Home Blog Page 1999

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ

ബംഗ്ലൂരൂ: കർണ്ണാടകയിലെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അനധികൃത ഖനന കേസിൽ സിബിഐ അറസ്റ്റ് ചെയ്തു
എം എൽ എ ഉൾപ്പെടെ കേസിൽ 6 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇവരെ പരപ്പന അഗ്രഹാര ജെയിലിലേക്ക് മാറ്റി.കേസിൽ നാളെ വിധി പറയും.
അനധികൃത ഇരുമ്പയിര് കടത്തിയത് ബെലെ കെരി തുറമുഖം വഴിയെന്ന് സിബിഐ കണ്ടെത്തൽ.
ഷിരൂർ ദുരന്തത്തിലെ ഇടപെടൽ വഴി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ.

ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം

FILE PIC

ശ്രീനഗര്‍.ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം. 4 സൈനികർക്ക് പരുക്കേറ്റു. ഒരു തൊഴിലാളി കൊല്ലപ്പെട്ടു.
തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാതലത്തിൽ ജമ്മു കശ്മീരിൽ ഉന്നത തല സുരക്ഷ യോഗം ചേർന്നു.
രാജ് ഭവനിൽ ചേർന്ന യോഗത്തിൽ സേന – ഇന്റലിജൻസ് മേധാവികൾ ഉൾപ്പെടെ പങ്കെടുത്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് ഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തി.

ഗന്ധർബാലിൽ ഏഴ് പേരുടെ അതിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത തല യോഗം വിളിച്ചത്.നിലവിലെ സുരക്ഷ സാഹചര്യങ്ങളും, ഭീകരവാദ വിരുദ്ധ നീക്കങ്ങളും ഉന്നത തല സുരക്ഷാ ഗ്രിഡ് യോഗത്തിൽ ചർച്ച ചെയ്തു.ലെഫ്റ്റ്നെന്റ് ഗവർണർ മനോജ്‌ സിൻഹ യുടെ നേതൃത്വത്തിൽ, രാജ്ഭവനിൽ ആണ് യുണൈറ്റഡ് ഹെഡ്ക്വാർട്ടർ യോഗം ചേർന്നത്.നോർത്തേൺ ആർമി കമാൻഡർ, ജമ്മു കശ്മീർ ഡിജിപി, കോർപ്സ് കമാൻഡർമാർ, ഇൻ്റലിജൻസ് ഏജൻസി മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സഭ പാസാക്കിയ പ്രമേയം ഒമർ അബ്ദുള്ള പ്രധാന മന്ത്രിക്ക്‌ കൈമാറി

ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങളും ചർച്ചയായി.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരും ആയും ഒമർ അബ്ദുള്ള കൂടിക്കാഴ്ച നടത്തി.

ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ വിഹരിക്കുന്നു

വയനാട്. ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ വിഹരിക്കുന്നു.
അമ്മക്കടുവയും 3 കുട്ടിക്കടുവകളുമുള്ളതായി വനംകുപ്പ് സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവകളുടെ ചിത്രം പുറത്ത് വന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചിരുന്നു

തിങ്കളാഴ്ച പുലർച്ചെയാണ് കടുവ ആനപ്പാറ സ്വദേശി നൗഫലിന്റെ മൂന്നു പശുക്കളെ കൊന്നത്. ചെമ്പ്ര മലയുടെ താഴെ ആണ് ഈ പ്രദേശം. വനവും തേയിലത്തോട്ടങ്ങളും ആണ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം. കൊന്ന പശുക്കളിൽ ഒന്നിനെ ഇരയായി വെച്ച് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. ഇതിൽ രണ്ടു ചിത്രങ്ങൾ കുടുങ്ങി. ഒന്നിൽ ഒരു കടുവയും മൂന്ന് കുട്ടികളും. കൂടുതൽ കടുവകൾ ഉള്ളതിനാൽ കൂടു വയ്ക്കുന്നതിൽ നിയമതടസ്സം ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്

500ലധികം കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. നിരവധി പാടികൾ ഉണ്ട്. തോട്ടം തൊഴിലാളികൾ ജോലി ചെയ്യാൻ ഭയക്കുകയാണ്. എത്രയും വേഗം കടുവകളെ തുരത്തണം എന്നാണ് ഉയരുന്ന ആവശ്യം.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS     റിപ്പോർട്ട് നൽകി

2024 ഒക്ടോബർ 24 വ്യാഴം 9.15 PM

?എഡിഎംകെ നവീൻ ബാബുവിൻ്റെ മരണം; ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ ഗീത ഐഎഎസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

