ശാസ്താംകോട്ട: ശാസ്താംകോട്ടപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനം പുന:പരിശോധിക്കുക, പ്രധാന ജംഗ്ഷനുകളെ പരസ്യ കമ്പനികൾക്ക് തീറെഴുതി കൊടുത്തതിലെ അഴിമതികൾഅന്വോഷിക്കുക, ക്ഷേമപെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക,ഭരണസ്തംഭനം ഒഴിവാക്കുക എന്നീആ വശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട പടിഞ്ഞാറ്, കിഴക്ക് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ശാസ്താംകോട്ട പഞ്ചായത്താഫിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.പടിഞ്ഞാറ് മണ്ഡലം പ്രസിസന്റ് എം.വൈ. നിസാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ഡി.സി.സി ജനറൽസെക്രട്ടറി പി.നൂർ ദീൻകുട്ടി,കിഴക്ക് മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലിക്കര, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ , ആർ. അരവിന്ദാക്ഷൻ പിള്ള ,കൊട്ടക്കാട്ട് അജയൻ , ഐ.ഷാനവാസ്, ഹരികുമാർകുന്നുംപുറം, ഓമന കുട്ടൻ ഉണ്ണിത്താൻ വിള, അനിൽപനപ്പെട്ടി, പി.ആർ. ബിജു,എം.എസ്. വിനോദ്, അബ്ദുൽ സലാം പോരുവഴി , റോയി മുതുപിലാക്കാട്,റഷീദ് പള്ളിശ്ശേരിക്കൽ , അനില. ആനി . ലാസർ , സാവിത്രി, സലിം മാലു മേൽ, സ്റ്റാലിൻ ആഞ്ഞിലിമൂട് , ശശിധരൻ , ശിവൻ പിള്ള ,ഷിഹാ സ് , റഹ്മാൻ ഭരണിക്കാവ് തുടങ്ങിയവർപ്രസംഗിച്ചു
കോൺഗ്രസ്സ് ശാസ്താംകോട്ട പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി
അശാസ്ത്രീയവാർഡ് വിഭജനത്തിനും പദ്ധതി പ്രവർത്തനം തകർക്കുന്ന സർക്കാർ സമീപനത്തിനും എതിരെ ധർണ്ണ
മൈനാഗപ്പള്ളി.സംസ്ഥാനത്തെ അശാസ്ത്രീയവാർഡ് വിഭജനത്തിനും പദ്ധതി പ്രവർത്തനം തകർക്കുന്ന സർക്കാർ സമീപനത്തിനും എതിരെ മൈനാഗപ്പള്ളി ധർണ്ണ നടത്തി. ‘മൈനാഗപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്ത്വത്തിൽ ധർണ്ണ നടത്തി. 2023-24 വർക്ഷം പദ്ധതി പൂർത്തികരിച്ചവർക്ക് പണം നൽകുന്നില്ല. 2024-25 വർക്ഷത്തെപദ്ധതിയ്ക്ക് ഫണ്ട് നൽകുന്നില്ല. ആയതിനാൽ പഞ്ചായത്ത്കൾ എല്ലാം തന്നെ വെൻ്റിലേൻ്റ്റിൽ ആണ്. കരാർ കാർ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിൽ ആണ്. മൈനാഗപ്പള്ളി മണ്ഡലത്തിലെ കിഴക്ക്. പടിഞ്ഞാറ്. കോൺഗ്രസ് കമ്മിറ്റികളാണ് ധർണ്ണ നടത്തിയത്. പി.എം. സെയ്ദിൻ്റെ അന്ധ്യക്ഷതയിൽ കൂടിയ ധർണ്ണ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി. സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് y ഷാജഹാൻ. വർഗ്ഗീസ് തരകൻ. തോമസ് വൈദ്യൻ സുബൈർ കുട്ടി തടത്തിൽ സലിം .സാമുവൽ തരകൻ. ജോൺസൺ വൈദ്യൻ. സുരേഷ് പുത്തൻ മഠം . സേതു ലക്ഷ്മി. സിജു കോശി വൈദ്യൻ . അസ്വ .രഘുകുമാർ ‘രതീശൻ.ആർജഹാൻ. പഞ്ചായത്ത് അംഗങ്ങളായ.ലാലി ബാബു’. ഷീബാസിജു. ഉഷാകുമാരി. ഷിജിനാ നൗഫൽ. രാധിക.ഷഹു ബാനത്ത്. മഞ്ചു ഷാ. തുടങ്ങിയവർ സംസാരിച്ചു.
