Home Blog Page 1836

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിച്ചത് 15കിലോ കഞ്ചാവ്

കൊയിലാണ്ടി. റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. രണ്ട് സ്ത്രീകളും നാലും യുവാക്കളും പിടിയിൽ. ഇവരിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് എന്ന് പോലീസ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്

കൊല്ലം പള്ളിമുക്കില്‍ ഇരുചക്രവാഹന യാത്രികരെ കാർ ഇടിച്ച് തെറിപ്പിച്ചു,രക്ഷയായത് ഹെല്‍മെറ്റ്, വിഡിയോ

കൊല്ലം .പള്ളിമുക്കിന് സമീപം വാഹനാപകടം. ഇരുചക്രവാഹന യാത്രികരെ കാർ ഇടിച്ച് തെറിപ്പിച്ചു…ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ഇരുചക്ര വാഹനത്തിൽ ഉള്ളവർക്ക് തലക്ക് പരിക്കേറ്റില്ല. റോഡ് മുറിച്ച് കടന്ന ഓട്ടോയെ മറികടക്കുന്നതിനിടയിലാണ് പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത് .

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം:
നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭർത്താവ് ജോൺ ജേക്കബ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് കമ്പനിയുടെ പേരിൽ ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്.

കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ മേരി വർഗീസ്. 13 വസ്തുക്കൾ ഫ്‌ളാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്. കേസിൽ 2016ൽ ധന്യയും ഭർത്താവ് ജോണും അറസ്റ്റിലായിരുന്നു. കമ്പനിയുടെ മാർക്കറ്റിംഗ് മേധാവി കൂടിയായിരുന്നു ധന്യ.

വിദേശ മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്നും പണം വാങ്ങിയിട്ടും കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നിർമിച്ച് നൽകാത്തതാണ് കേസ്. ഫ്‌ളാറ്റിന്റെ പേരിൽ പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപയും പറ്റിച്ചതായാണ് കേസ്‌

കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ദിവ്യ പറഞ്ഞിട്ടുണ്ടോ… മറുപടി നൽകി ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയെകുറിച്ച് പലപ്പോഴും പറഞ്ഞു കേൾക്കാറുള്ളതാണ് കലാഭവൻ മണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ.
വിനയന്‍ ഒരുക്കിയ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി രംഗത്തെത്തിയത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ദിവ്യയും കലാഭവൻ മണിയും പ്രണയിക്കുന്ന ഭാഗമുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ദിവ്യ പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഇപ്പോഴിതാ പഴയ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ. സത്യാവസ്ഥ എനിക്കും മണിക്കും അറിയാമെന്നും ആളുകൾ ഓരോന്ന് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറയുന്നു. 

ദിവ്യയുടെ വാക്കുകള്‍

‘മണിച്ചേട്ടന്റെ നായികയാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ തരത്തിൽ വിവാദങ്ങളുണ്ടായിരുന്നു. ഒരുപാട് വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നു. അതിന്റെ സത്യാവസ്ഥ എനിക്കും അദ്ദേഹത്തിനും അറിയാം. ആളുകൾ ഓരോന്ന് പറഞ്ഞുകൊണ്ടേയിരിക്കും. അതൊന്നും നമ്മൾ ശ്രദ്ധിക്കാതെ പോയാൽ മതി. അന്ന് സോഷ്യൽമീഡിയ ഇത്ര സജീവമല്ലായിരുന്നു. എന്നിട്ടുപോലും പല തരത്തിലുളള കാര്യങ്ങളാണ് പറഞ്ഞുണ്ടാക്കിയത്. അതിനോടെല്ലാം പ്രതികരിക്കാൻ നിൽക്കേണ്ടെന്നാണ് അഭിപ്രായം. അതിനുളള എന്റെ പ്രതികരണം മുന്‍പൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘- താരം വ്യക്തമാക്കി.

ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരം: സന്ദീപ് വാര്യർ

ചെങ്ങന്നൂർ:
രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതിൽ സിപിഎം, ബിജെപി നേതാക്കൾക്ക് ഒരേ സ്വരമാണെന്ന് ബിജെപി.വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.
രാഹുൽ ഗാന്ധി ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവർണ പതാക കൈയിലേന്തി കന്യാകുമാരി മുതൽ കശ്മീർ വരെ ജോഡോ യാത്ര നടത്തിയത്. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നൽകിയ മന്ത്രി സജി ചെറിയാൻ ഒരുനിമിഷംപോലും അധികാരത്തിൽ തുടരരുത്. മന്ത്രിയും ചെങ്ങന്നൂരിലെ ബിജെപിയും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവർത്തിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

