21.5 C
Kollam
Saturday 20th December, 2025 | 06:50:20 AM
Home Blog Page 2043

കല്ലടയാറിന്റെ ഇരുതീരങ്ങളെയും ആവേശത്തിലാക്കി, ജനകീയ ജലോത്സവം

മൺറോതുരുത്ത് .കല്ലടയാറിന്റെ ഇരുതീരങ്ങളെയും ആവേശത്തിലാക്കിയ ജനകീയ ജലോത്സവത്തിൽ  വേണാട് ബോട്ട്ക്ലബ്ബ്‌ തുഴഞ്ഞ ഷോട്ട്പുളിക്കതറ ഒന്നാംസ്ഥാനം നേടി. ചാമ്പ്യൻസ് ലീഗിൻ്റെ വരവോട് കൂടി മുടങ്ങിയ കല്ലട ജലോത്സവം മൺറോതുരുത്ത് പഞ്ചായത്ത്‌ ഭരണസമിതി ഏറ്റെടുത്ത് നടത്തുകയായിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇരുപത്തിയെട്ടാം ഓണത്തിന് കല്ലട ജലോത്സവം നടക്കുന്നത്. CBL ന്റെ വരവോടുകൂടി മുടങ്ങിയ ജലോത്സവം മൺറോതുരുത്ത് പഞ്ചായത്ത്‌ഭരണസമിതി ഏറ്റെടുത്ത് ജനകീയജലോത്സവമായി തിരിച്ചു കൊണ്ട് വരുകയായിരുന്നു. അക്ഷരാർത്ഥത്തിൽ ജനപങ്കാളിത്തംകൊണ്ട് കല്ലടയിലെ ജനങ്ങൾ ജലോത്സവം വൻവിജയമാക്കിമാറ്റി.

വള്ളംകളി മത്സരത്തിൽ വെപ്പ് A ഗ്രേഡ് വള്ളങ്ങളുടെ വിഭാഗത്തിൽ വേണാട് ബോട്ട്ക്ലബ്ബ്‌ തുഴഞ്ഞ ഷോട്ട്പുളിക്കതറ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻബോയ്സിന്റെ നവജ്യോതി രണ്ടാംസ്ഥാനവും നേടി. ഇരുട്ട്കുത്തി A ഗ്രേഡ് വിഭാഗത്തിൽ അംബേക്കർബോട്ട് ക്ലബ്ബിന്റെ പി. ജി. കർണ്ണൻ ഒന്നാംസ്ഥാനം നേടി.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ശരവണൻ ഒന്നാം സ്ഥാനം നേടി, വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ചിറമേൽതോട്ടുകടവൻ ഒന്നാം സ്ഥാനം നേടി. ജലമേള ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ജലഘോഷയാത്ര പി. സി. വിഷ്ണുനാഥ്‌ MLA ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് കൊടിക്കുന്നിൽ സുരേഷ് MP ട്രോഫിയും ബോണസു വിതരണം ചെയ്തു. ജനവികാരം മനസിലാക്കി വരും വർഷങ്ങളിൽ ചുണ്ടൻ വള്ളങ്ങളെ പങ്കെടുപ്പിച്ച് ഇരുപത്തിയെട്ടാം ഓണനാളിൽതന്നെ ജലോത്സവം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവൂർകുഞ്ഞുമോൻ MLA അധ്യക്ഷൻ ആയിരുന്നു. ജനറൽകൺവീനർ സജിത്ത്ശിങ്കരപള്ളി സുരേഷ്ആറ്റുപുറം എന്നിവർ ജലോത്സവത്തിന് നേതൃത്വം കൊടുത്തു.
കല്ലടയാറിന്റെ ഇരുകരകളിലും ആയിരകണക്കിന് ആളുകളാണ് ജലോത്സവം കാണാൻ തടിച്ചു കൂടിയത്

ഓണാട്ടുകരയിൽ വിസ്മയം തീർത്ത് ഇരുപത്തി എട്ടാം ഓണാഘോഷം



ഓച്ചിറ. ഓണാട്ടുകരയിൽ വിസ്മയം തീർത്ത് ഇരുപത്തി എട്ടാം ഓണാഘോഷം. ഓണാട്ടുകരയുടെ വിശ്വാസവും, സംസ്ക്കാരവും വിളിച്ചോതിയ കാളകെട്ട് മഹോത്സവം വർണ്ണാഭമായി. കൈ വെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞിക്കാളകൾ മുതൽ 53 അടി ഉയരുമുള്ള കാളക്കൂറ്റൻമാർ വരെയാണ് പടനിലത്തെത്തിയത്.



