സ്ഥലനാമധേയം?
ശാസ്താംകോട്ട. ഇന്ത്യയിലെ ഒരു പ്രദേശത്തെയും ‘പാകിസ്ഥാൻ’ എന്ന് വിളിക്കരുതെന്നും അത് രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് എതിരാണെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം
ആശങ്കയിലാക്കിയത് കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പാകിസ്ഥാൻ മുക്കിനെ.പതിറ്റാണ്ടുകളായി പാകിസ്ഥാൻ മുക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശം കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാലയിലാണ് സ്ഥിതി ചെയ്യുന്നത്.
പത്തനംതിട്ട ജില്ലയിലെ അടുർ താലൂക്കിലെ കടമ്പനാട്,കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കടമ്പനാട് -ഏനാത്ത് മിനി ഹൈവേയിലെ ജനസാന്ദ്രതയേറിയ ജംഗ്ഷനാണ് പാകിസ്ഥാൻ മുക്ക്.മുൻപ് മുസ്ലീം സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവിടുത്തെ താമസക്കാരിൽ ഏറെയും.ഇന്നിപ്പോൾ അക്കഥ പഴങ്കഥയാക്കി ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഇഴയടുപ്പത്തിൽ കഴിയുന്ന പ്രദേശമായി ഇവിടം മാറിയിരിക്കയാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതുവഴി സർവ്വീസ് നടത്തിയിരുന്ന ‘നെൽസൺ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ജംഗ്ഷന് ‘പാകിസ്ഥാൻ’ എന്ന പേര് സമ്മാനിച്ചതെന്ന് പഴമക്കാർ പറയുന്നു.അന്നിവിടെ മുസ്ലീം സമുദായത്തിൽപ്പെട്ടവരായിരുന്നു കൂടുതലായി ഉണ്ടായിരുന്നതത്രേ.മത്സ്യ കച്ചവടത്തിനും ആട് – മാട് കച്ചവടത്തിനുമൊക്കെ പോയ ശേഷം കൂട്ടത്തോടെ നെൽസൺ ബസിൽ മടങ്ങുമ്പോൾ അവർക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ എത്തുമ്പോൾ പാകിസ്ഥാൻ എത്തിയെന്ന് കണ്ടക്ടർ തമാശയ്ക്ക് പറയുമായിരുന്നുവത്രേ.കാലക്രമത്തിൽ ഈ തമാശ ഒരു നാടിൻ്റെ അടയാളവാക്യമായി മാറുകയായിരുന്നു.ഇവിടുത്തുകാരുടെ ഔദ്യോദിക മേൽവിലാസത്തിലൊന്നും പാകിസ്ഥാൻ കടന്നു വരുന്നില്ല എന്നതും ശ്രദ്ധയേമാണ്.എന്നാൽ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിലെല്ലാം സ്ഥലനാമമായി പാകിസ്ഥാൻ മുക്ക് കാണാം.ഇവിടുത്തെ ക്ഷീരസംഘത്തിൻ്റെ തുടക്കത്തിലെ പേര്
പാകിസ്ഥാൻ മുക്ക് ക്ഷീരോല്പാദക സഹകരണ സംഘം എന്നായിരുന്നു.എന്നാൽ പിന്നീടത് മാറി.പ്രിയദർശിനി നഗർ എന്നാക്കി മാറ്റി. പാകിസ്ഥാൻ മുക്കിലെ രാഷ്ട്രീയ പാർട്ടിക്കാരും ആ പേരിനെ കാലങ്ങളായി അംഗീകരിക്കുന്നില്ല.
കോൺഗ്രസുകാർക്ക് ഇവിടം പ്രിയദർശിനി നഗർ എന്നാണെങ്കിൽ സിപിഎം കാർക്ക് എകെജി ജംഗ്ഷഷനാണ്.ഒരു പടി കൂടി കടന്ന് ബിജെപിക്കാർ ശാന്തിസ്ഥാൻ എന്നാക്കിയിട്ടുണ്ട്.ചില കടകളുടെ പേരുകളിൽ ഇത്തരം സ്ഥലനാമങ്ങൾ കാണാൻ കഴിയും.പക്ഷേ ഇവിടുത്തുകാർക്കും
പുറത്തുള്ളവർക്കുമെല്ലാം ഇവിടം ഇപ്പോഴും പാകിസ്ഥാൻ മുക്ക് തന്നെയാണ്.എന്നാൽ പേരുമാറണമെന്ന ആഗ്രഹവും ഇന്നാട്ടുകാർക്കുണ്ട്.സുപ്രീം കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് പേരുമാറ്റം അനിവാര്യമായി മാറിയിട്ടുണ്ട്.അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.