?17 പേരുടെ മൊഴി രേഖപ്പെടുത്തി.പെട്രോൾ പമ്പിനുളള അനുമതി വൈകിപ്പിച്ചിട്ടില്ല. കൈകൂലി വാങ്ങിയതിന് തെളിവില്ല. പി പി ദിവ്യയ്ക്കെതിരെ നിരവധി പരാമർശങ്ങൾ റിപ്പോർട്ടിൽ

?പാലക്കാട്ട് യുഡിഎഫ് പ്രചാരണത്തിന് എത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ

?പി വി അൻവറുമായുള്ള തർക്കം :പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തെറ്റായിപ്പോയെന്ന് കെ.സുധാകരൻ, സതീശനും അൻവറും തെറ്റിയത് വിനയായതായും സുധാകരൻ

?പ്രീയങ്കാ ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകിയത് 10 പേർ

?ജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം, ഒരു തൊഴിലാളി കൊല്ലപ്പെട്ടു.നാല് സൈനീകർക്ക് പരിക്ക്

? ഇടത് മുന്നണി പ്രചാരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചേലക്കരയിൽ

?ഡാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നു.നിരവധി പേരെ ഒഴിപ്പിച്ചു. പശ്ചിമ ബംഗാളിലും മുന്നൊരുക്കങ്ങൾ.

ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പം കണ്ടെത്താം….

ദിവസേന കുടിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പത്തിലുള്ള ചില പരിശോധനകള്‍ വഴി ചായപ്പൊടിയിലെ മായം നമുക്ക് വളരെവേഗം കണ്ടെത്താനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം….

ലിറ്റ്മസ് ടെസ്റ്റ്
ഒരു ലിറ്റ്മസ് പേപ്പറില്‍ (കടയില്‍ എളുപ്പം വാങ്ങാന്‍ കിട്ടും) കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ നേരത്തെ ഈയൊരു പരിശോധനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

നിറം നോക്കി മായം കണ്ടെത്താം
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.
ഇതേപോലെ ഒരു ഗ്ലാസില്‍ വെള്ളം നിറച്ച ശേഷം അതില്‍ തേയില ചെറുതായി ഇടുക. കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിറം വെള്ളത്തിനു മുകളില്‍ നില്‍ക്കും, തുടര്‍ന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. പച്ചവെള്ളത്തില്‍ തേയില ചേര്‍ക്കുമ്പോള്‍ നിറം പെട്ടെന്ന് പടരുന്നുണ്ടെങ്കിലും തേയിലയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ശാസ്ത്രീയ പരിശോധന
മുകളില്‍ പറഞ്ഞവയെല്ലാം ചായപ്പൊടിയില്‍ മായമുണ്ടോയെന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക പരിശോധനകളാണ്. ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ ഏത് രാസവസ്തു, എത്ര അളവില്‍ കലര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അതിനായി ലബോറട്ടറികളെ ആശ്രയിക്കാം.
മായമുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കുക. അല്ലെങ്കില്‍ 0471 2322833 എന്ന നമ്പറിലും വിളിക്കാം.
സണ്‍സെറ്റ് യെല്ലോ, ടട്രാസിന്‍, കാര്‍മോസിന്‍, ബ്രില്ല്യന്റ് ബ്ലൂ, ഇന്‍ഡിഗോ കാരമൈന്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ത്തു നിര്‍മിക്കുന്ന ചോക്ലേറ്റ് ബ്രൗണ്‍ എന്ന കൃത്രിമ നിറമാണ് വ്യാജമായി നിര്‍മിക്കുന്ന ചായപ്പൊടിക്ക് നിറം നല്‍കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തേയില ഫാക്ടറികളില്‍ നിന്ന് ഉപേക്ഷിക്കുന്ന വിലകുറഞ്ഞ തേയിലയും ചായക്കടകളില്‍ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേര്‍ത്ത് ആദ്യം ഉണക്കിയെടുക്കും. ഇതില്‍ കൃത്രിമ നിറം ചേര്‍ക്കും. ഒപ്പം മണവും രുചിയും വരാന്‍ കാരമല്‍ എന്ന രാസവസ്തുവും ചേര്‍ക്കും. ഇങ്ങനെയാണ് കടുപ്പമുള്ള ചായപ്പൊടി വ്യാജമായി നിര്‍മിച്ചെടുക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്

തിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്.പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തണ്ട.തെരഞ്ഞെടുപ്പ് കഴിയും വരെയാണ് കോടതി ഇളവ് അനുവദിച്ചത്.പോലീസ് എതിര്‍പ്പ് തളളിയാണ് കോടതിയുടെ നടപടി.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇളവ് അനുവദിച്ചത്.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് എങ്ങനെ

കണ്ണൂര്‍. പരിയാരം മെഡിക്കൽ കോളേജിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എൻജിഒ യൂണിയൻ നേതാവ് പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി എൻ ജി ഒ യൂണിയൻ നേതാവ്.സീനിയർ ക്ലാർക്ക് എന്ന നിലയിലാണ് പി ആർ ജിജേഷ് യോഗത്തിൽ പങ്കെടുത്തത് എന്ന് വിശദീകരണം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗത്തിനെത്തിയതെന്ന് പി ആർ ജിജേഷ്. ടി വി പ്രശാന്തനെ എൻ ജി ഒ യൂണിയൻ സംരക്ഷിക്കില്ലെന്നും പി ആർ ജിജേഷ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് എങ്ങനെയെന്നതിൽ എൻ ജി ഒ യൂണിയൻ മറുപടി നൽകിയില്ല

അരിപ്പയിലെ ചായക്കറ നീക്കാന്‍….

