22.3 C
Kollam
Saturday 20th December, 2025 | 05:16:55 AM
Home Blog Page 2044

കവരൈപ്പേട്ടൈ ട്രെയിൻ അപകടം അന്വേഷിക്കാൻ എൻഐഎ

ചെന്നൈ.കവരൈപ്പേട്ടൈ ട്രെയിൻ അപകടം
അന്വേഷിക്കാൻ എൻഐഎ. എൻഐഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടിയേറ്റ ഗുഡ്സ് ട്രെയിൻ ട്രാക്കിൽ നിന്ന് മാറ്റി.അപകടത്തിൽ റെയിൽവേക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.

റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൻഐഎ സംഘം കവറൈപേട്ടയിൽ എത്തിയത്. അട്ടിമറി സാധ്യതയുണ്ടോ എന്ന്
പരിശോധിക്കുകയാണ് ലക്ഷ്യം.
മെയിൻ ലൈനിലൂടെ പോകേണ്ട മൈസൂർ ദർഭാങ്ക ഭാഗ്മതി എക്സ്പ്രസ് ലൂപ് ലൈനിലൂടെ കടന്നുവന്നാണ് നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ഇടിച്ചത്. പ്രധാന ലൈനിനും ലൂപ്പ് ലൈനിനും മുൻപിലുള്ള സിഗ്നൽ ബോക്സിനടുത്ത് വച്ച് വലിയ കുലുക്കം ഉണ്ടായെന്നാണ് ലോക്കോ പൈലറ്റ് പറയുന്നു . ഏതെങ്കിലും ഭാരമുള്ള വസ്തു ട്രാക്കിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. ബോക്സിൽ നിന്നുള്ള സിഗ്നലിന് തകരാർ സംഭവിച്ചാലും ഇങ്ങനെ കുലുക്കം ഉണ്ടാകും. ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരി അപകട സ്ഥലത്തെത്തി. അന്വേഷണം പ്രാഥമിട്ടത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇടിയേറ്റ ഗുഡ്സ് ട്രെയിൻ പാളത്തിൽ നിന്ന് മാറ്റി, തീപ്പിടിച്ച ആദ്യ രണ്ട് ബോഗികൾ നീക്കം ചെയ്ത് ശേഷമാണ് ട്രെയിൻ മാറ്റിയത്. ഭാഗ്മതി എക്സ്പ്രസിന്റെ ബോഗികൾ മാറ്റുന്ന പ്രവർത്തി അവസാന ഘട്ടത്തിലാണ്.
വിഷയത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കഴിഞ്ഞുപോയ അപകടങ്ങളിൽ നിന്നും സർക്കാർ ഒരു പാഠവും പഠിക്കുന്നില്ലെന്ന് അദ്ദേഹം ഏക്സിൽ കുറിച്ചു.

ശബരിമല,വീണ്ടും സമരം ?

പത്തനംതിട്ട. ശബരിമല വിഷയത്തില്‍ വീണ്ടും സമരകാഹളം. ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബർ 26ന് പന്തളത്ത്. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വംബോർഡും അനാസ്ഥകാട്ടുന്നു എന്ന് ആരോപണം. സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനും തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചർച്ചചെയ്ത് ഇക്കാര്യം തീരുമാനിച്ചത്

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണം

കണ്ണൂർ.പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണം. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ സ്പർശിച്ചാണ് അപകടം

നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ ഡബ്ല്യുസിസി

കൊച്ചി.നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ ഡബ്ല്യുസിസി. സംഘടനാ തലപ്പത്തുള്ളവർക്കെതിരെ വന്ന പരാതി ഗുരുതരവും ആശങ്കാജനകവും. ‘സംഘടനയുടെ തലപ്പത്തിരുന്ന് കേസിനെ കൈകാര്യം ചെയ്യുന്നു’. ചുമതലകളിൽ നിന്നും മാറിനിൽക്കാൻ ധാർമിക ഉത്തരവാദിത്വം കാണിക്കുന്നില്ല
പരാതി നൽകിയ വനിതാനിർമ്മാതാവിന് പൂർണ ഐക്യദാർഢ്യം
നിർമ്മാതാക്കളുടെ സംഘടന കുറ്റാരോപിതർക്കൊപ്പം നിൽക്കുന്നു
സിനിമയെ നയിക്കേണ്ടത് പ്രൊഫഷണൽ മൂല്യങ്ങൾ. അധികാര സമവാക്യങ്ങളിൽ സിനിമ തളച്ചിടപ്പെടരുതെന്നും WCC

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം

മലപ്പുറം . കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് മലപ്പുറം വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം. അസൈൻ ഭാര്യ പാത്തുമ്മ എന്നിവർക്കാണ് മർദ്ദനമേറ്റത്. വേങ്ങര സ്വദേശികളായ അബ്ദുൽ കലാം , മുഹമ്മദ് സഫർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. 23 ലക്ഷം രൂപയെ ചൊല്ലിയാണ് ക്രൂരമർദ്ദനം നടന്നത്.