ദിവസങ്ങൾ നീണ്ട വ്രതാനുഷ്ടാനങ്ങൾക്കൊടുവിലാണ് നന്ദികേശൻമാരുമായി ഭക്തർ ഓച്ചിറ പടനിലത്തെത്തിയത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കുകളിൽ ഉൾപ്പെട്ട 52 കരകളിൽ നിന്നായി 175  ഓളം നന്ദികേശൻ മാരാണ് ക്ഷേത്രത്തിൽ എത്തിയത്.
പണ്ട്  ചിങ്ങമാസത്തിലെ കൊയ്ത്തിന് ശേഷം കർഷകർ നന്ദി സൂചകമായി കെട്ടുകളകളുമായി പരബ്രഹ്മത്തെ കാണാൻ വന്നു എന്നാണ് ഐതീഹ്യം.




രാവിലെ നടന്ന പ്രത്യേകപൂജകൾക്ക് ശേഷം ഗ്രാമപ്രദഷിണം നടത്തിയാണ്  കാളകൾ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകളുടെ കൂട്ടായ്മയിലും, കുട്ടികളുടെ കൂട്ടായ്മയിലും കെട്ടുകാഴ്ചകൾ അണിനിരന്നു.



മാമ്പ്രക്കന്നയുടെ ഓണാട്ടു കതിരവനും ഒപ്പമുണ്ട്. കൈവെള്ളയിൽ ഒതുങ്ങുന്ന നന്ദികേശൻ, സ്വർണ്ണം പൂശിയ നന്ദികേശൻ, വെള്ളിയിൽ തീർത്ത നന്ദികേശൻ അങ്ങനെ നീളുന്നു വ്യത്യസ്ഥത. 
ജനലക്ഷങ്ങൾ നിറഞ്ഞു നിന്ന പടനിലത്തേക്ക് മൂന്ന് മണിയോടെയാണ്  കെട്ട് കാളകൾ എത്തിതുടങ്ങിയത്.



നേരത്തെ തന്നെ നൽകിയ നമ്പർ പ്രകാരമാണ് നന്ദികേശൻമാരെ ക്ഷേത്ര മൈതാനത്ത് അണിനിരത്തിയത്. രാത്രി 9 മണിയോടെ എഴുന്നള്ളത്ത് എത്തിയാണ് നന്ദികേശൻമാരെ സ്വീകരിച്ചത്.

ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു,കൊലയെന്ന് സംശയം

കോഴിക്കോട്. റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരിച്ചു. മരിച്ചത് തമിഴ്നാട് സ്വദേശിയെന്ന് സൂചന. തള്ളിയിട്ടതാണോയെന്ന സംശയത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിൽ. മംഗലൂരു – കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ നിന്ന് വീണാണ് മരണം. ഇന്നലെ രാത്രി 11 .15 ഓടെയാണ് സംഭവം

ബാബാ സിദ്ദിഖിയുടെ കൊലപാതകം, നടന്നത് കൊട്ടേഷൻ കൊല

മുംബൈ.ബാബാ സിദ്ദിഖിയുടെ കൊലപാതകം. നടന്നത് കൊട്ടേഷൻ കൊല. 15 ദിവസങ്ങൾക്ക് മുമ്പ് വധഭീഷണി ലഭിച്ചിരുന്നു. ഇതോടെ ബാബാ സിദ്ധിയുടെ സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു. ആരാണ് കൊട്ടേഷൻ കൊടുത്തതെന്ന് കണ്ടെത്താനായില്ല. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ലോറൻസ് ബിഷ്ണോയി സംഘവും സംശയനിഴലിൽ.

രണ്ടു പ്രതികൾ പിടിയിലായെന്ന് മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെ

ഒരാൾ ഉത്തർപ്രദേശിൽ നിന്നും മറ്റൊരാൾ ഹരിയാനയിൽ നിന്നുമാണ്.
മൂന്നാമൻ ഒളിവിൽ എന്നും ഉടൻ പിടിയിലാകും എന്നും മുഖ്യമന്ത്രി

മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും

തിരുവനന്തപുരം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. പ്രതിപക്ഷത്തിനു പുറമേ സിപിഐയും നിർദ്ദേശം മുന്നോട്ടു വച്ചതോടെയാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയമായും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം. തിരുവിതാംകൂർ ദേവസ്വം ബോർഡും ഇളവ് അനുവദിക്കണമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വച്ചു. അതേസമയം കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങളോടെ ആയിരിക്കും ഇക്കുറി സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. പ്രധാനപ്പെട്ട പോയിന്റിൽ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യാത്തവർക്ക് ദർശനം നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തും.

