Home Blog Page 1931

മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് : കെ ഗോപാലകൃഷ്ണൻ ഐഎഎസ് നെതിരെ നടപടി ഉറപ്പായി

തിരുവനന്തപുരം. മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് : കെ ഗോപാലകൃഷ്ണൻ ഐഎഎസ് നെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാൻ ധാരണ. ചാർജ് മെമ്മോ നൽകും. ഹാക്ക് ചെയ്തു എന്നതരത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതരമായ കുറ്റം എന്ന വിലയിരുത്തൽ. പൊതു നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം
3 (1) പറയുന്നത്. എല്ലാ ഇടപെടലുകളിലും സിവിൽ സർവീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി പെരുമാറണമെന്നും
ചട്ടം അനുശാസിക്കുന്നു

ഇതെല്ലാം ലംഘിച്ചതാണ് നടപടി ക്ഷണിച്ചു വരുത്തിയത്. മറ്റ് നടപടികൾ വേണോമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും
ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി 4 ദിവസം കഴിഞ്ഞാണ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയത്

കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം. കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. ആറ് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.രാവിലെ ആറരയോടെയാണ് അപകടം. ചന്ത വിള കിൻഫ്രക്ക് മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി . അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും
കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനമാണ് സംസ്ഥാനത്ത് തുലാവർഷം സജീവമാകാൻ കാരണം.

പുറത്താക്കിയ നടപടിയ ചോദ്യം ചെയ്തുകൊണ്ട് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു

കൊച്ചി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടിയ ചോദ്യം ചെയ്തുകൊണ്ട് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. പുറത്താക്കിയ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി എറണാകുളം സബ് കോടതിയെയാണ് സമീപിച്ചത്. അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രതയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രൊഡ്യൂസ് അസോസിയേഷനെ സമ്മർദ്ദത്തിൽ ആക്കുന്ന പ്രതികരണങ്ങൾ സാന്ദ്രയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഇതിനുപുറമേ അസോസിയേഷനിലെ അംഗങ്ങളായ ആന്റോ ജോസഫ്, ബി രാഗേഷ്, സന്ദീപ് മേനോൻ, ലിസ്റ്റിൻ, സിയാദ് അടക്കമുള്ളവർക്കെതിരെ സാന്ദ്ര തോമസ് പോലീസിൽ പരാതി നൽകിയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനിടെ തനിക്കെതിരെ ലൈംഗിക അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായി എന്നായിരുന്നു പരാതി.

ട്രോളി വിവാദത്തിൽ സ്വയം ട്രോളി പാലക്കാട്ടെ സിപിഎം

പാലക്കാട്.ട്രോളി വിവാദത്തിൽ പാലക്കാട്ടെ സിപിഐഎമ്മിൽ ഭിന്നത രൂക്ഷമായി. ട്രോളി ബാഗ് അല്ല ജനകീയ വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്ന മുതിർന്ന നേതാവ് എൻ എൻ കൃഷ്ണദാസിന്റെ പരാമർശമാണ് സിപിഐഎമ്മിനെ വീട്ടിലാക്കിയത്. ജില്ലാ നേതൃത്വം ഇടപെട്ട് തിരുത്തിയിട്ടും കൃഷ്ണദാസ് നിലപാട് ആവർത്തിച്ചത് പാർട്ടിയിലെ ഭിന്നതയുടെ നേർ സാക്ഷ്യമായി മാറി. നേതൃത്വത്തെ വകവെക്കാതെ കൃഷ്ണദാസ് നടത്തുന്ന പ്രതികരണത്തിൽ പാർട്ടി സംസ്ഥാന- ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് മണ്ഡലത്തിൽ ഉണ്ട്. പാർട്ടിയെ വെട്ടിലാക്കിയ പ്രസ്താവന നടത്തിയ കൃഷ്ണദാസിനോട് എം വി ഗോവിന്ദൻ സംസാരിച്ചേക്കും. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ട്രോളി ബാഗ് വിവാദം ഉന്നയിക്കുന്നത് എന്നായിരുന്നു
യുഡിഎഫ് വിമർശനം. ഇത് പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് കൃഷ്ണദാസിൽ നിന്നുണ്ടായത്. അതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയെ മലർത്തിയടിച്ച് ടീം ഇന്ത്യ… സോഷ്യൽ മീഡിയയിൽ സഞ്ജുമയം

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് 61 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറില്‍ 141 റണ്‍സിലൊതുങ്ങി. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 202-8, ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141ന് ഓള്‍ ഔട്ട്.
തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങളിലും സെഞ്ചുറി അടിച്ചെടുത്തതോടെ സോഷ്യല്‍ മീഡിയയിലെവിടെയും സഞ്ജു മയമാണ്. തുടര്‍ച്ചയായ രണ്ട് ട്വന്‍റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജു നേടി. സഞ്ജു അടിച്ചു കസറിയതോടെ സോഷ്യല്‍ മീഡിയയിലെവിടെയും സഞ്ജുവിന്‍റെ വിമര്‍ശകര്‍ക്കുള്ള ട്രോളുകളാണ്.  ഗവാസ്ക്കാറിന്റെ ബോധം പോയി എന്ന് പറയുന്നു, ആണോ?, അണ്ണനെന്ത് ആഫ്രിക്ക തുടങ്ങി വിമര്‍ശകരെ ലക്ഷ്യം വെച്ചാണ് കമന്‍റുകളില്‍ അധികവും. 

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് രാത്രി 8 മണി വരെ ജലവിതരണം മുടങ്ങുക. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിന് അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആണ് ജലവിതരണം മുടങ്ങുന്നത്. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ വാട്ടർ അതോറിറ്റി അറിയിച്ചിരുന്നു.

വ്ലോഗർ അര്‍ജുൻ സുന്ദരേശൻ വിവാഹിതനായി

സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വ്ലോഗർ അര്‍ജുൻ സുന്ദരേശൻ വിവാഹിതനായി.
അവതാരകയും മോഡലുമായ അപർണ പ്രേംരാജ് ആണ് വധു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്. അപർണയുമായി അർജുൻ പ്രണയത്തിലാണെന്ന വിവരം ഈയടുത്താണ് വെളിപ്പെടുത്തിയത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും അര്‍ജുന് ഒരു മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.

അസാമിൽ എത്തി സാഹസികമായി പോലീസ് പിടികൂടിയ പോക്‌സോ കേസ് പ്രതി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപെട്ടു

പോക്‌സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കേരള പൊലീസ് പിടികൂടി അസമില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത്. ഇതര സംസ്ഥാനക്കാരിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍.
നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ്, അസം പൊലീസിന്റെ സഹായത്തോടെ വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ അക്രമം, ഒരാള്‍ പിടിയില്‍

ശാസ്താംകോട്ട .താലൂക്കാശുപത്രിയില്‍ .ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെയാണ് അക്രമം നടന്നത്. മദ്യപിച്ചെത്തിയ അജ്ഞാതനാണ് അക്രമം നടത്തിയത്. ബഹളമുണ്ടാക്കിയ ഇയാള്‍ ക്യാബിന്‍റെ ചില്ലുതകര്‍ത്തു. ഇതുവഴി ഇയാളുടെ കൈക്ക് മുറിവുപറ്റി. പൊലീസ് എത്തി ഏറെ പണിപ്പെട്ട് ഇയാളെ നിയന്ത്രണത്തിലാക്കി. മുറിവു വച്ചുകെട്ടി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരോ വിലാസമോ നല്‍കാന്‍ തയ്യാറായിട്ടില്ല.