Home Blog Page 1994

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS തലസ്ഥാനത്ത് എലിപ്പനി മരണം

2024 ഒക്ടോബർ 25 വെള്ളി 12.30 PM

?തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് വർക്കല സ്വദേശി സരിത (35 ) മരിച്ചു.

?സർക്കാരിനെ അവഗണിച്ച് ഗവർണർ നടത്തുന്ന നീക്കം നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്

?ജമാഅത്തെ ഇസ്ലാമിയെ 3 വർഷം തോളിലേറ്റി നടന്ന പിണറായി വിജയൻ വർഗ്ഗീയതയുമായി സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

? രണ്ട് എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നൂറ് കോടി വാഗ്ദാനം ചെയ്ത സംഭവത്തിൽ എന്ത് അന്വേഷണം നടത്തിയെന്ന് പ്രതിപക്ഷ നേതാവ്

? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം വ്യാജ ഒപ്പിട്ടാണ് നവീൻ ബാബുവിനെതിരായ റ്റി.വി പ്രശാന്തൻ്റെ പരാതി തയ്യാറാക്കിയതെന്ന് വി ഡി സതീശൻ.

?പാലക്കാട്ട് ബി ജെ പി യെ ജയിപ്പാൻ സി പി എം ശ്രമിക്കുന്നതായും വിഡി സതീശൻ.

?പിണറായി ഉപജാപക സംഘത്തിൻ്റെ പിടിയിൽ, നവീൻ ബാബുവിൻ്റെ കുടുംബത്തെ ഒന്ന് ഫോൺ വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല.

?കോൺഗ്രസിൽ അനൈക്യം ഉണ്ടന്ന് വരുത്താൻ ശ്രമം.കെ.സുധാകരൻ പാവവും നിഷ്ക്കളങ്കനുമാണ്. താൻ അത്ര പാവവും നിക്ഷ്ക്കളങ്കനുമല്ലന്ന് വി ഡി സതീശൻ.

?പാലക്കാട്ട് സി പി എമ്മുമായി ഇടഞ്ഞ് നില്ക്കുന്ന ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിന് വേണ്ടി പരവതാനി വിരിച്ച് ബി ജെ പി. മുതിർന്ന നേതാക്കൾ ഷുക്കൂറുമായി സംസാരിച്ചു.

ഡാന ചുഴലിക്കാറ്റ് തീരം തൊട്ടു

ഒഡീഷ: ഡാന അതിതീവ്ര ചുഴലി കാറ്റ് തീരം തൊട്ടു. ചുഴലികാറ്റിന്റെ കരയിലേക്കുള്ള പ്രവേശനം തുടരുകയാണ്.കൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകലെ വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയിൽ ആണ് ചുഴലി കാറ്റ് കരയിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ ആകും കാറ്റിന്റെ വേഗത എന്നാണ് മുന്നറിയിപ്പ്.ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്.അതിശക്തമായ കാറ്റിൽ ദമ്രയിൽ മരങ്ങൾ കടപുഴകി വീണു. മുൻകരുതലിന്റെ ഭാഗമായി പശ്ചിമ

ബംഗാൾ ഒഡിഷ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കൊൽക്കത്ത, ഭൂവനേശ്വർ രാവിലെ 9 മണിവരെ നിർത്തിവെച്ചിരിക്കുകയാണ്. മേഖലയിൽ സർവീസ് നടത്തുന്ന 200 ഓളം ട്രെയിനുകൾ റദ്ധാക്കി. ഒഡീഷയിലെ ബസ് സർവീസുകളും പ്രവർത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കൽ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

ബിഷപ്പ് ധർമ്മരാജ് റസാലത്തിന് നോട്ടീസ് നൽകി കർണ്ണാടക പോലീസ്

തിരുവനന്തപുരം: സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലത്തിന് കർണാടക പൊലീസ് നോട്ടീസ് നൽകി.
രാത്രി തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്.
മെഡിക്കൽ കോഴക്കേസിലാണ് നോട്ടീസ്.
കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനും നേട്ടീസ് നൽകി.
ബെനറ്റ് എബ്രഹാം ഒളിവിലെന്ന് കർണാടക പൊലീസ്.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി തട്ടിയെന്നാണ് ബെനറ്റിനെതിരായ കേസ്.

