‘സ്‌പെക്ട്രം’ ജോബ് ഫെയര്‍ 2024 ഒക്ടോബര്‍ 30ന് രാവിലെ ഒമ്പത് മുതല്‍ ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടക്കും. 60 ഓളം കമ്പനികളില്‍ ഒഴിവുകളുണ്ട്. വിവിധ ട്രേഡുകളില്‍ സര്‍ക്കാര്‍/ സ്വകാര്യ ഐ.ടി.ഐകള്‍ വഴി നൈപുണ്യ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പങ്കെടുക്കാം.
കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും
കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം കിഫ്ബി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 26 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അനിത അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം/മോര്‍ച്ചറി /ഫ്രീസര്‍ സംവിധാനം എന്നിവ അന്നുമുതല്‍ ലഭ്യമാവില്ല. ഈ കാലയളവില്‍ പോസ്റ്റ് മോര്‍ട്ടം കേസുകള്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം നിലവില്‍ പോസ്റ്റ് മോര്‍ട്ടത്തിന് സൗകര്യമുള്ള പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകണം. പൊലീസിനും ഈ സംവിധാനം ഉപയോഗിക്കാം. ജില്ലയിലെ താലൂക്ക് ആശുപത്രികളായ കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സംവിധാനം നിലവിലുണ്ട്. നെടുങ്ങോലം താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം സംവിധാനം മാത്രമായും ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മൈനാഗപ്പള്ളി പാടശേഖരങ്ങളിൽ നടീൽ ഉൽഘാടനം
മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ വടക്കൻl മൈനാഗപ്പള്ളി പാടശേഖരത്തിൽ 2 ഹെക്ടർ തരിശൂ ഭൂമി നെൽ കൃഷി യോഗ്യമാക്കി. പാടാശേഖര സമിതിയും ശാസ്താംകോട്ട ബ്ലോക്ക് കൃഷിശ്രീ സെന്ററും സംയുക്തമായി നടത്തിയ ട്രാൻസ്‌പ്ലാന്റർ ഉപയോഗിച്ചുള്ള നടീൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീമതി മൈമൂനത്ത് നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വർഗീസ് തരകൻ നിർവഹിച്ചു. കൃഷി ഓഫീസർ അശ്വതി, കൃഷിഭവനിലെ ഉദ്യോഗസ്ഥർ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല്‍ കര്‍ശന നടപടി
ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നാലു മാസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉത്തരവിട്ടു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12, 15 എന്നീ വാര്‍ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. വിവിധ സ്രോതസുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തി, സ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് കായലില്‍ മീന്‍പിടിത്തം, കീടനാശിനികളും രാസവളവും ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയവയും അനുവദിക്കില്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സി ആര്‍ പി സി 144 വകുപ്പിന്റെ രണ്ടാം ഉപവകുപ്പ്, കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങള്‍ 2002, കെ എം എം സി നിയമം എന്നിവ പ്രകാരമാണ് നടപടി.
ശ്രുതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പിറവന്തൂര്‍ സ്വദേശിയായ ശ്രുതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.
കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) ആണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിവാഹ സമ്മാനമായി കാര്‍ത്തിക്കിന്റെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയും 50 പവനും നല്‍കിയതായി ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കാര്‍ത്തിക്കിന്റെ അമ്മയില്‍ നിന്ന് കടുത്ത പീഡനമാണ് ശ്രുതി നേരിട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് അമ്മായിയമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കിട്ടിരുന്നു.
കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
ചടയമംഗലം: എക്‌സൈസ് പരിശോധനയില്‍ ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. അസം സ്വദേശി മിരാജുല്‍ ഹഖാ(29)ണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും 0.1 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ചടയമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സബീര്‍, ചന്തു നിഷാന്ത്, നന്ദു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിജി പരിശോധനയില്‍ പങ്കെടുത്തു.
കലാശിക്കുകയായിരുന്നു.
ന്യൂസ് അറ്റ് നെറ്റ്BIG BREAKING പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29 ന്
2024 ഒക്ടോബർ 24 വ്യാഴം 3.30 PM
?പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29 ന് രാവിലെ 11വിധി പറയും
?വയനാട്ടിൽ ഇടത് മുന്നണിയുടെ ശക്തി പ്രകടനത്തിൻ്റെ അകമ്പടിയോടെ സ്ഥാനാർത്ഥി സത്യൻ മൊകേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
?ചാലക്കുടിയിൽ നിർമ്മാണത്തിലിരുന്ന ഫ്ലാറ്റിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ അസ്ഥികൂടം കണ്ടെത്തി .പോലീസെത്തി പരിശോധന തുടങ്ങി.
?കുന്നംകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഇ പി ജയരാജൻ ദേശാഭിമാനി പത്രാധിപരായിരുന്നപ്പോൾ പ്രതിയായ അപകീർത്തി കേസ് ഒത്ത് തീർപ്പാക്കി
? പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി സരിന് കെട്ടിവെയ്ക്കാനുള്ള തുക നൽകിയത് ഡി വൈ എഫ് ഐ.
?പ്രകടനമായെത്തി ഡോ.പി സരിൻ പത്രിക നൽകി.
ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത തല സുരക്ഷ യോഗം ഇന്ന്
ന്യൂഡെല്‍ഹി.ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാതലത്തിൽ ഉന്നത തല സുരക്ഷ യോഗം ഇന്ന് ചേരും.