സുപ്രിംകോടതി എന്താണ് പറഞ്ഞത്
ന്യൂഡെല്‍ഹി. ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുൻവിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ പരാമർശങ്ങൾ കോടതി കളിൽ നിന്നും ഉണ്ടാകരുതെന്നും സുപ്രിം കോടതി. മാപ്പപേക്ഷ പരിഗണിച്ചു,കർണാടക ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് വി ശ്രീശാനന്ദയുടെ ആക്ഷേപകരമായ പരാമർശത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.
കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ സ്വമേധയാ എടുത്തകേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രധാന നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്‌താൻ എന്ന് വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെ സുപ്രിം കോടതി തള്ളി.
ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്ഥാൻ എന്ന് വിളിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു. കോടതികൾ ജാഗ്രത പാലിക്കണമെന്നും സുപ്രിം കോടതി.
സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുൻവിധിയോടെ വ്യാഖ്യാനിക്കാവുന്ന അഭിപ്രായങ്ങൾ കോടതികളിൽ നിന്നും ഉണ്ടാക്കരുത് എന്നും സുപ്രിം കോടതി വ്യക്തമാക്കി.
വെള്ളിയാഴ്ച സുപ്രിംകോടതി നൽകിയ നിർദ്ദേശം അനുസരിച്ചു,വിവാദ പരാമർശങ്ങൾ സംബന്ധിച്ച് കർണാടക ഹൈക്കോടതി റെജിസ്ട്രർ ജനറൽ റിപ്പോർട്ട് നൽകി.
വിവാദ പരാമർശം നടത്തിയ ജഡ്ജി തന്നെ അതിലുള്ള ഖേദം തുറന്ന കോടതിയിൽ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ തുടർ നടപടികൾ ആവശ്യമില്ലെന്നും അറ്റോർണി ജനറലും, സോളിസിറ്റർ ജനറലും കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് തുടർ നടപടികൾ വേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചത്.
ആരോഗ്യത്തിന് മാത്രമല്ല നല്ല ചുവന്ന് തുടിത്ത മുഖത്തിനും വേണ്ടത് ബീറ്റ്റൂട്ട്
വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് നല്ല തിളക്കമുള്ള ചർമ്മം ലഭിക്കും. വളരെ എളുപ്പത്തിൽ ഇത് തയാറാക്കാനും കഴിയുന്നതാണ്. ഇതിലെ പ്രധാന ചേരുവ ബീറ്റ്റൂട്ടാണ്. ചർമ്മത്തിന് ശരിയായി സംരക്ഷിക്കാൻ ബീറ്റ്റൂട്ട് ഏറെ സഹായിക്കും.
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ രീതിയിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ചർമ്മത്തിൽ പായ്ക്കുകളും സ്ക്രബുമൊക്കെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചർമ്മത്തിലെ നിറ വ്യത്യാസം, പാടുകൾ, കരിവാളിപ്പ് ഇവയൊക്കെ വേഗത്തിൽ മാറ്റിയെടുക്കാനും ചർമ്മം ഭംഗിയുള്ളതാക്കാനും അടുക്കളയിലുള്ള പല ചേരുവകൾക്കും സാധിക്കാറുണ്ട്. ഇതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്.
ചർമ്മത്തിന് നല്ലതാണ് ബീറ്റ്റൂട്ട്. ചർമ്മത്തിൽ മുഖക്കുരുവും പാടുകളുമൊക്കെ മാറ്റാൻ ഇത് വളരെ നല്ലതാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് വളരെ നല്ലതാണിത്. ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റാനും അതുപോലെ നല്ല ജലാംശം നൽകാനും ബീറ്റ്റൂട്ട് സഹായിക്കാറുണ്ട്. ചുണ്ടുകൾക്കും നല്ലതാണ് ബീറ്റ്റൂട്ട്. കൃത്യമായി കുറച്ച് ആഴ്ചകൾ ബീറ്റ്റൂട്ട് ഉപയോഗിച്ചാൽ ചർമ്മത്തിൽ നല്ല തിളക്കവും ഭംഗിയും കാണാൻ സാധിക്കും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമ്മത്തിനും അതുപോലെ മുടിക്കും വളരെ നല്ലതാണ്.
ചർമ്മത്തിന് വളരെ നല്ലതാണ് കടലമാവ്. മുഖത്ത് എളുപ്പത്തിൽ പാടുകളും മറ്റും മാറ്റാൻ നല്ലതാണ് കടലമാവ്. ഇത് മുഖത്ത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ വരകളും പാടുകളുമൊക്കെ എളുപ്പത്തിൽ മാറ്റാൻ കടലമാവ് സഹായിക്കും. കൂടാതെ ഇത് ചർമ്മത്തിന് തിളക്കവും ഭംഗിയുമൊക്കെ നൽകാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കടലമാവ്.