തൃശൂരിലെ ബിജെപി ജയം കോൺഗ്രസ് വോട്ട് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ചേലക്കര: ഇടത് മുന്നണിയുടെ ചേലക്കര നിയോജക മണ്ഡലം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന് വ്യക്തതയുള്ളവരാണ് നിങ്ങൾ. കഴിഞ്ഞ 8 വർഷത്തിലധികമായി എൽഡിഎഫ് സർക്കാർ ഇടവിടെ തുടരുന്നു.നേരത്തെ ഉണ്ടായിരുന്ന പതിവ് തെറ്റിച്ചാണ് ഭരണം ലഭിച്ചത്. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഇടത് മുന്നണി തുടരണം എന്ന ചിന്ത കൊണ്ടാണ് 2021 ൽ തുടർ ഭരണം ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളം പുരോഗതിയുടെ പാതയിലാണ്.
വോട്ടിന് വേണ്ടി അവസരവാദ നിലപാടെടുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ
വർഗ്ഗീയതയോട് സന്ധി ചെയ്യാൻ ഇടത് മുന്നണിക്കാവില്ല. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ രക്തസാക്ഷികളായവരാണ് കമ്മ്യൂണിസ്റ്റ് കാർ. എന്നാൽ
ആർ എസ് എസ് ൻ്റെ ശാഖയ്ക്ക് വേദിയൊരുക്കുന്ന കോൺഗ്രസ് നേതാവ്, ഗോൾവാക്കറുടെ മുന്നിൽ വിളക്ക് കൊളുത്തി വണങ്ങി നിൽക്കുന്ന കോൺഗ്രസ് നേതാവ് ഇതൊക്കെ കേരളം കണ്ട് കൊണ്ടിരിക്കുകയാണ്.
തൃശൂരിലെ ബിജെപി ജയം കോൺഗ്രസ് വോട്ട് കൊണ്ടാണ്. കോൺഗ്രസിൽ നിന്ന് ആളുകൾ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരിക്കയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, കെ. വിജയരാഘവൻ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പ്രൊഫ.ആർ ബിന്ദു ,ചീഫ് വിപ്പ് ഡോ.ജയരാജ്, കെ.രാധാകൃഷ്ണൻ എം പി.സ്ഥാനാർത്ഥി യു ആർ പ്രദീപ് എന്നിവർ സംസാരിച്ചു.

കോഴ ആരോപണം സ്ഥിരീകരിക്കാൻ മുഖ്യമന്ത്രി കോവൂർ കുഞ്ഞുമോനെ വിളിപ്പിച്ചു

കൊല്ലം. കോഴ ആരോപണം സ്ഥിരീകരിക്കാൻ മുഖ്യമന്ത്രി കോവൂർ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ളിയുഡി റസ്റ്റ് ഹൗസിൽ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നിൽ കോവൂർ നിഷേധിച്ചു
എന്നാൽ ആൻ്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചതായാണ് വിവരം.
കോഴ ആരോപണം സംബന്ധിച്ച് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇന്നലെയാണ് കത്ത് നൽകിയത്. കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചർച്ച ചെയ്തു. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചർച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.

അതിനിടെ ദ്രൗപദി മുർമുവിന് ലഭിച്ച വോട്ട് ആരുടേത് ?. കോഴ ആരോപണത്തെ തുടർന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച വീണ്ടും ചർച്ചയാകുന്നു. സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ എതിരായിരുന്നുട്ടും ദ്രൗപദി മുർമുവിന് ഒരു വോട്ട് ലഭിച്ചിരുന്നു. ഇത് ഇടത് മുന്നണിയിൽ വലിയ ചർച്ചയായിരുന്നു. കോഴ വിവാദത്തോടെ വോട്ട് ചോർത്തിയത് ആരാണെന്ന സംശയം ശക്തമായിരിക്കയാണ്.

എം.എൽ എ മാരെ കുറുമാറ്റുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി അജിത്ത് പവാർ പക്ഷവുമായി ഒരു ചർച്ചയും നടന്നട്ടില്ലെന്ന് NCP അജിത് പവാർ പക്ഷം സംസ്ഥാന പ്രിസിഡൻ്റ് എൻ. എ മുഹമ്മദ് കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. തോമസ് കെ തോമസിന് എന്‍സിപി അജിത് പവാർ പക്ഷവുമായി ബന്ധമില്ല. പാർട്ടി പിളർന്നപ്പോൾ തോമസ് കെ തോമസ് ശരത് പവാറിനൊപ്പം എന്ന് സത്യവാങ്ങ് മൂലം എഴുതി നൽകിയതാണ്. അജിത് പവാർ പക്ഷത്തിന് എം.എൽ.എ മാരെ പണം കൊടുത്ത് കൂറുമാറ്റണ്ട ആവശ്യമില്ല

പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ച്,ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

