Home Blog Page 1993

തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാർ

പാലക്കാട്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച പാലക്കാട്‌ തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാർ.കൊല്ലത്തറ സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി.അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാർ. ഇതരസമുദായത്തിലുള്ള അനീഷ് മകളെ വിവാഹം ചെയ്തതാണ് പ്രകോപനകാരണം.തുടർന്ന് യുവാവിനെ വെട്ടി കൊല്ലുകയായിരുന്നു

ശൂരനാട് വടക്ക് പുളിവിളയിൽ ചെല്ലമ്മ ജോർജ് നിര്യാതയായി

ശൂരനാട് വടക്ക്. പുളിവിളയിൽ ചെല്ലമ്മ ജോർജ് (85) നിര്യാതയായി.പഴുപടിഞ്ഞാറ്റതിൽ കുടുബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് ശൂരനാട് വടക്ക് സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭർത്താവ് : പി ജോർജ് , മക്കൾ : ലീലാമ്മ അച്ചൻകുഞ്ഞ് , ജോർജ് ശാമുവൽ , മേരിക്കുട്ടി ജോർജ് , റോസി സാം , ലിസി മാത്യു മരുമക്കൾ : കോശി അച്ചൻകുഞ്ഞ് , ജോർജ് , സാം കെ , മാതൃൂ ജോൺസൺ ,ഷീജാ ശാമുവൽ

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു

ശ്രീനഗര്‍. ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഭീകരാക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇന്നലെ രണ്ട് സൈനികരും രണ്ട് തൊഴിലാളികളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ വൈകിട്ടാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് വരെ ഭീകരരുടെ ആക്രമണമുണ്ടായത്. മേഖലയിൽ ഭീകരർക്കായി സേന തിരച്ചിൽ തുടരുകയാണ്.72 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ ഭീകരാക്രമണത്തിൽ ജമ്മുകശ്മീർ അതീവ ജാഗ്രതയിലാണ്.

മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മഴ കനക്കുമെന്ന് മുന്നറിയിപ്പ്.സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.വയനാട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ മഴമുന്നറിയിപ്പ്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ

എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്.പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ യല്ലോ അലർട്ട്

മലയോര മേഖലകളിൽ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത.കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്

നവീൻ ബാബുവിൻ്റെ മരണം: അന്വേഷണത്തിന് ആറംഗ സംഘം ;പ്രശാന്തൻ്റെ പണി തെറിക്കും

കണ്ണൂർ:

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ.കണ്ണൂർ കമ്മീഷണർ നേതൃത്വം നൽകുന്ന ടീമിൽ ആറംഗ സംഘമുണ്ട്.ഇതിനിടെ
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
പെട്രോള്‍ പമ്പിനു അനുമതി നേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്‌ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്.

സർവീസ്സില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കല്‍ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തല്‍. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുന്നു. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.

വിമാനങ്ങൾക്ക് പിന്നാലെ തിരുപ്പതിയിലെ 3 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ഹൈദരാബാദ്.വിമാനങ്ങൾക്ക് പിന്നാലെ തിരുപ്പതിയിലെ 3 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി.ഇന്നലെ വൈകിട്ട് ആണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ. സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്.

പരാതി ലഭിച്ചയുടൻ തന്നെ വിവിധ വശങ്ങളിൽ അന്വേഷണം നടത്തി വരികയാണെന്ന് തിരുപ്പതി ഈസ്റ്റ് പൊലീസ് അറിയിച്ചു.സ്നിഫർ ഡോഗുകളുമായി അന്വേഷണ സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി.മയക്കുമരുന്ന് കേസിൽ ജാഫർ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പരാമർശിക്കുന്ന മെയിലിൽ ഭീഷണിക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയാണെന്നും ആരോപിക്കുന്നു.

താൻ കെ.സുധാകരൻ്റെ അത്ര പാവവും, നിഷ്ക്കളങ്കനുമല്ലെന്ന് വി ഡി സതീശൻ

പാലക്കാട്:
ജമാഅത്തെ ഇസ്ലാമിയെ വർഷം തോളിലേറ്റി നടന്ന പിണറായി വിജയൻ വർഗ്ഗീയതയുമായി സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
രണ്ട് എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നൂറ് കോടി വാഗ്ദാനം ചെയ്ത സംഭവത്തിൽ എന്ത് അന്വേഷണം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം വ്യാജ ഒപ്പിട്ടാണ് നവീൻ ബാബുവിനെതിരായ റ്റി.വി പ്രശാന്തൻ്റെ പരാതി തയ്യാറാക്കിയതെന്ന് വി ഡി സതീശൻ ആരോപിച്ചു.
പാലക്കാട്ട് ബി ജെ പി യെ ജയിപ്പിക്കാൻ സി പി എം ശ്രമിക്കുന്നതായും,
പിണറായി ഉപജാപക സംഘത്തിൻ്റെ പിടിയിലാണന്നും നവീൻ ബാബുവിൻ്റെ കുടുംബത്തെ ഒന്ന് ഫോൺ വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലന്നും സതീശൻ പറഞ്ഞു.
കോൺഗ്രസിൽ അനൈക്യം ഉണ്ടന്ന് വരുത്താൻ ശ്രമം നടക്കുകയാണ്. കെ.സുധാകരൻ പാവവും നിഷ്ക്കളങ്കനുമാണ്. താൻ അത്ര പാവവും നിക്ഷ്ക്കളങ്കനുമല്ലന്ന് വി ഡി സതീശൻ പറഞ്ഞു.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS തലസ്ഥാനത്ത് എലിപ്പനി മരണം

