ചവറ- മാനസിക നില തെറ്റി കൊല്ലത്ത് കണ്ണനല്ലൂർ ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടന്ന തമിഴ്നാട് ലാൽ പുരം സ്വദേശിയായ തോമസ് വിക്ടർ എന്ന 32 വയസ്സ് ഉള്ള യുവാവിനെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. ആറുമാസമായി കൊല്ലത്ത് അലഞ്ഞുതിരിഞ്ഞ ഇദ്ദേഹത്തെ കണ്ണനല്ലൂർ പോലീസ് ജീവകാരുണ്യ പ്രവർത്തകനായ ഗണേഷിനെ ഏൽപ്പിച്ചു ഗണേശഷും സുഹൃത്തുക്കൾ ആയ ബാബു, ശ്യാം, കല്ലൂർക്കാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ചേർന്ന് ചവറയിൽ ഉള്ള കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു തുടർന്ന് ആറുമാസം അഭയ കേന്ദ്രത്തിൽ നിൽക്കുകയും ബന്ധുക്കളെ കണ്ടെത്തുകയും ബന്ധുക്കളായകണ്ണനല്ലൂർ പോലീസിന്റെ സഹായത്തോടെ അനിയനും സുഹൃത്തുക്കളും അഭയ കേന്ദ്രത്തിൽ വന്ന് ഏറ്റെടുത്തു. ആറുമാസത്തിനു മുമ്പ് വേളാങ്കണ്ണി ഭാഗത്ത് നിന്നും കാണാതായി എന്നാണ് ബന്ധുക്കൾ പറയുന്നത് മാസങ്ങളായി ഇവർ തിരക്കി നടക്കുകയായിരുന്നു അഭയ കേന്ദ്രം ട്രസ്റ്റി കുഞ്ഞച്ചൻ ആറാടൻ, ജീവനക്കാരൻ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു
അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി
ശാസ്താംകോട്ട. അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി. ഡിബി കോളജിലെ ലൈബ്രേറിയനും പൊതുപ്രവര്‍ത്തകനുമായ ഡോ.പിആര്‍ ബിജു ആണ് ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയത്.
ഒക്ടോബര്‍ 20ന് ആണ് സംഭവം. ബിജുവിന്റെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന മകള്‍ക്ക് തിരുവനന്തപുരത്തുവച്ച് സ്‌കൂട്ടറില്‍ നിന്നും വീണ് പരുക്കേറ്റിരുന്നു. മെഡിക്കല്‍കോളജില്‍ പ്രാഥമിക ചികില്‍സ നടത്തി വിട്ടയച്ച കുട്ടിക്ക് രാത്രി വീട്ടില്‍ വച്ച് മുറിവില്‍ അമിതമായ വേദന അനുഭവപ്പെട്ടു. വേദന അതീവ ഗുരുതരമാകയാല്‍ ബിജു കുട്ടിയുമായി താലൂക്കാശുപത്രിയില്‍ പുലര്‍ച്ചെ നാലിനെത്തി. ഡോക്ടറെ സമീപിച്ചപ്പോള്‍ നാളെ ഒപിയില്‍ എത്തികാണിക്കാന്‍ പറഞ്ഞ് മടക്കാന്‍ ശ്രമിച്ചു. രോഗിയെ പരിശോധിക്കാന്‍ തയ്യാറായില്ല. പിന്നീട് ചികില്‍സിക്കാത്തതിന് കാരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ ചീട്ട് വാങ്ങി കുറേ മരുന്നുകള്‍ എഴുതി നല്‍കുകയും എക്‌സ്‌റേക്ക് എഴുതുകയും ചെയ്തു. ഡോക്ടറുടെ പെരുമാറ്റവും പരിശോധിക്കാതെ മരുന്നെഴുതിയതും മൂലം ഇവര്‍ പുറത്ത് സ്വകാര്യാശുപത്രിയിലേക്കുപോയി. അവിടെ നടത്തിയ പരിശോധനയില്‍ മുറിവില്‍നിന്നും കല്ലുകള്‍പുറത്തെടുക്കുകയും പരുക്കുകളില്‍ മരുന്നുവച്ച് കെട്ടുകയും ചെയ്തു. മുറിവു പഴുത്തനിലയിലായിരുന്നു. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ബിജു പരാതി നല്‍കിയത്. ഈ ഡോക്ടര്‍ രോഗികളോട് വളരെ മോശമായി പെരുമാറുന്നതായി നിരവധി പരാതികളുണ്ടെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തണണെന്നും നടപടിസ്വീകരിക്കണണെന്നും ബിജു ആവശ്യപ്പെട്ടു.
