24.4 C
Kollam
Thursday 25th December, 2025 | 11:48:25 PM
Home Blog Page 2144

പന്നിമലയിൽ 150 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശി അടക്കം പിടിയില്‍

തിരുവനന്തപുരം. വെള്ളറട പന്നിമലയിൽ 150 കിലോ കഞ്ചാവ് പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി എത്തിയ രണ്ടു പേരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. തഞ്ചാവൂർ സ്വദേശി നിയാസ്,
കൊല്ലം കടയ്ക്കൽ സ്വദേശി ഷമീർഖാൻ എന്നിവരെ മൂന്ന് കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് വലയിലാക്കിയത്

വെറുക്കപ്പെട്ടവനെതിരെ സിപിഎം,കൊടുങ്കാറ്റ് കൊയ്ത് അന്‍വര്‍

മലപ്പുറം. പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് പി വി അൻവറിനെതിരെ പ്രകടനങ്ങളുമായി സിപിഎം. പി വി അൻവറിന്റെ തട്ടകമായ നിലമ്പൂരിൽ ഭീഷണി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ പി വി അൻവറിന്റെ കോലം കത്തിച്ചു. ഇതേസമയം താൻ ആരോപണമുന്നയിച്ച ഗോൾഡ് അപ്രൈസർ ഉണ്ണിയുടെ കൊണ്ടോട്ടിയിലെ വസതിയിലേക്കാണ് പി വി അൻവർ പോയത്.

ഈയടുത്ത കാലം വരെ പി വി അൻവറിനോട് തോളോട് തോൾ ചേർന്നവർ അൻവറിനെ തള്ളിപ്പറയുകയാണ്. ബന്ധം അവസാനിപ്പിച്ചതോടെ പി വി അൻവറിനെതിരെ മലപ്പുറത്ത് സിപിഐഎം പ്രവർത്തകർ തെരുവിലിറങ്ങി. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു അൻവറിനെതിരെ പ്രകടനങ്ങൾ. നിലമ്പൂരിൽ പി വി അൻവറിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുയർന്നു. പി വി അൻവറിന്റെ കോലവും കത്തിച്ചു.

ഇതേസമയം പി വി അൻവർ കസ്റ്റംസിൻ്റെയും പൊലീസിൻ്റെയും അംഗീകൃത ഗോൾഡ് അപ്രൈസർ ഉണ്ണിയുടെ കൊണ്ടോട്ടിയിലെ വീടും വിവിധ സ്ഥലങ്ങളിൽ വാങ്ങിയ ഭൂമിയും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. മൂന്നുവർഷംകൊണ്ട് ഉണ്ണിയ്ക്ക് എങ്ങനെ കോടികളുടെ സ്വത്തുണ്ടാക്കാൻ കഴിഞ്ഞുവെന്ന് അൻവർ ചോദിച്ചു.

താൻ ഉന്നയിച്ച ആരോപണങ്ങളിൽ പൊതുജന അഭിപ്രായം തേടാനാണ് പി വി അൻവറിന്റെ തീരുമാനം. ഗൂഗിൾ ഫോമിലൂടെ ഏഴ് ചോദ്യങ്ങൾക്ക് ജനങ്ങൾക്ക് അഭിപ്രായമറിയിക്കാമെന്ന് പി വി അൻവർ പറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നോ? കേസുകൾ പൊലീസ് അട്ടിമറിച്ചോ? പൊലീസിനെതിരെ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വസിക്കുന്നുണ്ടോ ?രാഷ്ട്രീയ നേതാക്കൾ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പി വി അൻവർ ഉന്നയിച്ചത്.

മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ ശക്തമാകുന്നതിനാൽ ഇന്ന് രാത്രി 11.30 മുതൽ കന്യാകുമാരി തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

പൂരം വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ മന്ത്രി വിഎസ് സുനിൽകുമാർ

തൃശ്ശൂർ .പൂരം വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ മന്ത്രി വിഎസ് സുനിൽകുമാർ. പൂരം കലക്കിയതിനു പിന്നാലെ മന്ത്രി കെ രാജനെതിരെ സംഘർഷത്തിനു പദ്ധതിയിട്ടു. മന്ത്രിയെ ലക്ഷ്യമിട്ട് ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ സംഘടിച്ചെന്നാണ് വെളിപ്പെടുത്തൽ. പൂരപ്പറമ്പിലേക്ക് പോകരുതെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നതായി മന്ത്രി കെ രാജനും സ്ഥിരീകരിച്ചു.


എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി പൂരം കലങ്ങിയതിന് പിന്നാലെ ആംബുലൻസിൽ എത്തിയതും ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യവും ബിജെപി വെട്ടിലാക്കിയിരിക്കുന്നതിനിടയിലാണ് മുൻ മന്ത്രി കൂടിയായ വി എസ് സുനിൽകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നത്. മന്ത്രി കെ രാജൻ പൂരം കലങ്ങിയതിന് പിന്നാലെ വിഷയത്തിൽ ഇടപെടാൻ എത്തിയാൽ മന്ത്രിക്കെതിരെ സംഘർഷത്തിന് ആർഎസ്എസ് ബിജെപി നേതാക്കൾ തയ്യാറെടുത്തിരുന്നുവെന്നാണ് ആരോപണം.

സംഘടിച്ചു നിൽക്കുന്ന ജനക്കൂട്ടത്തിന് നടുവിലേക്ക് പോകരുതെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നെന്നും പൂരം നടന്ന ദിവസം ബോധപൂർവമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നുവെന്നും മന്ത്രി കെ രാജൻ.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്നത് ശരിയാണെന്നും അത് ഗൗരവകരമായി അന്വേഷിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യവും ശക്തമാണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് വിളിച്ച സ്പെഷ്യൽ കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു ഡി എഫ്

തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് വിളിച്ച സ്പെഷ്യൽ കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു ഡി എഫ് കൗൺസിലർമാർ.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ധനകാര്യ പത്രിക ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. കൗൺസിൽ നടന്നു കൊണ്ടിരിക്കേ കൗൺസിലർമാർ ഇറങ്ങിപ്പോയി. ഈ മാസം പതിനൊന്നിന് വിളിച്ച യോഗത്തിൽ ധനകാര്യ പത്രിക ചർച്ച ചെയ്യണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ചർച്ച ചെയ്തിരുന്നില്ല. ബിജെപിയെ വളർത്താനുള്ള ശ്രമമാണ് മേയർ നടത്തുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു. ഇന്ന് വിളിച്ച പ്രത്യേക കൗൺസിൽ യോഗവും ബി ജെ പി ക്ക് വേണ്ടിയാണെന്നും യു ഡി എഫ് കൗൺസിലർമാർ.

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു; ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതിന് ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍. ആരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദെയെ ആണ് പിടിയിലായത്. മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉല്ലാസ് നഗറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
താനെ ജില്ലയിലെ അംബര്‍നാഥില്‍ ഒരു ബംഗ്ലാദേശി കുടുംബം വ്യാജ രേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടി കുടുങ്ങിയത്. അന്വേഷണത്തില്‍ അമരാവതി സ്വദേശിയാണ് റിയയ്ക്കും അവരുടെ മൂന്ന് കൂട്ടാളികള്‍ക്കും ഇന്ത്യയില്‍ താമസിക്കാന്‍ വേണ്ടി വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കിയത് എന്ന് കണ്ടെത്തി. കേസില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അയിത്തോട്ടുവ,താമരഭാഗത്ത് ഹെവൻസേക്കിൽ റിട്ട.സർവേ ഉദ്യോഗസ്ഥൻ പാപ്പച്ചൻ കെ നിര്യാതനായി

പടിഞ്ഞാറെ കല്ലട. അയിത്തോട്ടുവ, മലയാറ്റ് ജംഗ്ഷൻ താമരഭാഗത്ത് ഹെവൻസേക്കിൽ റിട്ട.സർവേ ഉദ്യോഗസ്ഥൻ പാപ്പച്ചൻ.കെ (പാപ്പൻ സാർ -69) നിര്യാതനായി.
സംസ്കാര ചടങ്ങുകളുടെ സമയം പിന്നീട് അറിയിക്കുന്നതാണ്.

