21.5 C
Kollam
Saturday 20th December, 2025 | 08:40:38 AM
Home Blog Page 2042

ചില ചിത്രങ്ങൾ മാറിപ്പോയി, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി; സിനിമകൾ കുറയുന്നതിനെക്കുറിച്ച് ദുൽഖർ സൽമാൻ

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ സിനിമയുമായി എത്തുകയാണ് യുവതാരം ദുൽഖർ സൽമാൻ. തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വര്‍ഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖറിന്‍റേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്.

ഇത്രയും നീണ്ട ഇടവേളയുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തിനിടെ മനസ്സുതുറന്നു. ചെറിയൊരു ഇടവേള വേണ്ടിവന്നു. അത് ആരുടെയും തെറ്റല്ല, ചില സിനിമകള്‍ മാറിപ്പോയി. മാത്രമല്ല ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ‘കഴിഞ്ഞ വര്‍ഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അതെന്‍റെ തെറ്റാവാം, ഞാനെന്‍റെ ആരോഗ്യം ശ്രദ്ധിച്ചില്ല’ എന്നും താരം കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സിനിമയില്‍ എത്തിയിട്ട് പതിമൂന്നു വര്‍ഷമായി, ഇതിനകം 43 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അഭിമുഖത്തില്‍ പരാമര്‍ശമുണ്ടായി. ഇതിനുപിന്നാലെയാണ് ഇടവേളയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമെല്ലാം ദുല്‍ഖര്‍ പറഞ്ഞത്. അഭിമുഖത്തിനിടെ മമ്മൂട്ടിയെക്കുറിച്ചും താരം പറഞ്ഞുപോകുന്നുണ്ട്. 42–43 സിനിമകള്‍ താന്‍ ചെയ്തുവെന്ന് ദുല്‍ഖര്‍ പറയുമ്പോള്‍, നിങ്ങളുടെ അച്ഛന്‍ 400 സിനിമ പിന്നിട്ടുകഴിഞ്ഞു, താങ്കള്‍ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ടെന്ന് അവതാരക പ്രതികരിക്കുന്നു.

പിന്നാലെ ഇപ്പോഴും അദ്ദേഹത്തിന് സിനിമയോടും ഓരോ കഥാപാത്രങ്ങളോടുമുള്ള അഭിനിവേശത്തെക്കുറിച്ച് ദുല്‍ഖര്‍ സൂചിപ്പിക്കുന്നുണ്ട്. പെട്ടെന്നായിരിക്കും ‘ഹാ… എനിക്ക് കിട്ടി’ എന്ന് അദ്ദേഹം പറയുന്നത്, എന്താണെന്ന് ചോദിക്കുമ്പോള്‍ ‘ഇപ്പോഴാണ് എനിക്ക് ആ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായത്’ എന്നായിരിക്കും മറുപടി എന്നാണ് മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നത്.

ലക്കി ഭാസ്‌കറിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. സിനിമയില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്ന മീനാക്ഷി ചൗധരിയും അഭിമുഖത്തിന്‍റെ ഭാഗമായിരുന്നു. പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുന്നയാളാണ് ദുല്‍ഖര്‍ എന്ന് മീനാക്ഷി പറഞ്ഞു. ദുല്‍ഖറിന്‍റെ ഭാര്യ ഭാഗ്യം ചെയ്തയാളാണ് എന്നാണ് ഇതിന് അവതാരക പറയുന്നത്. ദുല്‍ഖറും ഇതുകേട്ട് ചിരിക്കുന്നുണ്ട്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ പ്രദര്‍ശനത്തിനെത്തുക. വെങ്കി അട്ടലൂരി രചിച്ച് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചിരിക്കുന്നത് സിതാര എന്റര്‍റ്റെയ്ന്‍‌മെന്‍റ്സാണ്. ഒക്ട്ബർ 31നാണ് ചിത്രത്തിന്‍റെ റിലീസ്.

