Home Blog Page 1934

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ രക്ഷാപ്രവര്‍ത്തനം പുനരന്വേഷിക്കും

കൊച്ചി.മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. വാദി ഭാഗത്ത്തിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു

ഗൺമാൻ മർദിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കിയിരുന്നു.അജയ് ജ്യുവൽ കുര്യാക്കോസ്. രാഷ്ട്രീയമായ വിജയം കൂടി’ഭരണ സ്വാധീനത്തിന് വഴങ്ങിയാണ് അന്വേഷണസംഘം കേസ് കൊണ്ടുപോയത്

പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, സ്ത്രീകളുടെ മുടി മുറിക്കേണ്ട; നിർദേശവുമായി യുപി വനിതാ കമ്മീഷൻ

ലഖ്നൌ: പുരുഷൻമാരായ തയ്യൽക്കാർ സ്ത്രീകളുടെ വസ്ത്രങ്ങളുടെ അളവെടുക്കുകയോ സലൂണിലെ പുരുഷന്മാർ സ്ത്രീകളുടെ മുടി മുറിക്കുകയോ ചെയ്യരുതെന്ന നിർദേശവുമായി ഉത്തർപ്രദേശിലെ വനിതാ കമ്മീഷൻ. മോശം സ്പർശനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നതെന്ന് വനിതാ കമ്മീഷൻ വിശദീകരിച്ചു. ഒക്‌ടോബർ 28ന് നടന്ന വനിതാ കമ്മീഷൻ യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്.

വസ്ത്രം തയ്ക്കാൻ സ്ത്രീകളുടെ അളവെടുക്കുന്നത് വനിതാ തയ്യൽക്കാർ ആയിരിക്കണമെന്നും ഈ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നെന്ന് വനിതാ കമ്മീഷൻ അംഗം ഹിമാനി അഗർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്നും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഇതിനെ പിന്തുണച്ചെന്നും ഹിമാനി പറഞ്ഞു.

സലൂണുകളിൽ സ്ത്രീകളുടെ മുടി വെട്ടുന്നത് സ്ത്രീകളായിരിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. പുരുഷന്മാരുടെ മോശം സ്പർശനം ഒഴിവാക്കാനാണ് ഇതെന്നാണ് വിശദീകരണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും ഹിമാനി അഭിപ്രായപ്പെട്ടു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്‍റെ അർത്ഥമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി. ഇപ്പോൾ ഇതൊരു നിർദ്ദേശം മാത്രമാണ്. ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ഹിമാനി അഗർവാൾ വിശദീകരിച്ചു.

തലക്കടത്തൂരിൽ കാറിടിച്ചു ഏഴ് വയസുകാരന് ഗുരുതര പരുക്ക്

മലപ്പുറം.തലക്കടത്തൂരിൽ കാറിടിച്ചു ഏഴ് വയസുകാരന് ഗുരുതര പരുക്ക്.തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്‌സാൻ (7) ആണ് പരുക്കേറ്റത്. റോഡ് അരികു ചേര്‍ന്നുപോയകുട്ടിയെ നിയന്ത്രണം വിട്ടു പാഞ്ഞെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി നിഷേധിച്ച വിധി അസാധുവാക്കി സുപ്രിംകോടതി

ന്യൂഡെല്‍ഹി. അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവിയിലെ 1967ലെ അസീസ് ബാഷ വിധി അസാധുവാക്കി സുപ്രീംകോടതി. സ്ഥാപനം സ്ഥാപിച്ചത് ന്യൂനപക്ഷമാണോ അല്ലയോ എന്നതിലെ വസ്തുത നിർണയം പുതിയ ബെഞ്ച് നടത്തുമെന്നും ചീഫ് ജസ്റ്റിസ്. കേസിൽ ഭിന്ന വിധിയുമായി മൂന്ന് ജസ്റ്റിസുമാർ.

