Home Blog Page 2003

എഡിഎമ്മിന്‍റെ ആത്മഹത്യ: ജോയിൻറ് ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന്,ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം.എഡിഎമ്മിന്റെ മരണം: ജോയിൻറ് ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന്,ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തല്‍. റവന്യൂ മന്ത്രി കെ. രാജന് , ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ എ ഗീത റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
തുടരന്വേഷണം വേണോയെന്ന് സർക്കാർ തീരുമാനിക്കും. കളക്ടർക്കെതിരെ നടപടി വേണോയെന്നതിലും തീരുമാനം വരും. നവീൻ ബാബുവിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന കണ്ടെത്തലാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് സൂചന ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ദിവ്യ. എഡിഎം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ
ദൃശ്യങ്ങൾ ചിത്രീകരിച്ചത് പി.പി. ദിവ്യ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരണം നടത്തിയത്

പകർത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിലും പി പി ദിവ്യക്ക് പങ്ക്. ജോയിൻറ് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

അഞ്ചല്‍ മൃഗവേട്ട,കേസെടുക്കാൻ വൈകിയത് തുടരന്വേഷണത്തിന് തടസം

അഞ്ചല്‍. മൃഗവേട്ട കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി. കേസെടുക്കാൻ വൈകിയത് തുടരന്വേഷണത്തിനും ഇറച്ചി കണ്ടെടുക്കുന്നതിനും തടസ്സം. സ്ഥിരം കശാപ്പു നടത്തി ഇറച്ചി വിൽപ്പന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും നിരീക്ഷണത്തിൽ. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. മൃഗവേട്ട ബോധ്യപ്പെട്ടിട്ടും കേസെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേയ്ക്കും. കാട്ടുപോത്തിന്റെ അവശിഷ്ടം പശുവിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തൽ

വനം ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് ഉടൻ കൈമാറും.

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ദാന ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. രാത്രിയോടെയൊ നാളെ അതിരാവിലെയോടെയൊ ദാന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ
സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. പരമാവധി 120 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ദാന കര തൊടുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഡാന ഇന്ന് രാത്രിതീരം തൊടും

ഡാന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രിതീരം തൊടും. ഒഡിഷ യിലെ ബാലസോറിന് സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം തൊടുക. രണ്ട് സംസ്ഥാനങ്ങളിലുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ നിന്നും 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ നേരത്തേക്ക് അടച്ചിടും. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ ആകും ചുഴലിക്കാറ്റ് തീരം തൊടുക എന്നാണ് പ്രവചനം. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും 11 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരളീയം പരിപാടി ഒഴിവാക്കി

തിരുവനന്തപുരം.കേരളീയം പരിപാടി ഒഴിവാക്കി സർക്കാർ.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നു എന്ന് വിശദീകരണം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പരിപാടി നടത്തേണ്ട എന്ന് സർക്കാർ തീരുമാനം.കഴിഞ്ഞതവണ നവംബർ ഒന്നു മുതൽ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്.പരിപാടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു

ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നു

ഡോ. ഗോപകുമാറിനെ
ആദരിച്ചു

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന വിമുക്തി പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ചവറ ബി. ജെ. എം ഗവ. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറും മുൻ ജില്ലാ കോ ഓർഡിനേറ്ററുമായ
ഡോ. ഗോപകുമാറിനെ
ആദരിച്ചു എക്സൈസ് വകുപ്പിൻ്റെ ലഹരി വിരുദ്ധ  ബോധവൽക്കരണ പ്രവർത്തനത്തിൽ
എൻ.എസ്എസ്സിലൂടെ നൽകിയ സംഭാവനകളെ മുൻ നിർത്തിയാണ് ആദരവ് നൽകിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിലെ വിവിധ കോളേജുകളിലെ വോളണ്ടിയറന്മാർക്ക് എക്സൈസ് വിമുക്തി പഠന കേന്ദ്രം വഴി നൽകിയ
ലഹരി വർജ്ജന  ശില്പശാലകൾ , ലഹരി വിരുദ്ധ ചുവർചിത്ര രചനയും ബോധവൽക്കരണവും, അതിഥി തൊഴിലാളികൾക്ക് ഹിന്ദിയിൽ നൽകിയ

ബോധവൽക്കരണം, ലഹരി വിരുദ്ധ കൈയ്യെഴുത്ത് മാസിക, കലാപ്രകടനങ്ങൾ
തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ
എക്സൈസുമായ് സഹകരിച്ച് നടപ്പിലാക്കി. കരുനാഗപ്പള്ളി എക്സൈസ് റേബ് ഓഫീസിൽ വച്ച് നടന്ന ദ്വിദിന ശില്പശാലയിൽ വച്ച്
പിന്നണി ഗായിക ചിത്രാ അയ്യർ സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ആദരിച്ചു ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ ലതീഷ് എസ്, പഠന കേന്ദ്രം ചെയർമാൻ പി എൽ വിജിലാൽ കൺവീനർ എസ് ആർഷെറിൻ രാജ് താലൂക്ക് ലൈബ്രറി  സെക്രട്ടറി വി വിജയകുമാർ കൗൺസിലർ സിന്ധു ആർഡോ. ഡി ദേവി പ്രിയ എന്നിവർ സംബന്ധിച്ചു

യാത്രക്കാരെ കിടത്താന്‍ വന്ദേ ഭാരത്

തിരുവനന്തപുരം. വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം ഉടൻ സാധ്യമാകും. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ ഉടൻ ട്രാക്കിൽ ഇറക്കാൻ ആണ് റെയില്‍വേ തീരുമാനം .


