Home Blog Page 2002

അയ്യപ്പസന്നിധിയിൽ വീരമണികണ്ഠന് തുടക്കം.ആറു ഭാഷകളിലായി ത്രീഡി ബ്രഹ്മാണ്ഡം


ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന ചിത്രമാണ് “വീരമണികണ്ഠൻ “. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന ചിത്രം വി എഫ് എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്.

വീരമണികണ്ഠൻ്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിൻ്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്.

ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന വീരമണികണ്ഠൻ, അടുത്ത വർഷം വൃശ്ചികത്തിൽ പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖ അഭിനേതാക്കൾ ചിത്രത്തിൻ്റെ ഭാഗമാകും. വീരമണികണ്ഠനെ ഒരു പുതുമുഖമായിരിക്കും അവതരിപ്പിക്കുന്നത്.

മഹേഷ് – സജി കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ തീയേറ്ററുകളിലെത്തും.
അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ

കേരള ഹൈകോടതിയില്‍ 159 ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള ഹൈകോടതി ഇപ്പോള്‍ ടെക്‌നിക്കല്‍ പേര്‍സണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തില്‍ വിവിധ ജില്ലകളില്‍ കോടതികള്‍ക്ക് കീഴില്‍ ടെക്‌നിക്കല്‍ പേര്‍സണ്‍ പോസ്റ്റുകളില്‍ മൊത്തം 159 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 18 മുതല്‍ 2024 നവംബര്‍ 10 വരെ അപേക്ഷിക്കാം.

Kerala High Court Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ഹൈകോടതി
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoHCKL/1589/2024-ECC4- HC KERALA
തസ്തികയുടെ പേര്ടെക്നിക്കല്‍ പേര്‍സണ്‍
ഒഴിവുകളുടെ എണ്ണം159
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.15,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഒക്ടോബര്‍ 18
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 10
ഒഫീഷ്യല്‍ വെബ്സൈറ്റ്https://highcourt.kerala.gov.in/

നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം:
നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കലക്ടർക്ക് കേസുമായി ബന്ധമില്ല. റവന്യു വകുപ്പിന്റെ പരിപാടി മാറ്റിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ്.
നവീൻബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ നേരത്തെ അറിയാം. പോലീസ് അന്വേഷണം നടക്കട്ടെ. അതിൽ അഭിപ്രായം പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്റ്റ്കാരൻ്റെചിരി ആത്മാർത്ഥതയുടെതെന്ന് ഡോ. പി സരിൻ

പാലക്കാട്: കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർഥതയുള്ളതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണ്. അത് അവർക്ക് തിരിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.
പാലക്കാട്ടെ ജനങ്ങൾക്ക് ഇപ്പോഴുള്ളത് ആശ്വാസമാണ്. ജനങ്ങളുടെ റിഫ്‌ളക്ഷൻ ആകാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. അവരുടെ നിരാശയും പ്രതീക്ഷയും സന്തോഷവുമെല്ലാം മുഖത്ത് കണ്ടേക്കാം.
അവർക്കിപ്പോഴുള്ളത് ആശ്വാസമാണ്. ജനങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളെ കിട്ടിയെന്ന സമാധാനത്തിലാണ് അവർ. കമ്മ്യൂണിസ്റ്റുകാരന്റെ ചിരി ആത്മാർഥതയുടേതാണ്. കോൺഗ്രസിന്റേത് കാട്ടിക്കൂട്ടൽ മാത്രമാണെന്നും സരിൻ പറഞ്ഞു.

പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു*.

സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

ശ്രുതിയുടെ മരണം: ഞെട്ടൽ മാറാതെ പിറവന്തൂർ നിവാസികൾ…എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍

പിറവന്തൂര്‍ സ്വദേശി ശ്രുതി (25) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ ആണ് ബന്ധുക്കളും നാട്ടുകാരും. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം.
കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത് വരികയാണ്. അതിനിടെയാണ് തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്നെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടക്കുന്നത്.
വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ ശ്രുതിയെ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചതായും ശ്രുതിയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

സ്ത്രീധന പീഡനം, കൊല്ലം സ്വദേശിനി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു

നാഗർകോവില്‍.സ്ത്രീധന പീഡനം, മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു.കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (25) ആണ്‌ മരിച്ചത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ശ്രുതി ജീവനൊടുക്കിയത് വിവാഹം കഴിഞ്ഞ് ആറാം മാസം.തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം നടന്നത് കഴിഞ്ഞ ഏപ്രിലിൽ.

10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകി.സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ശ്രുതി പറയുന്ന സംഭാഷണം പുറത്ത്

എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിച്ചതായും ശ്രുതി.മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറയുന്നുണ്ട്.ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്‌ ശ്രുതിയുടെ കുടുംബം

104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു

തൃശ്ശൂര്‍. സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജി എസ് ടി വകുപ്പിൻ്റെ റെയ്ഡ്. 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു. 560 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്താണ് പരിശോധന

ഓപ്പറേഷൻ ടൊറേ ഡെൽ ഒറോ എന്ന പേരിലുള്ള റെയ്ഡ് സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലുതാണ്

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS തമിഴ്നാട്ടിൽ സർക്കാർ ബസിന് തീപിടിച്ചു

2024 ഒക്ടോബർ 24 വ്യാഴം, 10.20 AM

?പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് 11 ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്ന് പോലീസ്

?തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ സർക്കാർ ബസിന് തീപിടിച്ചു. ഡ്രൈവർ തക്ക സമയത്ത് ബസ് നിർത്തിയത് കൊണ്ട് വൻ അപകടം ഒഴിവായി.

?കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് വന്ന ബസിൽ 50 യാത്രാക്കാരുണ്ടായിരു

?സ്ത്രീധന പീഢനത്തെ തുടർന്ന് തമിഴ്നാട്ടിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം പിറവന്തൂർ സ്വദേശി ശ്രുതിയാണ് മരിച്ചത്.

? എഡിഎം നവീൻ ബാബുവിൻ്റെ മരണം; എ ഗീത ഐഎഎസ് ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപിക്കും

? വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

? പി വി അൻവർ ആളുകളെ വാടകയ്ക്ക് എടുത്തു. ഇടത് പക്ഷ മണോ ബിജെപിയാണോ മുഖ്യ ശത്രുവെന്ന് പ്രിയങ്ക വെളിപ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വിനോയ് വിശ്വം

?പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ.പി. സരിൻ കെ.കരുണാകരൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.

പൊതുവേദിയിൽ മന്ത്രിയുടെ നൃത്തം കൗതുകമായി

തിരുവനന്തപുരം.പൊതുവേദിയിൽ മന്ത്രിയുടെ നൃത്തം കൗതുകമായി. മന്ത്രി ആർ. ബിന്ദു ആണ് സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാപ്രതിഭകളുടെ സംസ്ഥാന കലാസംഘം ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു മന്ത്രിയുടെ നൃത്തച്ചുവടുകൾ. അനുയാത്ര റിഥം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മറ്റ് നർത്തകർക്കൊപ്പമാണ് മന്ത്രി ചുവട് വച്ചത് . ടാലൻറ് സെർച്ച് വഴി മികച്ച പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉൾപ്പെടുത്തിയാണ് അനുയാത്ര റിഥം രൂപീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കലാപ്രകടനങ്ങൾ നടത്തും.