കൊച്ചി: നാലമാതും വിവാഹം ചെയ്ത നടന്‍ ബാലക്കെതിരെ ആഞ്ഞടിച്ച് യൂട്യൂബര്‍ സായി കൃഷ്ണ. കല്യാണം സംബന്ധിച്ചും വധുവിനെ സംബന്ധിച്ചും ആക്ഷേപങ്ങളും സംശയങ്ങളും ഉന്നയിച്ച സായി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടപെടാന്‍ വരരുതെന്ന് ഉപദേശവും നല്‍കുന്നുണ്ട്.
തന്റെ സ്വത്തിന് അവകാശി വേണമെന്നും അതുകൊണ്ട് പുതിയ കല്യാണം കഴിക്കുന്നുവെന്നുമാണ് ബാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. എന്നാല്‍, നേരത്തേ മാധ്യമങ്ങളോട് കല്യാണം കഴിക്കാന്‍ ആലോചിക്കുന്നുവെന്ന് വ്യക്തമാക്കിയ സമയത്ത് തന്നെ ബാല വിവാഹം ഉറപ്പിച്ചിരുന്നുവെന്നും ബന്ധുവാണെന്ന് പറയുന്ന കോകിലയെന്ന യുവതിയെ നേരത്തേയും ബാലക്കൊപ്പം ഉണ്ടായിരുന്നുവെന്നും സായി ആരോപിക്കുന്നുണ്ട്.
സായിയുടെ വാക്കുകളിലേക്ക് -‘ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. എന്ത് പറയാനാണ് ഇങ്ങേരെ പറ്റി. എന്റെ വീടിന് മുന്‍പില്‍ ഒരു സ്ത്രീയും കുട്ടിയും വന്ന് നില്‍ക്കുന്നുവെന്ന് പറഞ്ഞ് ചെയ്ത വീഡിയോ നാടകത്തിന് തിരശീല വീഴുക ഇങ്ങനെയായിരിക്കും എന്നത് ഏകദേശം എല്ലാ മലയാളികള്‍ക്കും മനസിലായതാണ്. ഈ സംഭവത്തെ കുറിച്ച് പറയാന്‍ മാധ്യമങ്ങളെ വിളിച്ച് ചേര്‍ത്തപ്പോഴാണ് വീണ്ടും കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞത്. അങ്ങേരുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്. സ്ത്രീയും കുട്ടിയും വീടിന് മുന്‍പില്‍ വന്നുവെന്നൊക്കെ പറഞ്ഞ സംഭവത്തില്‍ കേസ് കൊടുത്തിട്ടുണ്ടെന്നൊക്കെയാണ് ബാല പറയുന്നത്. ഇത്രയും കൃത്യമായ സിസിടിവി ദൃശ്യം ഉണ്ടായിട്ടും ഇന്നേ വരെ അവരെ പോലീസ് പൊക്കിയിട്ടില്ല. അല്ലെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അങ്ങേര് കളിച്ചൊരു നാടകമാണ് അതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പുതിയ ജീവിതത്തിലെങ്കിലും ഇനി അയാള്‍ സെറ്റിലായി പോകണം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇനി വലിഞ്ഞ് കയറി പോകരുതെന്ന സാമാന്യ മര്യാദ അയാള്‍ കാണിക്കണം. വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി അങ്ങേര്‍ക്കൊപ്പം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. കോകില എന്നോട് പറഞ്ഞത് ബന്ധുവാണെന്നാണ്. എന്തായാലും ആകട്ടെ മറ്റുള്ള ജീവിതത്തില്‍ ഇടപെടാതിരുന്നാല്‍ മതി. പക്ഷെ ഇയാള്‍ പഴയ ഭാര്യ കുട്ടി എന്നീ വിഷയങ്ങളെ കുറിച്ച് വീണ്ടും ഇയാള്‍ പറയും. പറഞ്ഞാല്‍ നാട്ടുകാര് ഇനി വെറുതെ വിടില്ല. ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എലിസബത്ത്; ‘രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ സന്തോഷം’ കല്ല്യാണം സെറ്റാക്കിയതിന് ശേഷമാണ് ആള്‍ വിവാഹം കഴിക്കുമെന്ന് വീണ്ടും വന്ന് പറഞ്ഞത്. വിവാഹം കഴിച്ചതില്‍ സന്തോഷമാണെന്നാണ് അയാള്‍ പറയുന്നത്. എന്തായാലും ആ സന്തോഷമായി അയാള്‍ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഗിമ്മിക്കുകള്‍ കാണിക്കാതിരിക്കട്ടെ. അങ്ങനെ ചെയ്താല്‍ സ്വന്തം സമാധാനവും സന്തോഷവും പോകും. അമൃത മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ പലരും അവരെ വിമര്‍ശിച്ചു. അതൊക്കെ അവരുടെ വ്യക്തിപരമായ താത്പര്യമാണ്. ഇവിടെ ബാല വിവാഹം കഴിച്ചത് നാല് പേരെയാണ്. പുരുഷന്‍ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ അയാള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും എങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍പ്രതികരിക്കണമെന്നൊക്കെ അയാള്‍ക്കറിയാം. എന്തായാലും എല്ലാം സെറ്റാക്കി വെച്ചാണ് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നത്’, സായ് കൃഷ്ണ പറഞ്ഞു.