വീടുകളില്‍ ചായ അരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന അരിപ്പയില്‍ ചായക്കറ പിടിക്കുന്നത് സാധാരണമാണ്. എത്ര തന്നെ സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകിയാലും ചായ അരിപ്പയിലെ ഈ കറ നമുക്ക് നീക്കാന്‍ സാധിക്കില്ല.
പലവീടുകളിലും സ്റ്റീലിന്റെ അരിപ്പ ആയിരിക്കും ഉപയോഗിക്കാറ്. ചായ അരിപ്പ പോലെ തന്നെ ഗ്രേറ്ററും പാചകത്തിന് ഉപയോഗിക്കുന്ന മറ്റു സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ കാലങ്ങളായി ഉപയോഗിച്ചു കഴിയുമ്പോള്‍ കറ പിടിച്ച് ഇരിക്കുന്നുണ്ടാകും.
ഇവ പുതിയത് പോലെ ആക്കുന്നതിന് വളരെ ഫലപ്രദമായ ഒരു ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി അടുപ്പില്‍ ഒരു പാത്രം വയ്ക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക.
ഇനി ഇതിലേക്ക് വൃത്തിയാക്കേണ്ട അരിപ്പയും മറ്റ് പാചക ഉപകരണങ്ങളും ഇട്ടുകൊടുക്കുക. അതിനുശേഷം ഈ പാത്രങ്ങള്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് വേണ്ടത് പാത്രം കഴുകുന്ന ലിക്വിഡ് ആണ്. രണ്ട് ടേബിള്‍സ്പൂണ്‍ ഡിഷ് വാഷിംഗ് ലിക്വിഡ് കൂടി ഇതില്‍ ചേര്‍ത്തു കൊടുക്കുക.
അതിനു ശേഷം അടുപ്പ് കത്തിച്ച് ഈ വെള്ളം തിളക്കുന്നത് വരെ കാത്തിരിക്കുക. വെള്ളം തിളച്ചശേഷം ഇത് തണുക്കാന്‍ അനുവദിക്കുക. വെള്ളം തണുത്തശേഷം ബ്രഷ് ഉപയോഗിച്ച് സ്റ്റീല്‍ ഉപകരണങ്ങള്‍ നന്നായി ഉരച്ച് കഴുകുക.
എത്രതന്നെ സോപ്പിട്ടു ഉരച്ചു കഴുകിയാലും മാറാതിരുന്ന കറ വളരെ പെട്ടെന്ന് തന്നെ നീങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

ഇതൊക്കെ കല്യാണമോ അതോ നാടകമോ: ഇപ്പോഴത്തെ ഭാര്യയെ നേരത്തെയും അദ്ദേഹത്തിനൊപ്പം കണ്ടിട്ടുണ്ട്;ഇനിയെങ്കിലും മാന്യമായി ജീവിക്കാന്‍ നോക്കണം,ബാലക്കെതിരെ ആഞ്ഞടിച്ച് സായി കൃഷ്ണ

