23.2 C
Kollam
Saturday 20th December, 2025 | 10:34:34 AM
Home Blog Page 2041

എസ്എഫ്ഐഒ അന്വേഷണം നാടകം, പിവി അൻവർ

തിരുവനന്തപുരം. എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പിവി അൻവർ. വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എ ഡി ജി പി ക്ക് എതിരെയുള്ള നടപടി വൈകിയത്. ഇനി ചിലപ്പോൾ എഡിജിപിയെ സസ്‌പെൻ്റ് ചെയ്തേക്കാം. അതും ജനങളുടെ കണ്ണിൽ പൊടിയിടാനാണ് . ഇത്രയും കാലം എസ് എഫ് ഐ ഓ എവിടെയായിരുന്നു ?. മൊഴി എടുത്താൽ എല്ലാ ആയോ ?

മുഖ്യമന്ത്രിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന സിപിഎം സെക്രട്ടറിയുടെ പ്രസ്താവന – പാർട്ടിക്ക് വേറെ പണിയൊന്നുമില്ലലോ എന്ന് അൻവറിന്റെ പരിഹാസം .ഏതു കാര്യത്തിനാണ് സംരക്ഷിക്കുന്നത് എന്ന് സഖാക്കളോട് എങ്കിലും സെക്രട്ടറി പറയണം. അന്‍വര്‍ പറഞ്ഞു

ട്രെയിൻ യാത്രികരായ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച

കാട്പാടി .ട്രെയിൻ യാത്രികരായ ദമ്പതികളെ ബോധം കെടുത്തി കവർച്ച. വെള്ളിയാഴ്ച രാത്രി കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം .
ബർത്തിന് അരികിൽ ദമ്പതികൾ വെച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി ദമ്പതികളെ ബോധം കെടുത്തിയതായാണ് സംശയം .വെള്ളം കുടിച്ച ശേഷം ബോധരഹിതരായെന്ന് ദമ്പതികൾ മൊഴി നൽകി ‘ ഇവരുടെ
സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെ എല്ലാം കവർന്നിട്ടുണ്ട്.
പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70) , ഭാര്യ
മറിയാമ്മ (68) എന്നിവർ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് –
കാട്പാടി റെയിൽവെ പോലീസിൽമകൻ പരാതി നൽകിയിട്ടുണ്ട്
തമിഴ്നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങി പോകുമ്പോഴാണ് സംഭവം

മരുതൂർകുളങ്ങര വടക്ക് സതിവിലാസത്തിൽ റിട്ട. പ്രഥമാധ്യാപിക സതിയമ്മ നിര്യാതയായി

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് സതിവിലാസത്തിൽ റിട്ട. ആർമി സുബേദാർ മേജർ സി എം നളരാജന്‍റെ ഭാര്യ റിട്ട. പ്രഥമാധ്യാപിക സതിയമ്മ (76 )നിര്യാതയായി.

മക്കൾ: എൻ ബ്രിജേഷ് രാജ് (സിപിഐ എം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം)
എൻ ബ്രിജിത് രാജ് (ഫിസിയോതെറാപ്പിസ്റ്റ്, ദുബായ്)
മരുമക്കൾ: എം ജി ശാന്തി (ടീച്ചർ, ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി)
എസ് ശാലിനി. സഞ്ചയനം: ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 8 ന്.

കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അഞ്ചൽ. ആലഞ്ചേരിയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഏരൂർ പാണയം സ്വദേശി വിഷ്ണു ഭവനിൽ സജി (52) ആണ് മരിച്ചത്.റോഡ് മുറിച്ചു കടക്കവേ കുളത്തുപ്പുഴയിൽ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ്സ് ഇടിക്കുകയായിരുന്നു.