മാസശമ്പളം 2 ലക്ഷം തികയില്ല, വൻ വർധന വേണമെന്ന് പിഎസ്‍സി; പരിഗണനയിലെന്ന് സർക്കാർ‌

തിരുവനന്തപുരം: പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വൻ വർധനവ് വരുത്തണമെന്ന ആവശ്യം സർക്കാർ പരിഗണനയിൽ. 2016 മുതൽ ശമ്പളം പരിഷ്ക്കരണം നടപ്പാക്കണമെന്നാണ് പിഎസ്‌സിയുടെ കത്തിലെ ആവശ്യം. കത്തിന്റെ വിശദാംശങ്ങൾ സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തി.

ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും 2016 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്ക്കരിച്ച രീതിയിൽ പിഎസ്‌സിയിലും നടപ്പാക്കണമെന്നാണ് ചെയർമാൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചെയർമാന്‍ ഉൾപ്പെടെ 19 അംഗങ്ങളാണ് ഇപ്പോൾ പിഎസ്‌സിയിലുള്ളത്. ആകെ 21 അംഗങ്ങൾ. രണ്ട് ഒഴിവുകളുണ്ട്. പിഎസ്‌സി അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ ശുപാർശ ചെയ്യുന്നവർക്ക് അംഗങ്ങളാകാം. ഉയര്‍ന്ന പെൻഷനും കുടുംബത്തിന് ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പിഎസ്‌സിയാണ് കേരളത്തിലേത്.

2006ൽ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം പരിഷ്ക്കരിച്ചപ്പോൾ ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായും, അംഗങ്ങളുടെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്‌ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായും ഉയർത്തിയിരുന്നതായും പിഎസ്‌സിയുടെ കത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ഇത് 2,24,100രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയിൽനിന്ന് 2,19,090 രൂപയായി ഉയർത്തണം. വീടിന്റെ വാടക അലവന്‍സ് 10,000 രൂപയിൽനിന്ന് 35,000 രൂപയാക്കണം. യാത്രാബത്ത 5000 രൂപയിൽനിന്ന് 10,000 ആക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ എല്ലാ അലവൻസുകളും ചേർത്ത് 2.26 ലക്ഷം രൂപയാണ് ചെയർമാന്റെ ശമ്പളം. അംഗങ്ങൾക്ക് 2.23 ലക്ഷവും. പുതിയ പരിഷ്ക്കരണം നടപ്പാക്കിയാൽ ചെയർമാനും അംഗങ്ങൾക്കും കേന്ദ്ര ഡിഎ ഉൾപ്പെടെ മൂന്നരലക്ഷത്തിലധികം രൂപ ലഭിക്കും. 35 കോടിയോളം രൂപ ശമ്പള കുടിശിക നൽകാനായി ചെലവാകും. പിഎസ്‌സി ആവശ്യം പരിഗണനയിലാണെന്ന് ധനവകുപ്പ് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. എപ്പോൾ തീരുമാനമെടുത്താലും ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ നൽകേണ്ടിവരും.

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടു മരണം

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടു മരണം. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് മുക്കത്ത് ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.



തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ബൈക്കിൽ വരികയായിരുന്ന അഴീക്കോട് സ്വദേശി നിഖിൽ , ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിന്റെ ബന്ധുവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ KS കൈസാബ് കുറ്റപ്പെടുത്തി.


കോഴിക്കോട് മുക്കത്ത് ഇന്ന് പുലർച്ചയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് 19 കാരനായ മുഹമ്മദ് ജസീം മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സഹോദരൻ പരിക്കുകളോടെ ചികിത്സയിലാണ്. കോഴിക്കോട് പൂനൂരിൽ അമിതവേഗത്തിൽ എത്തിയ കാർ ഭിന്നശേഷിക്കാരിയെയും മാതാവിനെയും ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി തച്ചംപൊയിൽ സ്വദേശിയായ ഷംല,മകൾ ഇഷാ റഹിൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടമുണ്ടാക്കിയ കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.

നവരാത്രി ദിനത്തിൽ അമ്മ തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് ‘നവമി’, ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്..

