27.6 C
Kollam
Saturday 20th December, 2025 | 12:01:49 PM
Home Blog Page 1870

പാലക്കാട് ഉപ തെരഞ്ഞെടുപ്പ്…. വോട്ടെടുപ്പ് തുടങ്ങി

പാലക്കാട് മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.
229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 184 പോ​ളിങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. 736 പോ​ളിങ് ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.
ഏ​ഴു പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 58 എ​ണ്ണം പ്ര​ശ്‌​ന സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്.

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

മുൻമന്ത്രിയും എൽഡിഎഫ് നേതാവുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദി പോലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.

29 വര്‍ഷം നീണ്ടുനിന്ന വിവാഹ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി എ. ആർ റഹ്മാനും ഭാര്യ സൈറ ബാനുവും

സം​ഗീത സംവിധായകൻ എ. ആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വര്‍ഷം നീണ്ടുനിന്ന വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്‍റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറയുന്നു. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്‍റെ ഭാര്യ സൈറ വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് ഭാര്യ സൈറ ബാനുവിന്റെ പ്രസ്താവനയില്‍ പറയുന്നത്.

നിധി കാക്കുന്ന ഭൂതത്തെ തുറന്നുവിട്ട് മോഹന്‍ലാല്‍…ബറോസിന്റെ 3 ഡി ഓണ്‍ലൈന്‍ ട്രെയിലര്‍ പുറത്ത്

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്ന ഫാന്റസി ചിത്രം ബറോസിന്റെ ട്രെയിലര്‍ എത്തി. ബറോസിന്റെ 3 ഡി ഓണ്‍ലൈന്‍ ട്രെയിലറാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. നേരത്തെ കങ്കുവയുടെ റിലീസ് സമയത്ത് തീയേറ്ററുകളില്‍ ബറോസ് ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു.
ബറോസ് ക്രിസ്മസ് റിലീസായിട്ടാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആദ്യം ഒക്ടോബര്‍ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ വിഎഫ്എക്‌സ് വര്‍ക്കുകളും ഐ മാക്‌സ് പതിപ്പും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.
മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ബറോസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.

മെസി കേരളത്തിലേക്ക് ?

അർജൻറീന ഫുട്ബോൾ ടീം അടുത്തവർഷം കേരളത്തിൽ എത്തും.കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കും.മെസി കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് നാളെ നിർണായക പ്രഖ്യാപനം. ഏഷ്യയിലെ പ്രമുഖ ടീമുമായും ദേശീയ ടീമുമായും ഓരോ മത്സരങ്ങൾ കളിച്ചേക്കും. സ്പോൺസർഷിപ്പ് വഴി പണം കണ്ടെത്തും
കേരളത്തിൽ കളിക്കാനുള്ള ക്ഷണം അർജൻറീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു
വേദി സംബന്ധിച്ചും അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും

ഇടതുപക്ഷം ശ്രമിക്കുന്നത് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ,കൊടിക്കുന്നില്‍

പാലക്കാട് മുഖ്യമന്ത്രി പിടിക്കുന്നത് ബിജെപി ലൈൻ എന്നും പാണക്കാട് തങ്ങളെ വിമർശിച്ചത് ബിജെപിയുടെ ഗുഡ് ബുക്കിൽ കയറാനെന്നും കൊടിക്കുന്നിൽ സുരേഷ് എംപി

ഭൂരിപക്ഷ വർഗീയതയുടെ ധ്രുവീകരണവുമാണ് പിണറായി വിജയൻ നടത്തുന്നത്.അതിനുവേണ്ടിയാണ് സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകൾ നടത്തുന്നത്. സുപ്രഭാതം പത്രത്തിൽ പരസ്യം വന്നാൽ ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് കിട്ടും എന്നു കരുതണ്ട. ഇടതുപക്ഷം ശ്രമിക്കുന്നത് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ.ആര് ജയിക്കും എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞൊന്നും കൊടിക്കുന്നിൽ സുരേഷ്

പുനലൂരില്‍ ഡിഎംകെ ജില്ലാ സെക്രട്ടറിക്ക് നേരെ ആക്രമണം.. ഹര്‍ത്താലിന് ആഹ്വാനം

പുനലൂര്‍: ഡിഎംകെ ജില്ലാ സെക്രട്ടറി എസ്. രജിരാജിന് (45) നേരെ ആക്രമണം. കയ്യും കാലും അക്രമികള്‍ തല്ലിയൊടിച്ചു. രാവിലെ 7 മണിയോടെ പുനലൂര്‍ ചെമ്മന്തൂരിന് സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ ഒരു സംഘം ആളുകള്‍ തന്നെ ആക്രമിയ്ക്കുകയായിരുന്നുവെന്ന് രജിരാജ് പറഞ്ഞു.
ഇതിനുമുമ്പും പലതവണ രജിരാജിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഡി.എം.കെ നേതാക്കള്‍ പ്രതിഷേധിച്ചു. നാളെ പുനലൂരില്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പരിക്കേറ്റ രജിരാജ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

