Home Blog Page 1933

പോരുവഴി അമ്പലത്തും ഭാഗം  ശ്രീമൂലത്തിൽ  വാട്ടർ അതോറിറ്റി ഉദ്ദ്യോഗസ്ഥൻ അതുൽ(37) നിര്യാതനായി

പോരുവഴി അമ്പലത്തും ഭാഗം തെക്ക് ഇടിഞ്ഞ കുഴി ജംഗ്ഷനിൽ ശ്രീമൂലത്തിൽ പരേതനായ ശ്രീ. ശിവശങ്കരപിള്ളയുടെയും ഗിരിജാകുമാരിയുടെ മകൻ വാട്ടർ അതോറട്ടറി ഉദ്ദ്യേഗസ്ഥനുമായ ശ്രീ. അതുൽ'(37) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് (8-11-24) 6 മണിയ്ക്ക് വീട്ടുവളപ്പിൽ

കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ  യുവാവിന് ദാരുണാന്ത്യം, വിഡിയോ

കരുനാഗപ്പള്ളി. വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ  എൻജിനീയറുണ്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബൈക്കും – പിക്ക്അപ് വാനും കൂട്ടിയിടിച്ചാണ് മരണം.


തേവലക്കല കാട്ടയ്യത്ത് ഷിഹാബുദ്ദീൻ്റെ മകൻ  അൽത്താഫാ (18 )ണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിഹാസ് കിംസ് ആശുപത്രിയിൽ

ഐ എച്ച് ആർഡി എൻജിനീയറിംങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൽത്താഫ്

ചാമ്പക്കടവിൽ നിന്ന് വന്ന പിക്ക് വാനും മാരാരിത്തോട്ടത്തേക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ക്രോസ് റോഡിൽ അമിതവേഗത്തിൽ ആണ് വാൻ മറി കടന്നത്.

സാംബശിവന്‍ ഗ്രാമോത്സവം

കൊല്ലം: വി. സാംബശിവന്‍ ഫൗണ്ടേഷന്റെയും കേരള സാംസ്‌കാരിക വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കഥാപ്രസംഗ കലയുടെ ശതാബ്ദി സമാപന ആഘോഷങ്ങള്‍ (സാംബശിവന്‍ ഗ്രാമോത്സവം) ചവറ തെക്കുംഭാഗത്ത് നടക്കും. വി. സാംബശിവന്‍ സ്മാരകത്തില്‍ 10, 11 12, 13 തീയതികളിലാണ് സമ്മേളനം.
പ്രൊഫഷണല്‍ കഥാപ്രസംഗങ്ങള്‍, ഓട്ടന്‍തുള്ളല്‍, വില്‍പ്പാട്ട്, ഗാനമേള, കവിയരങ്ങ് എന്നിവ നടക്കും. 10ന് രാവിലെ 10ന് വിളംബര ദിനം ഡോ. സുജിത് വിജയന്‍ പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയാകും. തുടര്‍ന്ന് ലഘുകഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കും. കാഥിക തൊടിയൂര്‍ വസന്തകുമാരി മോഡറേറ്ററാകും.
11ന് രാവിലെ 9.30ന് കഥാപ്രസംഗം, 11ന് കവിയരങ്ങ്, ഉച്ചയ്ക്ക് 2ന് ഓട്ടന്‍തുള്ളല്‍. തുടര്‍ന്ന് സാംബശിവന്‍ ഗ്രാമോത്സവം ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വി.സി. ഡോ. ജഗതിരാജ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍. രതീന്ദ്രന്‍ അധ്യക്ഷനാകും. 12ന് രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആര്‍. രവീന്ദ്രന്‍ അധ്യക്ഷനാകും. വൈകിട്ട് ആറിന് ഗാനമേള.
13ന് രാവിലെ 10ന് കഥാപ്രസംഗം. 3.30ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വി.സി. ഡോ. ബി. അനന്തകൃഷ്ണന്‍ കഥാപ്രസംഗ ശതാബ്ദി സമാപന സന്ദേശം നല്‍കും. തുടര്‍ന്ന് കാഥിക സംഗമവും കാഥികരെ ആദരിക്കലും നടക്കും. 6.30ന് ബിഗ്ബോസ് താരം മണികണ്ഠന്‍ അവതരിപ്പിക്കുന്ന വില്‍പ്പാട്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതിയംഗങ്ങളായ ഡോ. വസന്തകുമാര്‍ സാംബശിവന്‍, ആര്‍. രവീന്ദ്രന്‍, ബാജി സേനാധിപന്‍, ആര്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാമിഷന്‍ ഓഡിറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലാമിഷന്‍ ഓഡിറ്റര്‍ നിയമനം
കൊല്ലം: കുടുംബശ്രീ ജില്ലാമിഷന്‍ കാസ്സ് ഓഡിറ്റര്‍ നിയമനത്തിനായി കുടുംബശ്രീ അയല്‍ക്കൂട്ട/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കോമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, കംപ്യൂട്ടര്‍ പരിഞ്ജാനം. പ്രായപരിധി: 45 വയസ്സ്. 11ന് വൈകിട്ട് നാലിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ആനന്ദവല്ലീശ്വരം, കൊല്ലം, പിന്‍ -691009 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9497780800, 9562818047.