യൂത്ത് കോൺഗ്രസിന്റെ മാർച്ചിൽ സംഘർഷമുണ്ടായി. ക്ഷേത്രംറോഡും നടപ്പാതയും ബാരിക്കേഡു വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ കൊടികൾ വലിച്ചെറിഞ്ഞ് പോലീസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. വനിതകളടക്കം നടപ്പാതയിലെ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തൃശൂർ:
കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷൻസ് കോടതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി വികെ രാജുവാണ് പബ്ലിക് പ്രോസിക്യൂട്ടർ വഴി കോടതിയെ സമീപിച്ചത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലായാണ് കൊണ്ടുവന്നത്, കേസിലെ മുഖ്യസാക്ഷിയായ ധർമരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്. പണം കൊണ്ടുവന്ന ധർമരാജന് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും തിരൂർ സതീഷ് മൊഴി നൽകിയിരുന്നു

തന്റെ വെളിപ്പെടുത്തലുകൾ വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ഉണ്ടാകുന്നതെന്ന് സതീഷ് അടുത്തിടെ ആരോപിച്ചിരുന്നു. തന്നിൽ നിന്നും മതിയായ മൊഴിയെടുക്കൽ അന്വേഷണ സംഘം നടത്തിയിട്ടില്ലെന്നും ഇയാൾ ആരോപിച്ചു

വന്യമൃഗങ്ങൾക്ക്ഏതുനിമിഷവും ഇരയായേക്കാമെന്ന ആധിയില്‍ നിന്നാണ് മൂന്ന് സ്ത്രീകളുടെ മടക്കയാത്ര

കോതമംഗലം. കുട്ടമ്പുഴയിലെ കൊടുംകാട്ടിൽ വന്യമൃഗങ്ങൾക്ക്ഏതുനിമിഷവും ഇരയായേക്കാമെന്ന ആധിയില്‍ ജീവിതം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്നാണ് മൂന്ന് സ്ത്രീകളുടെ മടക്കയാത്ര.
കാടിന്റെ വന്യത പരിചയമില്ലാത്തവരല്ല.കാണാതായ പസുവിനെത്തേടിത്തേടി നേരം ഇരുട്ടി, കൊടുംകാട്ടിലേക്ക് തിരിയുകയും എവിടെയോ വഴിമാറുകയും ചെയ്തതോടെ അവര്‍ക്കും വഴി തെറ്റി. ഇരുള്‍ വീണതോടെ ദിശയുമറിയാതായി. പുദ്ധികൊണ്ടുമാത്രമാണ് ആനക്കൂട്ടത്തിനിരയാവാതെ അവര്‍ ജീവന്‍ കാത്തത്. ആനത്താരകളിലാണ് വഴി തെറ്റിയത്. ആന ഓടിച്ചതോടെ ആന കയറാത്ത ഉയര്‍ന്ന പാറയില്‍ കയറി നിന്നു. രാത്രി രണ്ടരവരെ ആനകള്‍ പരിസരത്തുനിന്നു. മണം കിട്ടിയിട്ടാവുമെന്ന് ഇവര്‍ പറയുന്നു. ഒരു തുണ്ട് വെളിച്ചമില്ല. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് ഒരു രാത്രി തള്ളി നീക്കിയത്.
ഇവർക്കൊപ്പം പുറത്ത് നാടും ഉറങ്ങാതെ കാത്തിരുന്നു. ആശങ്കയുടെ 14 മണിക്കൂറുകൾ.
ഉൾവനത്തിന്റെ ഭീകരതയും ആനച്ചൂരും വട്ടം ചുറ്റിയ രാത്രി .


ആരും തെരഞ്ഞു വരുമെന്ന് കരുതിയില്ല, സുരക്ഷിതമായിരുന്ന് രാവിലെ കാടിറങ്ങാൻ ആയിരുന്നു പ്ലാൻ എന്ന് മായ പറയുന്നു.

കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു നാടിന്റെ കരുതൽ. മായയെയും പാറുകുട്ടിയെയും ഡാർലിയേയും തേടി
നാട്ടുകാർ രാത്രി തന്നെ കാടുകയറി. മൂവർക്കുമായി ഊർജിത തെരച്ചിൽ. ഒടുവില്‍ നാട്ടുകാരുടെ സംഘം രാവിലെതന്നെ ഇവരെ കണ്ടെത്തി.ഒരു മരത്തില്‍ കയറിയാണ് ഫോണിന് റേഞ്ച് കിട്ടി ഒരു യുവാവ് വിവരം നാട്ടിലേക്ക് അറിയിച്ചത്. കൂട്ടായ പരിശ്രമത്തിൽ മൂവരും നാട്ടിലേക്ക്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ഡോ. പി സരിൻ സിപിഎമ്മിലേക്ക്

പാലക്കാട്. ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ഡോ.പി.സരിൻ സിപിഐഎമ്മിലേക്ക്.
ആദ്യമായി എ.കെ.ജി സെന്ററിലെത്തിയ സരിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
ചുവപ്പ് ഷാൾ അണിയിച്ചു സ്വീകരിച്ചു.ചുമതലകൾ സരിനുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന്
എം.വി ഗോവിന്ദൻ പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പ് കാലം കോൺഗ്രസ് ചേരിയിൽ നിന്നും തങ്ങളിലേക്ക് ചേക്കേറിയ പി.സരിനെ കൈവിടില്ലെന്നായിരുന്നു ഫലം വന്നതിനു ശേഷമുള്ള ഇടത് നേതാക്കളുടെ പ്രതികരണം.ഇന്ന്
എ.കെ.ജി സെന്ററിലെത്തിയ സരിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,
കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.സരിനെ ആവേശത്തോടെ
സ്വീകരിക്കുമെന്നും,പാർട്ടി സ്വതന്ത്രൻ പാർട്ടി ആയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി
എം.വി ഗോവിന്ദൻ