ഇത് ചർമ്മത്തിന് വളരെ നല്ലതാണ് തൈര്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും അതുപോലെ കൂടുതൽ തിളക്കം നൽകാനും തൈര് സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിച്ച് ചർമ്മത്തിലെ യുവത്വം നിലനിർത്താൻ ഇത് വളരെ നല്ലതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കും കൂടാതെ സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാനും നല്ലതാണ് തൈര്.
ഒരു ബീറ്റ്റൂട്ട് എടുത്ത് ഗ്രേറ്റ് ചെയ്ത് വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് എടുക്കാം. അത് അല്ലെങ്കിൽ മാർക്കറ്റിൽ വാങ്ങാൻ ലഭിക്കുന്ന ബീറ്റ്റൂട്ട് പൊടിയാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവും അൽപ്പം തൈരും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോഗിക്കാം.
ജോലി സ്ഥലത്തെ സമ്മർദ്ദം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
ജോലി ഭാരം കാരണം പലപ്പോഴും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ജോലിയിലെ സമ്മർദ്ദം ഒരു പരിധി വിടുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് ഒഴിവാക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധിക്കാം.
ജോലി സ്ഥലത്തെ സമ്മർദ്ദം കുറയ്ക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
അമിതമായ ജോലി ഭാരം കാരണം 26 വയസുകാരിയ്ക്ക് ഉണ്ടായ ദാരുണാന്ത്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ജോലിയ്ക്ക് കയറി വെറും നാല് മാസത്തിനുള്ളിലാണ് ആ പെൺകുട്ടിക്ക് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകുന്നത്. മിക്ക ജോലി സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങൾ സ്ഥിര കാഴ്ചയാണ്. പലപ്പോഴും ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം മിക്ക യുവതി യുവാക്കളും ഇതിന് എതിരെ പ്രതികരിക്കാറില്ല. തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ നേരിടാൻ സ്വയം എടുക്കേണ്ട ചില മുൻകരുതലുകളുണ്ട്.
നേരത്തെ പ്ലാൻ ചെയ്യാം
എല്ലാ ജോലിയിലും ഇത് വളരെ പ്രധാനമാണ്. ജോലി ലഭിക്കുന്നതിന് മുൻപ് പ്ലാനിങ്ങില്ലാത്തവരാണെങ്കിൽ തീർച്ചയായും ജോലിയ്ക്ക് കയറിയാൽ പ്ലാനിങ്ങുള്ളത് നല്ലതാണ്. സംഘടിതമായി തുടരാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുക, ഇത് ജോലിയിലെ സമ്മർദ്ദം ഗണ്യമായി കുറയ്ക്കും. സമയം ക്രമീകരിച്ച് പ്രവർത്തിക്കുക എന്നതിനർത്ഥം വൈകുന്നത് ഒഴിവാക്കാൻ രാവിലെ തിരക്ക് കുറയുകയും ദിവസാവസാനം പുറത്തിറങ്ങാനുള്ള തിരക്ക് കുറയുകയും ചെയ്യും. സ്വയം ഓർഗനൈസു ചെയ്‌ത് സൂക്ഷിക്കുക എന്നതിനർത്ഥം ജോലിയിൽ കൂടുതൽ കാര്യക്ഷമമാക്കാനും മറ്റ് പ്രശ്നങ്ങളുണ്ടാകാതിരിക്കാനും സഹായിക്കും.
സഹപ്രവർത്തകരുമായി വഴക്കിടാതിരിക്കുക
പരസ്പര വൈരുദ്ധ്യം നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. സഹപ്രവർത്തകർക്കിടയിലെ കലഹങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്, അതിനാൽ നിങ്ങൾക്ക് കഴിയുന്നത്ര ജോലിസ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നത് നല്ലതാണ്. സാധ്യമാകുമ്പോൾ, മറ്റുള്ളവരുമായി നന്നായി പ്രവർത്തിക്കാത്ത ആളുകളെ ഒഴിവാക്കാൻ ശ്രമിക്കുക. എന്തായാലും വൈരുദ്ധ്യം നിങ്ങളെ കണ്ടെത്തുകയാണെങ്കിൽ, അത് എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക. ചില ഫലപ്രദമായ വൈരുദ്ധ്യ പരിഹാര കഴിവുകൾ വികസിപ്പിക്കുന്നത് ചെറിയ തർക്കങ്ങൾ വലിയ തലവേദനയാകുന്നത് തടയാൻ നിങ്ങളെ സഹായിക്കും.