ബഷീറും മുഹമ്മദ് സഫറും അയൽവാസികൾ ആയിരുന്നു. ഒന്നരവർഷം മുൻപ് 23 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാട് നടന്നു. സഫറിന് പണം കടമായി കൊടുത്ത് സഹായിക്കുകയായിരുന്നു എന്നാണ് ബഷീർ പറയുന്നത്. ഒന്നര വർഷമായിട്ടും ഇത് തിരിച്ചു ലഭിച്ചില്ല. പലതവണ ചോദിച്ചു. തുടർന്ന് ഇന്നലെ ബഷീർ മാതാപിതാക്കളായ അസൈനേയും പാത്തുമ്മയെയും കൂട്ടി സഫറിന്റെ വീട്ടിനു മുന്നിൽ ബാനർ വെച്ച് നിരാഹാരം തുടങ്ങി. ഇതിൽ പ്രകോപിതനായി സപറും പിതാവ് അബ്ദുൽ കലാമും മറ്റുള്ളവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. വയോധികരായ അസ്സൈനേയും പാത്തുമ്മയെയും അടക്കം ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബഷീറിനും അക്രമം തടയാൻ എത്തിയ അയൽവാസി നജീബിനും മർദ്ദനമേറ്റു. നജീബിൻ്റെ പരിക്കും ഗുരുതരമാണ് . സപറും കുടുംബവും തിരിച്ച് നജീബിനും കുടുംബത്തിനും എതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.

വേങ്ങരയിൽ വൃദ്ധ ദമ്പതികളെ മർദ്ദിച്ച സംഭവം. വേങ്ങര പോലീസ് കേസെടുത്തു. ഒന്നാം പ്രതി മുഹമ്മദ് സഫർ, സഹോദരങ്ങളായ റാഷിദ്, ഹാഷിം, പിതാവ് അബ്ദുൽ കലാം എന്നിവരും പ്രതികൾ . അന്യായമായി തടഞ്ഞു വെച്ചു, മോശമായി പെരുമാറി, കൂട്ടം ചേർന്ന് മർദ്ദിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഹരിയാനയിൽ കാർ അപകടത്തിൽപ്പെട്ട് നാലുകുട്ടികളടക്കം ഏഴു മരണം

ചണ്ഡീഗഡ്.ഹരിയാനയിൽ കാർ അപകടത്തിൽപ്പെട്ട് ഏഴു മരണം.കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും. അപകടം ഹരിയാനയിലെ കൈതാലിൽ. നിയന്ത്രണംവിട്ട ഓൾട്ടോ കാർ സമീപത്തെ കനാലിലേക്ക് പതിച്ചാണ് അപകടമുണ്ടായത്

വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ

  • ടെഹ്റാന്‍.വിമാനങ്ങളിൽ പേജറുകളും , വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ
  • മൊബൈൽ ഫോണുകൾ മാത്രം ഉപയോഗിക്കാൻ അനുമതി.-മൂന്നാഴ്ച മുൻപ് ലെബനിലുണ്ടായ പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെ ആണ് നടപടി. പേജർ സ്ഫോടനത്തിൽ 3,000 പേർക്കാണ് പരുക്കേറ്റത്

പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിന്റെ മാതാവ് ചന്ദ്രികപിള്ള തങ്കച്ചി നിര്യാതയായി

പോരുവഴി:പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിന്റെ മാതാവ് അമ്പലത്തുംഭാഗം മംഗലത്ത് പുത്തൻ വീട്ടിൽ ചന്ദ്രികപിള്ള തങ്കച്ചി നിര്യാതയായി.സംസ്കാര ചടങ്ങുകൾ ഞായര്‍ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

റോയിസുമായുള്ള വിവാഹം, ഡിവോഴ്സിന്റെ കാരണം; കോടികളുടെ ആസ്തി ഉണ്ടായിട്ടും ഒറ്റയ്ക്കുള്ള ജീവിതം റിമിയെ മറ്റൊരാളാക്കി

പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായിക അതിലുപരി മികച്ച അവതാരക അഭിനേത്രി എന്നിങ്ങനെ നാനാ തലത്തിലും തന്റെ കഴിവ് തെളിഴ്ച ആളാണ് റിമി ടോമി. വർഷങ്ങളായി ഇൻഡസ്ട്രിയിലുള്ള റിമി ടോമി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജീവിതം അതിസുന്ദരമാക്കുകയാണ് താരം. നാല്പതുകാരിയായ റിമി പഴയതിലും സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ സംസാരം.