2024 ഒക്ടോബർ 25 വെള്ളി 12.30 PM

?തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് വർക്കല സ്വദേശി സരിത (35 ) മരിച്ചു.

?സർക്കാരിനെ അവഗണിച്ച് ഗവർണർ നടത്തുന്ന നീക്കം നിയമപരമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്

?ജമാഅത്തെ ഇസ്ലാമിയെ 3 വർഷം തോളിലേറ്റി നടന്ന പിണറായി വിജയൻ വർഗ്ഗീയതയുമായി സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

? രണ്ട് എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നൂറ് കോടി വാഗ്ദാനം ചെയ്ത സംഭവത്തിൽ എന്ത് അന്വേഷണം നടത്തിയെന്ന് പ്രതിപക്ഷ നേതാവ്

? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം വ്യാജ ഒപ്പിട്ടാണ് നവീൻ ബാബുവിനെതിരായ റ്റി.വി പ്രശാന്തൻ്റെ പരാതി തയ്യാറാക്കിയതെന്ന് വി ഡി സതീശൻ.

?പാലക്കാട്ട് ബി ജെ പി യെ ജയിപ്പാൻ സി പി എം ശ്രമിക്കുന്നതായും വിഡി സതീശൻ.

?പിണറായി ഉപജാപക സംഘത്തിൻ്റെ പിടിയിൽ, നവീൻ ബാബുവിൻ്റെ കുടുംബത്തെ ഒന്ന് ഫോൺ വിളിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല.

?കോൺഗ്രസിൽ അനൈക്യം ഉണ്ടന്ന് വരുത്താൻ ശ്രമം.കെ.സുധാകരൻ പാവവും നിഷ്ക്കളങ്കനുമാണ്. താൻ അത്ര പാവവും നിക്ഷ്ക്കളങ്കനുമല്ലന്ന് വി ഡി സതീശൻ.

?പാലക്കാട്ട് സി പി എമ്മുമായി ഇടഞ്ഞ് നില്ക്കുന്ന ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിന് വേണ്ടി പരവതാനി വിരിച്ച് ബി ജെ പി. മുതിർന്ന നേതാക്കൾ ഷുക്കൂറുമായി സംസാരിച്ചു.

ഡാന ചുഴലിക്കാറ്റ് തീരം തൊട്ടു

ഒഡീഷ: ഡാന അതിതീവ്ര ചുഴലി കാറ്റ് തീരം തൊട്ടു. ചുഴലികാറ്റിന്റെ കരയിലേക്കുള്ള പ്രവേശനം തുടരുകയാണ്.കൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകലെ വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയിൽ ആണ് ചുഴലി കാറ്റ് കരയിൽ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ ആകും കാറ്റിന്റെ വേഗത എന്നാണ് മുന്നറിയിപ്പ്.ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്.അതിശക്തമായ കാറ്റിൽ ദമ്രയിൽ മരങ്ങൾ കടപുഴകി വീണു. മുൻകരുതലിന്റെ ഭാഗമായി പശ്ചിമ

ബംഗാൾ ഒഡിഷ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. കൊൽക്കത്ത, ഭൂവനേശ്വർ രാവിലെ 9 മണിവരെ നിർത്തിവെച്ചിരിക്കുകയാണ്. മേഖലയിൽ സർവീസ് നടത്തുന്ന 200 ഓളം ട്രെയിനുകൾ റദ്ധാക്കി. ഒഡീഷയിലെ ബസ് സർവീസുകളും പ്രവർത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കൽ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

ബിഷപ്പ് ധർമ്മരാജ് റസാലത്തിന് നോട്ടീസ് നൽകി കർണ്ണാടക പോലീസ്

തിരുവനന്തപുരം: സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലത്തിന് കർണാടക പൊലീസ് നോട്ടീസ് നൽകി.
രാത്രി തിരുവനന്തപുരത്തെ ബിഷപ്പ് ഹൗസിൽ എത്തിയാണ് നോട്ടീസ് നൽകിയത്.
മെഡിക്കൽ കോഴക്കേസിലാണ് നോട്ടീസ്.
കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനും നേട്ടീസ് നൽകി.
ബെനറ്റ് എബ്രഹാം ഒളിവിലെന്ന് കർണാടക പൊലീസ്.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി തട്ടിയെന്നാണ് ബെനറ്റിനെതിരായ കേസ്.