Home Blog Page 1856

കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിഇന്ദിരാഗാന്ധിജന്മദിനാഘോഷം നടത്തി

ശാസ്താംകോട്ട: ഇന്ദിരാ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ കോൺഗ്രസ്സ്ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി ഇന്ദിരാഗാന്ധിയുടെചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയുംഅനുസ്മരണസമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്മാരായ എം.വൈ. നിസാർ , വിനോദ് വില്ല്യത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ്കൂമ്പിലിൽ ഗോപാലകൃഷ്ണപിള്ള , ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ
മഠത്തിൽ.ഐ.സുബയർകുട്ടി ജോൺസൻവൈദ്യൻ,
ടി.ജി. എസ്.തരകൻ, തടത്തിൽ സലിം,ഷാജിചിറക്കുമേൽ, കൊയ് വേലിമുരളി,ഗീവർഗ്ഗീസ്, റഷീദ് പള്ളിശ്ശേരിക്കൽ , ലാലിബാബു, തങ്കച്ചൻ ജോർജ്ജ്, പി.അബ്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു

കോൺഗ്രസ്സ് ഭരണിക്കാവിൽ ആഹ്ലാദ പ്രകടനം നടത്തി

ശാസ്താംകോട്ട: പ്രിയങ്ക ഗാന്ധിക്കും രാഹുൽ മാൻകൂട്ടത്തിലിനും അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ വിജഹ്ലാദപ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റൻമാരായ
വൈ.ഷാജഹാൻ, കരക്കാട്ട് അനിൽ,ഡി.സി.സി ജനറൽ സെക്രട്ടറി മാരായദിനേശ് ബാബു, പി.കെ.രവി , തോമസ് വൈദ്യൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിസന്റ് അനു താജ് , മണ്ഡലം പ്രസിഡന്റ് മാരായ എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ആർ. നളിനാക്ഷൻ,പ്രസന്നൻ വില്ലാടൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ , ശൂരനാട് . എസ്. ശ്രീകുമാർ , ഷീജ രാധാകൃഷ്ണൻ ,ലാലി ബാബു, ഐ.ഷാനവാസ്, റഷീദ് പള്ളിശ്ശേരിക്കൽ , ശാസ്താംകോട്ട ഷാജഹാ ൻ,അർത്തിയിൽ അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു

ഷാഫിയുടെ തന്ത്രം ഫലിച്ചു,പുറത്തേക്ക് മാത്രമല്ല അകത്തേക്കും തൊടുത്ത മൂര്‍ച്ചയേറിയ അമ്പാണ് രാഹുല്‍

പാലക്കാട് നിയമസഭ സീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച് കയറിയതോടെ കോൺഗ്രസിൽ യുവനിര കൂടുതൽ ശക്തമാവുകയാണ് . കോൺഗ്രസിന്റെ പുതു തലമുറ നേതാക്കളിൽ ഏറ്റവും കരുത്തനെന്ന പേര് പാലക്കാട് വിജയത്തോടെ ഷാഫി നേടി.

പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠന്റെയും എതിർപ്പുകളെയും മറികടന്നാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പിൻഗാമിയായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ നിർദ്ദേശം കോൺഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു. എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തിയാണ് കനത്ത മത്സരം കാഴ്ചവെച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുന്നത്.

അത്ര എളുപ്പമായിരുന്നില്ല ഷാഫിക്കും രാഹുലിനും പാലക്കാട് എന്ന കടമ്പ. പാർട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പിൽ ഉടനീളം ഉണ്ടായ വിവാദങ്ങളും പാർട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പിൽ കോൺഗ്രസിലേക്ക് എത്തുന്നത്. 2011 ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. . ഈ കാലഘട്ടങ്ങളിൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ മറ്റ് യുവ നേതാക്കളെക്കാൾ പാർട്ടിയിൽ ശക്തനാവാൻ ഷാഫി പറമ്പിലിന് കഴിഞ്ഞു. കോൺഗ്രസിന്റെ സൈബർ മുഖമായി മാറി അണികൾ ആഘോഷമാക്കിയിരുന്ന വിടി ബൽറാമിന് തൃത്താല തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതോടെ മുമ്പുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു.

കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും നേരിടുന്ന ആക്ഷേപങ്ങല്‍ക്ക് മറുപടിയും മരുന്നുമാണ് യുവനേതാക്കളുടെ വിജയം. പരസ്യമായി ഗ്രൂപ്പുകളിക്കുന്ന കടല്‍ക്കിഴവന്മാര്‍ക്ക് കീഴിലല്ല പാര്‍ട്ടി എന്ന തോന്നല്‍ നിഷ്പക്ഷര്‍ക്കും അനുഭാവികള്‍ക്കും ആവേശമാകുന്നു. പുറത്തേക്ക് മാത്രമല്ല അകത്തേക്കും തൊടുത്ത മൂര്‍ച്ചയേറിയ അമ്പാണ് രാഹുല്‍. അടുത്ത തിരഞ്ഞെടുപ്പുകൂടി ഇത്തരത്തില്‍ യുവനിരയെ ആശ്രയിച്ചാല്‍ കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വരില്ലെന്ന സന്ദേശം ഈ വിജയത്തിലുണ്ട്.

അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ അധികാരമില്ലെങ്കിലും കരുത്തരായി തുടരുന്ന കടല്‍ക്കിഴവന്‍ പവര്‍ബ്രോക്കര്‍മാരെപ്പോലെ പണത്തിന്‍റെയും അതില്‍നിന്നും ഉണ്ടാക്കുന്ന സ്വാധീനത്തിന്‍റെയും ബലത്തില്‍ സീറ്റ് വിലപേശിയെടുക്കുന്നതിനു പകരം പ്രവര്‍ത്തനമികവും പോരാട്ടശേഷിയും കൈമുതലാക്കിയാണ് ഏറ്റവും മോശം കാലാവസ്ഥയില്‍ വളര്‍ന്നുവന്ന രാഹുലിനെപ്പോലെയുള്ള നേതാക്കള്‍ ജനങ്ങള്‍ക്കുമുന്നിലെത്തുന്നതെന്നതാണ് കാണേണ്ടത്. അത് ജനം അംഗീകരിക്കുമെന്നത് തെളിഞ്ഞതോടെ ഇനി യുവാക്കള്‍ക്ക് പരസ്പരം പോരടിച്ച് ഭരണം നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് വിരല്‍ ചൂണ്ടാം . ഒപ്പം സിപിഎം അടക്കം എതിര്‍ ചേരിയിലെ അധികാരം കയ്യടക്കിയ വാര്‍ദ്ധക്യങ്ങളോട് ആത്മവിശ്വാസത്തോടെ പോരാടാം

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 6 പേർക്ക് പരുക്ക്

കണ്ണൂർ: ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറു പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു സമീപത്തെ പറമ്പിലേക്ക് ബസ് മറിയുകയായിരുന്നു.

തൊഴിൽ തട്ടിപ്പിന് ഇരയായ പേരാമ്പ്ര സ്വദേശി കംബോഡിയയിൽ ജയിലില്‍

കോഴിക്കോട്.തൊഴിൽ തട്ടിപ്പിന് ഇരയായ പേരാമ്പ്ര സ്വദേശി കംബോഡിയയിൽ കുടുങ്ങി. പേരാമ്പ്ര കൂത്താളി സ്വദേശി രാജീവനാണ് കുടുങ്ങിയത്. തായ്‌ലൻഡിൽ ജോലി ശരിയാക്കാം എന്ന് പറഞ്ഞ് സമീപിച്ച ഒരു സംഘം, രാജീവനെ കംബോഡിയയിൽ എത്തിക്കുകയായിരുന്നു. രാജീവനിൽ നിന്ന് 1.84 ലക്ഷം രൂപയും കൈക്കലാക്കി

ഓൺലൈൻ തട്ടിപ്പ് കമ്പനിയിലാണ് ജോലി എന്നറിഞ്ഞതോടെ രാജീവൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ജയിലിൽ അകപ്പെടുകയായിരുന്നു വത്രേ.ഈ മാസം 14 ന് രാജീവൻ വീട്ടിലേക്ക് വിളിച്ചിരുന്നതായും അവശൻ ആണെന്ന് അറിയിച്ചിരുന്നതായും മകൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും കുടുംബം പരാതി നൽകി

കുടുംബത്തിൻറെ പരാതിയിൽ രാജീവനെ കൊണ്ടുപോയ രണ്ടുപേർക്കെതിരെ പെരുവണ്ണാമുഴി പോലീസ് കേസെടുത്തു. മുരളി, ജോജി എന്നിവരുടെ പേരിലാണ് വഞ്ചന കുറ്റത്തിന് കേസെടുത്തത്

പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; വയനാട് ഉരുൾപൊട്ടൽ ആദ്യം ഉന്നയിക്കും, മലയാളവും പഠിക്കും

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഏതു ഭാഷയും എളുപ്പത്തിൽ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും പതിയെ ആരംഭിച്ചതായാണ് വിവരം.

പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. വഖഫ് നിയമ ഭേദഗതിയിൽ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.

വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിനു ലഭിച്ചത്.