എരുമ മോഷണം; പ്രതി പിടിയില്‍

കൊല്ലം: വീട്ടുവളപ്പില്‍ നിന്ന് എരുമയെ മോഷ്ടിച്ച പ്രതി പിടിയില്‍. കിളികൊല്ലൂര്‍, കന്നിമേല്‍ ചേരി, വിയ്യത്ത് കിഴക്കേത്തറയില്‍, ബിജു (46) ആണ് ചവറ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ചവറ സ്വദേശിയായ അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ നിന്നും മൂന്ന് വര്‍ഷം പ്രായമായ എരുമയെ പ്രതി മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് അനില്‍കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചവറ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റ നേതൃത്വത്തില്‍ എസ്‌ഐ അനീഷ് കുമാര്‍, എസ്‌സിപിഒമാരായ അനില്‍, മനീഷ്, സിപിഒ ഗിരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

എംഡിഎംഎ പിടികൂടിയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

പുനലൂര്‍: ഒരുമാസം മുന്‍പ് പുനലൂരില്‍ നിന്നും 146 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കുണ്ടറ ഇളമ്പള്ളൂര്‍ കുറ്റിച്ചിറ മണ്ണൂര്‍ കിഴക്കേതില്‍ വീട്ടില്‍ അഖില്‍ (24) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞമാസം 7ന് അര്‍ധരാത്രി പുനലൂര്‍ ടി.ബി. ജങ്ഷനില്‍, റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘവും പുനലൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. കുണ്ടറ സൂരജ് ഭവനില്‍ സൂരജ് (34), പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനത്തില്‍ നിതീഷ് (28)എന്നിവരെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ഈ പ്രതികളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് മൂന്നാമനെ അറസ്റ്റ് ചെയ്തതെന്നും പ്രതികളെ ബെംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും പുനലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

കാട്ടുപന്നിയെ വെടിവച്ചുകൊന്നു

അഞ്ചല്‍: അഞ്ചല്‍ പഞ്ചായത്തിലെ കോമളത്ത് കൃഷിനശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. വ്യാപകമായി കൃഷിനശിപ്പിക്കുന്ന പന്നി തൊട്ടടുത്ത കുളത്തില്‍ വീണുകിടക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണം പഞ്ചായത്തംഗം എന്‍.ദീപ്തിയുടെ സാന്നിധ്യത്തില്‍ ലൈസന്‍സ്ഡ് ഷൂട്ടറായ വെളിനല്ലൂര്‍ സാംസണ്‍ പോള്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം മറവ് ചെയ്തു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാത യുവാവിന ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഞായർ രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.45 വയസ് പ്രായം തോന്നിക്കും.നീല കളർ ഷർട്ടും കാവി കൈലിയുമാണ് വേഷം.ആത്മഹത്യയാണോ ട്രെയിനിൽ നിന്നും വീണതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പുത്തനമ്പലത്തെ കുളത്തിൽ സഹോദരനോടൊപ്പം കുളിക്കാനെത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കുന്നത്തൂർ:സഹോദരനോടൊപ്പം കുളിക്കാനെത്തിയ വിദ്യാർത്ഥി പുത്തനമ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള കുളത്തിൽ മുങ്ങി മരിച്ചു.കുന്നത്തൂർ ഐവർകാല തലയാറ്റ് കനാൽ ജംഗ്ഷൻ വിജി ഭവനിൽ സാബുവിൻ്റെയും വിജിയുടെയും സുജിൻ(11) ആണ് മരിച്ചത്.കടമ്പനാട് കെ.ആർ.കെ.പി.എം ബോയ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.പുത്തനമ്പലത്ത് മുത്തശ്ശിയുടെ വീട്ടിൽ എത്തിയ ശേഷം മൂത്ത സഹോദരനായ സുബിനൊപ്പമാണ് കുളത്തിൽ എത്തിയത്.കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് കുളം നിറഞ്ഞ് കിടക്കുകയായിരുന്നു.വശത്തുള്ള പടികളിലൂടെ ഇറങ്ങവെയാണ് അപകടത്തിൽപ്പെട്ടത്.സംഭവസമയം ഇതുവഴി എത്തിയ ഓട്ടോ ഡ്രൈവറും സഹോദരനും ചേർന്ന് കരയിലെത്തിച്ച ശേഷം കടമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകുകയും പിന്നീട് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അനന്തര നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഒരു സിമ്പിൾ വഴിയിതാ