ഭാര്യ.ലീലാമ്മ പാപ്പച്ചൻ
മക്കൾ.
സ്മിത പാപ്പച്ചൻ
സ്വപ്ന പാപ്പച്ചൻ
സൂര്യാ പാപ്പച്ചൻ

മരുമക്കൾ Rev.Fr.ജോസ്.എം.
ഡാനിയൽ
ഷാജി കുര്യൻ
ബിനു
യോഹന്നാൻ

വാഹനാപകടത്തില്‍ നവവധുവായ അഭിഭാഷക മരിച്ചു

ആറ്റിങ്ങല്‍: കണ്ടെയിനര്‍ ലോറിയില്‍ ബൈക്ക് തട്ടി ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചു വന്ന യാത്രക്കാരിയായ നവവധു മരിച്ചു. കൊല്ലം പൂയപ്പള്ളി മേലാറ്റുവീട്ടില്‍ കൃപ മുകുന്ദന്‍ (29) നാണ് മരിച്ചത്. അഭിഭാഷകയാണ്. ഇന്ന് വൈകുന്നേരം 3.40 ഓടെ ദേശീയപാതയില്‍ മാമം ചന്തയ്ക്ക് എതിര്‍ വശത്താണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ കഴിഞ്ഞു ഭര്‍ത്താവ് അഖില്‍ ജിത്തുമായി മടങ്ങി വരുന്നതിനിടയില്‍ മാമത്തു വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെയിനര്‍ ലോറിയില്‍ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയും തല്‍ക്ഷണം മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവായ അഖില്‍ ജിത്ത് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടത്തില്‍ കൃപ മുകുന്ദന്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് പൂര്‍ണമായും തകര്‍ന്നു. മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാറിലെ അഭിഭാഷകയായ കൃപാ മുകുന്ദനും മരുതമണ്‍പള്ളി, മാക്രിയില്ലാകുളത്തിന് സമീപം അഖില്‍ ഭവനത്തില്‍ അഖില്‍ ജിത്തുമായുള്ള വിവാഹം ആഗസ്റ്റ് 21നാണ് നടന്നത്. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് മേല്‍ നടപടി സ്വീകരിച്ചു.

തലശ്ശേരിയിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് ഉദ്യോ​ഗസ്ഥൻ

കണ്ണൂർ: ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോ​ഗസ്ഥൻ. കൊച്ചുവേളി- മുംബൈ ട്രെയിൻ തലശ്ശേരി പ്ലാറ്റ്ഫോമിൽ നിന്ന് യാത്ര തിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്ലാറ്റ്ഫോമിലിറങ്ങി ചായ വാങ്ങി തിരികെ ട്രെയിനിൽ കയറിയ സമയത്താണ് മധ്യവയസ്കനായ യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് വീണത്. സ്വന്തം ജീവൻ പണയംവെച്ചാണ് ഉദ്യോ​ഗസ്ഥൻ ഇദ്ദേഹത്തെ രക്ഷിച്ചത്.

”തലശ്ശേരിയിലായിരുന്നു എനിക്ക് ഡ്യൂട്ടി. യാത്രക്കാരൻ ചായ വാങ്ങി തിരികെ കയറുന്ന സമയത്ത് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. കയറല്ലേ, നീങ്ങിത്തുടങ്ങി എന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹം അത് വകവെയ്ക്കാതെ പോയി കയറി. അദ്ദേഹത്തിന്റെ ഒരു കയ്യിൽ ചായയുണ്ടായിരുന്നു. ട്രെയിനിൽ കയറിയതിന് ശേഷം അദ്ദേഹം പുറത്തേക്ക് വീഴുകയായിരുന്നു. വീഴുന്നത് കണ്ടപ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മറ്റൊന്നും ചെയ്യാനില്ല, അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയല്ലാതെ. പിന്നീടാണ് അതിന്റെ സീരിയസ്നെസ് മനസിലാകുന്നത്.” ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

അർജുൻ്റെ അവസാന മടക്കയാത്ര… മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്

ഷിരൂർ: ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്നും ട്രക്കുമായി പതിവായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന യുവാവിൻ്റെ അവസാന മടക്ക യാത്രയാണിത്.

ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കുന്നുണ്ട്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമെന്നും സതീഷ് സെയ്ൽ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും.

രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. അർജുനുമായുള്ള ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തും. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. ആളുകൾ കൂടിയാൽ കൂടുതൽ സമയം പൊതുദർശനം നടത്തും. വീട്ടുവളപ്പിൽ തന്നെ മൃതദേഹം സംസ്‌കരിക്കും.