രാജ് ഭവനിൽ ചേരുന്ന യോഗത്തിൽ സേന – ഇന്റലിജൻസ് മേധാവികൾ ഉൾപ്പെടെ പങ്കെടുക്കും. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് ഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തും.
ഗന്ധർബാലിൽ ഏഴ് പേരുടെ അതിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത തല യോഗം വിളിച്ചത്.നിലവിലെ സുരക്ഷ സാഹചര്യങ്ങളും, ഭീകരവാദ വിരുദ്ധ നീക്കങ്ങളും ചർച്ച ചെയ്യാൻ ആണ് ഉന്നത തല സുരക്ഷാ ഗ്രിഡ് യോഗം ചേരുന്നത്.ലെഫ്റ്റ്നെന്റ് ഗവർണർ മനോജ് സിൻഹ യുടെ നേതൃത്വത്തിൽ, രാജ്ഭവനിൽ ആണ് യുണൈറ്റഡ് ഹെഡ്ക്വാർട്ടർ യോഗം ചേരുന്നത്.നോർത്തേൺ ആർമി കമാൻഡർ, ജമ്മു കശ്മീർ ഡിജിപി, കോർപ്സ് കമാൻഡർമാർ, ഇൻ്റലിജൻസ് ഏജൻസി മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അതിനിടെ ത്രാലിൽ അന്യസംസ്ഥാന തൊഴിലാളിക്ക് നേരെ ആക്രമണമുണ്ടായി.ഉത്തർപ്രദേശ് സ്വദേശി ശുഭം കുമാറിനാണ് കയ്യിൽ വെടിയേറ്റത്.മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാനാണ് കൂടിക്കാഴ്ച.കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത്രായുമായി കൂടിക്കാഴ്ച നടത്തിയ ഒമർ അബ്ദുള്ള, സംസ്ഥാന പദവിക്കൊപ്പം, ഗന്ധർബാലിലെ ഭീകരാക്രമണം സംബന്ധിച്ചും ചർച്ച നടത്തിയിരുന്നു.
പാലക്കാടിന് ഇനി രാഹുല്‍ വരത്തനല്ല
പാലക്കാട്. പാലക്കാടിന് ഇനി രാഹുല്‍ വരത്തനല്ല, നാമനിർദേശപത്രിക നൽകുന്ന അതെദിവസം നഗരത്തിലെ ഫ്ലാറ്റിൽ പാല്കാച്ചി താമസം ആരംഭിച്ചു,പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണ് പാലക്കാടെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും പറഞ്ഞു
കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽ ഇനി പുതിയ താമസക്കാരൻ കൂടി…പേര് രാഹുൽ മാങ്കൂട്ടത്തിൽ,പേരിനൊപ്പം എംഎൽഎ എന്നുകൂടി എഴുതി ചേർക്കാൻ കഴിയുമോയെന്ന് അടുത്ത 23ന് അറിയാം…പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നു…ഇനി പാലക്കാടുണ്ടാകുമെന്ന് രാഹുലിന്റെ ഉറപ്പ്
ഇന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ വീടിന്റെ പാല് കാച്ചലിനും നാമനിർദേശപത്രിക സമർപ്പണത്തിനും എത്തിയത്
മൂന്ന് ശതമാനം ഡിഎ കുടിശ്ശിക പ്രഖ്യാപിച്ച നടപടി സർക്കാർ ജീവനക്കാരെ അപഹാസ്യരാക്കുന്നതിന് തുല്യം,കെ ജി ഈ യു
ശാസ്താംകോട്ട:22 ശതമാനം ഡി.എ കുടിശ്ശിക സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ളപ്പോഴാണ് 3 ശതമാനം ഡി.എ കുടിശ്ശിക സർക്കാർ പ്രഖ്യാപിച്ചതെന്നും ഇത് സർക്കാർ ജീവനക്കാരെ അപഹാസ്യരാക്കുന്നതിന് സമാനമാണെന്നും കെ.ജി.ഈ.യു കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു.കേന്ദ്ര സർക്കാർ 3 ശതമാനം ഡി.എ കൂടി പ്രഖ്യാപിച്ചതോടെ ജനുവരി മുതൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക 25 ശതമാനം ആകുന്ന നിലയിലാണ്.2021 ജൂലായ് 1ന് പ്രഖ്യാപിച്ച 3 ശതമാനം ഡി.എ ആണ് ഇപ്പോൾ തരുമെന്ന് പറയുന്നതെങ്കിലും മൂന്ന് വർഷമായുള്ള ഡി.എ കുടിശ്ശികയെക്കുറിച്ച് ഓർഡറിൽ പ്രതിപാദിക്കാത്തത് പ്രതിഷേധാർഹമാണ്.ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ഭരണപക്ഷ സർവീസ് സംഘടനകളുടെ മൗനം ഖേദകരമാണെന്നും ഐക്യട്രേഡ് യൂണിയനുകൾ രൂപീകരിച്ച് ഒറ്റക്കെട്ടായി ജീവനക്കാരുടെ അവകാശങ്ങൾക്കായി സമരപോരാട്ടങ്ങൾക്ക് തുടക്കം കുറിക്കണമെന്നും ജില്ലാ പ്രസിഡൻ്റ് എ.ആരീസും സെക്രട്ടറി ശ്യാംദേവ് ശ്രാവണവും ആവശ്യപ്പെട്ടു.





































