മൈനാഗപ്പള്ളി:കടപ്പ അജയ ഭവനം കെ.രവീന്ദ്രൻ പിള്ള (84,വിജയ ടെക്സ്റ്റൈൽസ്) നിര്യാതനായി.ഭാര്യ:തുളസീഭായി അമ്മ മക്കൾ:അജയഘോഷ്,ജയകൃഷ്ണൻ,
പരേതനായ വിജയകുമാർമരുമക്കൾ:നീന അജയഘോഷ്,ശ്രീവിദ്യദേവി ജയകൃഷ്ണൻ സഞ്ചയനം:ഞായറാഴ്ച (ഒക്ടോബർ 6) രാവിലെ 7മണിക്ക്.
മൈനാഗപ്പള്ളി വിജയ ടെക്സ്റ്റൈൽസ് ഉടമ കടപ്പ അജയ ഭവനം കെ രവീന്ദ്രൻപിള്ള നിര്യാതനായി
കട്ടപ്പന അമ്മിണി കൊലക്കേസ്: പ്രതി മണിക്ക് ജീവപര്യന്തം
കട്ടപ്പന: കട്ടപ്പന അമ്മിണി കൊലക്കേസിൽ പ്രതി മണിക്ക് ജീവപര്യന്തം തടവു ശിക്ഷ. വിവിധ വകുപ്പുകളിലായി 23 വർഷം ശിക്ഷ അനുഭവിക്കണം. ഇടുക്കി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കു മേൽ ചുമത്തിയ മോഷണം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി.
2020 ലാണ് കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്‌സി കോളനിയിൽ കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ (65) കൊലപ്പെടുത്തുന്നത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അയൽവാസിയായ മണിയെ (43) തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
2020 ജൂൺ 2ന് രാത്രി 8.30ന് അമ്മിണിയുടെ വീട്ടിൽ എത്തിയ മണി അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. അമ്മിണി ബഹളം കൂട്ടിയതോടെ കഴുത്തിൽ അമർത്തിപ്പിടിക്കുകയും കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുതറി മാറാൻ വീണ്ടും ശ്രമിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ട് കുത്തി. ഭയന്ന പ്രതി വീട്ടിലേക്കു പോയി രക്തം വീണ വസ്ത്രം മാറിയ ശേഷം വീണ്ടും എത്തിയപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു.
തുടർന്ന് രക്തം വീണ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞു. പിറ്റേന്നു മുതൽ മണി കൂലിപ്പണിക്കു പോയി. രണ്ടുമൂന്നു ദിവസത്തിനു ശേഷം വീണ്ടുമെത്തി വൃദ്ധയുടെ മൃതദേഹം മറവു ചെയ്തു. അമ്മിണിയുടെ മൊബൈൽ ഫോൺ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിക്കുകയും ചെയ്തു. തുടർന്ന് പച്ചക്കറി വാഹനത്തിൽ കയറി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
എംഡിഎംഎ കടത്തല്‍; മൊത്തക്കച്ചവടക്കാരനായ താന്‍സാനിയക്കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പോലീസ് പിടിയില്‍
കരുനാഗപ്പള്ളി. ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എയും മയക്കുമരുന്നുകളും കടത്തുന്ന താന്‍സാനിയക്കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പോലീസ് പിടിയിലായി. താന്‍സാനിയ സ്വദേശി, അബ്ദുള്‍ നാസര്‍ അലി മകന്‍ ഇസ്സാ അബ്ദുല്‍ നാസര്‍ (29), കരുനാഗപ്പള്ളി, മരു നോര്‍ത്ത്, സൂര്യ ഭവനില്‍ സുശീലന്‍ മകന്‍ സുജിത് (24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ട് ന്‍റെ ഭാഗമായ് കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്ക് മരുന്നായ 30 ഗ്രാം എം.ഡി.എം.എ യുമായി ആലുംകടവിലുള്ള രാഹുല്‍(24) കരുനാഗപ്പളളി പോലീസിന്‍റെ പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തേക്ക് വൻ തോതിൽ മയക്കു മരുന്ന് കടത്താൻ നേതൃത്വം നൽകുന്ന താന്‍സാനിയ സ്വദേശിയെ കുറിച്ചും ജില്ലയിലെ ഇയാളുടെ സഹായിയായ സുജിത്തിനെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് ബാഗ്ലൂരിലേക്ക് അയക്കുകയും ചെയ്തു. പോലീസിന് പ്രതികളുടെ കൃത്യമായ മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചില്ലെങ്കിലും പ്രതികളുടെ ഓണ്‍ലൈന്‍ ഇടപാടുകൾ നിരീക്ഷിച്ച് പോലീസ് സംഘം പ്രതികള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി.എന്നാല്‍ ഇവരുടെ മുറിയില്‍ കയറി അക്രമവാസനയുള്ള പ്രതികളെ കീഴ്പ്പെടുത്തുന്നത് ദുഷ്കരമായതിനാല്‍ ഇവര്‍ പുറത്ത് ഇറങ്ങുന്നതു വരെ പുറത്ത് കാത്ത് നിന്ന ശേഷം പ്രതികളെ സഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇവരുടെ മയക്കു മരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണ്. കരുനാഗപള്ളി ഇന്‍സ്പെക്ടര്‍ ബിജു വി എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, വേണുഗോപാല്‍, എസ്.സി.പി.ഓ ഹാഷിം, രാജീവ്കുമാര്‍, രതീഷ്, വിനോദ്, സിപിഒ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സിദ്ദിഖ് നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും;ഒളിവ് അവസാനിപ്പിച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല.