അമിതമായി വെയിൽ ഏൽക്കുന്നത് മൂലം പലരുടെയും കൈകളും കാലുകളുമൊക്കെ ടാൻ അടിക്കാറുണ്ട്. ഇത് കാരണം ഇഷ്ടപ്പെട്ട ഡ്രസ് ഇടാൻ പോലും പലർക്കും മടിയാണ്. ഇത് മാറ്റാൻ വീട്ടിൽ തന്നെ പല പരിഹാര മാർഗങ്ങളും ചെയ്യാവുന്നതാണ്. പലപ്പോഴും അടുക്കളയിൽ ലഭിക്കുന്ന സിമ്പിളായിട്ടുള്ള ചേരുവകൾ മാത്രം മതി എളുപ്പത്തിൽ സൺ ടാൻ ഇല്ലാതാക്കാൻ. കരിവാളിപ്പ് മാറ്റി ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകാൻ വീട്ടിലുള്ള ഉരുളക്കിഴങ്ങിന് കഴിയാറുണ്ട്.

കടലമാവ്

ചർമ്മത്തിന് വളരെ നല്ലതാണ് കടലമാവ്. ചർമത്തിലെ നിർജ്ജീവ കോശങ്ങളെയും ചർമ്മത്തിലെ അഴുക്കിനെയും നീക്കം ചെയ്യുന്നതിനുള്ള ഒരു ക്ലെൻസറായി കടലമാവ് പ്രവർത്തിക്കാറുണ്ട്. ചർമ്മത്തിന് തുല്യമായ നിറം നൽകുന്ന പ്രകൃതിദത്തമായ എക്സ്ഫോളിയൻ്റാണിത്. ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാനും തിളക്കം കൂട്ടാനും നല്ലതാണ് കടലമാവ്. ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുഖത്തെ ഡാർക് സ്പോട്ട്സ് മാറ്റാൻ നല്ലതാണ് കടലമാവ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ അകറ്റാനും മികച്ചതാണ് കടലമാവ്.

മഞ്ഞൾ

ചർമ്മത്തിന് വളരെ നല്ലതാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. മുഖക്കുരു മാറ്റാനും തിളങ്ങാനും മഞ്ഞൾ. ഡാർക് സർക്കിൾസ്, പിഗ്മൻ്റേഷൻ, വരണ്ട ചർമ്മം എന്നിവയൊക്കെ ഇല്ലാതാക്കാൻ മഞ്ഞൾ സഹായിക്കും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ നല്ലതാണ്. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളുമൊക്കെ മാറ്റാനും നല്ലതാണ് മഞ്ഞൾ.

ഉരുളക്കിഴങ്ങ്

അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്നതാണ് ഉരുളക്കിഴങ്ങ്. പിഗ്മൻ്റേഷൻ, കരിവാളിപ്പ്, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഏറെ നല്ലതാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിന് ആവശ്യമായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. പിഗ്മൻ്റേഷൻ മാറ്റി ചർമ്മത്തിന് തിളക്കം നൽകാനും ഇത് നല്ലതാണ്. ചർമ്മത്തിലെ വരകളും ചുളിവുകളുമൊക്കെ മാറ്റാൻ നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഇത് ചർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കും.

പായ്ക്ക് തയാറാക്കാൻ

ഇത് തയാറാക്കാനായി ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞ് വ്യത്തിയാക്കി മിക്സിയിലിട്ട് അടിച്ച് എടുക്കുക. ഇനി ഇതിൻ്റെ ജ്യൂസ് എടുക്കുക. ഇനി ഇതിലേക്ക് അൽപ്പം മഞ്ഞളും കുറച്ച് കടലമാവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കഴുത്തിലും ഈ പായ്ക്കിടാവുന്നതാണ്.