കൊട്ടാരക്കര ഗണപതിക്ഷേത്രം വഴിപാടു പണമടയ്ക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വഴിപാട് രസീത് പണം അടയ്ക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ആരംഭിച്ചു. ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് നിര്‍വഹിച്ചു. ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും ഇനി ക്യൂആര്‍ കോഡ് സംവിധാനത്തില്‍ പണം അടയ്ക്കാമെന്നും ആദ്യ ഘട്ടം എന്നനിലയില്‍ 100 ക്ഷേത്രങ്ങളില്‍ ഈ സംവിധാനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കമ്പനിയായ എന്‍ഐസി ടെമ്പിള്‍ സോഫ്റ്റ് വെയര്‍ വഴിപാട് ടൈപ്പിംഗ് മെഷീന്‍ സംവിധാനം കൂടി വരും മാസങ്ങളില്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ആവിഷ്‌കരിക്കും. ഇത് ദേവസ്വത്തിലെ വരുമാന ചോര്‍ച്ചയും അഴിമതിയും കുറയ്ക്കുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ജയകൃഷ്ണന്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഒ.ജി ബിജു, അസി. ദേവസ്വം കമ്മീഷണര്‍ സൈനുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുഷമ, ധനലക്ഷ്മി ബാങ്ക് റീജണല്‍ മാനേജര്‍ വി.വി ശ്രീകാന്ത്, ബ്രാഞ്ച് മാനേജര്‍ കെ.ജി വിനോദ്, പടിഞ്ഞാറ്റിന്‍കര ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത് കുമാര്‍, ഗണപതി ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കരിക്ക് ടീമിന്റെ ചൂളമടിയും പാട്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

കരിക്ക് വെബ്‌സീരീസിലൂടെ മലയാളികളുടെ മനം കവര്‍ന്നവരാണ് അനു അനിയനും ശബരീഷും. ഇപ്പോള്‍ ഇവര്‍ പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുകയാണ്.
ഓര്‍ഡിനറി എന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ ഈണം പകര്‍ന്ന ‘സുന്‍ സുന്‍ സുന്ദരി’ എന്നു തുടങ്ങുന്ന പാട്ടാണ് ഇവര്‍ പാടിയത്. ശബരീഷിനും അനുവിനുമൊപ്പം അതുല്‍ സുബ്രഹ്‌മണ്യനും ഇവര്‍ക്കൊപ്പമുണ്ട്. ഒക്ടോബര്‍ 21ലെ മനോഹരമായ ഓര്‍മ എന്ന അടിക്കുറിപ്പില്‍ അനു അനിയന്‍ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. ചൂളം മൂളിക്കൊണ്ടാണ് ഇവര്‍ പാട്ടിലേക്ക് വന്നത്. മൂന്നു പേരെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ 2025 ജനുവരി 19 വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായാണ് വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്ര നട ഉച്ചതിരിഞ്ഞ് 3.30ന് തുറക്കും.
നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

മുഖത്ത് തൈര് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയ തൈര് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. മുഖക്കുരുവിനെ തടയാനും ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും തൈര് സഹായിക്കും.

തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളാണ് മുഖക്കുരുവിനെ തടയാന്‍ സഹായിക്കുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും സഹായിക്കും. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്കാണ് കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കുന്നത്. തൈര് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

  1. കരുവാളിപ്പ് മാറാന്‍

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.

  1. കറുത്ത പാടുകള്‍ മാറാന്‍

ഒരു ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

  1. ചുളിവുകള്‍ മാറാന്‍

രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10 മുതല്‍ 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചുളിവുകളെ തടയാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് എപ്പോഴും നല്ലത്.