പാർലമെന്റോ നിയമസഭകളോ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സർവകലാശാലകൾക്ക് ന്യൂനപക്ഷ സ്ഥാപനം എന്ന പദവി നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്ന 1967ലെ അസീസ് ബാഷ കേസിലെ വിധിയാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് അസാധുവാക്കിയത്.ന്യൂനപക്ഷ സ്ഥാപനമാകണമെങ്കിൽ അത് ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവർത്തിച്ചാൽ മതിയെന്നും ന്യൂനപക്ഷ അംഗങ്ങൾ ഭരിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ പറഞ്ഞു. ഭരണഘടന നിലവിൽ വരുന്നതിനു മുൻപ് സ്ഥാപിതമായതിനാൽ ന്യൂനപക്ഷ പദവി നൽകരുതെന്ന കേന്ദ്രവാദത്തെയും വിധിയിൽ എതിർത്തു. ഭരണഘടന നിലവിൽ വരുന്നതിനു മുൻപ് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആർട്ടിക്കിൾ 30 ബാധകമാകും എന്നും ഭരണഘടന ബെഞ്ച് നീരീക്ഷിച്ചു. അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷമാണോ അല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കും.ഈ വിഷയത്തിലെ വസ്തുത നിർണയം പുതിയ ബെഞ്ച് നടത്തും. അതിനുശേഷം ആയിരിക്കും അലിഗഡ് മുസ്ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.7 അംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടെ 3 പേർ ഭിന്നവിധിയാണ് പ്രസ്താവിച്ചത്

18കാരിയുമായി പ്രണയത്തിന് 62 കാരനായ പിതാവ് തടസം, ഗേൾഫ്രണ്ടിന്റെ പിതാവിനെ കൊലപ്പെടുത്തിയ 34കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: 34 കാരനുമായുള്ള 18കാരിയായ മകളുടെ പ്രണയ ബന്ധത്തിന് തടസം നിന്ന് 62 കാരന് ദാരുണാന്ത്യം. ഗേൾഫ്രണ്ടിന്റെ പിതാവിനെ കൊലപ്പെടുത്തിയ 34കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂഡൽഹിയിലെ നരേല വ്യവസായ മേഖലയിൽ ഒക്ടോബർ 20നാണ് 62കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 18കാരിയുടെ ബോയ്ഫ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

62കാരന്റെ മരണം കൊലപാതകമാണെന്ന പരാതി തിങ്കളാഴ്ചയാണ് പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. 34കാരനായ സുഖിര ചൌധരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബച്ചു പ്രസാദ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബച്ചു പ്രസാദ് സിംഗിന്റെ ഇളയ മകളായ പിങ്കി കുമാരിയുമായി സുഖിര ചൌധരി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ ബച്ചു എതിർത്തിരുന്നു. ഒക്ടോബർ 20ന് സുഖിര ബച്ചു പ്രസാദിന് സെക്യൂരിറ്റി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാൽ വഴിയിൽ ഇയാൾക്ക് മദ്യം വാങ്ങി നൽകി അവശ നിലയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അടുത്തിടെയാണ് ഇയാൾ വിവരം പിങ്കിയോട് വിശദമാക്കിയത്. പിതാവിനേക്കുറിച്ച് വിവരമൊന്നും ഇല്ലെന്ന പരാതിപ്പെടുന്നതിനിടയിലായിരുന്നു ഇത്. പിതാവ് ജോലി സംബന്ധമായി എവിടെയെങ്കിലും പോയതായെന്ന ധാരണയിലായിരുന്നു കുടുംബമുണ്ടായിരുന്നത്. പിങ്കി ഈ വിവരം സഹോദരനെ അറിയിച്ചതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. നേരത്തെ ഷാഹ്പൂരിന് സമീപത്ത് നിന്ന് ലഭിച്ച അഴുകിയ നിലയിലുള്ള മൃതദേഹം പിതാവിന്റേതാണെന്ന് ഇവർ സ്ഥിരീകരിച്ചു. ഇതോടെയാണ് സുഖിരയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചർച്ചാകേണ്ടത് രാഷ്ട്രീയവിഷയങ്ങള്‍,പെട്ടി വിവാദം തള്ളി സിപിഎം

പാലക്കാട്. പെട്ടി വിവാദം തള്ളി എൻഎൻ കൃഷ്ണദാസ്,ട്രോളി ബാഗ് ചർച്ച സജീവമാക്കിയ സിപിഐഎം നേതൃത്വത്തെ തള്ളി എൻഎൻ കൃഷ്ണദാസ്. പാലക്കാട്‌ മണ്ഡലത്തിൽ ചർച്ചാകേണ്ടത് രാഷ്ട്രീയവിഷയങ്ങളെന്ന് എൻഎൻ കൃഷ്ണദാസ്. നീല പെട്ടി,പച്ച പെട്ടി തുടങ്ങിയ ചർച്ചകൾ അല്ല നടക്കേണ്ടത്. രാഷ്ട്രീയം ചർച്ചയായാൽ കോൺഗ്രസും ബിജെപിയും മണ്ഡലത്തിൽ പരാജയപ്പെടും

സിപിഐഎം വിജയിക്കും എന്നതിനാലാണ് രാഷ്ട്രീയം ചർച്ചയാക്കാത്തത്. ട്രോളി ബാഗ് ചർച്ചകൊണ്ട് ഒരു നേട്ടവും ആർക്കും കിട്ടാനില്ല

ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ; കഴിഞ്ഞ ആഴ്‌ച നൽകിയത് 20 കോടി

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകുന്നത്‌. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വകയിരുത്തിയത്‌. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്‌ആർടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാൽ അറിയിച്ചു.

