Home Blog Page 1932

സ്കൂൾ കായികമേളയിൽ വേഗരാജാവായി അൻസ്വാഫ്, ആർ ശ്രേയ വേഗറാണി

കൊച്ചി. കേരള സ്കൂൾ കായികമേളയിൽ വേഗരാജാവായി എറണാകുളം ജില്ലയുടെ അൻസ്വാഫ് കെ. അഷ്റഫ്. ആലപ്പുഴ ജില്ലയുടെ ആർ. ശ്രേയയാണ് വേഗറാണി. ഇത്തവണയും നൂറ് മീറ്ററിൽ മീറ്റ് റെക്കോർഡുകൾ പിറന്നില്ല.

എറണാകുളം മീറ്റിൽ വേഗരാജ പട്ടം വിട്ടുകൊടുക്കാതെ എറണാകുളം സെൻ്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറയിലെ അൻസ്വാഫ് കെ. അഷ്റഫ്/ 10.81 സെക്കൻ്റിൽ ഫിനിഷ് ലൈൻ തൊട്ടാണ് അൻസ്വാഫിന്റെ സുവർണനേട്ടം. 13 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് നേരിയ വ്യത്യാസത്തിന് നഷ്ടമായതിൽ മാത്രം നിരാശ

ചേച്ചിമാരെക്കാൾ മികച്ച സമയത്തിൽ ഓടി വേഗറാണി പട്ടം സ്വന്തമാക്കി ആലപ്പുഴ സെന്റ് ജോസഫ് ghss ലെ ആർ ശ്രേയ/ 12.54 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ശ്രേയ സ്വർണ്ണമണിഞ്ഞത്

സീനിയർ ഗേൾസിൽ ഒന്നാംസ്ഥാനത്തെത്തിയത് തിരുവനന്തപുരം ജി വി രാജയിലെ രഹന രഘു.ജൂനിയർ ബോയ്സിൽ പാലക്കാടിന്റെ നിവേദ് കൃഷ്ണയും. സബ്ജൂനിയർ ബോയ്സിൽ കാസർകോടിന്റെ നിയാസ് അഹമ്മദും, ഗേൾസിൽ ഇടുക്കിയുടെ ദേവ പ്രിയയും സ്വർണ്ണം നേടി

കാശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും, നരേന്ദ്രമോദി

നാസിക്.കാശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന. വിവിധ ജാതി വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു മാറ്റിയത് അംബേദ്കറിന് ഉള്ള ശ്രദ്ധാഞ്ജലി എന്നാണ് നരേന്ദ്രമോദി വിശേഷിപ്പിക്കുന്നത്. ഭരണഘടനയെ കശ്മീരിന് പുറത്താക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെത് . താൻ അതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മോദി വ്യക്തമാക്കി. കാലി പേജുകളുള്ള ഭരണഘടന പിടിച്ചാണ് കോൺഗ്രസ് നേതാക്കൾ ഭരണഘടന സംരക്ഷണത്തിന് ഇറങ്ങുന്നതെന്നും മോദി പരിഹസിച്ചു. ജാതി സെൻസസ് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ എസ് ഇ എസ് ടി ഓ ബി സി വിഭാഗങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നവരാണ് കോൺഗ്രസ് എന്ന് മോദി വിമർശിച്ചു . പാവപ്പെട്ടവരെ കുറിച്ച് ചിന്തിക്കുന്ന സർക്കാർ ആണ് മഹാരാഷ്ട്രയിലും കേന്ദ്രത്തിലും. ഭരണത്തുടർച്ച ഉണ്ടായില്ലെങ്കിൽ ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും കോൺഗ്രസ് നിർത്തലാക്കുമെന്നും മോദി മുന്നറിയിപ്പ് നൽകി

മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ , വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട്. മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. പ്രാഥമിക അന്വേഷണം നടത്തി
അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. റവന്യൂ വകുപ്പിൻ്റെ വാദം തെറ്റന്ന് കോൺഗ്രസ്സ്. ഒന്നാം തീയതി വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കൾ ഉപയോഗ ശൂന്യമെന്ന് പഞ്ചായത്ത്.സംസ്ഥാന ഭക്ഷ്യ കമ്മീഷൻ വയനാട് എഡിഎമ്മിനോട് വിശദീകരണം തേടി.