നല്ല അന്തരീക്ഷം
ജോലി സ്ഥലത്തെ അതിശയിപ്പിക്കുന്ന മറ്റൊരു സമ്മർദ്ദം ശാരീരിക അസ്വാസ്ഥ്യമാണ്, പലപ്പോഴും നിങ്ങളുടെ ദൈനംദിന ജോലികൾ (നിങ്ങളുടെ മേശ പോലുള്ളവ) എവിടെയാണ് ചെയ്യുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അസുഖകരമായ ഒരു കസേരയിൽ ഏതാനും മിനിറ്റുകൾ ഇരിക്കുകയാണെങ്കിൽ, സമ്മർദ്ദത്തിലാക്കാനുള്ള സാധ്യത കൂടുതലാണ്. ജോലി സ്ഥലത്തായിരിക്കുമ്പോൾ അനുയോജ്യമായ അന്തരീക്ഷം തിരഞ്ഞെടുക്കുക. ഇത് ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകാനും സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്. ഓഫീസിലെ ബഹളം പോലുള്ള ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധ തിരിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കാനും സാധ്യതയുണ്ട്. ശാന്തവും സുഖപ്രദവും ശാന്തവുമായ ഒരു വർക്ക്‌സ്‌പെയ്‌സ് സൃഷ്‌ടിക്കാൻ കഴിയുന്നത് ചെയ്യുക.
കൃത്യമായ ധാരണ
ജോലിയെക്കുറിച്ച് കൃത്യമായ വ്യക്തത ഇല്ലാത്തതാണ് ജോലിയിലെ തകർച്ചയുടെ പ്രധാന കാരണം. നിങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് നിങ്ങൾക്ക് കൃത്യമായി അറിയില്ലെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ റോളിൻ്റെ ആവശ്യകതകൾ എപ്പോഴും മാറി കൊണ്ടിരിക്കുകയാണെങ്കിൽ അത് കൂടുതൽ സമ്മമർദ്ദമുണ്ടാക്കാം. ജോലിസ്ഥലത്തുള്ള പങ്ക് മനസ്സിലാക്കാത്തത് സമ്മർദ്ദത്തിന് കാരണമാകും. സ്ഥിരമായി ഇത് കണ്ടുപിടിക്കാനും പലരുടെയും പ്രതീക്ഷകൾ നിറവേറ്റാനും ശ്രമിക്കുന്നത് അമിതമായ സമ്മർദ്ദം ഉണ്ടാക്കിയേക്കാം. ജോലിയിലെ മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നുണ്ടോ അതോ പ്രതീക്ഷകൾ കവിയുന്നുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലാത്തപ്പോൾ ജോലിയെക്കുറിച്ച് സന്തോഷം തോന്നുന്നത് ബുദ്ധിമുട്ടാണ്.
പേപ്പര്‍ കപ്പില്‍ ചായ കുടിയ്ക്കാറുണ്ടോ, എങ്കില്‍ അറിയണം
നാം പലപ്പോഴും സദ്യകള്‍ക്കും പുറത്ത് നിന്നു കഴിയ്ക്കുമ്പോഴും പേപ്പര്‍ കപ്പുകളും പ്ലേറ്റുകളുമെല്ലാം ഉപയോഗിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ചൂടുള്ള ചായയും കാപ്പിയുമെല്ലാം. ഇതിന് ദോഷഫലങ്ങള്‍ പലതുമുണ്ട്
നാം പലപ്പോഴും പേപ്പര്‍ കപ്പുകളിലും പ്ലേറ്റുകളിലും ഭക്ഷണം കഴിയക്കാറുണ്ട്. പലയിടത്തും പേപ്പര്‍ കപ്പിലാണ് ചൂടുചായയും കാപ്പിയുമെല്ലാം നല്‍കുക. ഇതിന് പുറമേ പല സദ്യകള്‍ക്കും പേപ്പര്‍കപ്പുകള്‍ക്കും പായസം പോലുള്ളവ വിളമ്പാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഇവ ഡിസ്‌പോസ് ചെയ്യാനുള്ള സൗകര്യവും കഴുകേണ്ട എന്നതും കണക്കിലെടുത്താണ് ഇവയ്ക്ക് ഏറെ പ്രചാരം ഇന്നത്തെ കാലത്ത് ഉള്ളത്. വിലയും താരതമ്യേന കുറവു തന്നെയാണ്. ഉപയോഗിയ്ക്കാന്‍ എളുപ്പം എന്നത് കൊണ്ടുമാത്രമല്ല, പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടിയുമാണ് നാം ഇത് ഉപയോഗിയ്ക്കുന്നത്. ഇതുപോലെ ചിലപ്പോള്‍ പ്ലേറ്റുകളും ഇതേ രീതിയില്‍ ഉള്ളവരാണ്. പ്ലാസ്റ്റിക്കിന്റെ അപകടം ഇതില്‍ നിന്നില്ലെന്ന സമാധാനത്തിലാണ്, ഇത് സുരക്ഷിതമാണെന്ന ചിന്തയിലാണ് നാം പേപ്പര്‍ കൊണ്ടുള്ള കപ്പിലേയ്ക്കും പ്ലേറ്റിലേയ്ക്കുമെല്ലാം മാറിയിരിയ്ക്കുന്നത്.
വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇവയുണ്ടാക്കുന്നു. ശ്വാസകോശത്തിന് ഇത് അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാക്കാം. ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സില്‍ ഇവ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പല രീതിയിലും ഇത്തരം പേപ്പര്‍ കപ്പുകളുടേയും പ്ലേറ്റിന്റെയും ഉപയോഗം നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്നു. പല ആന്തരികാവയവങ്ങളേയും ബാധിയ്ക്കുന്നു. ഇതെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആകെയുള്ള ആരോഗ്യത്തിന് ദോഷകരമായി മാറുന്നു.
എന്നാല്‍ ഇത് പേപ്പര്‍ കൊണ്ടാണ് ഉണ്ടാക്കിയിരിയ്ക്കുന്നതെങ്കിലും വെള്ളമാകുമ്പോള്‍ ചീത്തയാകാതിരിയ്ക്കാന്‍ കപ്പിലും മറ്റും ഒരു ഹൈഡ്രോഫോബിക് പ്ലാസ്റ്റിക് ഫിലിമുണ്ട്. ഇത് പോളിമെര്‍ കൊണ്ടോ പോളിത്തീന്‍ കൊണ്ടോ ആണ് ഇതുണ്ടാക്കുന്നത്. നല്ല ചൂടുള്ള വെള്ളമോ ചായയോ ഇതില്‍ ഒഴിച്ചാല്‍ ഈ മൈകോപ്ലാസ്റ്റിക്കുകള്‍ ഈ വെള്ളത്തിലേയ്ക്ക് ഇറങ്ങി വരുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് നമുക്ക് കണ്ണു കൊണ്ട് കാണാന്‍ സാധിയ്ക്കുന്നുമില്ല, നാം അറിയുന്നുമില്ല. ഇവ നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ദോഷമാണ് വരുത്തുന്നത്. ഇവ ചര്‍മത്തിനും തലച്ചോറിനും എന്‍ഡോക്രൈന്‍ സിസ്്റ്റത്തിനും തുടങ്ങി പല അവയവങ്ങള്‍ക്കും ഇത് തകരാറുണ്ടാകുന്നു.
വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. വയറുവേദന, വയറ്റില്‍ ഗ്യാസ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇവയുണ്ടാക്കുന്നു. ശ്വാസകോശത്തിന് ഇത് അലര്‍ജി പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ജലദോഷം, തുമ്മല്‍, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാക്കാം. ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സില്‍ ഇവ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
പാന്‍ക്രിയാസ് ഹോര്‍മോണുകള്‍ക്ക് ഉണ്ടാക്കുന്ന വ്യത്യാസം കാരണം പ്രമേഹമുണ്ടാക്കാം, തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കാം. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് വരെ ഇതുണ്ടാക്കുന്നു. ഇത് സ്ത്രീ പുരുഷ ഹോര്‍മോണുകളെ ബാധിയ്ക്കുന്നതാണ് കാരണം. രക്തക്കുഴലുകളില്‍ ഇത് ബ്ലോക്കുണ്ടാക്കുന്നതിനാല്‍ പുരുഷബീജോല്‍പാദത്തിന് ഇത് പ്രശ്‌നമുണ്ടാക്കുന്നു. കണ്ണിന് ഇത് പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. കാഴ്ചക്കുറവ് പോലെയുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. വൃക്കയില്‍ ഉണ്ടാക്കുന്ന തടസം കാരണം വൃക്കരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
ഇതിന് പരിഹാരം ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കുകയെന്നതാണ്. ഇവയില്‍ ചൂടുള്ളവ യാതൊരു കാരണവശാലും എടുക്കരുത്. പകരം നമുക്ക് ഗ്ലാസ്, സ്റ്റീല്‍ എന്നിവ പോലുള്ള ദോഷകരമല്ലാത്തവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ചൂടുള്ളവ എടുക്കുന്നതാണ് കൂടുതല്‍ ദോഷകരം. കാരണം അപ്പോഴാണ് ഇതിനുള്ളിലെ കോട്ടിംഗ് ഉരുകി പ്ലാസ്റ്റിക് നമ്മുടെ ശരീരത്തില്‍ എത്തുന്നത്. ചൂടില്ലാത്തവ എടുത്താല്‍ ഇത് ദോഷം വരുത്തില്ലെന്ന് പറയാം. എങ്കിലും നാം പൂര്‍ണസുരക്ഷിതം എന്ന് കരുതി ഉപയോഗിയ്ക്കുന്ന ഇവ ഇത്രയ്ക്കും സുരക്ഷിതമല്ലെന്നര്‍ത്ഥം. ഇന്നത്തെ കാലത്ത് ഇവയുടെ ഉപയോഗം ഏറെ വര്‍ദ്ധിയ്ക്കുന്നതുകൊണ്ട് നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യം തകരാറിലാകുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ഇതില്‍ പാനീയങ്ങളും ഭക്ഷണവും നല്‍കുന്നത് ഒഴിവാക്കുക.
പി വി അന്‍വര്‍ എന്താണ് പറഞ്ഞത്
മലപ്പുറം . സിപിഎമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിക്ക് കാഹളമുയര്‍ത്തി പിവി അൻവർ നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് .
കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്. സി പി എം പ്രസ്താവന വിശ്വസിച്ചാണ് പരസ്യ പ്രസ്താവന അവസാനിപ്പിച്ചത്.
അത് കൊണ്ടാണ് പരസ്യ പ്രസ്താവന. സ്വർണകടത്ത് കേസ് പ്രതികളുടെ മൊഴി എടുക്കാൻ ഐജിയോട് പറഞ്ഞിരുന്നു
എന്നാൽ അത് ഉണ്ടായില്ല. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന പാർട്ടിയുടെ ഉറപ്പ് പാടേ ലംഘിച്ചു.
പിവി അൻവർ സ്വർണക്കടത്ത് സംഘതിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി പൊതു സമൂഹത്തിലേക്ക് ഇട്ടു കൊടുത്തു
മുഖ്യമന്ത്രി അങ്ങനെ പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളി ആക്കി. പാർട്ടി തിരുത്തും എന്ന് പ്രതീക്ഷിച്ചു ,കാത്തിരുന്നു. അത് ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ഡാമേജ് ഉണ്ടാക്കി. അത്ര കടന്നു പറയണ്ടായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതി. അങ്ങനെയൊരു കാര്യമേ ഉണ്ടായില്ല.
പി.ശശിയ്ക്കെതിരെയുള്ള ആക്ഷേപത്തില്‍ പ്രഥമ ദൃഷ്ട്യ കഴമ്പില്ലെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
പാർട്ടി ലൈനിന് വിപരീതമായി താൻ പ്രവർത്തിക്കുന്നു എന്നാണ് ചർച്ച. കഴമ്പില്ലെങ്കിൽ പരാതി ചവിട്ടു കൊട്ടയിലിടുകയാണ് ചെയ്യുക. ഇനി പ്രതീക്ഷ കോടതിയിൽ ‘ പ്രവർത്തകർക്ക് പൊതുപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥ. കമ്മ്യുണിസ്റ്റ്കാരൻ ആണെന്ന് പറഞ്ഞാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് അടി അധികം കിട്ടുന്ന അവസ്ഥയാണ്. പി ശശിയാണ് ഈ അവസ്ഥ ഉണ്ടാക്കിയത്.
ഈ പത്രസമ്മേളനം നടത്താൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ചിലപ്പോൾ പത്രസമ്മേളനത്തിനിടെ തന്നെ കൊണ്ട് പോകും
ഇന്നലെ രാത്രിയിൽ രണ്ട് പോലീസുകാർ എന്റെ വീടിന് സമീപം ഇന്നലെ ഉണ്ടായി
പൊലീസ് അന്വേഷണം നടക്കുന്നില്ല.
ഞാൻ തന്നെ ഒരു അന്വേഷണ ഏജൻസിയായി മാറി.
മുഖ്യമന്ത്രിയ്ക്ക് അജിത് കുമാർ പറഞ്ഞു കൊടുത്തത്. അയാൾ കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി പറയുന്നു. ഈ വാർത്താ സമ്മേളനത്തിൽ നിന്ന് പിടിച്ചു കൊണ്ടുപോകുമോ അറിയില്ല. എം.ആർ അജിത് കുമാർ അതും ചെയ്യും. പാർട്ടി നിർദേശം ലംഘിക്കാൻ കാരണം. അറസ്റ്റ് ചെയ്യും മുമ്പ് എനിക്ക് ജനങ്ങളോട് കാര്യം പറയണം.
രണ്ട് വീഡിയോ പ്രദർശിപ്പിക്കും.
കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. പോലീസ് വാഹനം തടഞ്ഞു. പോലീസ് കരിയർനെ ജീപ്പിൽ കയറ്റി
കരിപ്പൂർ ടോൾ ഗേറ്റിന് സമീപം. സ്വർണം കയ്യിൽ ഉള്ളത് അറിയാമെന്ന് പോലീസ് പറഞ്ഞു. സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല
പോലീസ് വിളിക്കും എന്നാണ് പറഞ്ഞത്.അത് കൊണ്ട് പിന്നീട് പോലീസിന്റെ അടുക്കൽ പോയില്ല
പാസ്‌പോർട്ട് പോലീസ് പിടിച്ചുവെച്ചു. പിന്നീട് കസ്റ്റംസ് ഇന്റെ ഉദ്യോഗസ്ഥർ വന്നു.
575 ഓളം ഗ്രാം പൊലീസ് മുക്കി ‘ കാരിയര്‍ വെളിപ്പെടുത്തുന്നു.
എല്ലാം നല്ല രീതിയാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ, അതുകൊണ്ടാണ് എന്നിയ്ക്ക് ഈ പണിയെടുക്കേണ്ടി വന്നത്.
പൊലീസ് സ്വർണം മുക്കുന്നു അതിൻ്റെ തെളിവാണി 2 കേസുകൾ.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഹൈക്കോടതി ജഡ്ജിയെ വെച്ച് കരിപ്പൂർ സ്വർണ കടത്ത് അന്വേഷിക്കാൻ തയ്യാറുണ്ടോ?
എ ഡിജിപി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേട് മുഖ്യമന്ത്രിയ്ക്കും പാർട്ടിയ്ക്കും വന്നോ എന്ന് പരിശോധിക്കണം
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അൻവർ ‘
അൻവർ കള്ളകടത്ത് സംഘത്തിന് ഒപ്പമാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ജനങ്ങൾ വിലയിരുത്തട്ടെ. അജിത്കുമാറും ,സുജിത് ദാസും ,പി ശശിയും സ്വർണം തട്ടിയത് മുഖ്യമന്ത്രി അന്വേഷിക്കുമോ. കസ്റ്റംസ് പൊലീസിന് ഒപ്പം ഒത്തു കളിക്കുന്നു.
മുഖ്യമന്ത്രി മനസിലാക്കണം. മലപ്പുറത്താണ് കരിപ്പൂർ വിമാനത്താവളം.
തിരുവനന്തപുരത്ത് ഇരിക്കുന്നവർക്ക് മനസിലാകില്ല.
മുഖ്യമന്ത്രി ചതിച്ചു. മുഖ്യമന്ത്രി എങ്ങനെയൊക്കെ ചതിച്ചു എന്ന് ജനങ്ങൾ മനസിലാക്കണം.
പോലീസിൽ നിന്ന് നീതി കിട്ടാത്തത് ഒന്ന് പാർട്ടി സഖാക്കൾ. രണ്ട് ന്യുനപക്ഷം
നിരവധി തവണ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഒരു നടപടിയും ഇല്ല.
കേരളത്തിലെ സഖാക്കൾ താൻ പറയുന്നത് ശ്രദ്ധിക്കണം – പി.വി അൻവർ. മുഖ്യമന്ത്രിയെ പരിഹസിച്ച് അൻവർ
സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചു
പിതാവിന് തുല്യമായി ഞാൻ കാര്യങ്ങൾ പറഞ്ഞു
സിഎം എന്റെ ഉള്ള് എടുക്കുക ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. അൻവറിനെ പത്ത് മിനിട്ടേ കണ്ടുള്ളൂ എന്ന മുഖ്യമന്ത്രി പറഞ്ഞതിന് മറുപടി. ചില കാര്യങ്ങൾ സ്വർണ കടത്തിൽ ചോദിച്ചു. എൻ്റെ ഉള്ള് തുറന്ന് കാര്യങ്ങൾ പറഞ്ഞു. ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചു. എഡിജിപിയും ശശി യേയും സൂക്ഷിക്കണം എന്ന് പറഞ്ഞു.
പൊലീസുമായി ബന്ധപ്പെട്ട് ഒരു കാര്യവും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുന്നില്ലെന്ന് എനിക്ക് മനസ്സിലായി
മുഖ്യമന്ത്രിയുടെ സൂര്യൻ കെട്ടുപോയി എന്ന് താൻ പറഞ്ഞു. 100 ൽ നിന്ന് 0 ആയി.
കത്തിജ്വലിക്കുന്ന സൂര്യൻ കെട്ടു . തൻ്റെ കണ്ണിൽ നിന്ന് വെള്ളം വന്നു.
എല്ലാം കേട്ട് മുഖ്യമന്ത്രി ഇരുന്നു.
എഡിജിപിയെ മാറ്റുന്ന കാര്യം ചോദിച്ചു, നോക്കാം എന്ന് പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സൂക്ഷിച്ച് സംസാരിക്കണമെന്നു പോലും പറഞ്ഞില്ല.
അതിൽ ആവേശമായി. പ്രതികരണങ്ങൾ തുടർന്നു. എസ്.പിയേയും പൊലീസുകാരെയും മാറ്റിയപ്പോൾ തനിക്ക് സ്വീകാര്യതയായി
ആ നീക്കങ്ങളെല്ലാം ദുരൂഹമായിരുന്നു. ഡിജിപിക്ക് നാല് ഡോക്യുമെന്റ് നൽകി. അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവുനായ് ബന്ധപ്പെട്ടാണ് ഇത്. ഇത് നോക്കിയാൽ മതിയായിരുന്നു
വിജിലൻസ് അന്വേഷണത്തിന് 6 മാസം കൊടുത്തപ്പോൾ കള്ളകളി ബോധ്യപ്പെട്ടു.
