പടിഞ്ഞാറെ കല്ലട:കണത്താർകുന്നം കാരാളിമുക്ക് കാവിൽ പുത്തൻ വീട്ടിൽ സതീശൻ (56;കുഞ്ഞുമോൻ) നിര്യാതനായി.സംസ്ക്കാരം ഞായർ രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ലത.മക്കൾ: സരിത,ശരത്ത്.മരുമക്കൾ:സാജൻ,
വിജയലക്ഷ്മി.
കാരാളിമുക്ക് കാവിൽ പുത്തൻവീട്ടിൽ സതീശൻ നിര്യാതനായി
ഒരവസരം കൂടി തട്ടിമറിച്ചു,ബിജെപിയില്‍ പൊട്ടിത്തെറി
കൊച്ചി. പാലക്കാട്ടെ അപ്രതീക്ഷിതപരാജയത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി,ദേശീയകൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പരസ്യപ്രതികരണങ്ങള്‍ക്ക് തുടക്കമിട്ടു,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പിഴച്ച സംസ്ഥാനനേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെയാണ് പടയൊരുക്കം..ഇങ്ങനെ പോയാല്‍ നഗരസഭാ ഭരണം കൈവിട്ടുപോകുമെന്നാണ് ജില്ലയിലെ ഒരു വിഭാഗം പറയുന്നത്
ദേശീയ നേതാക്കളില്‍ തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരും അണികളും അനുഭാവികളും വരെ പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തി തുടങ്ങി,കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നയിച്ചിട്ടും എങ്ങനെ ഇത്രവലിയ തോല്‍വി ഉണ്ടായെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം,ശോഭ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെന്ന് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഇന്നലെ തന്നെ തുറന്നടിച്ചിരുന്നു
തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കുമെന്ന് സി കൃഷ്ണകുമാറും ജില്ലാ നേതൃത്വവും വ്യക്തമാക്കുമ്പോഴും പാര്‍ട്ടിക്കുളളില്‍ വലിയ ആഭ്യന്തരകലഹത്തിന് പാലക്കാട്ടെ തോല്‍വി വഴിവെക്കുമെന്നുറപ്പ്,ശോഭയെ പരിഗണിക്കാതിരുന്നതും സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കി വിട്ടതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.നഗരസഭയിലെ വോട്ടുചോര്‍ച്ചയിലാണ് ബിജെപി ക്യാമ്പ് വിറങ്ങലിച്ചത്,അടിയന്തര അഴിച്ചുപണികള്‍ ഉണ്ടായില്ലെങ്കില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്. കേരളത്തില്‍ ബിജെപി വേണോ കെ സുരേന്ദ്രന്‍ വേണോ എന്ന ചോദ്യം കേന്ദ്ര നേതൃത്വത്തിനുമുന്നിലെത്തുമെന്ന് ഉറപ്പായി.
നായകുറുകേ ചാടി സ്കൂട്ടറില്‍ നിന്നും വീണ് ടിപ്പര്‍ കയറി യുവതിക്ക് ദാരുണാന്ത്യം
പാരിപ്പള്ളി. ഇ എസ് ഐ ജംഗ്ഷനിൽ അപകടം.യുവതി മരണപ്പെട്ടു. ജയകുമാറിന്റെ ഭാര്യ വിനീത (42) ആണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ ജോലി സ്ഥലത്തേയ്ക്ക് (തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ) ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കൊച്ചുപാരിപ്പള്ളിയ്ക്ക് സമീപം പോലീസ് മുക്കിൽ വച്ച് നായ കുറെകെ ചാടി വണ്ടി മറിഞ്ഞ് വീണ വിനീതയുടെ ശരീരത്തില്‍ ടിപ്പര്‍ കയറിയാണ് അപകടം. വനീതയുടെ പരിക്ക് ഗുരുതരമാകുകയും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു.