മുഖ്യമന്ത്രിയെയും പി.സരിൻ കാണുന്നുണ്ട്.പാലക്കാട് മൂന്നാം സ്ഥാനത്തായെങ്കിലും നേരിയ അളവിലുള്ള വോട്ട് വർധന ഉണ്ടായെന്ന വിലയിരുത്തലിലാണ് സിപിഐഎം സരിനെ ചേർത്ത് നിർത്തുന്നത്.പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും,പാലക്കാട് നഗരസഭയിലും കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിലും ഇടതു സ്വാധീനം കൂട്ടാനുള്ള പ്രവർത്തനം നടത്താനാണ് ആഗ്രഹമെന്നും സരിൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

കരുനാഗപ്പള്ളി സിപിഎം വിഭാഗീയത തെരുവില്‍

കരുനാഗപ്പള്ളി. സിപിഎം വിഭാഗീയത തെരുവില്‍, കുലശേഖരപുരത്തെ സംഘര്‍ഷത്തില്‍ നാണംകെട്ട് സി പി ഐ എം . സംസ്ഥാന കമ്മിറ്റിയംഗങ്ങളെ പൂട്ടിയിട്ടതിൽ നടപടി വേണമെന്ന് ആവശ്യം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഒരു സി പി ഐ എം പ്രവർത്തകരുടെ പ്രതിഷേധം. പാർട്ടി നേതൃത്വത്തിന് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സി പി ഐ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.

കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ സമ്മേളനത്തിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ച തെരുവ് യുദ്ധം നടന്നത്.സമ്മേളനത്തെ നിരീക്ഷിക്കാൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടിയിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവരെ തീരുമാനിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.
സംഭവത്തിൽ സി പി ഐ എം സംസ്ഥാന നേതൃത്വo കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രശ്നം പരിഹരിക്കുന്നതിൽ ചുമതലക്കാരായ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് നേത്യത്വത്തിൻ്റെ വിലയിരുത്തൽ.സംസ്ഥാന നേതാക്കളെ അടക്കം പൂട്ടിയിട്ടതിൽ ഉടൻ സംഘടനപരമായ നടപടി ഉണ്ടായേക്കുo.
പ്രശ്നമുണ്ടാക്കിയത് പുറത്ത് നിന്ന് എത്തിയവരാണെന്ന് ലോക്കൽ സെക്രട്ടറി എച്ച് എ സലാം പറഞ്ഞു

അതേ സമയം ആലപ്പാട് ലോക്കൽ സമ്മേളനത്തിലും നേതൃത്വത്തിന് നേരെ പ്രവർത്തകർ രംഗത്ത് വന്നു.സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജനുo, ജെ മേഴ്സിക്കുട്ടിയമ്മയും പങ്കെടുത്ത ലോക്കൽ സമ്മേളനത്തിലാണ് പ്രതിഷേധം ഉണ്ടായത്.
സി പി ഐ എo നേതൃത്വത്തിന് എതിരെ പോസ്റ്ററും കരുനാഗപ്പള്ളിയിൽ പ്രത്യക്ഷപ്പെട്ടു.പാർട്ടി നേതൃത്വം കുറവ സംഘമെന്നായിരുന്നു വിമർശനം . സേവ് സി പി ഐ എമ്മിൻ്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതിനിടയിൽ കരുനാഗപ്പള്ളിയിൽ ഒരു വിഭാഗം സി പി ഐ എം പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇവർക്കെതിരെ നേതൃത്വം ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം തുടർ സമരങ്ങൾ നടത്തുമെന്ന് പ്രവർത്തകർ പറഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവർത്തകർ ഏറിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് തടഞ്ഞതിനെ തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തൽക്കാലം പ്രവർത്തകർ സമരമവസാനിപ്പിച്ച പ്രവർത്തകരുടെ തുടർച്ചയായ പരസ്യ പ്രതിഷേധം എങ്ങനെ നേരിടുമെന്ന് അറിയാത്ത അവസ്ഥയിലാണ് സി പി ഐ എം നേതൃത്വo.

സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രശ്ന പരിഹാരത്തിന് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടാനാണ് സാധ്യത.

റിട്ട.ഹെഡ്മാസ്റ്റർ കിണറ്റിൽ മരിച്ച നിലയില്‍

ചിതറ. റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ മരിച്ച നിലയില്‍. കൊല്ലം ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ള ( 88 ) കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ കാരണം വ്യക്തമല്ല.ചിതറ തൂറ്റിക്കൽ യുപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്ററായി വിരമിച്ചയാളാണ് രാഘവൻപിള്ള.രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം.

മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.