ഇതൊക്കെ കല്യാണമോ അതോ നാടകമോ: ഇപ്പോഴത്തെ ഭാര്യയെ നേരത്തെയും അദ്ദേഹത്തിനൊപ്പം കണ്ടിട്ടുണ്ട്;ഇനിയെങ്കിലും മാന്യമായി ജീവിക്കാന്‍ നോക്കണം,ബാലക്കെതിരെ ആഞ്ഞടിച്ച് സായി കൃഷ്ണ
ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
കോഴിക്കോട്. ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ ആണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ജൂലായ് 19 നായിരുന്നു സംഭവം
ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പതിവായി നോക്കുന്ന ആരോഗ്യപ്രവര്‍ത്തക തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡനവിവരം പെണ്‍കുട്ടി ആരോഗ്യപ്രവര്‍ത്തകയെ അറിയിക്കുകയായിരുന്നു.
വിദ്യാര്‍ഥിനികളെ കാണ്മാനില്ലെന്ന് പരാതി
അഞ്ചല്‍: രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ലെന്ന് പോലീസില്‍ പരാതി. അഞ്ചല്‍ ഗവ. ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് കാണാതായത്.
ഇരുവരും ഇന്നലെ സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇരുവരുടേയും വീടുകളില്‍ വിവരം അറിയിച്ചു. രക്ഷിതാക്കളുടേയും സ്‌കൂള്‍ അധികൃതരുടേയും പരാതി കിട്ടിയ ഉടന്‍ തന്നെ അഞ്ചല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ്സ്റ്റാന്റുകള്‍, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തി. ഇന്നലെ ഉച്ചക്ക് രണ്ടോടെ പുനലൂരില്‍ ഇരുവരും എത്തിയതായുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അനാചാരങ്ങളുടെ കാലത്തേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം , മന്ത്രി ഒ ആർ കേളു
എ.പാച്ചൻ ഇരുപതാമത് പുരസ്‌കാരം, വി. ദിനകരൻ എക്സ്. എം. എൽ. എയക്ക് സമ്മാനിച്ചു.
കൊല്ലം : അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കാലത്തേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ സംഘടിതമായി പ്രതിരോധിക്കേണ്ട സമയമാണിതെന്ന് പട്ടികജാതി, പട്ടിക വർഗ – പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. സ്വാതന്ത്ര്യ സമര സേനാനിയും, വിവിധ ദലിത് പ്രസ്ഥാനങ്ങളുടെയും കോൺഗ്രസിന്റെയും നേതാവുമായിരുന്ന
എ. പാച്ചന്റെ ഇരുപതാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിപുലമായ നവോത്ഥാന പാരമ്പര്യത്തെ ഒന്നാകെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്ന കാലമാണിത്. ജാതിയുടെയും മതത്തിന്റെയും കള്ളികളിലേക്ക് സ്വയം ചുരുങ്ങാനും സമൂഹത്തെ ചുരുക്കാനും നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചെങ്കിൽ മാത്രമേ സാമൂഹിക ഐക്യവും സൗഹാർദ്ദവും പുരോഗതിയും നേടാനാകൂ.
എല്ലാവിധ വിവേചനങ്ങളെയും ചെറുക്കാനായി അടിസ്ഥാന ജനതയ്ക്ക് കരുത്ത് നൽകുന്നതിൽ എ. പാച്ചൻ ഉൾപ്പെടെയുള്ളവർ നൽകിയ സംഭാവനകൾ കേരളത്തിന് മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
എ.പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഇരുപതാമത് അവാർഡും പ്രശസ്തി പത്രവും ശിൽപവും ധീവരസഭ സംസ്‌ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ എക്സ്. എം. എൽ.എയ്ക്ക് മന്ത്രി സമ്മാനിച്ചു.
ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡി.ചിദംബരൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി കെ.ഗോപി നാഥൻ, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഫൗ ണ്ടേഷൻ ജനറൽ സെക്രട്ടറി എ. എ.അസീസ്, കെഡിഎഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി രാജൻ വെമ്പിളി, കോൺഗ്രസ്
ബ്ലോക്ക് പ്രസിഡന്റ് കെ.എ.ജവാദ്, ഫൗണ്ടേഷൻ ട്രഷറർ ബോബൻ.ജി.നാഥ്, അഡ്വ. എസ്.പ്രഹ്ലാദൻ, അഡ്വ. കെ.വേലായുധൻപിള്ള, ബി.മോഹൻദാസ്,ആര്‍ ഹരിപ്രസാദ്, ശുരനാട് അജി, വി.രാമചന്ദ്രൻ, കെ.വി.സുബ്രഹ്മണ്യൻ, കെ.രവികുമാർ, മധുമോൾ പഴയിടം, കെ.പി.റുഹാസ്, കെ.ഗോകുൽദാസ്, ഐവർകാല ദിലിപ്, പി. ജി. പ്രകാശ്, കെ. കെ. ദാസപ്പൻ, പെരിനാട് വിജയൻ എന്നിവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച രാമചന്ദ്രൻ മുല്ലശേരി, ആർ.അ രുൺരാജ്, എം.എ.സമദ്, ടി.തങ്കച്ചൻ എന്നിവരെ ആദരിച്ചു.
മത്തങ്ങ വിത്തുകൾ വറുത്ത് പൊടിച്ച് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ
വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേൺ, പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയൊക്കെ മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ വറുത്ത് ഉപയോഗിക്കുന്നത് ശരീരത്തിലെ അനാവശ്യ കലോറികൾ ഒഴിവാക്കാൻ സഹായിക്കുക ചെയ്യും. പ്രോട്ടീനും നാരുകളുമടങ്ങിയ മത്തങ്ങ വിത്തുകൾ അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.
മാനസികാവസ്ഥയും ഉറക്കവും വർധിപ്പിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്ന എൽ-ട്രിപ്റ്റോഫാൻ എന്ന സംയുക്തം മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്. വൃക്കയിലെ കല്ലുകൾ, മൂത്രസഞ്ചിയിലെ കല്ലുകൾ, ക്യാൻസർ തുടങ്ങിയ നിരവധി അവസ്ഥകളെ ചെറുക്കാനും മത്തങ്ങ വിത്തുകൾ സഹായിക്കും.
മത്തങ്ങയിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അവ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. ശരീരത്തിൻ്റെ രോഗപ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ പോഷകമായ സിങ്ക് ഉയർന്ന അളവിൽ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു.
മത്തങ്ങ വിത്തിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. മത്തങ്ങ വിത്തുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിൻ്റെയും കണ്ണിൻ്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രമേഹമുള്ളവർ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും. മത്തങ്ങ വിത്തുകളിലെ ചില സംയുക്തങ്ങൾ മെച്ചപ്പെട്ട ഇൻസുലിൻ നിയന്ത്രണത്തിന് കാരണമായേക്കാം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. സ്മൂത്തി, സാലഡ്, പലഹാരങ്ങൾ എന്നിവയിലെല്ലാം മത്തങ്ങ വിത്തുകൾ വറുത്ത് പൊടിച്ച് ചേർക്കാവുന്നതാണ്.
പൊലീസുകാർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി: എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണം; പൊന്നാനി കോടതി ഉത്തരവ്
മലപ്പുറം: പൊലീസുകാർക്കെതിരായ പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊന്നാനി മജിസ്ട്രേറ്റ് കോടതി വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബലാത്സംഗ പരാതിയിൽ എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി, നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും എന്നാൽ പൊന്നാനി മജിസ്ട്രേറ്റ് കോടതി ബലാൽസംഗ പരാതിയിൽന്മേൽ പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉത്തരവിറക്കണമെന്നും നിർദേശം നൽകുകയായിരുന്നു. അന്വേഷണം വേണമെന്ന് മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതും കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി നിർദേശം. സി.ഐയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ ഇത്രയും വർഷവും നടപടിയെടുക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
ദിവ്യക്കെതിരെ പാർട്ടി നടപടിക്ക് സാധ്യത, സൂചന നൽകി എം വി ഗോവിന്ദൻ, നടപടി സംഘടനാപരമായി ആലോചിക്കുമെന്ന് പ്രതികരണം
കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ നിലപാടിനൊപ്പം പാർട്ടി നിൽക്കില്ലെന്നും ദിവ്യക്കെതിരെയുള്ള നടപടി സംഘടനാപരമായി ആലോചിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്നും ഗോവിന്ദൻ ആവർത്തിച്ചു.
അതിനിടെ എഡിഎം നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകി ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കോഴ വാങ്ങിയതിനും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചതിനും ഒരു തെളിവും ഇല്ലെന്നാണ് കണ്ടെത്തൽ. യാത്രയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തിയതും അധിക്ഷേപ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ആസൂത്രിതമാണെന്നും കണ്ടെത്തലുണ്ട്.