തിങ്കളാഴ്ചയാണ് സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുന്‍കൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെ ഇന്നലെ വരെ സിദ്ദിഖ് ഒളിവിലായിരുന്നു.
അതേസമയം, ബലാൽസംഗക്കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് അറസ്റ്റ് രേഖപ്പെടുത്തണോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാലും സിദ്ദീഖിനെ വിട്ടയക്കേണ്ടിവരും. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ഇതോടെ ഇല്ലാതാകും.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി ദി ഹിന്ദു എഡിറ്റർ
ന്യൂഡെല്‍ഹി. വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി ദി ഹിന്ദു എഡിറ്റർ. മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പിആർ ഏജൻസിയായ കൈസൻ സമീപിക്കുകയായിരുന്നു എന്ന് ദി ഹിന്ദു.വിവാദ ഭാഗം അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതല്ല, പി ആർ പ്രതിനിധികൾ രേഖമൂലം ആവശ്യപ്പെട്ടതിനാൽ ഉൾപ്പെടുത്തിയതെന്നും ഹിന്ദു. മാധ്യമ ധാർമികതയിൽ വീഴ്ച സംഭവിച്ചെന്നു ഹിന്ദു ഖേദ പ്രകടനം നടത്തി.
വിവാദ അഭിമുഖം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ദി ഹിന്ദു രംഗത്ത് വന്നത്. പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് പി ആർ ഏജൻസിയായ കൈസൻ ദ ഹിന്ദുവിനെ സമീപിച്ചു.സെപ്തംബർ 29 ന് രാവിലെ 9 മണിക്ക് കേരള ഹൗസിൽ വെച്ച് ഹിന്ദു പ്രതിനിധി മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി.
മുഖ്യമന്ത്രിക്കൊപ്പം പിആർ ഏജൻസിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു.30 മിനിറ്റോളം നീണ്ട അഭിമുഖത്തിനു ശേഷം പിആർ പ്രതിനിധികളിലൊരാൾ സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിച്ചു.മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞതെന്നും, ഇത് അഭിമുഖത്തിന്റെ ഭാഗമായി നൽകണമെന്നും രേഖമൂലം ആവശ്യപ്പെട്ടു.
അഭിമുഖത്തിന്റെ ഭാഗമായി ഈ വിവാദമായ ഭാഗം ഉൾപ്പെടുത്തിയത് മാധ്യമ ധാർമികതയിൽ സംഭവിച്ച വീഴ്ചയാണെന്നും പ്രസ്താവനയിൽ പറയുന്നു.ഈ തെറ്റിൽ ഹിന്ദു ഖേദം പ്രകടിപ്പിച്ചു.
പിവി അന്‍വര്‍ മുസ്ളിം ലീഗിലും വിവാദം
മലപ്പുറം.പിവി അൻവറിൻറെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കെഎം ഷാജി പങ്കെടുക്കേണ്ട പരിപാടി നേതൃത്വം മുടക്കിയെന്ന് മുസ്ലിം ലീഗിൽ വിവാദം. വിശദീകരണ സമ്മേളനം മുടക്കിയത് ഇടതുപക്ഷവും മായുള്ള ഒത്തുതീർപ്പിന്റെ ഭാഗമെന്നാണ് അണികളിൽ നിന്ന് വിമർശനം. ഇതാണ് പിവി അൻവർ പറഞ്ഞ നക്സസ് എന്നും സോഷ്യൽ മീഡിയയിൽ അണികൾ പരസ്യമായി പ്രതികരിച്ചു. അതേസമയം പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ടേക്കും.
നിലമ്പൂർ മണ്ഡലം ലീഗ് കമ്മിറ്റിയാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്നു വൈകീട്ട് നിലമ്പൂരിൽ തീരുമാനിച്ചത്. കെഎം ഷാജിയെ മുഖ്യപ്രഭാഷകനായി തീരുമാനിച്ചു. പിവി അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ഈ പരിപാടി മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് മുടക്കി എന്നാണ് വിമർശനം. ലീഗ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വിവാദം പുകയുകയാണ്. എന്നാൽ പോസ്റ്ററുകൾ വ്യാജമെന്നും പരിപാടി പ്രഖ്യാപിച്ചിട്ടില്ലെന്നും ആണ് ലീഗ് നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.
byte tele
പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവും മായുള്ള ഒത്തുതീർപ്പിന്റെ ഭാഗം എന്നാണ് അണികളുടെ രൂക്ഷ വിമർശനം. എല്ലാ പാർട്ടിയുടെ നേതൃത്വങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപിച്ചിരുന്നു. ഈ കാണുന്നത് തന്നെയാണ് പൊളിറ്റിക്കൽ നെക്സസ് എന്ന് അണികൾ വിമർശിക്കുന്നുണ്ട്. നേരത്തെ പി വി അൻവറിനെ മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി ലീഗിലേക്ക് സ്വാഗതം ചെയ്തത് വിവാദമായിരുന്നു.
