Home Blog Page 1835

അശ്ലീല വീഡിയോ നിർമാണക്കേസ്: രാജ് കുന്ദ്രയുടെ വീട്ടിൽ ഇഡി റെയ്ഡ്

മുംബൈ:
ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും വീട്ടിൽ ഇഡി റെയ്ഡ്. അശ്ലീല വീഡിയോ മൊബൈൽ ആപ്ലിക്കേഷൻ വഴി നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസിൽ രാജ് കുന്ദ്ര അന്വേഷണം നേരിടുന്നുണ്ട്. ഈ കേസിൽ കുന്ദ്ര ജയിലിലും കഴിഞ്ഞിരുന്നു

ഇവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് സൂചന. മുംബൈയിലെ 15 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്

കുന്ദ്രയുടെ കമ്പനിയുടെ പോൺ വീഡിയോ ആപ്ലിക്കേഷൻ നേരത്തെ നീക്കം ചെയ്തിരുന്നു. വെബ് സീരീസ് ഓഡിഷനുകളുടെ മറവിൽ അഭിനേതാക്കളെ അശ്ലീല വീഡിയോ ചിത്രീകരണത്തിനായി നിർബന്ധിച്ചെന്നും കുന്ദ്രക്കെതിരെ കേസുണ്ട്.

ഫിന്‍ജല്‍ ചുഴലിക്കാറ്റ്…നാളെ ശക്തമായ മഴ

ഫിന്‍ജല്‍ ചുഴലിക്കാറ്റ് നാളെ കരതൊടും. ബംഗാള്‍ ഉള്‍‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ഫിന്‍‍ജല്‍‍ ചുഴലിക്കാറ്റായി. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടും.  ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും.

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി

ന്യൂഡെല്‍ഹി.പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് വിമർശനം. ഇതിനിടെ ഇതേ കേസിൽ 7 പി.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾക്ക് ഒറ്റ ഉത്തരവിലൂടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിമര്‍ശിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു. ജനുവരി 17നകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

അതേസമയം കേസിൽ
ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളി.
പ്രതികള്‍ക്കെതിരെയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. ഹനീഫ, ഖാജാ ഹുസൈന്‍, മുഹമ്മദ് ഹക്കിം, അബ്ബാസ്, ടി നൗഷാദ്, ടിഇ ബഷീര്‍, അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

ശാസ്താംകോട്ടയിൽ നിർമ്മാണം ആരംഭിച്ച റവന്യൂ ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എംഎൽഎയും സംഘവും പരിശോധിച്ചു

താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ നിർമ്മാണം ആരംഭിച്ച റവന്യൂ ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എംഎൽഎയും സംഘവും പരിശോധിച്ചു. 12.68 കോടി രൂപ നിർമ്മാണ ചിലവ് വരുന്ന രണ്ട് ലിഫ്റ്റ് സൗകര്യങ്ങളോടുകൂടിയ 5 നിലകളുള്ള കെട്ടിടമാണ് ശാസ്താംകോട്ടയുടെ ഹൃദയഭാഗത്ത് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. എംഎൽഎകോവൂർ കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ , തഹസിൽദാർ ആർ. കെ. സുനിൽ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർമാരായ ആശ, മഞ്ജു, മുൻ പഞ്ചായത്ത് അംഗം എസ് ദിലീപ് കുമാർ എന്നിവർ എംഎൽ യോടൊപ്പം ഉണ്ടായിരുന്നു.

ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ്

ശാസ്താംകോട്ട:രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും മണിക്കൂറുകൾക്കുള്ളിൽ മെഷീൻ തകരാറിനെ തുടർന്ന് അടച്ചു പൂട്ടുകയും ചെയ്ത ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് സമർപ്പിച്ചു.യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.എക്സ് റേ യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധിഷേധ ധർണ നടത്തുകയും ആർഎംഒയ്ക്ക് നിവേദനം നൽകുകയും ചെയ്തു.യൂണിറ്റിൻ്റെ പ്രവർത്തനം അടിയന്തിരമായി പുന:സ്ഥാപിക്കാമെന്ന് അധികാരികൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.മണ്ഡലം പ്രസിഡന്റ്‌ ലോജു ലോറൻസ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ ഉത്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ്‌ റിയാസ് പറമ്പിൽ,സനുലാൽ,ഹരി,നിയാസ്,സഞ്ജു തരകൻ,മീനാക്ഷി,ഷിഫാന,നന്ദ,ആഷിക്, അൽ ആമീൻ,നാദൂ തുടങ്ങിയവർ സംസാരിച്ചു