നേരത്തെ, സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും, കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

12 ബിജെപി എംഎല്‍എമാരടക്കം 13 പേരെ പുറത്താക്കി, കയ്യാങ്കളി; മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ

ന്യൂഡൽഹി : കയ്യാങ്കളിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ. പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ മൂന്നാം ദിവസും ഏറ്റുമുട്ടി. 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി.

കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ചൊല്ലിയാണ് ഇന്നും നിയമസഭയിൽ ബഹളമുണ്ടായത്. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര്‍ പ്രതിഷേധിച്ചു. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ച് പിഡിപി അംഗം ബാനര്‍ ഉയര്‍ത്തിയതാണ് ബിജെപി എംഎല്‍എമാരെ പ്രകോപിച്ചത്. ഭരത് മാതാ കീ ജയ് വിളികളുമായി ബിജെപി അംഗങ്ങളുമെത്തിയതോടെ കയ്യാങ്കളിയായി. സ്പീക്കര്‍ക്ക് മുന്‍പില്‍ അംഗങ്ങള്‍ പരസ്പരം കയ്യേറ്റം ചെയ്തു. നടുത്തളത്തിലിറങ്ങി പ്രതിഷധിച്ചവരെ പുറത്താക്കാന്‍ ഇതോടെ സ്പീക്ക‍ര്‍ നിര്‍ദ്ദേശിച്ചു. 12 ബിജെപി എംഎല്‍എമാരെയും , എഞ്ചിനിയര്‍ റഷീദിന്‍റെ സഹോദരനും ലാംഗേറ്റ് എംഎല്‍എയുമായ ഷെയ്ഖ് ഖുര്‍ഷിദിനെയും സുരക്ഷ ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കി.

ബിജെപി അംഗങ്ങളുടെ പ്രതിഷേധം തുടരുമ്പോള്‍ കശ്മീരിന് പ്രത്യേക പദവിയെന്ന ആവശ്യം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സഭക്ക് പുറത്തും ആവര്‍ത്തിച്ചു. കശ്മീരിന് പ്രത്യേക പദവി വേണമെന്ന പ്രമേയം കഴിഞ്ഞ ദിവസം ശബ്ദവോട്ടോടെ നിയമസഭ പാസാക്കിയിരുന്നു. പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനായി സമിതി രൂപീകരിച്ച് സംസ്ഥാനവുമായി ചര്‍ച്ച തുടങ്ങണമെന്ന ആവശ്യത്തോട് കേന്ദ്രം ഇനിയും പ്രതികരിച്ചിട്ടില്ല. തീവ്രവാദി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക പദവിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുത്തേക്കില്ല.

ഭാര്യയോട് കട്ടക്കലിപ്പിൽ സ്റ്റേഷൻ മാസ്റ്റർ ഓകെ പറഞ്ഞു, റെയിൽവേക്ക് നഷ്ടം 3 കോടി; 12 വർഷത്തിന് ശേഷം വിവാഹമോചനം

റായ്പൂർ: ഏറെക്കാലത്തെ നിയമപോരാട്ടത്തിന് ശേഷം സസ്പെൻഷൻ ലഭിച്ച സ്റ്റേഷൻ മാസ്റ്റർക്ക് വിവാഹമോചനം ലഭിച്ചു. ഫോണിൽ ഭാര്യയോട് കലഹിക്കുന്നതിനിടെ ഉച്ചത്തിൽ ഓകെ പറഞ്ഞതിനെ തുടർന്നാണ് സ്റ്റേഷൻ മാസ്റ്ററുടെ ജീവിതത്തിൽ നിർഭാ​ഗ്യകരമായ കാര്യങ്ങൾ സംഭവിച്ചത്. 2011ലായിരുന്നു സംഭവം. ഭാര്യയുമായുള്ള തർക്കത്തിനിടെ സ്റ്റേഷൻ മാസ്റ്റർ കോപത്തോടെ ഓകെ പറഞ്ഞ് ഫോൺ വെച്ചു.