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി
കൊച്ചി. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിന് നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് നിരീക്ഷണത്തിന് നിയോഗിച്ചത്. ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് സമിതി.
യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രോഡീകരിച്ച അംഗത്വ പട്ടിക എസ്എൻഡിപി നിരീക്ഷണ സമിതിക്ക് നൽകണമെന്നും ഇത് രണ്ടാഴ്ചക്കുള്ളിൽ കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അംഗങ്ങളുടെ ഐഡി കാർഡ് ഉപയോഗിച്ച് തയാറാക്കിയ പട്ടികയാണ് സമിതിക്ക് നൽകേണ്ടത്. പട്ടിക പരിശോധിച്ച് നിരീക്ഷണ സമിതി ഒരു മാസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം. പ്രൊഫ. എം.കെ സാനുവിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ആദരമർപ്പിച്ച് നാട്
തിരുവനന്തപുരം.സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ആദരമർപ്പിച്ച് നാട്. വീട്ടിൽ സ്ഥാപിച്ച കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. കോടിയേരിയെ ഇനിയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അന്ത്യയാത്രാ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തോട് ഭാര്യ വിനോദിനി ബാലകൃഷ്ണൻ പ്രതികരിച്ചു.
പ്രതിസന്ധികളിൽ ഉലയാതിരുന്ന ചിരി നിറച്ച നേതൃ ചാതുരിയുടെ കോടിയേരിക്കാലം മരിക്കാത്ത ഓർമ്മ. പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന, അനുസ്മരണയോഗം. നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും കോടിയേരിയുടെ കുടുംബവും പങ്കെടുത്തു.
ഏതു വിഷയത്തിലും കോടിയേരിക്ക് മാത്രം സ്വന്തമായ ശൈലി ഉണ്ടായിരുന്നുവെന്ന് അനുസ്മരിച്ച് എം വി ഗോവിന്ദൻ. പാർട്ടിക്ക് നികത്താനാകാത്ത വിടവ്.
വീട്ടിൽ സ്ഥാപിച്ച കോടിയേരിയുടെ അർധകായ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.
തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്
ലളിത്പൂർ. തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.കേരള എക്സ്പ്രസ് ട്രെയിൻ തകർന്ന ട്രാക്കിലൂടെ ഓടി.സംഭവം ഉത്തർപ്രദേശ് ലളിത്പൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ.പരാതി നൽകി യാത്രക്കാർ.
കഴിഞ്ഞ ഞാറാഴ്ച തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സ് ആണ് ഉത്തരപ്രദേശിൽ വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഇന്ന് പുലർച്ചെ ലളിത്പൂർ സ്റ്റേഷന് സമീപം ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു.ഈ സമയത്താണ് കേരള എക്സ്പ്രസ്സ് ആ വഴി എത്തിയത്. അപകടം തിരിച്ചറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ ചുവന്ന കൊടി ട്രെയിനിനു നേരെ വീശി. ഇത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും മൂന്ന് കോച്ചുകൾ തകർന്ന ട്രാക്കിലൂടെ കടന്നു പോയിരുന്നു.
നിർത്തിയിട്ട ട്രെയിൻ ഒടുവിൽ സാവധാനം ട്രാക്കിലൂടെ കടത്തിവിടുക ആയിരുന്നു.അതിനിടെ ത്സാൻസി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരാതി നൽകി. സംഭവത്തിൽ ആരുടെ ഭാഗത്താണ് വീഴ്ച എന്നത് അവ്യക്തമാണ്. വീഴ്ച പരിശോധിച്ച നടപടി എടുക്കും എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. സംഭവത്തിൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.
സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം ചോദിക്കാറില്ല,സിനിമയിൽ പുരുഷ മേധാവിത്തം,പത്മപ്രിയ
സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. 2016 യിൽ മിരുഗം സിനിമയുടെ ലൊക്കേഷനിൽ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായി. സംവിധായകൻ സാമി തന്നെ അടിച്ചെങ്കിലും വാർത്ത വന്നത് താൻ സംവിധായകനെ അടിച്ചു എന്ന് തരത്തിലാണ്.
ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്നത് വലിയ വിവേചനം എന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ – എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.





