തിരുവനന്തപുരം. ടി.വി പ്രശാന്തിന് കുരുക്കായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ച്.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് കണ്ടെത്തൽ. സർവീസിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടമുണ്ട്.ഇത് ടി വി പ്രശാന്ത് പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.കണ്ണൂരിൽ എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച ആളാണ് ടി വി പ്രശാന്ത്. പ്രശാന്തിനെതിരെ തുടർ നടപടി വേണമെന്നും ശുപാർശ

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സാധ്യത
ടി വി പ്രശാന്തനെതിരെയുള്ള വകുപ്പ് തല അന്വേഷണം.റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.പമ്പ് തുടങ്ങുന്നതിന് പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിൽ അനുമതി ചോദിച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ പരാമർശം

അനുമതി ചോദിക്കണോ എന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്ന് പ്രശാന്തന്റെ മൊഴി. കൈക്കൂലി നൽകിയെന്ന് പ്രശാന്തൻ ഉന്നത തല സംഘത്തിനും മൊഴി നൽകി.ടി വി പ്രശാന്തന്റെ സാമ്പത്തിക വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. പരിയാരം മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം

പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പ്രശാന്തനെ സംരക്ഷിച്ചിട്ടില്ല. ടി വി പ്രശാന്തനെതിരായ പരാതിയിൽ വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പരിയാരം മെഡിക്കൽ കോളജ് അധികൃതർക്ക് കാലതാമസം ഉണ്ടായില്ല. അന്വേഷണത്തിന് ആവശ്യമായ സമയമാണ് എടുത്തത്. ടിവി പ്രശാന്തനെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിനും റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഉപയോഗിക്കും

ഹേമ കമ്മിറ്റി: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
സർക്കാർ അഞ്ച് വർഷം റിപ്പോർട്ട് പൂഴ്ത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് റിട്ട് ഹരജി സമർപ്പിച്ചിരിക്കുന്നത്.സംസ്ഥാന സർക്കാർ, സി.ബി.ഐ, ദേശീയ വനിതാ കമീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹരജി.അഭിഭാഷകൻ അജീഷ് കളത്തിലാണ് ഹരജി സമർപ്പിച്ചത്. റിപ്പോർട്ടിൽ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കാത്തതെന്ത്

കണ്ണൂര്‍ .എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ചുരുളഴിയാൻ ദുരൂഹതകൾ ഏറെ. യാത്രയയപ്പ് പരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മുനീശ്വരൻ കോവിലിന് സമീപം എത്തിയ നവീൻ ബാബു പിന്നീട് എങ്ങോട്ട് പോയി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോയിയെന്ന സൂചനയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് നടത്തിയിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലും ഇത് സംബന്ധിച്ച പരാമർശമില്ല. ഒപ്പം ടി.വി പ്രശാന്തനെ വിജിലൻസ് ചോദ്യം ചെയ്തുവെന്ന പിപി ദിവ്യയുടെ വാദത്തിനും അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല. അതേസമയം പൊലീസ് റിപ്പോർട്ട് എതിരായതോടെ പിപി ദിവ്യക്കെതിരെ സംഘടന നടപടി ഉടൻ ഉണ്ടാകും. തരം താഴ്ത്തലുൾപ്പടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. ബുധനാഴ്ച്ച നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.

ഇത്ര വിവാദമായ മരണത്തിലും കൃത്യമായ സത്യം കണ്ടെത്തലിന് അധികൃതര്‍ തയ്യാറാകാത്തതില്‍ നവീനിന്‍റെ ബന്ധുക്കളും സുഹൃ-ത്തുക്കളും അസ്വസ്ഥരാണ്. പുറത്തുവരുന്നത് അത്ര നല്ല കാര്യങ്ങളല്ലെങ്കില്‍ എന്തു ചെയ്യുമെന്നതാണ് പൊലീസിനെ പിന്നോക്കം വലിക്കുന്നതെന്നാണ് ആരോപണം.

എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: കണ്ണുർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിന് റിപ്പോർട്ട് സർക്കാരിന് കൈമാറി. പി പി ദിവ്യ ക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. കെ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിന് അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. റവന്യു വകുപ്പ് മന്ത്രി കെ രാജന് റിപ്പോർട്ട് ഇന്ന് കൈമാറും. മന്ത്രി പരിശോധിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. കളക്ടർ അടക്കം 17 പേരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേ സമയം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.

സംസ്ഥാനത്ത് ഇന്നും അതിശക്തമഴ;മത്സ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ മഴ കനത്തേക്കും.
മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.