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ആരംഭിച്ചു. പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന സമ്മേളനം കോവൂർ കുഞ്ഞുമോൻ MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ബി. സേതുലക്ഷ്മി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അനന്തു ഭാസി കൃതജ്ഞതരേഖപെടുത്തി ചടങ്ങിൽ സ്ഥിരസമിതി അദ്ധ്യക്ഷൻ മാരായ സജിമോൻ, ഷീബ സിജു, മനാഫ് മൈനാഗപ്പള്ളി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രോഗ്രാം കൺവീനർ ആയ പി.എം സെയ്ദ്, മെമ്പർമാരായ ബിന്ദു മോഹൻ, ബിജുകുമാർ, രജനി സുനിൽ, റാഫിയ നവാസ്, ബിജി കുമാരി, ലാലി ബാബു, സി. ഡി. എസ് ചെയർ പേഴ്സൺ അമ്പിളി, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് E, അസിസ്റ്റന്റ് സെക്രട്ടറി ബി. ഹരികുമാർ, ഹെഡ് ക്ലർക്ക് അജയ് പ്രാൺ. ബി, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഗ്രൗണ്ടുകളിൽ ആരംഭിച്ച കലാ കായിക മത്സരം 30- ന് സമാപിക്കും.
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം. മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഡിജിപി ശേഖ് ദർവേസ് സാഹിബാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. ഹൈക്കോടതി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതിയാണ് എട്ട് ദിവസം മുൻപ് ഉത്തരവിട്ടത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ഉത്തരവിൽ സർക്കാർ ഒരാഴ്ച നിഷ്ക്രിയത്വം പാലിച്ചു. സർക്കാരിൻ്റെ നടപടി വിവാദമായതോടെ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതിയിൽ എത്തി. ഇതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് തന്നെ തീരുമാനിക്കും. ഇതിൽ നാളെത്തന്നെ തീരുമാനം ഉണ്ടാകും.
സജി ചെറിയാനെതിരെ കുറ്റം നിലനിൽക്കില്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. രൂക്ഷ വിമർശനമാണ് ഹൈക്കോടതി പൊലീസ് റിപ്പോർട്ടിനെതിരെ ഉയർത്തിയത്. പുതിയ അന്വേഷണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് സജി ചെറിയാൻ മാറിനിൽക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തി.
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം:
മുനമ്പത്തെ വഖഫ് ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്.
പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സർവേ നമ്പർ 18യ1ൽ ഉൾപ്പെട്ട വസ്തുവിന്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിക്കുക എന്നിവയാണ് കമ്മീഷന്റെ ചുമതല
തുടർന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യുക എന്നതാണ് ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ.
എൽ ഡി ക്ലർക്കുമാർക്ക് കംപ്യൂട്ടര്‍ ടൈപ്പിംങ്,സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി
തിരുവനന്തപുരം. എൽ.ഡി ക്ലാർക്കുമാർ മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാൻ കമ്പ്യൂട്ടർ വേർഡ് അപ്ലിക്കേഷൻ തന്നെ ഉപയോഗിക്കണം എന്ന് നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ തിരുത്തി. ഏത് അപ്ലിക്കേഷൻ ഉപയോഗിച്ചാലും അക്ഷരങ്ങൾ വേഗത്തിൽ ടൈപ്പ് ചെയ്താൽ മതിയെന്ന് സർക്കാർ ഉത്തരവ്.
