ന്യൂ ഡെൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
സർക്കാർ അഞ്ച് വർഷം റിപ്പോർട്ട് പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് റിട്ട് ഹരജി സമർപ്പിച്ചിരിക്കുന്നത്.സംസ്ഥാന സർക്കാർ, സി.ബി.ഐ, ദേശീയ വനിതാ കമീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹരജി.അഭിഭാഷകൻ അജീഷ് കളത്തിലാണ് ഹരജി സമർപ്പിച്ചത്. റിപ്പോർട്ടിൽ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക.
ഹേമ കമ്മിറ്റി: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കാത്തതെന്ത്
കണ്ണൂര്‍ .എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ചുരുളഴിയാൻ ദുരൂഹതകൾ ഏറെ. യാത്രയയപ്പ് പരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മുനീശ്വരൻ കോവിലിന് സമീപം എത്തിയ നവീൻ ബാബു പിന്നീട് എങ്ങോട്ട് പോയി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോയിയെന്ന സൂചനയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് നടത്തിയിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലും ഇത് സംബന്ധിച്ച പരാമർശമില്ല. ഒപ്പം ടി.വി പ്രശാന്തനെ വിജിലൻസ് ചോദ്യം ചെയ്തുവെന്ന പിപി ദിവ്യയുടെ വാദത്തിനും അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല. അതേസമയം പൊലീസ് റിപ്പോർട്ട് എതിരായതോടെ പിപി ദിവ്യക്കെതിരെ സംഘടന നടപടി ഉടൻ ഉണ്ടാകും. തരം താഴ്ത്തലുൾപ്പടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. ബുധനാഴ്ച്ച നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.
ഇത്ര വിവാദമായ മരണത്തിലും കൃത്യമായ സത്യം കണ്ടെത്തലിന് അധികൃതര്‍ തയ്യാറാകാത്തതില്‍ നവീനിന്‍റെ ബന്ധുക്കളും സുഹൃ-ത്തുക്കളും അസ്വസ്ഥരാണ്. പുറത്തുവരുന്നത് അത്ര നല്ല കാര്യങ്ങളല്ലെങ്കില്‍ എന്തു ചെയ്യുമെന്നതാണ് പൊലീസിനെ പിന്നോക്കം വലിക്കുന്നതെന്നാണ് ആരോപണം.
എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: കണ്ണുർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിന് റിപ്പോർട്ട് സർക്കാരിന് കൈമാറി. പി പി ദിവ്യ ക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. കെ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിന് അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. റവന്യു വകുപ്പ് മന്ത്രി കെ രാജന് റിപ്പോർട്ട് ഇന്ന് കൈമാറും. മന്ത്രി പരിശോധിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. കളക്ടർ അടക്കം 17 പേരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേ സമയം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
സംസ്ഥാനത്ത് ഇന്നും അതിശക്തമഴ;മത്സ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ മഴ കനത്തേക്കും.
മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ആകാശവാണി പ്രക്ഷേപണത്തിന്റെ 75-ാം വാർഷികം; പ്രഭാഷണ പരമ്പരയും കഥയരങ്ങും ഐവർകാലയിൽ
കുന്നത്തൂർ : ആകാശവാണി, തിരുവനന്തപുരം നിലയത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസപ്രഭാഷണ പരമ്പരയിലെ അഞ്ചാമത്തേത് ഐവർകാല കിഴക്ക് ഭരണിക്കാവ് എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ വച്ചു 2024 ഒക്ടോബർ 27 ന് വൈകുന്നേരം 5 മണിയ്ക്ക് നടക്കും. ഐവർകാല ചങ്ങനാശ്ശേരി സ്മാരക വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ.എ നിർവഹിയ്ക്കും. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ അദ്ധ്യക്ഷനായിരിക്കും. അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല ആമുഖഭാഷണം നടത്തും. എഴുത്തുകാരിയും കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറുമായ പ്രൊഫ. എ. ജി. ഒലീന ‘വയലാർ മാനവികതയുടെ കവി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ചുള്ള കഥയരങ്ങിൽ കഥാകൃത്തുക്കളായ ഏഴംകുളം മോഹൻകുമാർ, ശ്രീമതി എച്ചുമുക്കുട്ടി, ശ്രീകണ്ഠൻ കരിയ്ക്കകം, ഉണ്ണിക്കൃഷ്‌ണൻ കളിയ്ക്കൽ എന്നിവർ പങ്കെടുക്കും. ഈ പരിപാടിയിൽ എല്ലാ ശ്രോതാക്കളും സംബന്ധിക്കണമെന്ന് പ്രോഗ്രാം മേധാവി വി. ശിവകുമാർ അഭ്യർത്ഥിച്ചു