​റിമിയുടെ തുടക്കം
നിറഞ്ഞചിരിയുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് റിമി എത്തിയിട്ട് വർഷങ്ങൾ ആണ് പിന്നിടുന്നത്. ടിവി അവതാരക ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ റിമിയുടെ പാട്ട് കേൾക്കാൻ മാത്രമായി എത്തിയ നിരവധി ആരാധകർ അന്ന് മുതൽ തന്നെ ഉണ്ടായിരുന്നു. തനി പാലാ സ്റ്റൈലിൽ ഉള്ള വർത്തമാനത്തിൽ കൂടിയാണ് റിമി പ്രേക്ഷകരെ കൈയിലെടുത്തത്. അന്ന് മുതൽ ഇന്ന് വരെ റിമി മലയാളികളുടെ സ്വന്തം താരമാണ്.

റിമിയുടെ കരിയർ
ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആദ്യമായി മലയാള സിനിമക്ക് വേണ്ടി പാടിയത്. നിറയെ അനുമോദനങ്ങൾ പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം നിരവധി സിനിമകളിലും റിമി പാടിയിട്ടുണ്ട്.

കരിയറിൽ കൂടുതൽ സജീവം

അവതരണത്തിലും ആലാപനത്തിലും മികവ് തെളിയിച്ച റിമി, അഭിനയത്തിലും തിളങ്ങി. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് അഭിനയത്തിലേക്ക് അധികം എത്തിയില്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി റിമി സജീവമാണ്.

ഒറ്റയ്ക്കുള്ള ജീവിതം

ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമി ടോമി മുൻപൊരിക്കൽ പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹവും വിവാഹമോചനവും നടന്നിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും ഒറ്റക്കുള്ള ജീവിതം നയിക്കുകയാണ് താരം.

ഡിവോഴ്സിനുള്ള കാരണം

ഒറ്റയ്ക്കുള്ള ജീവിതത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന് ചിന്തിക്കുന്ന ആളാണ് റിമി ടോമി. റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല. മുൻപൊരിക്കൽ റോയിസ് ചില വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും ഒരിക്കലും റിമി ടോമി അതിനോട് പ്രതികരിച്ചിരുന്നില്ല. റിമിയുളള ഡിവോഴ്സിന് ശേഷം റോയിസ് മറ്റൊരു വിവാഹം കഴിച്ചിരുന്നു,

ശബരിമല,സ്‌പോട്ട് ബുക്കിംഗിനെ ചൊല്ലി പുതിയ വിവാദം വെര്‍ച്വല്‍ ക്യു , ശക്തമായ പ്രക്ഷോഭമെന്ന് ബി.ജെ.പി

തിരുവനന്തപുരം .മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാന്‍ ഇരിക്കെ സ്‌പോട്ട് ബുക്കിംഗിനെ ചൊല്ലി പുതിയ വിവാദം. വെര്‍ച്വല്‍ ക്യു അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭമെന്നും ബി.ജെ.പി പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത് വന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധം ശക്തമായതോടെ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം


ശബരിമലയുടെ പേരില്‍ മറ്റൊരു രാഷ്ട്രീയ പോരിന്  വഴിമരുന്നിട്ടായിരുന്നു സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കി കൊണ്ടുള്ള തീരുമാനം. എന്നാല്‍ തുടക്കം മുതല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്ത് വന്നു. ഇളവുകള്‍ വേണമെന്ന നിലപാട് തന്നെയാണ് ദേവസ്വം ബോര്‍ഡിനും ഉള്ളത്

മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങും മുമ്പേ സ്‌പോട്ട് ബുക്കിംഗിനെ ചൊല്ലി വിവാദം തുടരുകയാണ്. ബുക്കിംഗ് അനുിവദിക്കാത്തതിലെ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകുമെന്ന് പത്തനംതിട്ട സി.പി.ഐ.എം ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയമായി ബി.ജെ.പി മുതലെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തല്‍. അതിനിടെ ശബരിമലയെ സമരവേദിയാക്കുന്നതില്‍ യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം എന്ന് പ്രഖ്യാപിച്ച് കെ. സുരേന്ദ്രന്‍ രംഗത്തിറങ്ങി


സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് മുന്‍ ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.


പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കുമെന്നാണ് വിവരം. സ്‌പോട്ട് ബുക്കിംഗിന് പകരം ബദല്‍ ക്രമീകരണമാകും ഉണ്ടാവുക. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് രാഷ്ട്രീയമായും തിരിച്ചടി ഉണ്ടാക്കുമെന്ന് സി.പി.ഐഎമ്മും കണക്കുകൂട്ടുന്നു