ശബരിമല സന്നിധാനത്ത് കാട്ടുപന്നി ആക്രമണം
ശബരിമല. സന്നിധാനത്ത് കാട്ടുപന്നി ആക്രമണം.അരവണ കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു.തിരുവനന്തപുരം പനവൂര്‍ സ്വദേശി ജയചന്ദ്രന്‍ (54) ആണ് പരിക്കേറ്റത്.പരിക്കേറ്റയാളെ ചികിത്സ നല്‍കി നാട്ടിലേക്ക് കൊണ്ടുപോയി
എംഡിഎംഎ ‘പ്രതിമ’… പുതിയ വഴികളുമായി ലഹരിമാഫിയ
ലഹരി മരുന്ന് ഒളിപ്പിച്ച് കടത്താന്‍ എംഡിഎംഎ ‘പ്രതിമ’. നെതര്‍ലാന്‍ഡിലെ ലഹരി കടത്ത് സംഘമാണ് ഇത്തരത്തില്‍ ഒറ്റ നോട്ടത്തില്‍ ഒരു സംശയവും തോന്നാത്ത രീതിയില്‍ പൂന്തോട്ടത്തില്‍ വയ്ക്കുള്ള കളിക്കോപ്പ് പോലെ നിര്‍മ്മിച്ച എംഡിഎംഎ ‘പ്രതിമ’യുമായിപിടിയിലായത്.
2 കിലോയിലേറെ എംഡിഎംഎ ആണ് ഈ പ്രതിമ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ‘ഗ്‌നോംസ്’ എന്നറിയപ്പെടുന്ന രൂപത്തിലുള്ള പ്രതിമയാണ് ഇവര്‍ എംഡിഎംഎ കൊണ്ട് നിര്‍മ്മിച്ചത്. വലിയ രീതിയില്‍ രാസ ലഹരി എത്തിയതായുള്ള വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടയിലാണ് ഈ പ്രതിമ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ സംശയമൊന്നും തോന്നില്ലെങ്കിലും പ്രതിമ ലാബിലെത്തിച്ച് പരിശോധിച്ചതോടെയാണ് ഏവരും ഞെട്ടിപ്പോയത്. വായ പൊത്തിയ നിലയിലുള്ള ചെറു പ്രതിമ നിര്‍മ്മിച്ചത് കോടികള്‍ വില വരുന്ന മാരക രാസ ലഹരി വസ്തു കൊണ്ടായിരുന്നു എന്നാണ് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയത്.
പാഷാണം വര്‍ക്കി പരസ്യവും നീലപ്പെട്ടി വിവാദവും സിപിഎം കാലത്തിനൊത്ത് ഇനിയും വളര്‍ന്നില്ലേ
പാലക്കാട്. കോൺഗ്രസ് വിമതനെ പുറത്ത് ചാടിച്ച് സ്ഥാനാർഥി ആക്കിയിട്ടും തുടര്‍ച്ചയായി ഉടായിപ്പുവേലകളും ഇറക്കിയിട്ടും പാലക്കാട് മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം സ്ഥാനത്തായി പോയത് സിപിഎം ന് വലിയ തിരിച്ചടിയാണ്. ഒറ്റരാത്രികൊണ്ട് മറുകണ്ടം ചാടിയയാളെ മത്സരിപ്പിച്ചത് തിരിച്ചടിയായോയെന്ന ചർച്ചകളും പാര്‍ട്ടി ഇത്തരത്തിലാണോ പ്രചരണം നടത്തേണ്ടതെന്ന ചിന്തകളും പാർട്ടിക്കുള്ളിലുണ്ട്. വിവാദ ആത്മകഥയിൽ ഇ.പി. ജയരാജൻ സരിനെ തള്ളിപ്പറഞ്ഞത് അണികളെ സ്വാധീനിച്ചോ എന്നതും പരിശോധനാ വിഷയമാകും.
ശക്തമായ ത്രികോണ മത്സരം നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും
വീണ്ടും മൂന്നാം സ്ഥാനത്തേക്ക് വീണു എന്നതാണ് പാലക്കാട് CPIM നേരിടുന്ന ദുരവസ്ഥ. പ്രതികൂല മണ്ഡലം, പ്രതികൂല രാഷ്ട്രീയം എന്നതാണ് ഈ പരിതാപകരമായ സ്ഥിതിക്ക് CPIM നിരത്തുന്ന കാരണം. എന്നാൽ ബിജെപിയെ എതിർത്ത് UDF മിന്നുന്ന വിജയം നേടിയത് പാർട്ടിയുടെ ഉത്തരം മുട്ടിക്കുന്നു.
