മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ NSS യൂണിറ്റിൻ്റെയും ഭരണിക്കാവ് MTMM മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിൽസാ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ഷിജിനാ നൗഫൽ,
പ്രിന്‍സിപ്പല്‍ ആനിസ് സെയ്ഫ്, നിസ, ഷാഹിറ,സുബി എന്നിവർ സംസാരിച്ചു. ഡോ മോണിക്കയുടെ നേതൃത്വത്തിലുളള വിദഗ്ധ സംഘം ക്യാമ്പിന് നേതൃത്വം നൽകി. കുട്ടികളും രക്ഷകർത്താക്കളുമടക്കം നൂറ്റി അമ്പതോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
നേത്രചികിൽസാ ക്യാമ്പ് നടത്തി
തൃശ്ശൂരില്‍ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
തൃശ്ശൂര്‍. ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസും നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു
തൃശൂർ രാമവർമ്മപുരത്തെ ബേ ലീഫ്, നവ്യ റസ്റ്റോറന്റ്, കൊക്കാലയിലെ നാഷണൽ സ്റ്റോർ , പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, പടിഞ്ഞാറേ കോട്ടയിലെ കിങ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടിയത്. മാംസ വിഭവങ്ങളും സസ്യാഹാരവും പിടികൂടി ഉൾപ്പെടുന്നുണ്ട്. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നാല് സ്‌ക്വാഡുകൾ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും അഞ്ചു ഹോട്ടലുകൾക്ക് പിഴ അടപ്പിക്കുകയും ചെയ്തു. ആഴ്ചയിൽ രണ്ടുദിവസം ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് മേയർ എം കെ വർഗീസ് .
പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലുകളുടെ പേര് എഴുതി തൃശൂർ കോർപ്പറേഷൻ മുന്നിൽ പ്രദർശിപ്പിച്ചു.
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി.. വിചാരണ നേരിടണം
തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ പുനരന്വേഷണത്തന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പുനരന്വേഷണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തണമെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ലഹരി മരുന്ന് കേസിലെ പ്രതിയെ സഹായിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്നതാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. അടുത്തമാസം 20ന് ആന്റണി രാജു വിചാരണ കോടതിയില്‍ ഹാജരാകണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
1990ലാണ് കേസില്‍ തിരിമറി നടന്നത്. പിന്നീട് 2006ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടികളുടെ ബാധ്യത, സഹകരണ സംഘം പ്രസിഡൻറ് തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം.ദുരൂഹ സാഹചര്യത്തില്‍ സഹകരണ സംഘം പ്രസിഡൻറ് തൂങ്ങി മരിച്ച നിലയിൽ. മുണ്ടേല രാജീവ് ഗാന്ധി റെസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻറ് മോഹന കുമാരൻ നായർ (62) ആണ് മരിച്ചത്.കാട്ടാക്കട തേക്ക് പാറയിലെ റിസോർട്ടിന് പുറകിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ 34 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സഹകരണ രജിസ്ട്രാർ കണ്ടെത്തിയിരുന്നു. ബാങ്കിലെ നിക്ഷേപകര്‍ ഇതിനെതിരെ നിരവധി സമരങ്ങൾ നടത്തിവരികയായിരുന്നു.
ഇന്‍കം ടാക്‌സ് വകുപ്പില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്‍കം ടാക്‌സ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ഇപ്പോള്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്‍കം ടാക്‌സ് വകുപ്പില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികയില്‍ മൊത്തം 35 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 നവംബര്‍ 2 മുതല്‍ 2024 ഡിസംബര്‍ 16 വരെ അപേക്ഷിക്കാം.
| ITAT Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | DR/2024-25 |
| തസ്തികയുടെ പേര് | സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി |
| ഒഴിവുകളുടെ എണ്ണം | 35 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.44,000 -47,600/- |
| അപേക്ഷിക്കേണ്ട രീതി | തപാല്‍ വഴി |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 നവംബര്‍ 2 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഡിസംബര്‍ 16 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://itat.gov.in/ |
SIDBI യില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. SIDBI – ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Officers in Grade ‘A’ and Grade ‘B’– General and Specialist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് SIDBI യില്‍ Officers in Grade ‘A’ and Grade ‘B’– General and Specialist തസ്തികയില്‍ മൊത്തം 72 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ആയി 2024 നവംബര്‍ 8 മുതല്‍ 2024 ഡിസംബര്‍ 2 വരെ അപേക്ഷിക്കാം
| SIDBI Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | SIDBI – ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | 07/Grade ‘A’ and ‘B’ / 2024-25 |
| തസ്തികയുടെ പേര് | Officers in Grade ‘A’ and Grade ‘B’– General and Specialist |
| ഒഴിവുകളുടെ എണ്ണം | 72 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.44,500 -99,750/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ ആയി |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 നവംബര്‍ 8 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഡിസംബര്‍ 2 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.sidbi.in/ |
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://www.sidbi.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
CBI യില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CBI ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് CBI യില്‍ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികയില്‍ മൊത്തം 27 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. . ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 നവംബര്‍ 9 മുതല്‍ 2024 നവംബര്‍ 28 വരെ അപേക്ഷിക്കാം.
| UPSC CBI Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | No. 24111201609 |
| തസ്തികയുടെ പേര് | അസിസ്റ്റൻ്റ് പ്രോഗ്രാമർ |
| ഒഴിവുകളുടെ എണ്ണം | 27 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.45,000 -80,000/- |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 നവംബര്‍ 9 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 നവംബര്‍ 28 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://upsc.gov.in/ |
മണിപ്പൂർ , മന്ത്രിസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗോത്ര വർഗഐക്യസമിതി
ഇംഫാല്‍.മണിപ്പൂർ സംഘർഷം. മന്ത്രിസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗോത്ര വർഗ
ഐക്യസമിതിയായ സി ഒ ടി യു.മുഖ്യമന്ത്രി അംഗീകരിച്ച പ്രമേയം പക്ഷപാതപരമെന്ന് സി ഒ ടി യു.10 കുക്കി-സോ എംഎൽഎമാരുടെ അഭാവത്തിൽ ആണ് പ്രമേയം പാസാക്കിയത്.അറമ്പായി, ബിജിഎസ്എസ് എന്നിവയെ ആദ്യം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കണം എന്നും സി ഒ ടി യു.അഫ്സ്പ പിൻവലിക്കണം എന്നുള്ള മന്ത്രിസഭയുടെ ആവശ്യത്തെയും സി ഒ ടി യു വിമർശിച്ചു.
സന്ദീപ് വാര്യരുടെ സ്ഥലം ആർ എസ് എസിനുവേണ്ട
പാലക്കാട്. സന്ദീപ് വാര്യരുടെ സ്ഥലം സ്വീകരിക്കേണ്ടെന്ന് ആർ എസ് എസ്. ആർ എസ് എസ് കാര്യാലയം നിർമ്മിക്കാൻ സന്ദീപ് വാര്യർ വിട്ട് നൽകിയ സ്ഥലം സ്വീകരിക്കേണ്ടെന്ന് ആർ എസ് എസ് തീരുമാനം.സ്ഥലം വേണ്ടെന്ന നിലപാടിൽ പ്രദേശികമായി രൂപീകരിച്ച ട്രസ്‌റ്റ് ഭാരവാഹികളും.ചെത്തല്ലൂരിൽ ആർ എസ് എസ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബിജെപി, ബിഎംഎസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ആർ എസ് എസ് നേതൃത്വം


