എന്നാൽ, തൊട്ടപ്പുറത്തുള്ള മൈക്രോഫോണിൽ കേട്ടതോടെ ട്രെയിൻ പുറപ്പെടാനുള്ള സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് ഉദ്യോ​ഗസ്ഥർ ട്രെയിൻ പോകാൻ മുന്നറിയിപ്പ് നൽകി. നേരത്തെ രാത്രി യാത്ര വിലക്കിയ മാവോയിസ്റ്റ് പ്രദേശത്തേക്ക് ചരക്ക് ട്രെയിൻ അയക്കാനുള്ള സമ്മതമായാണ് ഉദ്യോ​ഗസ്ഥർ തെറ്റിദ്ധരിച്ചത്. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഇതുവഴി റെയിൽവേക്ക് മൂന്ന് കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു.

വിശാഖപട്ടണം സ്വദേശിയാണ് സ്റ്റേഷൻ മാസ്റ്റർ. വിവാഹ ബന്ധം വഷളായതോടെ കോടതിയിലെത്തി. 12 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇപ്പോഴാണ് വിവാഹ മോചനം ലഭിക്കുന്നു. ദുർഗ് സ്വദേശിയാണ് ഭാര്യ. 2011 ഒക്‌ടോബർ 12-നാണ് ഇവർ വിവാഹിതരായത്. എന്നാൽ മറ്റൊരു പുരുഷനുമായുള്ള ബന്ധം ഭാര്യ ഉപേക്ഷിച്ചില്ല. ഇത് വീട്ടിൽ സംഘർഷത്തിന് കാരണമായി.

ഈ പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് ഭാര്യ രാത്രിയിൽ ഇയാളെ ഫോണിൽ വിളിച്ചത്. തുടർന്ന് ഇരുവരും വഴക്കായി.നമുക്ക് വീട്ടിൽവെച്ച് സംസാരിക്കാം, ഓകെയെന്ന് ഉച്ചത്തിൽ പറഞ്ഞാണ് ഇദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. എന്നാൽ, സമീപത്തെ മൈക്രോഫോൺ ഓണാണെന്ന് അയാൾക്ക് മനസ്സിലായില്ല. മറുവശത്തുള്ള ഉദ്യോ​ഗസ്ഥൻ ‘ഓകെ’ എന്ന് മാത്രം കേൾക്കുകയും മാവോയിസ്റ്റ് ബാധിത പ്രദേശത്ത് നിയന്ത്രിത റൂട്ടിലൂടെ ചരക്ക് തീവണ്ടി അയക്കാനുള്ള സിഗ്നലായി തെറ്റിദ്ധരിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥൻ വിശാഖപട്ടണം കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. ഇയാൾക്കും 70 വയസ്സുള്ള പിതാവിനും സർക്കാർ ജീവനക്കാരനായ മൂത്ത സഹോദരനും ഭാര്യാസഹോദരിമാർക്കും മാതൃ ബന്ധുക്കൾക്കുമെതിരെ ഐപിസി 498 എ (ക്രൂരതയും പീഡനവും) പ്രകാരം ഭാര്യയും പരാതി നൽകി.

തൻ്റെ ജീവനെ കുറിച്ച് ഭയമുണ്ടെന്ന് പറഞ്ഞ് യുവതി സുപ്രീം കോടതിയെ സമീപിക്കുകയും കേസ് ദുർഗിലേക്ക് മാറ്റുകയും ചെയ്തു. വിവാഹമോചന ഹർജി ദുർഗ് കുടുംബ കോടതി തള്ളിയപ്പോൾ റെയിൽവേ ഉദ്യോഗസ്ഥൻ ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിധിന്യായത്തിൽ, ജസ്റ്റിസുമാരായ രജനി ദുബെയും സഞ്ജയ് കുമാർ ജയ്‌സ്വാളും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഭാര്യയുടെ പ്രവൃത്തിയെ ക്രൂരമായി കണക്കാക്കുകയും കുടുംബ കോടതി വിധി റദ്ദാക്കുകയും ഇയാൾക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

തന്റെ സഹോദരിയുമായി ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന് ഭാര്യ തെറ്റായി ആരോപിച്ചതായി ഹൈക്കോടതി കണ്ടെത്തി. സ്ത്രീധനവും ക്രൂരതയും സംബന്ധിച്ച പരാതിയും വ്യാജമാണെന്ന് തെളിഞ്ഞു.