കഴിഞ്ഞ നിയമസഭാ , ലോകസഭ
തിരഞ്ഞെടുപ്പുകളേക്കാൾ അൽപ്പം വോട്ട് കൂട്ടാനായി എന്നത് മാത്രമാണ് ആശ്വാസം പകരുന്ന കാര്യം. രണ്ടാം സ്ഥാനത്ത് എത്തുമെന്ന ഉറച്ച വിശ്വാസം യാഥാർത്ഥ്യം ആകാത്തത് വമ്പൻ തിരിച്ചടിയായി. നഗരത്തിലെ
മോശം പ്രകടനം ആവർത്തിച്ച LDF , ശക്തികേന്ദ്രങ്ങളായ കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും ആഗ്രഹിച്ച ഭൂരിപക്ഷം നേടിയില്ല. അതോടെയാണ് 2090 വോട്ടി
രണ്ടാം സ്ഥാനം നഷ്ടമായത്. സ്ഥാനാർത്ഥി നിർണയം പാളിയതാണോ ഈ തിരിച്ചടിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നവർ ഉണ്ട്. കോൺഗ്രസിൽ നിന്ന് കാലുമാറി വന്ന സരിനെ അണികൾ സ്വീകരിച്ചോയെന്ന സംശയമാണ് ഇതിന് അടിസ്ഥാനം. എന്നാൽ നേതൃത്വം അത് തള്ളിക്കളയുന്നു. സരിൻ സ്ഥാനാർഥിയായി വന്നിരുന്നില്ല എങ്കിൽ പ്രകടനം ഇതിലും മോശമാകുമെന്നാണ് പ്രതികരണം. പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ വന്ന ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദവും തിരിച്ചടിക്ക് വഴിവെച്ചോയെന്ന് സംശയമുണ്ട്. സരിനെ ഇകഴ്ത്തുന്ന ഇപിയുടെ പരാമർശം ഇടത് വോട്ടർമാരിൽ ഉണ്ടാക്കിയെന്ന് സംശയിക്കുന്നവർ ഉണ്ട്.
നീല പെട്ടി കേന്ദ്ര കഥാപാത്രമായ കള്ളപ്പണ വിവാദം തിരിച്ചടിച്ചോ എന്നതും ചർച്ചയാണ്. മുതിർന്ന
നേതാവ് എൻ. എൻ.കൃഷ്ണദാസ്
തന്നെ പെട്ടി വിവാദത്തെ പരസ്യമായി തള്ളി പറഞ്ഞിരുന്നു. വോട്ടെടുപ്പിന്റെ തലേന്ന് വന്ന വിവാദ പരസ്യവും പ്രതികൂലം ആയെന്ന് വിമർശനം ഉണ്ട്. ഇതെല്ലാം വരുംദിവസങ്ങളിൽ സിപിഐഎമ്മിൽ ചർച്ചയാകും. പഴയകാലത്തെ പോലെയല്ല പാര്‍ട്ടി അടുത്ത കാലത്ത് നേരിട്ട എല്ല തിരഞ്ഞെടുപ്പുകളിലും ഏതെങ്കിലും ഉടായിപ്പുവേലകള്‍ ഇറക്കി പൊളിഞ്ഞുപോയിട്ടുണ്ട്. പഴയപോലെയല്ല അതൊക്കെ നിരന്തരം ചര്‍ച്ചയിലെത്തുകയാണിപ്പോള്‍.
ജിഫ്രി തങ്ങളെ പരിഹസിച്ച് പി എം എ സലാമിന്റെ പരാമർശം, വിവാദം
മലപ്പുറം. പി എം എ സലാമിന്റെ പരാമർശം വിവാദത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പരാമർശം വിവാദത്തിൽ. സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളെ പരിഹസിക്കുന്ന പരാമർശമാണ് വിവാദമായത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനെ അനുഗ്രഹിച്ചത് സാദിഖലി തങ്ങൾ. സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടം വിജയിച്ചു. ഇടത് സ്ഥാനാർത്ഥി പി സരിനെ അനുഗ്രഹിച്ചത് ജിഫ്രി തങ്ങൾ. ജിഫ്രി തങ്ങൾ അനുഗ്രഹിച്ച സരിൻ തോറ്റ് മൂന്നാം സ്ഥാനത്തായി.
