കുന്നത്തൂർ : ആകാശവാണി, തിരുവനന്തപുരം നിലയത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസപ്രഭാഷണ പരമ്പരയിലെ അഞ്ചാമത്തേത് ഐവർകാല കിഴക്ക് ഭരണിക്കാവ് എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ വച്ചു 2024 ഒക്ടോബർ 27 ന് വൈകുന്നേരം 5 മണിയ്ക്ക് നടക്കും. ഐവർകാല ചങ്ങനാശ്ശേരി സ്മാരക വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ.എ നിർവഹിയ്ക്കും. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ അദ്ധ്യക്ഷനായിരിക്കും. അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല ആമുഖഭാഷണം നടത്തും. എഴുത്തുകാരിയും കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറുമായ പ്രൊഫ. എ. ജി. ഒലീന ‘വയലാർ മാനവികതയുടെ കവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ചുള്ള കഥയരങ്ങിൽ കഥാകൃത്തുക്കളായ ഏഴംകുളം മോഹൻകുമാർ, ശ്രീമതി എച്ചുമുക്കുട്ടി, ശ്രീകണ്ഠൻ കരിയ്ക്കകം, ഉണ്ണിക്കൃഷ്‌ണൻ കളിയ്ക്കൽ എന്നിവർ പങ്കെടുക്കും. ഈ പരിപാടിയിൽ എല്ലാ ശ്രോതാക്കളും സംബന്ധിക്കണമെന്ന് പ്രോഗ്രാം മേധാവി വി. ശിവകുമാർ അഭ്യർത്ഥിച്ചു
കോഴ ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എം എൽ എ
ശാസ്താംകോട്ട: എൻസിപി അജിത് പവാർ പക്ഷത്തേക്ക് കുറ്മാറാൻ കുട്ടനാട് എം എൽ തോമസ് കെ തോമസിന് മന്ത്രി സ്ഥാനം കിട്ടുന്നതിനുമായി 50 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന ആരോപണം കോവൂർ കുഞ്ഞുമോൻ എം എൽ എ നിഷേധിച്ചു.35 വർഷമായി പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നു .25 വർഷമായി എം എൽ എയാണ്. ഇതു വരെ പൊതുപ്രവർത്തന രംഗത്ത് ഒരു അഴിമതിയുടെയും പിറകെ പോയിട്ടില്ല. വാഗ്ദാനങ്ങളിൽ താൻ വീഴില്ല. യു ഡി എഫിൽ പോയിരുന്നെങ്കിൽ സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നു. ഇടത് മുന്നണിക്കൊപ്പം നില്ക്കുന്നത് കൊണ്ട് ഇതുവരെ ഒരു സ്ഥാനമാനങ്ങളും കിട്ടിയില്ല. പച്ചിലകാട്ടി പേടിപ്പിക്കേണ്ട. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. സർക്കാർ ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
ഒളിമ്പിക് അസ്സോസിയേഷൻ ജനറൽ ബോഡി ഇന്ന്
ന്യൂ ഡെൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽബോഡിയോഗം ഇന്ന് ചേരും. ഡൽഹിയിലെ ഐഒഎ ആസ്ഥാനത്താണ് യോഗം ചേരുന്നത്.ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി നിർവാഹ സമിതിയിലെ ഒരുവിഭാഗം രംഗത്തുണ്ട്. റിലയൻസിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം വേണമെന്ന് ഈ വിഭാഗം ജനറൽബോഡിയിൽ ആവശ്യപ്പെടും. പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം യോഗത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പിടി ഉഷയ്‌ക്കെതിരായി രംഗത്തുണ്ട്. അതിനിടെ യോഗത്തിനായി നൽകിയ അജണ്ട മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് പിടി ഉഷ.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS കണ്ടക്ടറെ അടിച്ചു കൊന്നു
2024 ഒക്ടോബർ 25 വെള്ളി, 9.00 am
?ടിക്കറ്റ് എടുക്കാത്ത് ചോദ്യം ചെയ്തുണ്ടായ സംഘർഷത്തിൽ ചെന്നെയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രാക്കാരൻ അടിച്ചു കൊന്നു
?അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ 50 സെൻറീമീറ്റർ വീതം വീണ്ടും ഉയർത്തും, കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
?കുറു മാറാൻ രണ്ട് എം എൽ എ മാർക്ക് 100 കോടി തോമസ് കെ തോമസ് എംഎൽഎ വാഗ്ദാനം ചെയ്തതായി ആരോപണം.
?താൻ ശരത് പവാറിനൊപ്പമെന്നും ഉച്ചയ്ക്കു മാധ്യമങ്ങളെ കാണുമെന്നും തോമസ് കെ തോമസ്
?കോഴ ആരോപണം പണം ചർച്ച ചെയ്യാൻ 29 ന് എൻസിപി ആലപ്പുഴ ജില്ലാ നേതൃയോഗം വിളിച്ചു.
?പണം നൽകി മന്ത്രിയാകുന്ന പണി ഇടത് മുന്നണിയിൽ നടക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ
?ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എം എൽ എ, മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് ആൻറണി രാജു എം എൽ എ
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായും കത്തി അമരുകയായിരുന്നു.