പ്രൊ. ജി എൻ സായിബാബ അന്തരിച്ചു

ഹൈദരാബാദ്.മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 10 വർഷം തടവിൽ കഴിഞ്ഞ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം.ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാംലാൽ ആനന്ദ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ആയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് മഹാരാഷ്ട്ര പൊലീസ് സായിബാബയെ അറസ്റ്റ് ചെയ്തത്. യു എ പി എ നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തപെട്ടതിനാൽ തുടക്കത്തിൽ ചികിത്സയ്ക്ക് പോലും ജാമ്യം ലഭിച്ചില്ല. 2022 ഒക്ടോബറിൽ മുംബൈ ഹൈക്കോടതിയുടെ നാഗപൂർ ബെഞ്ച് തെളിവില്ലെന്ന് കണ്ടെത്തി കേസിൽ സായിബാബയെ കുറ്റവിമുക്തനാക്കി. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ അന്ന് രാത്രി തന്നെ അസാധാരണ നീക്കത്തിലൂടെ പരിഗണിച്ച സുപ്രീംകോടതി വിധി സ്റ്റേ ചെയ്തു വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി. തുടർന്ന് വീണ്ടും വിശദമായ വാദം കേട്ട ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് 2024മാർച്ച് നാലിന് സായിബാബയെ കുറ്റവിമുക്തനാക്കി വീണ്ടും വിധി പുറപ്പെടുവിക്കുക ആയിരുന്നു.

മുതിർന്ന രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖിയെ വെടിവച്ച് കൊന്നു

മുംബൈ.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുംബൈയെ നടുക്കി മുതിർന്ന രാഷ്ട്രീയ നേതാവിനെ വെടിവച്ച് കൊന്നു . എൻസിപി അജിത് പവാർ പക്ഷ നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിയെയാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിവച്ച് കൊന്നത്. രണ്ട് പ്രതികൾ പിടിയിലായെന്നും മൂന്നാമനായുള്ള തെരച്ചിൽ നടക്കുകയാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെ പറഞ്ഞു.

രാത്രി 9 മണിയോടെയാണ് മുംബൈയെ ഞെട്ടിച്ച കൊലപാതകം നടന്നത്. മകനും എംഎൽഎയുമായി ശീഷാന്ർറെ ബാന്ദ്രാ ഈസ്റ്റിലുള്ള ഓഫീസിനെത്തി മടങ്ങുമ്പോഴാണ് ബാബാ സിദ്ധിഖിക്ക് വെടിയേൽക്കുന്നത്.  രണ്ട് ബൈക്കിലെത്തിയ മൂന്ന് പേരാണ് അക്രമികൾ. ദസറ ആഘോഷത്തിന്ർറെ ഭാഗമായി പടക്കം പൊട്ടിക്കുന്ന ശബ്ദത്തിനിടെയാണ് വെടിവയ്പ്. ബാബാ സിദ്ധിഖിയുടെ നെഞ്ചിലും വയറിലും  വെടിയേറ്റു. ഉടൻ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോളിവുഡുമായി അടുത്ത ബന്ധമുള്ളയാളാണ് ബാബാ സിദ്ദിഖി. വിവരം അറിഞ്ഞ് ബിഗ്ബോസ് ഷോയുടെ ചിത്രീകരണം പാതിവഴിയിൽ നിർത്തി സൽമാൻ ഖാൻ ആശുപത്രിയിലെത്തി. സഞ്ജയ് ദത്ത് അടക്കമുള്ളവരും രാത്രി തന്നെ ആശുപത്രിയിലെത്തി. പിടിയിലായ പ്രതികളിൽ ഒരാൾ ഉത്തർപ്രദേശിൽ നിന്നും ഒരാൾ ഹരിയാനയിൽ നിന്നുമാണ്.