ഗവേഷക കൂട്ടബലാത്സം​ഗത്തിനിരയായി, ഓട്ടോ ഡ്രൈവറും യാചകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികൾ യുവതിയെ ഒറ്റക്ക് കണ്ടപ്പോൾ ബലാത്സം​ഗം ചെയ്യാൻ ​ഗൂഢാലോചന നടത്തി. യുവതിയെ ബലം പ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു. മൂവരും യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഓട്ടോയിൽ കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് തള്ളി.

ഓട്ടോ ഡ്രൈവർ പ്രഭു മഹ്തോ (28), സ്ക്രാപ്പ് ഡീലർ, പ്രമോദ് ബാബു (32), മുഹമ്മദ് ഷംഷുൽ (29) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷാഹുൽ യാചകനാണ്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് പ്രതികളെ കണ്ടെത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.

പ്രതികൾ ഉപേക്ഷിച്ച യുവതിയെ ഒരു സംഘം ആശുപത്രിയിലെത്തിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ​ഗുരുതരമായി പരിക്കേറ്റിരുന്നു. അന്വേഷണത്തിനൊടുവിൽ ഓട്ടോറിക്ഷ തിരിച്ചറിയാനും ഡ്രൈവർ മഹ്തോയെ പിടികൂടാനും പൊലീസിന് കഴിഞ്ഞു. പിന്നീട് പ്രമോദ്, ഷംസുൽ എന്നിവരും അറസ്റ്റിലായി.

മദ്യത്തിന് അടിമയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രമോദ് പൊലീസിനോട് പറഞ്ഞു. പരിസരത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചെന്നും ഈ സമയം മദ്യത്തിന് അടിമയായ ഷംഷുൽ എത്തിയെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതി ഇരുവരും ലൈംഗികമായി പീഡിപ്പിക്കാൻ തീരുമാനിച്ചു.

ഇരുവരും ചേർന്ന് യുവതിയെ വിജനമായ സ്ഥലത്തേക്ക് ബലമായി വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർ മഹ്തോ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. ഇയാൾ യുവതിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ബലാത്സംഗം ചെയ്തു. തുടർന്ന് സരായ് കാലെ ഖാൻ്റെ അടുത്തേക്ക് കൊണ്ടുപോയി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

16,000ത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാം, ജർമൻ പന്തലടക്കം സജ്ജം; വരി നിൽക്കുമ്പോഴും ചൂടുവെള്ളം എത്തിക്കും

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ്. നിലയ്ക്കലിൽ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേർക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്‍റെ നടപന്തലിൽ ആയിരം പേർക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം. നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപം 3000 പേർക്ക് കൂടി വിരിവയ്ക്കുവാൻ ഉള്ള ജർമൻ പന്തൽ സജ്ജീകരിച്ചു.

ഇതോടൊപ്പം പമ്പയിൽ പുതുതായി നാലു നടപ്പന്തലുകൾ കൂടി ക്രമീകരിക്കുന്നതോടെ 4000 പേർക്ക് വരിനിൽക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് കൂടി വിരിവയ്ക്കാൻ കഴിയുന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങൾക്ക് സുഗമമായി വിരിവയ്ക്കൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും.

2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏൽപ്പിക്കണം. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതൽ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. നിലവിൽ മണിക്കൂറിൽ 4000 ലിറ്റർ സംഭരണശേഷിയുള്ള ശരം കുത്തിയിലെ ബോയിലറിന്‍റെ ശേഷി പതിനായിരം ലിറ്റർ ആക്കി ഉയർത്തി. ആയിരം പേർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതൽ ഇത്തവണ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷൻ സെന്ററിൽ 50 പേർക്കുള്ള സൗകര്യം കൂടി ഒരുക്കും.

നിലയ്ക്കലിൽ 1045 ടോയ്‌ലറ്റുകൾ സജ്ജീകരിച്ചു. പമ്പയിലുള്ള 580 ടോയ്‌ലറ്റുകളിൽ നൂറെണ്ണം സ്ത്രീകൾക്കുള്ളതാണ്. സന്നിധാനത്ത് 1005 ടോയ്‌ലെറ്റുകൾ നിലവിലുണ്ട്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി അൻപതിലധികം ബയോ ടോയ്‌ലെറ്റുകളും ബയോ യൂറിനലുകളും സ്ഥാപിച്ചു. ഭക്തർക്ക് ലഘുഭക്ഷണത്തിനായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റ് നിലവിൽ കരുതിയിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ ബഫർ സ്റ്റോക്ക് ആരംഭിച്ചു. വൃശ്ചികം ഒന്നാകുമ്പോൾ 40 ലക്ഷം കണ്ടെയ്‌നർ ബഫർ സ്റ്റോക്കിൽ ഉറപ്പാക്കാനാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.