25.7 C
Kollam
Wednesday 24th December, 2025 | 10:21:24 PM
Home Blog Page 2131

ന്യൂസ് അറ്റ് നെറ്റ്                  BIG BREAKING

2024 സെപ്തംബർ 29 ഞായർ 9.55 PM

?തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ രണ്ട് മണിക്കുറിലേറെയായി കരണ്ടില്ല.

?ജനറേറ്റർ തകരാർ കാരണമാണ് വൈദ്യുതി മുടങ്ങിയത്.

?രോഗികളും, ജീവനക്കാരും കൂട്ടിരിപ്പു കാരും .ടോർച്ച് അടിച്ച് ഡോക്ടർമാർ പരിശോധിക്കുന്നു.

? ആശുപത്രിയിൽ ബഹളം, പ്രതിഷേധം അടിയന്തിര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 29 ഞായർ 9.30 pm

?സി പിമ്മിനെയും പോലീസിനെയും മുഖ്യമന്ത്രിയേയും പൊളിച്ചടുക്കി നിലമ്പൂരിലെ യോഗത്തിൽ പി വി അൻവർ

?20 21 ലെ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നിലമ്പൂരിലേക്ക് തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് പി വി.അൻവർ

?നേതാക്കളാരും വരാതെ തോല്പിക്കാൻ ശ്രമിച്ചവർ ഇവിടെയുണ്ടെന്ന് അൻവർ

?മാനം മര്യദയ്ക്ക് ആഫ്രിക്കയിൽ തൊഴിലാളികളോടൊപ്പം 50 ഡിഗ്രി ചൂടിൽ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയതെല്ലാം കള്ളക്കേസുകൾക്കായി ചെലവിട്ടു.

?ശബരിമല നിലപാട് തെറ്റായിരുന്നു’. തിരുത്താൻ അന്നേ ആവശ്യപ്പെട്ടതായും അൻവർ

സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കിള്‍ കടക്കാരന്‍ അറസ്റ്റില്‍

കടയില്‍ സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സൈക്കിള്‍ കടക്കാരന്‍ അറസ്റ്റില്‍. ശ്രീനാരായണപുരം കട്ടന്‍ബസാറിന് തെക്ക് വശം സൈക്കിള്‍ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തന്‍ചിറയില്‍ സുദര്‍ശനന്‍ (42) നെയാണ് മതിലകം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷമായി ഇയാള്‍ എമ്മാട് താമസിച്ചു വരികയാണ്. അനിയത്തിയുമായി സൈക്കിള്‍ നന്നാക്കാന്‍ എത്തിയ പത്ത് വയസുകാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇടയ്ക്കാട് തെക്ക്  തെങ്ങുവിള ലക്ഷ്മി നിവാസിൽ ചന്ദ്രബാബു നിര്യാതനായി

പോരുവഴി:ഇടയ്ക്കാട് തെക്ക്  തെങ്ങുവിള ലക്ഷ്മി നിവാസിൽ ചന്ദ്രബാബു (63) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ:സുലോചന.മക്കൾ:സുമ ലക്ഷ്മി,സുബലക്ഷി.മരുമക്കൾ: അജയൻ.ആർ,അഞ്ജൻ റ്റി.ആർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 7ന്.

ശാസ്താംകോട്ടയിൽ ഒമ്നി വാൻ കത്തിനശിച്ചു

ശാസ്താംകോട്ട:
ശാസ്താംകോട്ട – ഭരണിക്കാവ് റോഡിൽ പഴയ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ ഐസിഐസി ബാങ്കിനു സമീപം ഒമ്നി വാനിന് തീപിടിച്ചു.ഞായർ വൈകിട്ട് 6 കഴിഞ്ഞാണ് സംഭവം.ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോസിൻ്റെതാണ് വാഹനം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ വാഹനം സ്റ്റാർട്ട് ആക്കുന്നതിനിടെ  തീപിടിക്കുകയായിരുന്നു.ജോസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേറ്റില്ല.വാഹനത്തിൻ്റെ ഉൾവശം പൂർണമായും കത്തിയമർന്നു.ഷോർട്ട് സർക്യൂട്ടാകാം തീപ്പിടുത്തത്തിന് കാരണമെന്നാണ് സൂചന.ഉടൻ തന്നെ ശാസ്താംകോട്ട ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീപാലിന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  പ്രമോദ്, അരുൺ,ഹോംഗാർഡ് വാമദേവൻ,ബിജു എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

2024 സെപ്തംബർ 29 ഞായർ 9.00 PM

?കരുത്ത് കാട്ടി അൻവർ,ആയിരങ്ങളെ അണിനിരത്തി രാഷ്ട്രീയ വിശദീകരണ യോഗം

?ഞാനായിട്ട് പുതിയ പാർട്ടി ഉണ്ടാക്കില്ല. പക്ഷേ കേരളത്തിലെ ജനങ്ങൾ ഒരു പാർട്ടിയായി മാറിയാൽ അതിൻ്റെ പിറകിൽ ഞാനുണ്ടാകുമെന്ന് അൻവർ.