ചെങ്ങളായിയിലെ പെട്രോൾ പമ്പിന് റോഡിന് വീതിയില്ലാത്തതിനാൽ പൊലീസ് ആദ്യം എതിർത്ത് റിപ്പോർട്ട് നൽകി. എന്നിട്ടും എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തോട് റിപ്പോർട്ട് ചോദിച്ചത് അപേക്ഷനായ ടിവി പ്രശാന്തിനെ സഹായിക്കാനെന്നാണ് കണ്ടെത്തൽ. അതായത് എൻഒസി ബോധപൂർവ്വം വൈകിപ്പിച്ചെന്ന ആക്ഷേപം ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർ പൂർണ്ണമായും തള്ളുന്നു. നവീൻബാബുവിന്റെ ഇടപെടൽ നിയമപരിധിക്കുള്ളിൽ നിന്ന് മാത്രമായിരുന്നു.
കൈക്കൂലി വാങ്ങിയെന്ന ആക്ഷപവും അന്വേഷണ റിപ്പോർട്ട് തള്ളുന്നു. കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും ആരും നൽകിയില്ല. മൊഴികളുമില്ല. പിപി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. പ്രശാന്തിന്റെ മൊഴി അവ്യക്തമാണ്. ദുരൂഹമായ യാത്രയയപ്പിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് റിപ്പോർട്ട് സംശയിക്കുന്നു. ദിവ്യയുടെ വരവും പ്രാദേശിക ചാനൽ ദൃശ്യങ്ങൾ എടുത്തതും അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും സംശയങ്ങൾ കൂട്ടുന്നു. ദിവ്യയെ ക്ഷണിച്ചില്ലെന്നാണ് കണ്ണൂർ കലക്ടറുടെ മൊഴി. കലക്ടർ അടക്കം 17 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നവീൻബാബുവിന് ക്ലീൻ ചിറ്റ് നൽകുമ്പോഴും നവീൻബാബുവിനെ കുറ്റക്കാരനാക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് റവന്യുവകുപ്പ് റിപ്പോർട്ട് അടിവരയിടുന്നത്.
ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ
ന്യൂഡൽഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് ഈ വർഷം സർവീസുകൾ വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
ഈ സമയത്ത് ധാരാളം യാത്രക്കാർ രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ നോർത്തേൺ റെയിൽവേയാണ് കൂടുതലായി സ്പെഷ്യൽ ട്രെയിനുകൾ ട്രാക്കിലിറക്കുക. 3,050 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചു. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു.
വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍
കൊല്ലം: വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിയില്‍ ചരുവില്‍ ലക്ഷംവീട്ടില്‍ ശ്യാം (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഈ മാസം 4ന് കരുനാഗപ്പള്ളി എസ്എന്‍ഡിപി ശാഖ ഓഫീസിന് മുന്നില്‍ പെട്ടിക്കട നടത്തുന്ന വയോധികയുടെ ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന മാല ഇവരെ ആക്രമിച്ച് കവര്‍ച്ച ചെയ്തിരുന്നു.
ഈ സംഭവത്തില്‍ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കഴിഞ്ഞ ചൊവ്വാഴ്ച അയണിവേല്‍ക്കുളങ്ങര മരു.തെക്ക് ഉള്ള വീടിന്റെ സിറ്റൗട്ടിലിരിക്കുകയായിരുന്ന വയോധികയുടെ 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും സമാനരീതിയില്‍ കവര്‍ച്ച ചെയ്തു. ഈ രണ്ട് കേസുകളിലെയും തെളിവുകള്‍ ശേഖരിച്ചുള്ള അന്വേഷണത്തില്‍ പ്രതിയുടെ വാഹനവും താമസ സ്ഥലവും കണ്ടെത്തുകയായിരുന്നു.
പോലീസ് പിന്‍തുടരുന്നു എന്ന് മനസിലാക്കിയ പ്രതി ആലപ്പുഴയിലേക്ക് കടക്കുകയാ
യിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പോലീസ് ആലപ്പുഴ പോലീസിന്റെ സഹായത്തോടെ
പ്രതിയെ ആലപ്പുഴയില്‍ നിന്ന് പിടികൂടി. ഇയാള്‍ കഞ്ചാവ് കേസില്‍ അഞ്ച്
വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍
ബിജു.വിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍, എസ്‌സിപിഒ മാരായ ഹാഷിം, രാജീവ്, രതീഷ്, രിപു, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഷൊര്‍ണൂര്‍. ട്രെയിനില്‍ വെച്ച് പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണ്ണൂര്‍ കാരക്കാട് മുല്ലക്കല്‍ സന്തോഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ കിടപ്പുമുറിയില്‍ വന്ന് കിടന്നതാണ്. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തത് കണ്ട് അമ്മ അയല്‍വാസിയുടെ സഹായത്താല്‍ വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്.






