കമ്പ്യൂട്ടർ വേർഡ് ആപ്ലിക്കേഷനോ തത്തുല്യമായ മറ്റെന്തെങ്കിലും ആപ്ലിക്കേഷനോ എൽ.ഡി ക്ലർക്കുമാർക്ക് നിർബന്ധം എന്നായിരുന്നു സർക്കാർ ഉത്തരവ്. 2022 മുതൽ ജോലിയിൽ പ്രവേശിച്ചവർക്കായിരുന്നു ഉത്തരവ് ബാധകം. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കണമെങ്കിലും വേർഡ് ആപ്ലിക്കേഷൻ പരിജ്ഞാനം നിർബന്ധം ആയിരുന്നു. ഇതിനെതിരെ ജീവനക്കാർ തന്നെ പരാതി നൽകി. ഇതിന് പിന്നാലെയാണ് സർക്കാർ ആപ്ലിക്കേഷൻ ഏതായാലും മതിയെന്ന തീരുമാനത്തിലെത്തിയത്. ഉദ്യോഗസ്ഥർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ആപ്ലിക്കേഷൻ ഏതായാലും ഒരു മിനിറ്റിൽ 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും ടൈപ്പ് ചെയ്യാൻ കഴിയണം. അങ്ങനെയുള്ളവരെ മേലുദ്യോഗസ്ഥർക്ക് പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയതായി അംഗീകരിക്കാം എന്നാണ് സർക്കാർ ഉത്തരവ്
വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ
മലപ്പുറം.പെരിന്തൽമണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അർജുനാണ് പോലീസ് പിടിയിലായത്. സ്വർണ്ണ കവർച്ച കേസിൽ മറ്റു പ്രതികളുമായി ചെര്‍പ്പളശ്ശേരി മുതൽ വാഹനം ഓടിച്ചത് അർജുനായിരുന്നെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പറഞ്ഞു. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.
ഏറെ ദുരൂഹതകൾ ഉയർത്തുന്നതായിരുന്നു 2018 സെപ്റ്റംബർ 25 നുണ്ടായ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം. അന്ന് വാഹന ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്നത്തെ വാഹനാപകടത്തിലെ സംശയങ്ങളിൽ അർജുനെ ചോദ്യം ചെയ്തു. പരിശോധനകൾ നടത്തി. അർജ്ജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും അന്ന് ശക്തമായിരുന്നു. ഇത് ബലപ്പെടുത്തുന്നതായി പെരിന്തൽമണ്ണ കേസിലെ അറസ്റ്റ്. ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതിൽ അർജുന്റെ പങ്ക് പെരിന്തൽമണ്ണ ഡിവൈഎസ്പി വിശദീകരിച്ചു.
ചില കവർച്ച കേസുകളിലും അടിപിടി കേസുകളിലും അർജുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ഈ കവർച്ചാ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളുമായുള്ള മുൻ പരിചയം പിന്നീട് ഗൂഢാലോചനയിൽ എത്തുകയായിരുന്നു
പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും ആ രീതിയിൽ അന്വേഷണം ഇല്ലെന്നും പോലീസ് പറയുന്നു. എങ്കിലും സ്വർണ്ണ കവർച്ചയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് വ്യക്തമാകുന്നത്. 13 പ്രതികളാണ് പെരിന്തൽമണ്ണ കവർ ച്ചക്കേസില്‍ ഇതിനോടകം അറസ്റ്റിലായത്.
സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി:
നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്.
രണ്ട് സിനിമ നിർമാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പരിശോധന.
കൊല്ലത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു
ഇരവിപുരത്ത് ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ബൈപ്പാസ് റോഡിൽ അയത്തിൽ സാരഥി ജംഗ്ഷൻ സമീപം നിർമ്മാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. സംഭവം നടക്കുമ്പോൾ പാലത്തിനു മുകളിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സാരഥി ജംഗ്ഷനിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് നിർമ്മിച്ചു കൊണ്ടിരുന്നപാലമാണ് കോൺക്രീറ്റിനിടെ തകർന്നു വീണത്.നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന കമ്പികൾ വളഞ്ഞ താഴേക്ക് പതിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
അപകടസമയത്ത് തൊഴിലാളികള്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്.
നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു.





