ജസ്റ്റിസ് സജ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂ ഡെൽഹി :
ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിം കോടതി യുടെ അടുത്ത ചീഫ് ജസ്റ്റീസ് ആകും.നവംബർ 10-ന് സിജെഐ ചന്ദ്രചൂഡ് വിരമിക്കാനിരിക്കെ,ജസ്റ്റിസ് സഞ്ജീവ് ഖന്നയെ മുൻഗാമിയായി ശിപാർശ ചെയ്ത് കേന്ദ്രസർക്കാരിന് കത്തയിച്ചിരുന്നു. ഈ ശിപാർശ കേന്ദ്ര സർക്കാകർ അംഗീകരിച്ചു രാഷ്ട്രപതി ഭവന് കൈമാറി. ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിം കോടതി യുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിച്ച രാഷ്ട്രപതി ഭവൻ വിജ്ഞാപനം ഇറക്കി. നവംബർ 11ന് ജസ്റ്റിൻ സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ 51മത് ചീഫ് ജസ്റ്റിസ് ആയി ചുമതല ഏൽക്കും. 2025 മെയ് 13 വരെ 6 മാസത്തെ ഓഫീസ് കാലാവധിയാകും ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് ലഭിക്കുക.1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് സഞ്ജയ് ഖന്ന,2019 ജനുവരി 18 ന് ആണ് സുപ്രീം കോടതി ജഡ്ജി ആകുന്നത്.
പാലക്കാട് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്
പാലക്കാട്: മൂന്ന് മുന്നണികളും പത്രിക സമർപ്പിച്ച് കഴിഞ്ഞതോടെ പാലക്കാട്ട് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇന്ന് എൽഡിഎഫിന്റെ ആദ്യതിരഞ്ഞെടുപ്പ് കൺവെൻഷൻ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും,ബിജെപിയുടെ സംസ്ഥാന നേതൃയോഗവും ഇന്ന് പാലക്കാട് നടക്കുന്നുണ്ട്.ആദ്യലാപ്പിൽ മുന്നിലെത്തിയെന്ന വലിയ ആത്മവിശ്വാസത്തിലാണ് യൂഡിഎഫ് ക്യാമ്പ്.കൂടുതൽ മുതിർന്ന നേതാക്കളെ അടക്കം മണ്ഡലത്തിൽ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് മൂന്ന് മുന്നണികളുടേയും തീരുമാനം.
പ്രമാദമായ കേസുകളിൽ കേരള പൊലീസിന് തുമ്പ് കണ്ടെത്തിയ ‘അമ്മു’ ഓർമ്മയായി! ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
കല്‍പ്പറ്റ: ക്രമസമാധാന പാലനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച ‘അമ്മു’ എന്ന പൊലീസ് എക്സ്പ്ലോസീവ് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഒന്‍പത് വയസ്സുള്ള നായയുടെ അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. വയനാട് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തില്‍ തുമ്പുകണ്ടെത്താനായി ‘അമ്മു’ പൊലീസിനെ സഹായിച്ചിട്ടുണ്ട്. ജില്ലയിലെ K9 സ്‌ക്വാഡില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2017 ല്‍ നടന്ന കേരള പൊലീസ് ഡ്യൂട്ടി മീറ്റില്‍ എക്സ്പ്ലോസീവ് സ്നിഫിങ്ങില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ‘അമ്മു’. 2018 ല്‍ ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തിട്ടുണ്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ സുധീഷ്, പി ജിതിന്‍ എന്നിവരായിരുന്നു ‘അമ്മു’വിന്റെ പരിശീലകര്‍.
ട്രംപ് ഫാസിസ്റ്റെന്ന് കമല, അമേരിക്കൻ തെരഞ്ഞെടുപ്പിൽ ചിത്രം മാറുന്നുവോ? പുതിയ സർവെയിൽ ട്രംപ് മുന്നിൽ!
വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും തുടരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് ഫാസിസ്റ്റാണെന്ന് വിശേഷിപ്പിച്ചതാണ്. സി എൻ എൻ നടത്തിയ ചർച്ചയിൽ പങ്കെടുക്കവെയാണ് കമല, ട്രംപ് ഒരു ഫാസിസ്റ്റാണെന്നാണ് പറഞ്ഞത്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തിരുന്നു.
ട്രംപ് പ്രസിഡന്‍റായിരുന്ന കാലഘട്ടത്തിൽ വൈറ്റ് ഹൗസിൽ പ്രവർത്തിച്ച പല റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവും ഡിഫൻസ് സെക്രട്ടറിയുമടക്കം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കമല വെളിപ്പെടുത്തി. ട്രംപ് അമേരിക്കൻ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ഇവരെല്ലാം വെളിപ്പെടുത്തിയതെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.
അതേസമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് ട്രംപും കമലയും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവെ ഫലം ട്രംപ് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.
ബൈഡന്‍റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളിൽ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോൾ മുന്നേറുന്നുണ്ടെന്നാണ് വാൾസ്ട്രീറ്റ് ജേണൽ ചൂണ്ടികാട്ടുന്നത്. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് സർവെ ഫലം വിവരിക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് 47 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഡൊമാക്രാറ്റ് സ്ഥാനാർത്ഥിക്ക് 45 ശതമാനമാണ് വോട്ട് ലഭിച്ചത്. അതായത് കമല ഹാരിസിനെ രണ്ട് പോയിന്‍റിന് പിന്നിലാക്കാൻ ട്രംപിന് സാധിച്ചു എന്ന് സാരം.
ഗുൽമാർഗ് ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന പിഎഎഫ്എഫ്; ജമ്മു കശ്മീരിൽ അതീവ ജാഗ്രത
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.
ഭീകരാക്രമണത്തിൽ 2 ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ 2 പേരും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്.






