കോഴ ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എം എൽ എ
ശാസ്താംകോട്ട: എൻസിപി അജിത് പവാർ പക്ഷത്തേക്ക് കുറ്മാറാൻ കുട്ടനാട് എം എൽ തോമസ് കെ തോമസിന് മന്ത്രി സ്ഥാനം കിട്ടുന്നതിനുമായി 50 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന ആരോപണം കോവൂർ കുഞ്ഞുമോൻ എം എൽ എ നിഷേധിച്ചു.35 വർഷമായി പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്നു .25 വർഷമായി എം എൽ എയാണ്. ഇതു വരെ പൊതുപ്രവർത്തന രംഗത്ത് ഒരു അഴിമതിയുടെയും പിറകെ പോയിട്ടില്ല. വാഗ്ദാനങ്ങളിൽ താൻ വീഴില്ല. യു ഡി എഫിൽ പോയിരുന്നെങ്കിൽ സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നു. ഇടത് മുന്നണിക്കൊപ്പം നില്ക്കുന്നത് കൊണ്ട് ഇതുവരെ ഒരു സ്ഥാനമാനങ്ങളും കിട്ടിയില്ല. പച്ചിലകാട്ടി പേടിപ്പിക്കേണ്ട. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. സർക്കാർ ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
ഒളിമ്പിക് അസ്സോസിയേഷൻ ജനറൽ ബോഡി ഇന്ന്
ന്യൂ ഡെൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽബോഡിയോഗം ഇന്ന് ചേരും. ഡൽഹിയിലെ ഐഒഎ ആസ്ഥാനത്താണ് യോഗം ചേരുന്നത്.ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി നിർവാഹ സമിതിയിലെ ഒരുവിഭാഗം രംഗത്തുണ്ട്. റിലയൻസിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം വേണമെന്ന് ഈ വിഭാഗം ജനറൽബോഡിയിൽ ആവശ്യപ്പെടും. പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം യോഗത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.പതിനഞ്ചംഗ നിര്‍വാഹക സമിതിയില്‍ 12 പേരും പിടി ഉഷയ്‌ക്കെതിരായി രംഗത്തുണ്ട്. അതിനിടെ യോഗത്തിനായി നൽകിയ അജണ്ട മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് പിടി ഉഷ.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS കണ്ടക്ടറെ അടിച്ചു കൊന്നു
2024 ഒക്ടോബർ 25 വെള്ളി, 9.00 am
?ടിക്കറ്റ് എടുക്കാത്ത് ചോദ്യം ചെയ്തുണ്ടായ സംഘർഷത്തിൽ ചെന്നെയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രാക്കാരൻ അടിച്ചു കൊന്നു
?അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ 50 സെൻറീമീറ്റർ വീതം വീണ്ടും ഉയർത്തും, കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
?കുറു മാറാൻ രണ്ട് എം എൽ എ മാർക്ക് 100 കോടി തോമസ് കെ തോമസ് എംഎൽഎ വാഗ്ദാനം ചെയ്തതായി ആരോപണം.
?താൻ ശരത് പവാറിനൊപ്പമെന്നും ഉച്ചയ്ക്കു മാധ്യമങ്ങളെ കാണുമെന്നും തോമസ് കെ തോമസ്
?കോഴ ആരോപണം പണം ചർച്ച ചെയ്യാൻ 29 ന് എൻസിപി ആലപ്പുഴ ജില്ലാ നേതൃയോഗം വിളിച്ചു.
?പണം നൽകി മന്ത്രിയാകുന്ന പണി ഇടത് മുന്നണിയിൽ നടക്കില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ
?ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ എം എൽ എ, മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് ആൻറണി രാജു എം എൽ എ
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായും കത്തി അമരുകയായിരുന്നു.
ജസ്റ്റിസ് സജ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂ ഡെൽഹി :
ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിം കോടതി യുടെ അടുത്ത ചീഫ് ജസ്റ്റീസ് ആകും.നവംബർ 10-ന് സിജെഐ ചന്ദ്രചൂഡ് വിരമിക്കാനിരിക്കെ,ജസ്റ്റിസ് സഞ്ജീവ് ഖന്നയെ മുൻഗാമിയായി ശിപാർശ ചെയ്ത് കേന്ദ്രസർക്കാരിന് കത്തയിച്ചിരുന്നു. ഈ ശിപാർശ കേന്ദ്ര സർക്കാകർ അംഗീകരിച്ചു രാഷ്ട്രപതി ഭവന് കൈമാറി. ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിം കോടതി യുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിച്ച രാഷ്ട്രപതി ഭവൻ വിജ്ഞാപനം ഇറക്കി. നവംബർ 11ന് ജസ്റ്റിൻ സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ 51മത് ചീഫ് ജസ്റ്റിസ് ആയി ചുമതല ഏൽക്കും. 2025 മെയ് 13 വരെ 6 മാസത്തെ ഓഫീസ് കാലാവധിയാകും ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് ലഭിക്കുക.1983-ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് സഞ്ജയ് ഖന്ന,2019 ജനുവരി 18 ന് ആണ് സുപ്രീം കോടതി ജഡ്ജി ആകുന്നത്.






