ബാന്ദ്രാ വെസ്റ്റിൽ നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് ജയിച്ചയാളാണ് ബാബാ സിദ്ധിഖി. 48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഈ വർഷം ആദ്യമാണ് അജിത് പവാർ വിഭാഗത്തിൽ ചേർന്നത്. പാർട്ടി വിരുധ പ്രവർത്തനത്തിന് എംഎൽഎയായ മകൻ സീശാനെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. യൂത്ത് കോൺഗ്രസ് കാലം മുതലുള്ള സുഹൃത്തിനെയാണ് നഷ്ടമായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എന്‍എസ്എസ് രൂപീകരിച്ച കാലത്തെ സാമൂഹികാന്തരീക്ഷം മനസിലാക്കിയാലേ അതിൻ്റെ പ്രതിജ്ഞയുടെ പൊരുളറിയാനാകൂ , അഡ്വ. എന്‍ വി അയ്യപ്പന്‍പിള്ള

ശാസ്താംകോട്ട. എന്‍എസ്എസ് രൂപീകരിച്ച കാലത്തെ സാമൂഹികാന്തരീക്ഷം മനസിലാക്കിയാലേ അതിൻ്റെ പ്രതിജ്ഞയുടെ പൊരുളറിയാനാകൂ എന്ന് എന്‍ എസ് എസ് ട്രഷറര്‍ അഡ്വ. എന്‍ വി അയ്യപ്പന്‍പിള്ള പറഞ്ഞു. അസമത്വങ്ങൾ നടമാടിയ കാലത്താണ് ഞാനെൻ്റെ സമുദായ ക്ഷേമത്തിന് ചെയ്യുന്നവ ഇതര സമുദായങ്ങൾക്ക് സ്തോഭകരമാകില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നതെന്നതാണ് അതിൻ്റെ മഹത്വം .വേങ്ങ 2193 നമ്പര്‍ എന്‍എസ്എസ് കരയോഗ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നായർ സംവരണ വിരുദ്ധരാണെന്ന് കരുതരുത് സംവരണത്തിലൂടെ പുരോഗതിയിലെത്തിയവരെ ഒഴിവാക്കണമെന്ന സുപ്രിം കോടതി വിധിയാണ് നായര്‍ പറയുന്നത്
സർക്കാരുകൾ വോട്ടുബാങ്കുകളുടെ സമ്മർദ്ദത്തിനു വഴങ്ങി സംവരണം നടത്തുന്നു. സംവരണം ആവശ്യപ്പെടുന്ന സാമൂഹികാവസ്ഥ ഉള്ളവർക്ക് അത് കിട്ടുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലെ വിവേചനം ഭരണഘടനാ വിരുദ്ധമാണ്. ജാതി സെൻസസ് പോലുള്ള നീക്കങ്ങൾക്ക് കാരണം വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും എന്‍ വി അയ്യപ്പന്‍പിള്ള പറഞ്ഞു.

കരയോഗം പ്രസിഡന്റ് സി.മണിയന്‍പിള്ള അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. വി.ഉണ്ണികൃഷ്ണപിള്ള,യൂണിയന്‍ഭരണ സമിതി അംഗം ബിജുമൈനാഗപ്പള്ളി, കരയോഗം ഭാരവാഹികളായ ജി.രാധാകൃഷ്ണപിള്ള, ആര്‍കെ നായര്‍,എ ജയകുമാര്‍,എസ് രാജേഷ്,ആര്‍ സുരേന്ദ്രന്‍പിള്ള,കെ ശിവന്‍പിള്ള, മായാറാണി,സി സുഷമകുമാരി, ജിഷ്ണുവിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് അനുമോദനം,ഹരിത കര്‍മ്മസേനാ ആദരം,തിഭകളെ ആദരിക്കല്‍,ചികില്‍സാ സഹായവിതരണം, സ്വയംസഹായസംഘം സെക്രട്ടറിമാര്‍ക്ക് ഉപഹാരവിതരണം, കലാസന്ധ്യ എന്നിവ നടന്നു

സൂപ്പർ സഞ്ജു… ബംഗ്ലദേശിനെതിരെ തകർപ്പൻ സെഞ്ച്വറി

ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണ് സെഞ്ച്വറി. 47 പന്തില്‍ 111 റണ്‍സെടുത്ത് സഞ്ജു പുറത്തായി.. പത്ത് ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഓപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തിയ സഞ്ജു. 35 പന്തില്‍ 75 റണ്‍സെടുത്ത് നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. റിയാൻ പരാഗ് 13 പന്തിൽ 34 റൺസ് നേടി
ട്വന്റി20യില്‍ ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയാണിത്. ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 298 റൺസ് ആണ്.