തിരുവനന്തപുരം: നവരാത്രി ദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ പെൺകുഞ്ഞിന് പേര് നവമി. ഈ ആഴ്ച തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് നവമി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിന്റെ സാന്ത്വനത്തിലേക്കാണ് ശനിയാഴ്ച രാത്രി 10 മണിയ്ക്കാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയും ഒരു പെൺകുഞ്ഞിനെ അമ്മതൊട്ടിലിൽ ലഭിച്ചിരുന്നു. അറിവിന്റെയും വിദ്യയുടെയും ഉത്സവ നാളായ നവരാത്രി ദിനമായതിനാൽ കുഞ്ഞിന് നവമി എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി വിശദമാക്കി. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609-ാ മത്തെ കുട്ടിയാണ് നവമി.

കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്ക് ശേഷം എസ്എറ്റി ആശുപത്രിയിലേക്ക് മാറ്റി. 2024 ൽ ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15 മത്തെ കുട്ടിയാണ് നവമി. കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി വിശദമാക്കി.

അനുമോദിച്ചു

ശാസ്താംകോട്ട: മദ്രാസ് അണ്ണാ യൂണിവേഴ്സ്റ്റിറ്റിയിൽ നിന ഇലക്ട്രോണിക്സിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. അരുൺ ജി കുറുപ്പി നീറ്റ് ഇന്ത്യാ അക്കാഡമിയുടെ നേതൃത്വത്തിൽ അനുമോദന പരിപാടി കോർപറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സീമ അധ്യക്ഷത വഹിച്ചു. അരുൺ ബി , ഓമന കുട്ടൻ എന്നിവർ സംസാരിച്ചു.

അഖിലേന്ത്യാ സഹകരണ വാ രാഘോഷം :കുന്നത്തൂർ സർക്കിൾ സഹകരണ യൂണിയൻ പ്രസംഗ -പ്രബന്ധ മത്സരങ്ങൾ  ഒക്ടോബർ 18ന്   

           ശാസ്താംകോട്ട : കുന്നത്തൂർ താലൂക്ക് സർക്കിൾ കോഓപ്പറേറ്റീവ് യൂണിയൻ,71-ാം അഖിലേന്ത്യാ  സഹകരണ   വാരാഘോഷത്തിന്റെ ഭാഗമായി താലൂക്ക് തലത്തിൽ സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി പ്രസംഗ – പ്രബന്ധ മത്സരങ്ങൾ  ഒക്ടോബർ 18 ന് രാവിലെ മുതൽ ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ വച്ചു  നടത്തുന്നു.സഹകരണ മേഖലയുമായി ബന്ധപ്പെട്ടതായിരിക്കും വിഷയങ്ങൾ.സ്കൂൾ തലത്തിൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികളും, കോളേജ് തലത്തിൽ പ്ലസ് ടു, ബിരുദ- ബിരുദാനന്ദ -സഹകരണ പാരലൽ കോളേജ് വിദ്യാർഥികൾക്കും പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ജില്ലാ തല സംസ്ഥാന തല മത്സരങ്ങളിലും പങ്കെടുക്കാം. പ്രസംഗ മത്സരം അഞ്ച് മിനിറ്റും പ്രബന്ധ മത്സരം ഒരു മണിക്കൂറും ആയിരിക്കും.സ്കൂൾ അധികൃതരുടെ സാക്ഷ്യ പത്രവും ആയി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വ. ടി മോഹനനും സെക്രട്ടറി അസിസ്റ്റന്റ് രജിസ്ട്രാർ എം ശ്രീവിദ്യയും അറിയിച്ചു.

കടലും കായലും ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു; കാണാതായ പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം.

കോയമ്പത്തൂരിൽ നിന്ന് ഉല്ലാസത്തിനായി കാപ്പിൽ ബീച്ചിൽ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാർ കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് പൊടുന്നനെ കടലിൽ മുങ്ങി താഴുകയായിരുന്നു.