GSTR 3B റിട്ടേണുകൾ ഫയൽ ചെയ്യുവാനുള്ള അവസാന തീയതി നീട്ടണം – എസ് എസ് മനോജ്

തിരുവനന്തപുരം.ജി.എസ്.ടി. നിയമപ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിട്ടേണിലൂടെ സ്വീകരിക്കുവാനും, അർഹതയില്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സ് ചെയ്യുവാനും ഉള്ള അവസാന തീയതി നവംബർ 30 ൽ നിന്നും 2025 മാർച്ച് 31 വരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്. എസ്. മനോജ് ആവശ്യപ്പെട്ടു.

ജി. എസ്. ടി. വെബ്സൈറ്റിലെ അടിക്കടിയുള്ള തിരുത്തലുകൾ മൂലം വ്യാപാരികൾക്ക് കൃത്യതയോടു കൂടി ഫയൽ ചെയ്യുവാൻ കഴിയാറില്ല. ഈ ബുദ്ധിമുട്ട് മൂലം നിരവധി വ്യാപാരികൾക്ക് ഇതുവരെ പ്രസ്തുത റിട്ടേണുകൾ ഫയൽ ചെയ്യുവാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് തീയതി നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീയതി നീട്ടാതെ വന്നാൽ നിരവധി വ്യാപാരികൾക്ക് അർഹതപ്പെട്ട ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് തിരികെ ലഭിക്കുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. തന്റേതല്ലാത്ത കാരണത്താലാണ് പലപ്പോഴും വ്യാപാരികൾക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു നിശ്ചിത സാമ്പത്തിക വർഷത്തിനിടയിൽ ഇടയ്ക്കിടെ വെബ്സൈറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യാപാരികൾക്ക് റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. ജി. എസ്. ടി കൗൺസിലിന്റെ ഓരോ തീരുമാനങ്ങളും മാറ്റങ്ങളും തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ മാത്രം പ്രാബല്യത്തിൽ വരുന്ന രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ വ്യാപാരികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് ജി. എസ്. ടി. കൗൺസിലിൽ തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എം. നസീർ, ട്രഷറർ ശ്രീ. കെ.എം. നാസറുദ്ദീൻ, ശ്രീ. കെ. പി ശ്രീധരൻ, ശ്രീ. പ്രസാദ് ജോൺ മാമ്പ്ര, ശ്രീ. ടി എൻ മുരളി, ശ്രീ. അസീം മുഈനി, ശ്രീ. പി. പ്രകീർത്ത് കുമാർ, ശ്രീ. എബ്രഹാം പരുവാനിക്കൽ, ശ്രീ. ദുർഗാ ഗോപാലകൃഷ്ണൻ, ശ്രീ. നടക്കാവ് സുധാകരൻ, ശ്രീ. നദീർ കൊച്ചി, ശ്രീ. ചുള്ളിക്കൽ ഭാസ്കരൻ, ശ്രീ. ഷഹാബുദീൻ ഹാജി, ശ്രീ. അസീം മീഡിയ, ശ്രീ. പ്രസാദ് കുമാർ, ശ്രീ. മൊയ്തു അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു..

പത്തനാപുരത്ത് ഇരുമ്പുതോട്ടി ഉപയോഗിച്ച് തേങ്ങ അടത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പത്തനാപുരത്ത് ഇരുമ്പുതോട്ടി ഉപയോഗിച്ച് തേങ്ങ അടത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പത്തനാപുരം മഞ്ചള്ളൂര്‍ അമല്‍ ഫാത്തിമ മന്‍സിലില്‍ അഹമ്മദ് കബീര്‍ ഭാര്യ ലത്തീഫ ബീവി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക് 11 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്‍വശത്തെ തെങ്ങില്‍ നിന്ന് തേങ്ങ അടത്തുന്നതിനിടെ ഇരുമ്പു തോട്ടി തെന്നി സമീപത്തെ വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. രണ്ട് അലൂമിനിയം കമ്പികള്‍ ചേര്‍ത്ത് കെട്ടുകയും അതിന്റെ അറ്റത്ത് ഇരുമ്പ് ഘടിപ്പിച്ചാണ് തേങ്ങ അടത്താന്‍ ശ്രമിച്ചത്. ഷോക്കേറ്റ ലത്തീഫയെ സമീപവാസികള്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഡീലിമിറ്റേഷൻ കമ്മീഷൻ – മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കരട് വാർഡ് , നിയോജക മണ്ഡല വിഭജന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

മൈനാഗപ്പള്ളി. ഗ്രാമ പഞ്ചായത്തിലെ വാർഡുകൾ പുനർവിഭജിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനം കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചു.പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളുംഅഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 3 ന് മുമ്പായി ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. സെക്രട്ടറി അറിയിച്ചു.