ആരുടെ കൂടെയാണ് കേരളീയ മുസ്ലിം സമൂഹം എന്ന് വ്യക്തമായി എന്നും സലാം. ഏത് പത്രം പറയുന്നതാണ് കേരളീയ മുസ്ലിം സമൂഹം അംഗീകരിക്കുന്നത് എന്ന് ബോധ്യപ്പെട്ടുവെന്നും സലാം. കുവൈറ്റ് കെഎംസിസി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പരാമർശം
എയ്ഡഡ് സ്കൂളിലെ
വിദ്യാർത്ഥികൾക്ക് നൽകുന്ന യൂണിഫോം അലവൻസ് സർക്കാർ ഉടൻ വിതരണം ചെയ്യണം.. മാനേജേഴ്സ് അസോസിയേഷൻ
ശാസ്താംകോട്ട.:
എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യൂണിഫോം അലവൻസ് ആയി ലഭിക്കുന്ന തുക സർക്കാർ കഴിഞ്ഞ മൂന്നു വർഷമായി നൽകുന്നില്ല ഇത് എയ്ഡഡ് സ്കൂളിനോട് കാണിക്കുന്ന വിവേചനം ആണെന്ന് മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് അഭിപ്രായപ്പെട്ടു. ചവറ ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക നിയമനങ്ങൾ അംഗീകരിക്കാതെ പതിനാറായിരത്തോളം അധ്യാപകർ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്തു വരുന്നു.
ഭിന്നശേഷി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് കല്ലട ഗിരീഷ് ആവശ്യപ്പെട്ടു.എം പി,എംഎൽഎ ഫണ്ട് ഉൾപ്പെടെ വിവിധ സർക്കാർ ഫണ്ടുകൾ എയിഡഡ് സ്കൂളുകൾക്ക് കൂടി ഉപയോഗപ്രദമാക്കുന്ന രീതിയിൽ വിനിയോഗിക്കത്തക്ക നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ സി സി,എസ് പി സി തുടങ്ങിയ യൂണിറ്റുകൾ സ്കൂളുകളിൽ പ്രവർത്തിക്കുമ്പോൾ ഇവയ്ക്കുള്ള ഫണ്ട് എയിഡഡ് സ്കൂളുകളിൽ അതത് മാനേജ്മെന്റുകൾ കണ്ടെത്തണം എന്നുള്ള സർക്കാരിന്റെ പുതിയ ഉത്തരവ് സ്കൂളുകളെ ദോഷകരമായി ബാധിക്കുമെന്നും അത് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടുചവറ ഉപജില്ല പ്രസിഡന്റ് രഞ്ജിത്ത് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മായാ ശ്രീകുമാർ, അക്ബർ. ടി, ഉഷ, സിറിൽ കെ മാത്യു ഗംഗാറാം, ജയലക്ഷ്മി, ലക്ഷ്മി പ്രിയ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ചവറ ഉപജില്ലയിലെ ആദ്യത്തെ മെമ്പർഷിപ്പ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് നിന്നും തേവലക്കര എസ് ഐ എൽപിഎസ് മുള്ളി ക്കാല മാനേജർ അക്ബർ ടി ഏറ്റുവാങ്ങി.
പോലീസ് ഉദ്യോഗസ്ഥന് എതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു
കോഴിക്കോട്. പോലീസ് ഉദ്യോഗസ്ഥന് എതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശി പ്രവീഷ് ആണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നത്തിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.
ഈ വീഡിയോ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ച ശേഷമാണ്, രാമനാട്ടുകര സ്വദേശിയായ പ്രവീഷ് ജീവനൊടുക്കിയത്. ഫറോക്ക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജിതേഷിനെതിരെയാണ് പ്രവീഷിന്റെ ആരോപണം.
ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രവീഷിന്റെ കുടുംബം ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥൻ ഉപദ്രവിക്കുന്നതായി പ്രവീഷ് തന്നോട് പറഞ്ഞിരുന്നതായി സുഹൃത്ത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
യുവാവ് ട്രയിൻ തട്ടി മരിച്ച നിലയിൽ
കൊയിലാണ്ടി . പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍.വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




