ARTISTIC IMAGE , BY META
അഞ്ചലിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളേയും കണ്ടെത്തി
കൊല്ലം. അഞ്ചലിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളേയും കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് വിദ്യാർത്ഥിനികളെ കാണാതായത്.റെയിൽവേ പോലീസാണ് കുട്ടികളെ കണ്ടെത്തിയത്,
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ
ബംഗ്ലൂരൂ: കർണ്ണാടകയിലെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അനധികൃത ഖനന കേസിൽ സിബിഐ അറസ്റ്റ് ചെയ്തു
എം എൽ എ ഉൾപ്പെടെ കേസിൽ 6 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇവരെ പരപ്പന അഗ്രഹാര ജെയിലിലേക്ക് മാറ്റി.കേസിൽ നാളെ വിധി പറയും.
അനധികൃത ഇരുമ്പയിര് കടത്തിയത് ബെലെ കെരി തുറമുഖം വഴിയെന്ന് സിബിഐ കണ്ടെത്തൽ.
ഷിരൂർ ദുരന്തത്തിലെ ഇടപെടൽ വഴി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയിൽ.
ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം
ശ്രീനഗര്‍.ജമ്മു കാശ്മീരിൽ വീണ്ടും സൈന്യത്തിനു നേരെ ഭീകരാക്രമണം. 4 സൈനികർക്ക് പരുക്കേറ്റു. ഒരു തൊഴിലാളി കൊല്ലപ്പെട്ടു.
തുടർച്ചയായ ഭീകരക്രമണങ്ങളുടെ പശ്ചാതലത്തിൽ ജമ്മു കശ്മീരിൽ ഉന്നത തല സുരക്ഷ യോഗം ചേർന്നു.
രാജ് ഭവനിൽ ചേർന്ന യോഗത്തിൽ സേന – ഇന്റലിജൻസ് മേധാവികൾ ഉൾപ്പെടെ പങ്കെടുത്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് ഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തി.
ഗന്ധർബാലിൽ ഏഴ് പേരുടെ അതിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത തല യോഗം വിളിച്ചത്.നിലവിലെ സുരക്ഷ സാഹചര്യങ്ങളും, ഭീകരവാദ വിരുദ്ധ നീക്കങ്ങളും ഉന്നത തല സുരക്ഷാ ഗ്രിഡ് യോഗത്തിൽ ചർച്ച ചെയ്തു.ലെഫ്റ്റ്നെന്റ് ഗവർണർ മനോജ് സിൻഹ യുടെ നേതൃത്വത്തിൽ, രാജ്ഭവനിൽ ആണ് യുണൈറ്റഡ് ഹെഡ്ക്വാർട്ടർ യോഗം ചേർന്നത്.നോർത്തേൺ ആർമി കമാൻഡർ, ജമ്മു കശ്മീർ ഡിജിപി, കോർപ്സ് കമാൻഡർമാർ, ഇൻ്റലിജൻസ് ഏജൻസി മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സഭ പാസാക്കിയ പ്രമേയം ഒമർ അബ്ദുള്ള പ്രധാന മന്ത്രിക്ക് കൈമാറി
ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങളും ചർച്ചയായി.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരും ആയും ഒമർ അബ്ദുള്ള കൂടിക്കാഴ്ച നടത്തി.
ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ വിഹരിക്കുന്നു
വയനാട്. ചുണ്ടേൽ ആനപ്പാറയിൽ കടുവകൾ വിഹരിക്കുന്നു.
അമ്മക്കടുവയും 3 കുട്ടിക്കടുവകളുമുള്ളതായി വനംകുപ്പ് സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ കടുവകളുടെ ചിത്രം പുറത്ത് വന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചിരുന്നു
തിങ്കളാഴ്ച പുലർച്ചെയാണ് കടുവ ആനപ്പാറ സ്വദേശി നൗഫലിന്റെ മൂന്നു പശുക്കളെ കൊന്നത്. ചെമ്പ്ര മലയുടെ താഴെ ആണ് ഈ പ്രദേശം. വനവും തേയിലത്തോട്ടങ്ങളും ആണ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം. കൊന്ന പശുക്കളിൽ ഒന്നിനെ ഇരയായി വെച്ച് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. ഇതിൽ രണ്ടു ചിത്രങ്ങൾ കുടുങ്ങി. ഒന്നിൽ ഒരു കടുവയും മൂന്ന് കുട്ടികളും. കൂടുതൽ കടുവകൾ ഉള്ളതിനാൽ കൂടു വയ്ക്കുന്നതിൽ നിയമതടസ്സം ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്
500ലധികം കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. നിരവധി പാടികൾ ഉണ്ട്. തോട്ടം തൊഴിലാളികൾ ജോലി ചെയ്യാൻ ഭയക്കുകയാണ്. എത്രയും വേഗം കടുവകളെ തുരത്തണം എന്നാണ് ഉയരുന്ന ആവശ്യം.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS റിപ്പോർട്ട് നൽകി
2024 ഒക്ടോബർ 24 വ്യാഴം 9.15 PM
?എഡിഎംകെ നവീൻ ബാബുവിൻ്റെ മരണം; ലാൻ്റ് റവന്യു ജോയിൻ്റ് കമ്മീഷണർ എ ഗീത ഐഎഎസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
?17 പേരുടെ മൊഴി രേഖപ്പെടുത്തി.പെട്രോൾ പമ്പിനുളള അനുമതി വൈകിപ്പിച്ചിട്ടില്ല. കൈകൂലി വാങ്ങിയതിന് തെളിവില്ല. പി പി ദിവ്യയ്ക്കെതിരെ നിരവധി പരാമർശങ്ങൾ റിപ്പോർട്ടിൽ
?പാലക്കാട്ട് യുഡിഎഫ് പ്രചാരണത്തിന് എത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കെ.മുരളീധരൻ
?പി വി അൻവറുമായുള്ള തർക്കം :പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തെറ്റായിപ്പോയെന്ന് കെ.സുധാകരൻ, സതീശനും അൻവറും തെറ്റിയത് വിനയായതായും സുധാകരൻ
?പ്രീയങ്കാ ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകിയത് 10 പേർ
?ജമ്മു കാശ്മീരിൽ സൈനീക വാഹനത്തിന് നേരെ ഭീകരാക്രമണം, ഒരു തൊഴിലാളി കൊല്ലപ്പെട്ടു.നാല് സൈനീകർക്ക് പരിക്ക്
? ഇടത് മുന്നണി പ്രചാരണം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചേലക്കരയിൽ
?ഡാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നു.നിരവധി പേരെ ഒഴിപ്പിച്ചു. പശ്ചിമ ബംഗാളിലും മുന്നൊരുക്കങ്ങൾ.
ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പം കണ്ടെത്താം….
ദിവസേന കുടിക്കുന്ന ചായപ്പൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോ…. എളുപ്പത്തിലുള്ള ചില പരിശോധനകള്‍ വഴി ചായപ്പൊടിയിലെ മായം നമുക്ക് വളരെവേഗം കണ്ടെത്താനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം….