വർക്കല ഫയർഫോഴും അയിരൂർ പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ശ്രീകുമാറിനെ കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പരവൂർ വടക്കുംഭാഗം കടൽത്തീരത്ത് മൃതദേഹം കാണപ്പെട്ടു. പരവൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പടക്സ് ശ്രീകുമാർ എന്ന പേരിൽ കേരള കൗമുദി, പരവൂർ ന്യൂസ്, എ.സി.വി ന്യൂസ് തുടങ്ങിയ മാദ്ധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രണ്ടാം വിവാഹത്തിൽ അതൃപ്ത, വിവാഹിതനായ കാമുകനൊപ്പം പോവണം, യുവതിയുടെ ആത്മഹത്യാ നാടകത്തിൽ ജീവൻ പോയത് വയോധികന്

രാജ്കോട്ട്: രണ്ടാം വിവാഹത്തിൽ തൃപ്തയില്ല. കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യാ നാടകവുമായി 27കാരി. ആൾമാറാട്ടത്തിനായി കൊന്ന് തള്ളിയത് ഭിക്ഷാടകനെ. ഗുജറത്തിലെ കച്ചിലാണ് സംഭവം.

വിവാഹിതനായ കാമുകനൊപ്പമുള്ള സ്വസ്ഥമായ ജീവിതത്തിന് യുവതി കണ്ടെത്തിയ ഒരേയൊരു മാർഗമാണ് ആത്മഹത്യ ചെയ്തതായി വീട്ടുകാരെ വിശ്വസിപ്പിക്കുക എന്നത്. തെരുവിൽ നിന്ന് ഒരാളെ കാറിൽ തട്ടിക്കൊണ്ട് വന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യാ നാടകം യുവതി നടത്തിയത്. യുവതിയുടെ പ്ലാനുകൾക്ക് പൂർണമായ പിന്തുണയുമായി നിന്ന കാമുകനും 27കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.
ജൂലൈ 5നായിരുന്നു 27കാരിയായ റാമി കേസരിയ എന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ ഭർതൃവീട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ ഫോണും ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും അടക്കമുള്ളത് കണ്ടെത്തുകയും ഏറെക്കുറെ ചാരമായ മൃതദേഹം തിരിച്ചറിയാവാത്ത നിലയിലും ആയിരുന്നതിനാൽ ഭർത്താവും വീട്ടുകാരും യുവതിയുടെ വീട്ടുകാരും 27കാരി ജീവനൊടുക്കിയതായി കണ്ട് മരണാനന്തര ചടങ്ങുകൾ ചെയ്യുകയായിരുന്നു. ഖാരി ഗ്രാമത്തിലെ ഭർതൃവീട്ടുകാരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു കത്തിക്കരിയുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മാസങ്ങൾക്ക് ശേഷം സെപ്തംബർ 29ന് യുവതി സ്വന്തം പിതാവിനെ കാണാനെത്തുകയായിരുന്നു. കുറ്റബോധം താങ്ങാനാവാതെ വന്ന യുവതി നടന്ന സംഭവങ്ങൾ പിതാവിനോട് വിശദമാക്കി, സഹായിക്കാനും ആവശ്യപ്പെട്ടു. എന്നാൽ വിവരം പൊലീസിൽ അറിയിച്ച് കീഴടങ്ങാനായിരുന്നു പിതാവ് യുവതിക്ക് നൽകിയ നിർദ്ദേശം. ഇതിന് വഴങ്ങാതെ യുവതി വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ യുവതിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് മകൾ മരിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ പൊലീസ് ദിവസങ്ങളോളം യുവതിയുടെ കാമുകനെ നിരീക്ഷിച്ച ശേഷമാണ് ശനിയാഴ്ച യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്തത്. അനിൽ ഗംഗാൽ എന്ന യുവാവാണ് യുവതിക്കൊപ്പം അറസ്റ്റിലായിട്ടുള്ളത്. ആത്മഹത്യാ നാടകം പ്ലാൻ ചെയ്ത ശേഷം പലയിടങ്ങളിലായി അന്വേഷിച്ച് അന്വേഷിച്ച് വരാൻ ആരുമില്ലാത്തതെന്ന് കരുതിയ ഒരു യാചകനെ കണ്ടെത്തി ഇയാളെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് യുവതിയും കാമുകനും മൊഴി നൽകിയിട്ടുള്ളത്.

