അഹമ്മദാബാദ്.ഗുജറാത്തിൽ വൻ ലഹരി വേട്ട. അൻകലേശ്വരിൽ 5000 കോടി വില വരുന്ന 518 കിലോ കൊക്കയിൽ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്. അവ്കാർ ഡ്രഗ്സ് എന്ന കമ്പനിയിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ ഈ മാസം ആദ്യം ദില്ലിയിൽ 562 കിലോകൊക്കെയിൻ ദില്ലി പോലീസ് പിടികൂടിയിരുന്നു. 9 ദിവസത്തിന് ശേഷം 208 കിലോ കൊക്കയിൽ കൂടി കണ്ടെത്തി. പിന്നാലെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ 13000 കോടി രൂപയുടെ ലഹരി മരുന്നാണ് രാജ്യത്ത് ദില്ലി പോലീസ് പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിൽ വെച്ച് യാത്രക്കാരനെ തള്ളിയിട്ട് കൊന്ന കേസിൽ അറസ്റ്റിലായ റെയിൽവേ താല്‍ക്കാലിക ജീവനക്കാരനെ റിമാന്‍ഡുചെയ്തു
കോഴിക്കോട്. റെയിൽവേ സ്റ്റേഷനിൽ വെച്ച് യാത്രക്കാരനെ തള്ളിയിട്ട് കൊന്ന കേസിൽ അറസ്റ്റിലായ റെയിൽവേ താൽക്കാലിക ജീവനക്കാരൻ അനിൽകുമാറിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. റെയിൽവേ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് തമിഴ്നാട് കാഞ്ചിപുരം സ്വദേശി ശരവൻ ഗോപിയെ കണ്ണൂർ സ്വദേശിയായ അനിൽകുമാർ തള്ളിയിട്ടത്. സംഭവത്തിൽ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. റിമാൻഡിൽ ആയ പ്രതിയെ കോഴിക്കോട് ജില്ലാ ജില്ലയിലേക്ക് മാറ്റി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി.റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു താൽപ്പര്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം സർക്കാർ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയും കഴിഞ്ഞ തവണ ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചിരുന്നു.വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. തൊഴിൽ ദാതാവിന് കരാറിലേർപ്പെടാനുള്ള സ്വാതന്ത്ര്യം നിയന്ത്രിക്കാനാകുമോയെന്ന കാര്യം പരിശോധിക്കണമെന്ന് സർക്കാരിനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര മേഖലയിലെ കമ്മിറ്റികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ദൃശ്യങ്ങൾ ചോർന്ന സംഭവം,അതിജീവിതയുടെ ഹർജിയിൽ ഇന്ന് വിധി
കൊച്ചി.നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും ,മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.
ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു;നടൻ ബൈജു സന്തോഷ് അറസ്റ്റിൽ
തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മ്യൂസിയം പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ ബൈക്കിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്.
ശാസ്തമംഗലത്ത് നിന്ന് വന്ന ഒഡി കാർ
നിയന്ത്രണം വിട്ട സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചു എങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു.
മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ന്യൂസ് അറ്റ് നെറ്റ് BlG BREAKING നടൻ ബാല അറസ്റ്റിൽ
2024 ഒക്ടോബർ 14 തിങ്കൾ 7.30 am
?നടൻ ബാല അറസ്റ്റിൽ
?സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്
?മുൻ ഭാര്യ നൽകിയ പരാതിയിൽ
കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്.
?ബാലയുടെ മാനേജരെയും സഹായിയേയും അറസ്റ്റ് ചെയ്തു
പോക്സോ കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
കാസർഗോഡ് .അമ്പലത്തറയിൽ 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഐഎം പ്രവർത്തകൻ അറസ്റ്റിൽ.
കുട്ടിയെ പീഡിപ്പിച്ച സിപിഐഎം പ്രാദേശിക നേതാവ് എം വി തമ്പാൻ, സുഹൃത്ത് സജി എന്നിവരാണ് അറസ്റ്റിലായത്.
വയറുവേദന കലശലായതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം മനസ്സിലായത്
ഡോക്ടർമാരാണ് വിവരം പോലീസിനെ അറിയിച്ചത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം വി തമ്പാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി
വർക്കലയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
വർക്കല. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.വർക്കല ടെമ്പിൾ റോഡിലുള്ള ഹോട്ടൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്.ഹോട്ടൽ നേരിട്ട് കഴിച്ചവർക്കും പാഴ്സൽ വാങ്ങിച്ചവർക്കും വയറിളക്കവും ശർദ്ദിയും ഉണ്ടായി.22 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.എലിഫന്റ് ഈറ്ററി,ന്യൂ സ്പൈസി എന്നീ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ ഉണ്ടായത്
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധയേറ്റിരുന്നു.
ആര്‍എസ് എസ് ശാസ്താംകോട്ട താലൂക്ക് കമ്മിറ്റിയുടെ നേതൃത്തിൽ റൂട്ട് മാർച്ച് നടത്തി
ശാസ്താംകോട്ട : വിജയ ദശമി ദിനത്തില്‍ ആര്‍എസ് എസ് ശാസ്താംകോട്ട താലൂക്ക് കമ്മിറ്റിയുടെ നേതൃത്തിൽ റൂട്ട് മാർച്ച് നടത്തി. ഭരണിക്കാവ് ക്ഷേത്ര മൈതാനത്തു നിന്നും തുടങ്ങിയ മാർച്ചിൽ ഗണവേഷധാരികളായ 1000 ഓളം പ്രവർത്തകർ പങ്കെടുത്തു. വൈകിട്ട് 3.30 യോടെ തുടങ്ങിയ പരിപാടി 5 ന് മുതുപിലാക്കാട് ക്ഷേത്രത്തിന് നമീപം സമാപിച്ചു. തുടർന്ന് ശരീരികപ്രദർശനങ്ങളും പൊതുസമ്മേളനവും നടന്നു.




