മേപ്പാടി ,മുണ്ടക്കൈ ദുരിതബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം 24 പുറത്ത് വിട്ടതിന് പിന്നാലെയാണ്
വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി
ഉത്തരവിട്ടിരിക്കുന്നത്.പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ,ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങൾ
അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി
അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ ഒന്നാം തീയതി റവന്യൂ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾ പുഴുവരിച്ചതാണെന്നും,എക്സ്പിരി ഡേറ്റ് കഴിഞ്ഞതാണെന്നും MLA ടി.സിദ്ധിഖ് ആരോപിച്ചു.

അതേസമയം പെരുമാറ്റ ചട്ടം നിലനിൽക്കെ പ്രിയങ്ക ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഫോട്ടോ പതിച്ച കിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാക്കി വെച്ച സംഭവത്തിൽ സിപിഐഎം നിയമനടപടി ആരംഭിച്ചു.സംഭവത്തിൽ ബിജെപി ഇലക്ഷൻ കമ്മീഷന് പരാതി നൽകും.

അതെ സമയം വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ രംഗത്ത് എത്തി.സംഭവത്തെക്കുറിച്ച് വയനാട് എഡിഎമ്മിനോട് വിശദീകരണം തേടി.ഭക്ഷ്യ വസ്തുക്കളിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശിച്ചു.UDF നടപടിയിൽ പ്രതിഷേധിച്ച്
CPIM മേപ്പാടി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.

വെടിവെയ്പ്പ് പരിശീലനം മാറ്റി

തിരുവനന്തപുരം. മൂക്കുന്നിമലയിലെ ഫയറിങ് പരിശീലനം മാറ്റി വെച്ചു. തിരുവനന്തപുരം റൂറൽ പോലീസ് മേധാവി സർക്കുലർ ഇറക്കി. മലയിൻകീഴിൽ വെടിയുണ്ട വീടിനുള്ളിൽ തുളച്ചു കയറിയത് വിവാദമായിരുന്നു. മുക്കുന്നിമല ഫയറിങ് പരിശീലന കേന്ദ്രത്തിൽ നിന്നുമാണ് വെടിയുണ്ട എത്തിയതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എല്ലാ യൂണിറ്റ് മേധാവിമാർക്കും എസ്.എച്ച്.ഒമാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി

പ്രതി കോടതിയുടെ മുകളിൽ നിന്നും ചാടി

നെയ്യാറ്റിന്‍കര. പോക്സോ കേസ് പ്രതി കോടതിയുടെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കോടതിയിലാണ് സംഭവം. പെരുങ്കടവിള സ്വദേശി വിപിൻ ആണ് ആത്മഹത്യക്കു ശ്രമിച്ചത്

റിമാൻഡ് വിവരം അറിഞ്ഞയുടൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയായിരുന്നു. വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് 15 കോടി രൂപ വായ്പ അനുവദിക്കും

ശാസ്താംകോട്ട. ശാസ്താംകോട്ട പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ നേതൃത്വത്തിൽ അടുത്ത 4 മാസത്തിനുള്ളിൽ 15 കോടി രൂപയുടെ വിവിധ വായ്പകൾ വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ് എം.വി ശശികുമാരൻ നായർ,സെക്രട്ടറി ഇൻ ചാർജ് അശ്വതി ജി.പിള്ള എന്നിവർ അറിയിച്ചു.ഇതിൽ 8.50 ശതമാനം പലിശയ്ക്ക് ഒരു കോടി രൂപ വായ്പ നൽകും.ആവശ്യമായ രേഖകളും മതിയായ ജാമ്യവും തിരിച്ചടവ് ശേഷിയുമുള്ളവർക്ക് അപേക്ഷ നൽകി 20 ദിവസത്തിനകം വായ്പ ലഭിക്കും.

കാർഷിക അനുബന്ധ ജലസേചനം,കന്നുകാലി പരിപാലനം,കൂൺ വളർത്തൽ,പട്ടുനൂൽ കൃഷി,ഗ്രാമീണ ടൂറിസം,വിദ്യാഭ്യാസം,വിവാഹ ധനസഹായം,ചെറുകിട- വൻകിട വ്യാപാര വ്യവസായ യൂണിറ്റുകൾ ആരംഭിക്കാനും നിലവിലുള്ളത് വിപുലീകരിക്കാനും,സ്വർണം വാങ്ങൽ,വീടു നിർമ്മാണം,വീടും വസ്തുവും വാങ്ങൽ,നിലവിലുള്ളവ പുതുക്കൽ,വാഹനം വാങ്ങൽ എന്നിവയ്ക്കും വായ്പ നൽകുന്നതാണ്.ബാങ്കിൻ്റെ ഭരണിക്കാവിലെ ഹെഡ് ആഫീസിലും ശൂരനാട് ബ്രാഞ്ചിലും അപേക്ഷകൾ നൽകാവുന്നതാണ്.

പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീർത്ഥപാദർ   സമാധിയായി

കൊല്ലം. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീർത്ഥപാദർ സമാധിയായി.
93 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.40ന് പന്മനആശ്രമത്തിലായിരുന്നു സമാധി. കുന്നത്തൂർ ഐവർകാല സ്വദേശിയാണ്. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിലെ പ്രഥമാധ്യാപകനായിരുന്നു.
കേശവൻ നായരെന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. റിട്ട. അധ്യാപിക പി.ശാരദാമ്മയാണ് ഭാര്യ. പരേതരായ ജയപ്രകാശ്, ജയരാജ്, ജയകുമാരി എന്നിവരും
ജയശ്രീ, ജയബാല എന്നിവരുമാണ് മക്കൾ.
സംസ്കാരം നാളെ നടക്കും.

മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ:
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് നൽകിയത്. മർദനത്തിന് തെളിവില്ലെന്ന് കാണിച്ച് ഗൺമാൻമാർക്ക് പോലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
നവകേരള യാത്രക്കിടെയാണ് ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജ്യൂവൽ കുര്യാക്കോസിനും കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനുമാണ് മർദനത്തിൽ പരുക്കേറ്റത്.

പി പി ദിവ്യ ജയിൽ വിമോചിതയായി, നിരപരാധിത്വം തെളിയിക്കും

തലശ്ശേരി:
നവീൻ ബാബുവിൻ്റെ കുടുംബത്തെപ്പോലെ തന്നെ മരണത്തിൽ ദു:ഖമുണ്ട്.പൊതു പ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ടായി .14 വർഷമായി ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. സദുദ്ദേശ്യത്തോട് കൂടി മാത്രമേ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുള്ളൂ.ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു.
തൻ്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാൻ അവസരം ലഭിക്കുമെന്നും പ്രതീക്ഷിച്ചതായിയും ജയിൽവിമോചിതയായ പി പി.ദിവ്യ മാധ്യങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യക്ക് കാരണമായതിനെത്തുടര്‍ന്ന് ജയിലിലായ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യക്ക് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് രാവിലെയാണ് ജാമ്യം നല്‍കിയത്. 11-ാം ദിവസമാണ് നിരവധി കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. വൈകിട്ട് 4.50തോടെ ദിവ്യ ജയില്‍മോചിതയായി പുറത്തിറങ്ങി അഭിഭാഷകൻ അഡ്വ.കെ. വിശ്വനോടൊപ്പം ഇരണാവിലെ വീട്ടിലേക്ക് പോയി.

പുനലൂരില്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 36 ലക്ഷം രൂപ പിടികൂടി

പുനലൂര്‍: ആര്യങ്കാവില്‍ നിന്നും ഗുരുവായൂര്‍ എക്‌സ്പ്രസില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 36 ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം സ്വദേശി 52 വയസ്സുള്ള പ്രസന്നനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരിശോധനയില്‍ ബാഗില്‍ നിന്നും 500 രൂപയുടെ ബണ്ടിലുകള്‍ പിടികൂടുകയായിരുന്നു. പണം എവിടെനിന്നും കൊണ്ടുവന്നെന്നോ, ബാഗില്‍ എത്ര രൂപയുണ്ടെന്നോ, എവിടേക്ക് കൊണ്ടുപോകുന്നു എന്നോ വ്യക്തമായ മറുപടി നല്‍കാന്‍ പിടികൂടിയ ആള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പുനലൂര്‍ ചെങ്കോട്ട പാതയില്‍ നിന്നും അനധികൃത പണം പിടികൂടുന്നത്
ആര്യങ്കാവ് വഴി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനില്‍ മോഷണം പെരുകുന്ന സാഹചര്യത്തില്‍ റെയില്‍വേ പോലീസ് സൂപ്രണ്ട് വി. കൃഷ്ണകുമാറിന്റെ നിര്‍ദാശാനുസരണം നടത്തിവരുന്ന പ്രത്യേക പരിശോധനയിലാണ് ഗുരുവായൂര്‍ എക്‌സ്പ്രസില്‍ നിന്നും 36 ലക്ഷം രൂപ പിടികൂടിയത്.