കാക്കനാട് പാലച്ചുവട്ടിൽ 13.72 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചി. കാക്കനാട് പാലച്ചുവട്ടിൽ 13.72 ഗ്രാം MDMA പിടി കൂടി. ആലപ്പുഴ വാടയ്ക്കൽ സ്വദേശി അഭിജിത് കണ്ണൻ.ആലപ്പുഴ ആര്യാട് സ്വദേശി അതുൽ എന്നിവർ പിടിയിലായി. കേസിലെ ഒരു പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു

പാൽ സൊസൈറ്റി മുതൽ പാർലമെൻറ് വരെ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് ആര് വോട്ട് ചെയ്യും, സന്ദീപ് വാര്യർ

പാലക്കാട്.കൃഷ്ണകുമാർ സ്ഥാനാർത്ഥി ആയപ്പോഴേ ബിജെപി തോറ്റെന്ന് സന്ദീപ് വാര്യർ. പാൽ സൊസൈറ്റി മുതൽ പാർലമെൻറ് വരെ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് ആര് വോട്ട് ചെയ്യുമെന്ന് സന്ദീപ് വാര്യർ. കെ സുരേന്ദ്രനും വിമുരളീധരനും അടങ്ങുന്ന കോക്കസ് ആണ് ബിജെപിയെ നയിക്കുന്നത്. കൃഷ്ണകുമാർ അല്ലെങ്കിൽ ഭാര്യ എന്ന തരത്തിലേക്ക് ജില്ലയിലെ പാർട്ടി മാറി

കെ സുരേന്ദ്രന്റെ സ്ഥായിയായ ഭാവം പുച്ഛമെന്ന് സന്ദീപ് വാര്യർ. ഒരു രാഷ്ട്രീയ നേതാവിനും ചേർന്നതല്ല ഇത്. ബിജെപി ഇനിയും പാഠം ഉൾക്കൊള്ളില്ല,സന്ദീപ് പറഞ്ഞു.

സിപിഎമ്മിനെ വിമർശിച്ചും യുഡിഎഫിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്.സിപിഐഎമ്മിനെ വിമർശിച്ചും യുഡിഎഫിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം

സാമുദായിക വിഭാഗീയത ഉൾപ്പെടെയുള്ള വിലകുറഞ്ഞ പ്രചാരണം എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നടന്നു.
ഇത് മതേതര കേരളത്തിന്റെ മനഃസാക്ഷിയിൽ ഏല്പിച്ച മുറിവ് ആഴമുള്ളതാണ്

അർഹിക്കുന്ന അവജ്ഞതയോടെ ഈ പ്രചരണത്തെ ജനാധിപത്യ കേരളം തള്ളി

പാലക്കാട് സ്വാതന്ത്ര സ്ഥാനാർത്ഥിയെ പരീക്ഷിച്ചിട്ടും എന്ത് കൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം പരിശോധിക്കണം

ചേലക്കരയിൽ എൽഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് അസംതൃപുതിയുടേത്

ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആവും എന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറ്റീവ് തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കണം

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകും.
പ്രിയങ്കയുടെ ഭൂരിപക്ഷം ഇന്ത്യ മുന്നണിക്ക് കരുത്ത് പകരും.

സുപ്രഭാതം ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ആണ് പരാമർശങ്ങൾ

സി പി എം ചതിച്ചു, വയനാട്ടിൽ സിപിഐക്ക് അതൃപ്തി

വയനാട്. പ്രചാരണത്തിൽ സിപിഐഎം വയനാടിനെ അവഗണിച്ചുവെന്നു ഒരു വിഭാഗം നേതാക്കൾ

സിപിഐഎം പാലക്കാടും ചേലക്കരയും മാത്രം ശ്രദ്ധിച്ചു

ആനി രാജക്ക് കിട്ടിയതിൽ 71,616  വോട്ടുകൾ ചോർന്നു പോയത് ഇത് കാരണമെന്നും അഭിപ്രായം

സ്ഥാനാർഥിയെ നിർണ്ണയിച്ചതിലും സിപിഐക്കുള്ളിൽ വിമർശനം

വിജയ സാധ്യതയില്ലാത്ത മണ്ഡലത്തിൽ മുതിർന്ന നേതാവായ സത്യൻ മൊകേരിയേ സ്ഥാനാർത്ഥിയാക്കേണ്ടതില്ലായിരുന്നുവെന്നും
അഭിപ്രായം

ബി.ജെ.പി ചെയ്തത് പോലെ യുവനിരയെ ഇറക്കി ഭാവിയിലക്ക് സജ്ജമാക്കണമായിരുന്നുവെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം