Home Blog Page 1837

വിസി,തിരഞ്ഞെടുപ്പ് ഫലം,നവീന്‍ബാബു കത്തുന്ന വിഷയം പലത്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. ജില്ല കമ്മിറ്റി കൈമാറിയ ചേലക്കരയിലെയും പാലക്കാട്ടെയും ഫലങ്ങൾ കണക്കുകൾ സഹിതം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.വി.സി നിയമനങ്ങളുടെ പേരിൽ ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നതിനിടെയാണ് പാർട്ടി
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഗവർണർക്കെതിരെ സ്വീകരിക്കേണ്ട
രാഷ്ട്രീയ സമീപനവും നിയമപരമായി നേരിടേണ്ട കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യും. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം സി.പി.ഐ.എം തള്ളിയെങ്കിലും ഇക്കാര്യവും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയ്ക്ക് വന്നേക്കും.

മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ ‘തൊപ്പി’

കൊച്ചി.മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി. രാസലഹരി കേസിലാണ് നിഹാദും സുഹൃത്തുക്കളും മുന്‍കൂര്‍ ജാമ്യം തേടിയത്. നിഹാദിന്റെ വീട്ടില്‍ നിന്ന് പാലാരിവട്ടം പൊലീസ് രാസലഹരി പിടികൂടിയിരുന്നു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു

പൊലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവില്‍. തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും

കരുനാഗപ്പള്ളി സിപിഎം സമ്മേളനം ജഗപൊഗ, കുലശേഖരപുരത്ത് സി പി എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു

കരുനാഗപ്പള്ളി. കുലശേഖരപുരത്ത് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. തിരഞ്ഞെടുത്തഭാരവാഹികള്‍ക്കെതിരെ സ്ത്രീപീഡനം വരെ ആരോപിച്ചാണ് ഇന്നലെ ബഹളം നടന്നത്. പീഡിപ്പിക്കുന്നതിന് തെളിവുതരാം എന്നുവരെ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചു.

കുലശേഖരപുരം ലോക്കൽ സമ്മേളനങ്ങളിലെ തെരുവിൽ തല്ലിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കുന്നതിൽ ചുമതലക്കാരായ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് വിലയിരുത്തൽ.സംസ്ഥാന നേതാക്കളെ അടക്കം പൂട്ടിയിട്ടതിൽ സംഘടനപരമായ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം . അതേ സമയം ആലപ്പാട് ലോക്കൽ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവർത്തകർ രംഗത്ത് വന്നു. പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടാനാണ് സാധ്യത.

അതേസമയം കരുനാഗപ്പള്ളിയിൽ സി പി ഐ എo നേതൃത്വത്തിന് എതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലെ ബാർ മുതലാളി അനിയൻ ബാവ, ചേട്ടൻ വാവ തുലയട്ടെയെന്ന് പോസ്റ്റർ

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജഗോപൽ, സോമപ്രസാദ്, ജില്ലാകമ്മറ്റിയംഗങ്ങളായ പി ആർ വസന്തൻ, പി ആർ ബാലചന്ദ്രൻ എന്നി കുറവാ സംഘത്തെ സൂക്ഷിക്കുകയെന്നും പോസ്റ്റർ. സേവ് സി പി ഐ എമ്മിൻ്റെ പേരിലാണ് പോസ്റ്റർ.

കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി, പശുവിനെയും കിട്ടി

കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് കാണാതായ പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ സുരക്ഷിതരായി കണ്ടെത്തി. പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, കാവും കുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഇവർ തിരക്കിപ്പോയ പശു തിരിച്ച് വീട്ടിലെത്തി. ഇന്നലെ രാവിലെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. വൈകിട്ട് 5 വരെ ഇവരെ ഫോണിൽ കിട്ടിയിരുന്നു. കാട്ടാനയെ കണ്ട് വഴിമാറി പോയതാണ് കാട്ടിൽ കുടുങ്ങിപ്പോകാൻ കാരണം.14 മണിക്കുറിന് ശേഷമാണ് ഇവരെ അറക്കമുത്തിയിൽ നിന്ന് കണ്ടെത്തിയത്.
വന്യമൃഗശല്യം ഉള്ള മേഖലയാണിത്. വനപാലകരും, പോലീസും നാട്ടുകാരും അടങ്ങിയ നിരവധി സംഘങ്ങൾ ഇപ്പോൾ വനത്തിനുള്ളിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. വനത്തിൽ ആറ് കിലോമീറ്റർ ദൂരത്തിലാണ് ഇവരെ കണ്ടെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ ഇവരെ സ്ഥലത്തെത്തിക്കാൻ കഴിയുമെന്ന് ഡി എഫ് ഒ. പറഞ്ഞു.

കോതമംഗലം കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ പോയ മൂന്ന് സ്ത്രീകളെ കാണാതായി;തിരച്ചിൽ തുടരുന്നു

കോതമംഗലം: കുട്ടമ്പുഴ അട്ടിക്കളത്ത് കാണാതായ പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാതായി. പുത്തൻപുര ഡാർളി സ്റ്റീഫൻ, മാളികേക്കുടി മായ ജയൻ, കാവും കുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.ഇന്നലെ രാവിലെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. വൈകിട്ട് 5 വരെ ഇവരെ ഫോണിൽ കിട്ടിയിരുന്നു. വന്യമൃഗശല്യം ഉള്ള മേഖലയാണിത്. വനപാലകരും, പോലീസും നാട്ടുകാരും അടങ്ങിയ നിരവധി സംഘങ്ങൾ ഇപ്പോൾ വനത്തിനുള്ളിൽ തിരച്ചിൽ തുടരുകയാണ്. തെർമൽ ക്യാമറ, ഡ്രോൺ എന്നി ഉപയോഗിച്ച് പരിശോധന നടത്തി ഇവരെ കണ്ടെത്താൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി.

സീരിയൽ കില്ലറെ പിടികൂടിയത് 2,000 സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം

2,000 സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം ആണ് ഗുജറാത്തിലെ സീരിയൽ കില്ലറെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സംഘം പിടികൂടിയത്. ഗുജറാത്തിലെ വിവിധ ജില്ലകളിൽ പോലീസ് തിരച്ചിൽ നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞത് നാല് കൊലപാതകങ്ങളെങ്കിലും പ്രതിയായ ഇയാള്‍ സീരിയല്‍ കില്ലറാണെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളുമായിരുന്നു ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.
നവംബർ 24നാണ് ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ടിനെ ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാൾ അച്ഛന്‍റെ മരണത്തിന് ശേഷം കുടുംബവും ഉപേക്ഷിക്കുകയായിരുന്നു. ശേഷം നാടുവിട്ട ഇയാള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്നതും കൊലപ്പെടുത്തുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും പതിവാക്കി. സംസ്ഥാനത്തെ ട്രെയിനുകള്‍ ലക്ഷ്യമിട്ടായിരുന്നു കുറ്റകൃത്യങ്ങളില്‍‌ മിക്കവയും. പ്രത്യേകിച്ചും ഭിന്നശേഷി യാത്രക്കാർക്ക് വേണ്ടിയുള്ള കോച്ചുകളിൽ. ഒരിടത്തും സ്ഥിരമായി തങ്ങാത്ത പ്രതി റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമായാണ് രാത്രികാലങ്ങള്‍ തള്ളിനീക്കിയത്. ഇതും പ്രതിയിലേക്കെത്താന്‍ പൊലീസിന് തടസമായിരുന്നു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അടുത്തിടെ പത്തൊന്‍പതുകാരിയെ പ്രതി ബലാല്‍സംഗത്തിനിരയാക്കുന്നത്. താന്‍ ജോലി ചെയ്തിരുന്ന ഹോട്ടലിൽ ശമ്പളം വാങ്ങിക്കാന്‍ എത്തിയതായിരുന്നു പ്രതി. കൊലപാതകത്തിന് ശേഷം അറസ്റ്റിന്‍റെ തലേന്ന് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്‌റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്ന കേസിലും പ്രതിയാണിയാള്‍. കർണാടകയിലെ മുൽക്കിയിൽ ട്രെയിൻ യാത്രക്കാരനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. കവർച്ചക്കേസുമായി ബന്ധപ്പെട്ട് ജോധ്പൂർ സെൻട്രൽ ജയിലിൽ നിന്ന് ഈ വർഷം ആദ്യമാണ് ഇയാള്‍ പുറത്തിറങ്ങിയത്.

ഞായറാഴ്ച രാത്രി റെയിൽവേ പോലീസും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവരാണ് ഐ പി എല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത ആ താരങ്ങള്‍;കോടി കെയ്ന്‍ വില്യംസണെയും ആരും വാങ്ങിയില്ല

സഊദി അറേബ്യ: ജിദ്ദയില്‍ നടന്ന അടുത്ത മൂന്ന് സീസണിലേക്കുള്ള ഐ പി എല്‍ ലേലത്തില്‍ റിഷഭ് പന്തിനെ 27 കോടി രൂപ കൊടുത്ത് ലഖ്‌നോ സ്വന്തമാക്കിയെങ്കിലും വെറും 13കാരന് വേണ്ടി രാജസ്ഥാന്‍ റോയല്‍ 1.10 കോടി രൂപ ചെലവാക്കിയെങ്കിലും നൂറോളം മികച്ച താരങ്ങള്‍ തഴയപ്പെട്ടുവെന്ന വാര്‍ത്ത ആരും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഒരു ടീമും വാങ്ങതെ ഐ പി എല്ലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന താരങ്ങളില്‍ പ്രധാനപ്പെട്ടവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവര്‍ ആരൊക്കെയെന്ന് നോക്കാം. പേര്, രാജ്യം അടിസ്ഥാന വില എന്ന ക്രമത്തില്‍:

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ- 2 കോടി, ജോണി ബെയര്‍‌സ്റ്റോ- ഇംഗ്ലണ്ട് – 2 കോടി, കെയ്ന്‍ വില്യംസണ്‍- ന്യൂസിലാന്റ – 2 കോടി, ഡാരില്‍ മിച്ചല്‍ – ന്യൂസിലാന്റ – 2 കോടി, ശര്‍ദുല്‍ താക്കൂര്‍ – ഇന്ത്യ- 2 കോടി, മുജീബ് ഉര്‍ റഹ്‌മാന്‍ – അഫ്ഗാനിസ്ഥാന്‍- 2 കോടി, ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 2 കോടി, അലനെ – ന്യൂസിലാന്റ് – 2 കോടി, ബെന്‍ ഡക്കറ്റ് – ഇംഗ്ലണ്ട് -2 കോടി, റിലീ റോസോവ്- ദക്ഷിണാഫ്രിക്ക 2 കോടി, ജെയിംസ് വിന്‍സ് – ഇംഗ്ലണ്ട്- 2 കോടി, ടോം ബാന്റണ്‍ – ഇംഗ്ലണ്ട് – 2 കോടി, മുസ്തഫിസുര്‍ റഹ്‌മാന്‍- ബംഗ്ലാദേശ-് 2 കോടി, നവീന്‍ ഉള്‍ ഹഖ്അഫ്ഗാനിസ്ഥാന്‍ – 2 കോടി, ഉമേഷ് യാദവ്- ഇന്ത്യ2 കോടി, തബ്രായിസ് ഷംസിദ – ദക്ഷിണാഫ്രിക്ക 2 കോടി, എവിന്‍ ലൂയിസ് – വെസ്റ്റ് ഇന്‍ഡീസ് – 2 കോടി, സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ 2 കോടി, ഗസ് അറ്റ്കിന്‍സണ്‍ – ഇംഗ്ലണ്ട്2 കോടി, ടോം കുറാന്‍- ഇംഗ്ലണ്ട് 2 കോടി, മാറ്റ് ഹെന്റി – ന്യൂസിലാന്റ്2 കോടി, അല്‍സാരി ജോസഫ്വെസ്റ്റ് ഇന്‍ഡീസ്2 കോടി തുടങ്ങി നൂറോളം താരങ്ങളാണ് ലേലത്തില്‍ വിറ്റുപോകാത്തവര്‍.

ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസ്: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണ സ്വർണ കവർച്ച കേസിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിലായി. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. സ്വർണം തട്ടിയ സം​ഘത്തെ ചെർപ്പുളശേരിയിലെത്തി അർജുൻ കാറിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
സംഘത്തിൽ നിന്ന് 2.2 കിലോ സ്വർണവും, സ്വർണം വിറ്റു കിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്വർണവും പണവും കണ്ടെടുത്തത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു.
കേസിൽ 18 പ്രതികളാണ് പൊലീസിന്റെ പട്ടികയിലുള്ളത്. ഇതിൽ 13 പ്രതികളാണ് കേസിൽ ഇതുവരെ പിടിയിലായിട്ടുള്ളത്. ആദ്യം നാലു പേരെയാണ് തൃശൂരിൽ നിന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അർജുന്റെ പങ്ക് വ്യക്തമായത്. തുടർന്ന് അർജുനെ പൊലീസ് പിടികൂടുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി അർജുനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയർന്നി രുന്നു.

വിലങ്ങാട് ഉരുൾപൊട്ടൽ, ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

കോഴിക്കോട് . വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. കൃഷിഭൂമി നഷ്ടപ്പെട്ടവർക്കായി 11,24,950 രൂപയും. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47000 രൂപയുമാണ് അനുവദിച്ചത്. തുക ഉടൻ ബന്ധപ്പെട്ടവർക്ക് ജില്ലാ കളക്ടർ കൈമാറും.

ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്.കൃഷിഭൂമി നഷ്ടപ്പെട്ടവർക്കും വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കുമാണ് ധനസഹായം ലഭിക്കുക. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് 11,24,950 രൂപയാണ് അനുവദിച്ചിട്ടുള്ളത്. വാണിമേൽ കൃഷിഭവൻ പരിധിയിലെ 85 പേർക്കും നരിപ്പറ്റ കൃഷിഭവൻ പരിധിയിലെ 12 പേർക്കുമായിരിക്കും നഷ്ടപരിഹാര തുക ലഭിക്കും. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് അനുവദിച്ച 47,000 രൂപ 9 കർഷകർക്കായിരിക്കും ലഭിക്കുക. നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രൊവിഷനിൽ നിന്ന് തുക അനുവദിക്കാനാണ് സർക്കാർ നിർദ്ദേശം. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ദുരിതബാധിതർക്ക് തുക ഉടൻ വിതരണം ചെയ്യും.

ക്രിസ്മസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബംഗളൂരു മലയാളികൾക്ക് തിരിച്ചടി

കൊച്ചി.ക്രിസ്മസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബംഗളൂരു മലയാളികൾക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസിയുടെ നിരക്ക് വർധന. പതിവ് സർവീസുകളിൽ 50 ശതമാനം വർധനയാണ് കേരള ആർ.ടി.സി ഈടാക്കുന്നത്. ഡിസംബർ 18 മുതൽ ജനുവരി 5 വരെയുള്ള സർവീസുകളിലാണ് അധിക നിരക്ക് ഏർപ്പെടുത്തിയത്

തിരക്കുള്ള സമയങ്ങളിൽ “ഫ്ലെക്സി ടിക്കറ്റ്” എന്ന പേരിൽ കെഎസ്ആര്‍ടിസിനിരക്ക് വർധിപ്പിക്കുന്നത് സാധാരണയാണ്. എന്നാൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതിലെ പരിധി. ഈ തവണയത് 50 ശതമാനമായി ഉയർത്തി. ബംഗളൂരു തിരുവനന്തപുരം റൂട്ടിൽ 1300 മുതൽ 1800 രൂപ വരെയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഡിസംബർ 18ന് ശേഷം 1700 മുതൽ 2800 രൂപ വരെ നൽകണം. നിലവിലെ ചാർജ് അനുസരിച്ച് 800 മുതൽ 1200 രൂപ വരെയാണ് എറണാകുളത്തേക്കുള്ള യാത്രക്ക് ആവശ്യം. എന്നാൽ ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങളിൽ 1200 മുതൽ 2000 വരെ നൽകണം. കോഴിക്കോട് റൂട്ടിലും മറിച്ചല്ല സാഹചര്യം. 400 മുതൽ 600 രൂപ വരെയാണ് സാധാരണ നിലയിലെ നിരക്ക്. ഡിസംബർ 18ന് ശേഷം നിശ്ചയിച്ചിരിക്കുന്നത് 500 മുതൽ 1100 രൂപ വരെയാണ്.

ട്രെയിൻ റിസർവേഷൻ കൃത്യമായി ലഭിക്കാത്തതും, സ്വകാര്യ ബസുകളിലെ പരസ്യ കൊള്ളയും ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് കെഎസ്ആര്‍ടിസി യും യാത്രക്കാരെ കൈവിടുന്നത്. കുടുംബമായി ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് പോയി വരവിന് മാത്രം വലിയ തുക മുടക്കേണ്ടിവരും. എന്നാൽ നിവർത്തികേടു കൊണ്ടായിരിക്കണം ഡിസംബർ 20ന് ശേഷമുള്ള ദിവസങ്ങളിലെ സർവീസുകളിൽ ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റഴിഞ്ഞു