കൊച്ചി: നാലമാതും വിവാഹം ചെയ്ത നടന്‍ ബാലക്കെതിരെ ആഞ്ഞടിച്ച് യൂട്യൂബര്‍ സായി കൃഷ്ണ. കല്യാണം സംബന്ധിച്ചും വധുവിനെ സംബന്ധിച്ചും ആക്ഷേപങ്ങളും സംശയങ്ങളും ഉന്നയിച്ച സായി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടപെടാന്‍ വരരുതെന്ന് ഉപദേശവും നല്‍കുന്നുണ്ട്.
തന്റെ സ്വത്തിന് അവകാശി വേണമെന്നും അതുകൊണ്ട് പുതിയ കല്യാണം കഴിക്കുന്നുവെന്നുമാണ് ബാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. എന്നാല്‍, നേരത്തേ മാധ്യമങ്ങളോട് കല്യാണം കഴിക്കാന്‍ ആലോചിക്കുന്നുവെന്ന് വ്യക്തമാക്കിയ സമയത്ത് തന്നെ ബാല വിവാഹം ഉറപ്പിച്ചിരുന്നുവെന്നും ബന്ധുവാണെന്ന് പറയുന്ന കോകിലയെന്ന യുവതിയെ നേരത്തേയും ബാലക്കൊപ്പം ഉണ്ടായിരുന്നുവെന്നും സായി ആരോപിക്കുന്നുണ്ട്.
സായിയുടെ വാക്കുകളിലേക്ക് -‘ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. എന്ത് പറയാനാണ് ഇങ്ങേരെ പറ്റി. എന്റെ വീടിന് മുന്‍പില്‍ ഒരു സ്ത്രീയും കുട്ടിയും വന്ന് നില്‍ക്കുന്നുവെന്ന് പറഞ്ഞ് ചെയ്ത വീഡിയോ നാടകത്തിന് തിരശീല വീഴുക ഇങ്ങനെയായിരിക്കും എന്നത് ഏകദേശം എല്ലാ മലയാളികള്‍ക്കും മനസിലായതാണ്. ഈ സംഭവത്തെ കുറിച്ച് പറയാന്‍ മാധ്യമങ്ങളെ വിളിച്ച് ചേര്‍ത്തപ്പോഴാണ് വീണ്ടും കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞത്. അങ്ങേരുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്. സ്ത്രീയും കുട്ടിയും വീടിന് മുന്‍പില്‍ വന്നുവെന്നൊക്കെ പറഞ്ഞ സംഭവത്തില്‍ കേസ് കൊടുത്തിട്ടുണ്ടെന്നൊക്കെയാണ് ബാല പറയുന്നത്. ഇത്രയും കൃത്യമായ സിസിടിവി ദൃശ്യം ഉണ്ടായിട്ടും ഇന്നേ വരെ അവരെ പോലീസ് പൊക്കിയിട്ടില്ല. അല്ലെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അങ്ങേര് കളിച്ചൊരു നാടകമാണ് അതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പുതിയ ജീവിതത്തിലെങ്കിലും ഇനി അയാള്‍ സെറ്റിലായി പോകണം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇനി വലിഞ്ഞ് കയറി പോകരുതെന്ന സാമാന്യ മര്യാദ അയാള്‍ കാണിക്കണം. വിവാഹം കഴിച്ച സ്ത്രീയെ കുറച്ചുകാലമായി അങ്ങേര്‍ക്കൊപ്പം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. കോകില എന്നോട് പറഞ്ഞത് ബന്ധുവാണെന്നാണ്. എന്തായാലും ആകട്ടെ മറ്റുള്ള ജീവിതത്തില്‍ ഇടപെടാതിരുന്നാല്‍ മതി. പക്ഷെ ഇയാള്‍ പഴയ ഭാര്യ കുട്ടി എന്നീ വിഷയങ്ങളെ കുറിച്ച് വീണ്ടും ഇയാള്‍ പറയും. പറഞ്ഞാല്‍ നാട്ടുകാര് ഇനി വെറുതെ വിടില്ല. ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എലിസബത്ത്; ‘രണ്ട് കാര്യങ്ങളിലാണ് ഇപ്പോള്‍ സന്തോഷം’ കല്ല്യാണം സെറ്റാക്കിയതിന് ശേഷമാണ് ആള്‍ വിവാഹം കഴിക്കുമെന്ന് വീണ്ടും വന്ന് പറഞ്ഞത്. വിവാഹം കഴിച്ചതില്‍ സന്തോഷമാണെന്നാണ് അയാള്‍ പറയുന്നത്. എന്തായാലും ആ സന്തോഷമായി അയാള്‍ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഗിമ്മിക്കുകള്‍ കാണിക്കാതിരിക്കട്ടെ. അങ്ങനെ ചെയ്താല്‍ സ്വന്തം സമാധാനവും സന്തോഷവും പോകും. അമൃത മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ പലരും അവരെ വിമര്‍ശിച്ചു. അതൊക്കെ അവരുടെ വ്യക്തിപരമായ താത്പര്യമാണ്. ഇവിടെ ബാല വിവാഹം കഴിച്ചത് നാല് പേരെയാണ്. പുരുഷന്‍ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ അയാള്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും എങ്ങനെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍പ്രതികരിക്കണമെന്നൊക്കെ അയാള്‍ക്കറിയാം. എന്തായാലും എല്ലാം സെറ്റാക്കി വെച്ചാണ് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നത്’, സായ് കൃഷ്ണ പറഞ്ഞു.

ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്. ബീച്ച് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ ആണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ജൂലായ് 19 നായിരുന്നു സംഭവം

ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പതിവായി നോക്കുന്ന ആരോഗ്യപ്രവര്‍ത്തക തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡനവിവരം പെണ്‍കുട്ടി ആരോഗ്യപ്രവര്‍ത്തകയെ അറിയിക്കുകയായിരുന്നു.