ആത്മഹത്യാ നാടകത്തിന് വേണ്ടി ഭാരത് ഭാട്ടിയ എന്ന യാചകനെയാണ് ഇവർ കൊല ചെയ്തത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ ഒരു കാലിത്തൊഴുത്തിൽ ഒളിപ്പിച്ച ശേഷം അവസരം ഒത്തുവന്നതോടെ പദ്ധതി അനുസരിച്ച് ആത്മഹത്യാ നാടകം പ്രാവർത്തികമാക്കുകയായിരുന്നു. അനിലിന്റെ ഭാര്യയ്ക്ക് സംശയം ഉണ്ടാവാതിരിക്കാൻ കുടുംബത്തോട് ഒന്നിച്ച് 27കാരിയുടെ മരണാനന്തര ചടങ്ങുകളിൽ കാമുകൻ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കച്ചിൽ നിന്ന് മാറി മറ്റൊരിടത്ത് യുവതി കാമുകനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് എന്ന പേരിലായിരുന്നു യുവാവ് വീട്ടിൽ നിന്ന് മാറി നിന്നിരുന്നത്.

ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു; ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

അ​ഗർത്തല: സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ ഭാര്യയെയും അമ്മായിയമ്മയെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ 51കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാര്യയോടൊപ്പമല്ല താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

രണ്ട് ആൺമക്കൾക്കൊപ്പം മധുപൂരിലാണ് പ്രതി താമസിക്കുന്നത്. ഭാര്യ പടിഞ്ഞാറൻ ത്രിപുരയിലെ നേതാജി നഗറിൽ അമ്മയോടൊപ്പമായിരുന്നു താമസം. ഞായറാഴ്ച, ദുർഗാ പൂജ ആഘോഷത്തിനിടെ ഭാര്യ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട ഭർത്താവ് പ്രകോപിതനാകുകയും ഭാര്യയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് വെസ്റ്റ് ത്രിപുര എസ്പി കിരൺ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയതായി എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. .ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭചടങ്ങുകൾ നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാടും തുഞ്ചൻ പറമ്പിലും വൻ ഭക്തജന തിരക്ക്. കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് ഗവർണറും സ്പീക്കറും വിദ്യാഭ്യാസമന്ത്രിയും

വിജയദശമി ദിനത്തിൽ ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ചടങ്ങുകൾ വിപുലമായി തന്നെയാണ് ഇത്തവണയും നടന്നത്. പുലർച്ചെ തന്നെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭം ആരംഭിച്ചു .പ്രത്യേകം നിയോഗിച്ച ആചാര്യന്മാർ ആണ് അക്ഷരം എഴുതിച്ചത്.
ഹോൾഡ്
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂർ മൂകാംബിക ക്ഷേത്രം തൃശ്ശൂർ ചേർപ്പ് തിരുവള്ളക്കാവ്, കോഴിക്കോട് വളയനാട്, അഴകൊടി മഹാദേവി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേതംഎന്നിവിടങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.

ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻറെ മണ്ണിലും ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ഹരിശ്രീ കുറിച്ചു. . ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ എംടി വാസുദേവൻ നായർ ഇത്തവണ എഴുത്തിന് ഇരുത്താൻ എത്തിയില്ല.
പൂജപ്പുര സരസ്വതി മണ്ഡപം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതി, കരിക്കകം ക്ഷേത്രം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ക്രിസ്ത്യൻ പള്ളികളിലും മസ്ജിദുകളിലും വിദ്യാരംഭം ഉണ്ടായിരുന്നു .
കലാരംഗത്തേക്ക് ചുവട് വെക്കുന്ന നിരവധിപേർ വിജയദശത്തിൽ അരങ്ങേറ്റം കുറിച്ചു .