പാർട്ടി ലൈൻ എന്താണെന്ന് വിശദീകരിച്ച് അൻവർ ‘
മുഖ്യമന്ത്രിയ്ക്ക് മകനെ പോലെ ചിലർ മാറുന്നുണ്ട്.
എം.വി ഗോവിന്ദൻ പറഞ്ഞത് നിവർത്തികേടുകൊണ്ട്
ഗോവിന്ദൻ മാഷ് മനസ്സ് കൊണ്ടല്ല ,നിവർത്തി കേടുകൊണ്ട്
പറഞ്ഞതാണ്
ഇതാണോ പാർട്ടി ലൈൻ എന്ന് നേതാക്കൾ വിശദീകരിക്കണം.
കോൺഗ്രസിൽ നിന്ന് ഇറങ്ങിയത് പ്രതികരിച്ചതുകൊണ്ട് ‘
എല്ലാവരും സമം, എന്ത് സമം?
വർഗീയതയുമായി കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് ചെയ്തു അതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയത്.
കേരളത്തിലുടനീളം കമ്യുണിസ്റ്റ്കാരെ വേട്ടയാടുന്നു
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾ ഒന്നാണ്
പ്രധാനപ്പെട്ട ഒരു കേസും തെളിയില്ല. ഇവർ ഒറ്റക്കെട്ട് ആയതുകൊണ്ടാണ്
രാത്രിയിൽ ഈ വിഷയം ഇവർ പങ്കുവെക്കും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഇവിടെ ഒന്നാണ്.
ഒരു പ്രമാദമായ കേസും തെളിയില്ല. സമൂഹത്തിൻ്റെ ഏറ്റവും വലിയ വിപത്ത്’
പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷി ഈ വിഷയം ഏറ്റെടുത്തോ ?
സമുദായതിന് വേണ്ടി ലീഗ് എന്താണ് ചെയ്തത് ?
കുഞ്ഞാലിക്കുട്ടിക്ക് പരിഹാസം
ലീഗിനെതിരെ അൻവർ. സമുദായത്തിന് വേണ്ടി ലീഗ് എന്താണ് ചെയ്യുന്നത്.
ആരും കേസിൽ ഇടപെടുന്നില്ല. സഖാക്കൾ സഹിക്കണം എല്ലാം ‘ എല്ലാവർക്കും മടിയിൽ കനം ഉണ്ട്
ഉദ്യോഗസ്ഥ പ്രമാണിത്വം ഈ സർക്കാരിൻ്റെ സംഭാവന. എട്ട് വർഷത്തെ എൽഡിഎഫിന്റെ ഭരണത്തിന്റെ സംഭാവന
താൻ കേസിൽ പ്രതിയാകും. ഞാൻ സമൂഹത്തെ വഞ്ചിക്കില്ല. ഇനിയും ഇത് സഹിച്ച് നിൽക്കാൻ സൗകര്യമില്ല.
മുഖ്യമന്ത്രിയ്ക്ക് മാത്രമേ പി. ശശി മാതൃക പ്രവർത്തനം എന്നു പറയാൻ സാധിക്കൂ. എന്തിനാണ് സി.എം ശശിയെ കൂട്ടുപിടിച്ചിരിക്കുന്നത്.അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകവൃന്ദം.
ഒരു സഖാവ് മുഖ്യമന്ത്രിയെ കുറിച്ച് നല്ലത് പറഞ്ഞാൽ എന്റെ ചെവി ഞാൻ മുറിക്കും
ഇങ്ങനെ പോയാൽ മുഖ്യമന്ത്രി കമ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാന മുഖ്യമന്ത്രി ആയിരിക്കും
റിയാസിന് വേണ്ടി മാത്രമല്ല പാർട്ടി. കടന്ന് പറഞ്ഞ് അൻവർ.
മുഖ്യമന്ത്രിയുടെ ഓഫീസ് നിൽക്കുന്നത് അഗ്നിപർവതത്തിന് മുകളിൽ. കെട്ടവരുടെ കയ്യിൽ നിന്ന് പാർട്ടി മാറും
ഞാൻ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞാൽ പാർട്ടി സഖാക്കൾ എകെജി സെന്റർ തകർക്കും
എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ.
കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയില്ല. മുഖ്യമന്ത്രിയുടെ യൂറോപ്പിലേക്ക് പോകാൻ വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാത്തത്. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം – അൻവർ






