കിഡ്നിയേ ബാധിക്കുന്ന ഈ അസുഖത്തെപ്പറ്റി അറിയാമോ

വൃക്കകൾ ശരീരത്തിന്റെ അനുയോജ്യമായ പ്രവർത്തനങ്ങൾ നിലനിറുത്താൻ നിർണ്ണായകമായ ഒരു അവയവമാണ്. ആവശ്യമുള്ള പോഷകങ്ങളെ നിലനിർത്തുകയും, അപ്രയോജനകമായ മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന പ്രധാന ഉത്തരവാദിത്തം വൃക്കകൾക്കാണ്. എന്നാൽ, ഈ തുടർച്ചയായ പ്രവർത്തന പ്രക്രിയയിൽ, വൃക്കകൾക്ക് ഫംഗൽ അണുബാധ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.

കാൻഡിഡ, ആസ്പർജില്ലസ്, ബ്ലാസ്റ്റോമൈസസ്, ക്രിപ്റ്റോകോക്കസ് തുടങ്ങിയ ഫംഗസുകൾ സാധാരണയായി വൃക്കകളെ ബാധിക്കാറുണ്ട്. ഇത് കിഡ്നി ഫംഗസ് എന്നറിയപ്പെടുന്നു. മൂത്രസഞ്ചിയിൽ നിന്നുള്ള അണുബാധകൾ നേരിട്ട് വൃക്കകളിലേക്ക് പടരുകയോ രക്തപ്രവാഹത്തിലൂടെ ഫംഗസ് വ്യാപിക്കുകയോ ചെയ്യാം.

രോഗലക്ഷണങ്ങൾ:

മൂത്രം ഒഴിക്കുമ്പോൾ വേദനയും പുകച്ചിലും,അടിവയറ്റിൽ വേദന, മൂത്രത്തിനൊപ്പം രക്തസ്രാവം,പനി, വിറയൽ തുടങ്ങിയവ. രോഗം സമയത്ത് തിരിച്ചറിയാൻ കഴിയുന്നത് ഗുരുതര അവസ്ഥകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. കിഡ്നി ഫംഗസ് ശരിയായ ചികിത്സയിലൂടെ പൂര്‍ണമായും ശമിപ്പിക്കാൻ സാധിക്കും. എന്നാൽ, ഫംഗസ് ബാധ ആവർത്തിക്കാതിരിക്കാൻ പതിവായി പരിശോധന നടത്തേണ്ടതുണ്ട്.

ചികിത്സയ്ക്ക് വൈകുന്നത് വൃക്കകളുടെ ദീർഘകാല പ്രവർത്തന ശേഷിയെ അപായപ്പെടുത്തും. അതിനാൽ, ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ ഡോക്ടറുടെ ഉപദേശം തേടുക അനിവാര്യമാണ്.

യു ആർ ഐ കപ്പ് , ചാമ്പ്യന്മാരായി ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താംകോട്ട :യുണൈറ്റഡ് റിലീജിയസ് ഇനിഷിയേറ്റീവിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര കരിക്കം ഇൻ്റർനാഷണൽ സ്കൂളിൽ വെച്ചുനടന്ന വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. മാർ ബസേലിയസ് പബ്ലിക് സ്കൂളിനെ 7-0 ന് തോൽപിച്ചാണ് ബ്രൂക്ക് വിജയകിരീടമണിഞ്ഞത്. പത്താം ക്ലാസിൽ നിന്നും ശ്രീഹരി. ആർ.ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരനുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡും നേടി. എട്ടു ടീമുകളാണ് മത്സരരംഗത്തുണ്ടാണ്ടായിരുന്നത്. ഒന്നാം സെമി ഫൈനലിൽ ബി. ആർ. എം സെൻട്രൽ സ്കൂളും മാർ ബസേലിയസുമാണ് ഏറ്റുമുട്ടിയത്.രണ്ടാം സെമിയിൽ ബ്രൂക്ക് ഇൻ്റർനാഷണലും കരിക്കം ഇന്റർനാഷണലുമായായിരുന്നു മത്സരം . പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മാർ ബസേലിയസ് ഫൈനലിസ്റ്റുകളായപ്പോൾ ആധികാരികമായ ജയത്തോടെ ബ്രൂക്ക്സെമിയിലും ഫൈനലിലും വിജയികളായി. ലൂസേഴ്‌സ്‌ ഫൈനലിൽ വിജയിച്ച ബി. ആർ. എം. സെൻട്രൽ സ്കൂളിനാണ് മൂന്നാം സ്ഥാനം.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണയും സംഘടിപ്പിച്ചു