?2026 ലെ തിരഞ്ഞെടുപ്പിൽ സംഘപരിവാർ 20-25 സീറ്റുകൾ പിടിക്കും.
2031-ൽ അവർ കേരള ഭരണം പിടിക്കുമെന്നും അൻവർ

?ഇനി ജനങ്ങൾ തീരുമാനിക്കണം. കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പി വി അൻവർ

?കാല് വെട്ടിയാൽ വീൽ ചെയറിൽ ഉരുണ്ട് വരും. വെടിവെച്ച് കൊല്ലേണ്ടി വരുമെന്ന് അൻവർ

? സുജിത്ത് ദാസിൻ്റെ പേര് പറയുമ്പോൾ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ വായിൽ നിന്ന് തേനൊലിക്കുമെന്ന് അൻവർ.

? സംസ്ഥാനത്ത് പോലീസ് അപ്രമാദിത്വം,

?മനുഷ്യനെ മനുഷ്യനായി കാണണം, ഇവിടെ മതത്തിൻ്റെ പേരിൽ എതിരാക്കാൻ ശ്രമിക്കുന്നു.

? അങ്കിൾ, അങ്കിൾ ബന്ധം പൊളിക്കുമെന്നും അൻവർ.

?സർക്കാരിൻ്റെ പ്രതിഛായ തകർത്തത് പി.ശശി, എ ഡി ജി പി യെ മാറ്റാത്തതെന്താണന്ന് അൻവർ

വികാസിനും ലൈബ്രറിക്കുമുള്ള കെട്ടിട ശിലാസ്ഥാപനം നടത്തി

ചവറയുടെ സാംസ്കാരിക മുഖമായ വികാസ് കലാ-സാംസ്കാരിക സമിതിക്കും വികാസ് ലൈബ്രറിയ്ക്കും പുതിയ കെട്ടിടം ഒരുങ്ങുന്നു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിയ്ക്കുന്നത്.  ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ  ഉദ്ഘാടനം ചെയ്തു. വികാസ് പ്രസിഡന്റ് ജി.ബിജു കുമാർ അധ്യക്ഷത വഹിച്ചു.സി.പി സുധീഷ് കുമാർ, സന്തോഷ് തുപ്പാശ്ശേരിയിൽ, സി.രതീഷ്,അഡ്വ ജെ.സുരേഷ് കുമാർ,വസന്തകുമാർ, ഓ.വിനോദ്, എസ്.രാജൻ പിള്ള,  എന്നിവർ സംസാരിച്ചു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍

കൊല്ലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. ആലപ്പുഴ പത്തിയൂര്‍ നഗരൂര്‍ചിറയില്‍ രാജീവ് (41) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശി പ്രദീപിനെയാണ് ഇയാള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതോടെ ശക്തികുളങ്ങര ഹാര്‍ബറിലായിരുന്നു സംഭവം. മത്സ്യതൊഴിലാളികളായ ഇരുവരും ജോലിക്ക് ശേഷം പണം വാങ്ങി വീതിച്ചെടുത്തപ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് പ്രദീപിന്റെ തലക്ക് കുത്തുകയായിരുന്നു.
ഗുരതരമായി പരിക്കേറ്റ പ്രദീപ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതിഷിന്റെ നിര്‍ദ്ദേശാനുസരണം എഎസ്ഐ രാജേഷ്, എസ്സിപിഒ മാരായ അബുതാഹിര്‍, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കൊല്ലത്ത് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; പ്രതി പിടിയില്‍

കൊല്ലം: എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാള്‍ ജല്‍പിഗുരി മലന്‍ഗി ടീ ഗാര്‍ഡനില്‍ ക്രിസ്റ്റഫര്‍ ലോക്ര (33) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ മൂന്നരയോടെ കല്ലുംതാഴത്ത് സ്വകാര്യ ബാങ്കിന്റെ എടിഎമ്മാണ് കുത്തിതുറന്ന് പണം കവരാന്‍ ശ്രമിച്ചത്. മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിളികൊല്ലൂര്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വിനോദ്, അമല്‍രാജ്, എസ്സിപിഒ മാരായ സാജ്, ശ്യാംശേഖര്‍, ഡോയല്‍, വിനോദ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പടികൂടിയത്.

ശക്തമായ കാറ്റില്‍ അങ്കണവാടിയുടെ മേല്‍ക്കൂര റോഡില്‍ വീണു

കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ അങ്കണവാടിയുടെ മേല്‍ക്കൂര പറന്ന് റോഡില്‍ പതിച്ചു. നെടുവത്തൂര്‍ പഞ്ചായത്തിലെ പിണറ്റിന്‍മൂട് 10-ാം വാര്‍ഡിലെ അങ്കണവാടിയുടെ ഷീറ്റ് ഉപയോഗിച്ച മേല്‍ക്കൂര ആണ് കാറ്റില്‍ കൊട്ടാരക്കര-നെടുമണ്‍ കാവ് റോഡിന് കുറുകെ വീണത്.
അങ്കണവാടി അവധി ആയിരുന്നത്തിനാലും റോഡില്‍ വാഹനം ഇല്ലാതിരുന്നതിനാലും വലിയ അപകടം ഒഴിഞ്ഞു മാറി. സ്വകാര്യ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വന്നത്. ഫയര്‍ ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ പരിശ്രമത്തില്‍ റോഡിനു കുറുകെ കിടന്ന മേല്‍ക്കൂര എടുത്ത് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.