ഇത് നൂജെൻ വന്ദേഭാരത്.സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകും. രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍വണ്ടിയാണിത് . ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് വന്ദേഭാരത് രൂപകൽപന ചെയ്തിരിക്കുന്നത്. കക്ഷി ഇപ്പോൾ പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണുള്ളത് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയാണ് വന്ദേഭാരത് കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്

സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടാണ് കംപാർട്ട്മെന്റുകൾ നിർമിച്ചിരിക്കുന്നത്. ആകെ പതിനാറ് കോച്ചുകൾ അതിൽ 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയറും ഒരു ഫസ്റ്റക്ലാസ് എസി കോച്ചു. പ്രത്യേക ലൈറ്റിങ് സംവിധാനവും കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വാതിലുകൾ, പബ്ലിക്ക് അനൗൺസ്മെന്റ് സിസ്റ്റം. ഫസ്റ്റ്ക്ലാസ് എസി കാറിൽ ചൂടുവെള്ളവും ശവറും തുടങ്ങി യൂറോപിലെ ട്രെയിനുകളോട് കിടപിടിക്കുന്നതാണ് നമ്മുടെ വന്ദേഭാരത്

ഒൻപത് മാസമെടുത്താണ് ബംഗലൂരുവിലെ ബെമലിന്റെ പ്ലാറ്റിൽ പ്ലാന്റിൽ പുതിയ വന്ദേഭാരത് നിർമിച്ചത്. ചെലവായത് 68 കോടി രൂപയും. എന്തായാലും പുതിയ വന്ദേഭാരത് ട്രെയിൻ ഉടൻ എത്തുമെന്നാണ് വിവരം.

പി പി ദിവ്യയ്ക്ക് ഇന്ന് നിർണ്ണായകം

കണ്ണൂർ : എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് പ്രതിക്കൂട്ടിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് സൂചന. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കളക്ടര്‍ അരുണ്‍ കെ വിജയന്‍, യോഗത്തിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ മൊഴി നല്കി.യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും , ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തില്‍ മാത്രമെന്നാണ് അദ്ദേഹത്തിന്റെ മൊഴി.
പെട്രോള്‍ പമ്പിന് അപേക്ഷിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്ന വിചിത്ര വാദവുമായി ടിവി പ്രശാന്ത്. ആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നിലാണ് പ്രശാന്തിന്റെ വിശദീകരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം കൈക്കൂലി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രശാന്തിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി .’കണ്ണൂരിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നിലവില്‍ നവീന്‍ ബാബു ആത്മഹത്യാ കേസില്‍ കുറ്റാരോപിത കൂടിയായ ശ്രീമതി പിപി. ദിവ്യയെ കാണാനില്ല’ എന്ന് കാണിച്ചാണ് ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കിയത്.

ഒമർ അബ്ദുള്ള ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി.ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ച യിൽ ചർച്ചയാകും. പൂർണ്ണസംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും.

ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ബ്‌ദുള്ള കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനസ്ഥാപിക്കണം എന്നു മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഗന്ധർബാൽ ഭീകരാക്രമണം സംബന്ധിച്ചുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജമ്മുകശ്മീർ മുഖ്യമന്ത്രിയായ ശേഷമുള്ള ഒമർ അബ്ദുള്ളയുടെ ആദ്യ ഡൽഹി സന്ദർശനം ആണി

ഇറാഖിലെ ഐഎസ് തലവനെ വധിച്ചു

ബാഗ്ദാദ്: ഭീകരസംഘടനയായ ഐഎസിന്റെ ഇറാഖിലെ തലവനെയും 8 മുതിർന്ന നേതാക്കളെയും വധിച്ചതായി ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അറിയിച്ചു. യുഎസ് സഖ്യസേനയുമായി ചേർന്ന് ഇറാഖ് ഭീകരവിരുദ്ധ സേന സലാഹുദ്ദീൻ പ്രവിശ്യയിലെ ഹംറിൻ പർവതമേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഐഎസ് തലവൻ ജസീം അൽ മസൂറി അബു അബ്ദുൽ ഖാദറിനെയും സംഘത്തെയും കൊലപ്പെടുത്തിയത്. 2 യുഎസ് സൈനികർക്കു പരുക്കേറ്റു.