ശാസ്താംകോട്ട. എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും
നടത്തി. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലിടങ്ങളിലെ അശാസ്ത്രീയമായ ഫോട്ടോ എടുപ്പ് സംവിധാനം നിർത്തലാക്കുക, കൂലി വർദ്ധനവ് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ ധർണ നടത്തിയത്. പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. യശ്പാൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി ബാഹുലേയൻ. സി. പി. ഐ. എം ഏരിയ കമ്മിറ്റിഅംഗം സെഡ്. ആന്റണി യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. ദിലീപ് കുമാർ, ബി സി പിള്ള, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉഷാകുമാരി, പ്രസന്നകുമാരി, പഞ്ചായത്ത് അംഗങ്ങളായ പ്രീതകുമാരി, നസീമ, സുകേശൻ എന്നിവർ പ്രസംഗിച്ചു.

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻഭക്ഷ്യമേള

വേങ്ങ. വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻ രുചി വൈഭവത്തിന്റെ വൻ ശേഖരമൊരുക്കി വിദ്യാർഥികൾ ഭക്ഷ്യമേള നടത്തി. കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണപദാർത്ഥങ്ങൾ മേളയുടെ മുഖ്യാകർഷണമായിരുന്നു. തനി നാടൻ വിഭവങ്ങളായ കപ്പപ്പുഴുക്ക്, അരിയുണ്ട, എള്ളുണ്ട,കായ വറുത്തത്, തെരളി, ഉണ്ണിയപ്പം, വിവിധയിനം പായസങ്ങൾ ബിരിയാണി,മന്തി, അച്ചാറുകൾ തുടങ്ങി മീൻകറിയും അരിപ്പത്തിരിയും വരെ വിപണന മേള പിടിച്ചടക്കി.
പരിപാടിയുടെ ഔദ്യോഗികമായ ഉൽഘാടനം മൈനാഗപ്പള്ളി ചാമവിള സി.എസ്.ഐ. പള്ളിവികാരി റവ. തോമസ് ജോർജ് ഉൽഘാടനം ചെയ്തു. സ്കൂളിലെ വിവിധ ഹൗസ് കൂട്ടായ്മകളുടെ സ്റ്റാളുകൾ ചെയർമാൻ എ എ റഷീദ്, പി ടി എ പ്രസിഡന്റ് കുറ്റിയിൽ നിസാം, മാനേജർ വിദ്യാരംഭം ജയകുമാർ എന്നിവർ നിർവഹിച്ചു.
പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ എസ് മഹേശ്വരി,സീനിയർ പ്രിൻസിപ്പൽ കെ രവീന്ദ്രനാഥ്,വൈസ് പ്രിൻസിപ്പൽ ജെ യാസിർ ഖാൻ, അക്കാഡമിക് കോഡിനേറ്റർമാരായ അഞ്ജനി തിലകം,ഷിംന മുനീർ, സ്റ്റാഫ്‌ സെക്രട്ടറി വിനീത, അധ്യാപകരായ സാലിം അസീസ്,സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
മേളയിലൂടെ സമാഹരിച്ച ധനം സ്കൂൾ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി.

നെടുമ്പാശേരിയില്‍ 5 കിലോ എംഡിഎംഎ പിടികൂടിയ കേസില്‍ വിധി

കൊച്ചി. നെടുമ്പാശേരിയില്‍ 5 കിലോ എം.ഡി.എം.എ പിടികൂടിയ കേസ്. പ്രതികൾക്ക് 11 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൾ സലാം എന്നിവർക്കാണ് ശിക്ഷ. എറണാകുളം അഡീ.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരിയിൽ നെടുമ്പാശേരി വിമാനത്താവളത്തിൻ്റെ സമീപത്ത് നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിന്തറ്റിക്ക് ലഹരി വേട്ടയായിരുന്നു