ലിറ്റ്മസ് ടെസ്റ്റ്
ഒരു ലിറ്റ്മസ് പേപ്പറില്‍ (കടയില്‍ എളുപ്പം വാങ്ങാന്‍ കിട്ടും) കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ നേരത്തെ ഈയൊരു പരിശോധനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
നിറം നോക്കി മായം കണ്ടെത്താം
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.
ഇതേപോലെ ഒരു ഗ്ലാസില്‍ വെള്ളം നിറച്ച ശേഷം അതില്‍ തേയില ചെറുതായി ഇടുക. കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിറം വെള്ളത്തിനു മുകളില്‍ നില്‍ക്കും, തുടര്‍ന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. പച്ചവെള്ളത്തില്‍ തേയില ചേര്‍ക്കുമ്പോള്‍ നിറം പെട്ടെന്ന് പടരുന്നുണ്ടെങ്കിലും തേയിലയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.
ശാസ്ത്രീയ പരിശോധന
മുകളില്‍ പറഞ്ഞവയെല്ലാം ചായപ്പൊടിയില്‍ മായമുണ്ടോയെന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക പരിശോധനകളാണ്. ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ ഏത് രാസവസ്തു, എത്ര അളവില്‍ കലര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അതിനായി ലബോറട്ടറികളെ ആശ്രയിക്കാം.
മായമുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കുക. അല്ലെങ്കില്‍ 0471 2322833 എന്ന നമ്പറിലും വിളിക്കാം.
സണ്‍സെറ്റ് യെല്ലോ, ടട്രാസിന്‍, കാര്‍മോസിന്‍, ബ്രില്ല്യന്റ് ബ്ലൂ, ഇന്‍ഡിഗോ കാരമൈന്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ത്തു നിര്‍മിക്കുന്ന ചോക്ലേറ്റ് ബ്രൗണ്‍ എന്ന കൃത്രിമ നിറമാണ് വ്യാജമായി നിര്‍മിക്കുന്ന ചായപ്പൊടിക്ക് നിറം നല്‍കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തേയില ഫാക്ടറികളില്‍ നിന്ന് ഉപേക്ഷിക്കുന്ന വിലകുറഞ്ഞ തേയിലയും ചായക്കടകളില്‍ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേര്‍ത്ത് ആദ്യം ഉണക്കിയെടുക്കും. ഇതില്‍ കൃത്രിമ നിറം ചേര്‍ക്കും. ഒപ്പം മണവും രുചിയും വരാന്‍ കാരമല്‍ എന്ന രാസവസ്തുവും ചേര്‍ക്കും. ഇങ്ങനെയാണ് കടുപ്പമുള്ള ചായപ്പൊടി വ്യാജമായി നിര്‍മിച്ചെടുക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്
തിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്.പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തണ്ട.തെരഞ്ഞെടുപ്പ് കഴിയും വരെയാണ് കോടതി ഇളവ് അനുവദിച്ചത്.പോലീസ് എതിര്‍പ്പ് തളളിയാണ് കോടതിയുടെ നടപടി.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇളവ് അനുവദിച്ചത്.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് എങ്ങനെ
കണ്ണൂര്‍. പരിയാരം മെഡിക്കൽ കോളേജിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എൻജിഒ യൂണിയൻ നേതാവ് പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി എൻ ജി ഒ യൂണിയൻ നേതാവ്.സീനിയർ ക്ലാർക്ക് എന്ന നിലയിലാണ് പി ആർ ജിജേഷ് യോഗത്തിൽ പങ്കെടുത്തത് എന്ന് വിശദീകരണം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗത്തിനെത്തിയതെന്ന് പി ആർ ജിജേഷ്. ടി വി പ്രശാന്തനെ എൻ ജി ഒ യൂണിയൻ സംരക്ഷിക്കില്ലെന്നും പി ആർ ജിജേഷ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത് എങ്ങനെയെന്നതിൽ എൻ ജി ഒ യൂണിയൻ മറുപടി നൽകിയില്ല




































