Home Blog Page 1834

പന്തളത്ത് നിറലോഡുമായി ലോറി വീടിനുമുകളിലേക്കു മറിഞ്ഞു വീട്ടുകാര്‍ക്ക് ഗുരുതര പരുക്ക്

പന്തളം. കൂരമ്പാലയില്‍ എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂർണ്ണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന 4 പേർക്ക് സാരമായി പരിക്കേറ്റു.
കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.വീട്ടിൽ ഉണ്ടായിരുന്ന രാജേഷ്, ഭാര്യ ദീപ, മക്കൾ മീനാക്ഷി, മീര എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.
തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം

പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; രണ്ട് ദിവസം മണ്ഡല പര്യടനം

കൽപറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലം സന്ദർശിക്കാൻ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്ക വയനാട് സന്ദർശിക്കാനൊരുങ്ങുന്നത്. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഡിസംബർ ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക ​ഗാന്ധി പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇരുവരും എത്തും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. വയനാട് എംപിയായി വ്യാഴാഴ്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിയുള്ള പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധനേടി. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത്.

പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേർ എംപിമാരാണെന്ന പ്രത്യേകതയും ഇതിലുണ്ട്. റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ് രാഹുൽ ഗാന്ധി. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് സോണിയ ഗാന്ധി. രാഹുലിൻറേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് 2019 ൽ കിഴക്കൻ ഉത്തർപ്രദേശിൻറെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് എത്തുകയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.

വയനാട് ലോക്സഭ മണ്ഡലത്തിൽ 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി സിറ്റുറപ്പിച്ചത്. 64.27 ശതമാനം പോളിങ്ങാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.57 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറി. എൽഡിഎഫിന് വേണ്ടി സത്യൻ മൊകേരിയും ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.

ജി സുധാകരന്‍ ഔട്ട്

ആലപ്പുഴ. സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിൽ നിന്ന് ജി സുധാകരനെ പൂർണമായി ഒഴിവാക്കി. ഉദ്ഘാടന വേദിയിലേക്ക് സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല  . ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ക്ഷണമില്ല . ജി സുധാകരന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രമാണ് വേദിയിലേക്കുള്ള ദൂരം. സമ്മേളന ദിവസങ്ങളിൽ അദ്ദേഹം വീട്ടിൽ തന്നെയുണ്ട് . നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാണ് ജി സുധാകരൻ . സമ്മേളനത്തിൽ സ്വാഭാവികമായി ക്ഷണിക്കപ്പെടേണ്ടയാളാണ് ജി സുധാകരൻ

ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും ദുആ മജ്ലിസും

വേങ്ങ. ആദിക്കാട്ട് മുക്ക് മസ്ജിദ് രിഫ ഇയ്യ ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും ദുആ മജ്ലിസും തുടങ്ങി ഇന്ന് (ശനി) സമാപിക്കും രിഫ ഈ റാത്തീബ്, സ്വലാത്ത് ഹൽഖ, ദഫ് മൽസരം, അനുസ്മരണ പ്രഭാഷണം ദുആ മജ്ലിസ് അന്നദാനം എന്നിവ നടക്കും. സയ്യിദ് മഅറൂഫ് മദനി അൽ ജിഫ്രി കല്ലടിക്കോട് തങ്ങൾ നേതൃത്വം നൽകും

ഇന്നലെ രാത്രി നവാസ് മന്നാനി പനവൂർ മത പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് നാലിന് ‘ രിഫാ ഈ റാത്തീബ് സ്വലാത്ത് രാത്രി 6.30

മുഹമ്മദ് മുബാറക് മന്നാനി പ്രഭാഷണം നടത്തും.  ഏഴിന് സയ്യിദ് മഅറൂഫ് മദനി അൽ ജിഫ്രി കല്ലടിക്കോട് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും

കൊട്ടാരക്കര കലോത്സവത്തിൽ കൈയാങ്കളി.. പോലീസ് ലാത്തി വീശി (വീഡിയോ)

കൊട്ടാരക്കര കലോത്സവത്തിന് കോല്‍ക്കളി മത്സരഫലത്തെച്ചൊല്ലി സംഘര്‍ഷം. കാര്‍മല്‍ സ്‌കൂളിലെ ആറാം വേദിയിലാണ് സംഘര്‍ഷം നടന്നത്. രണ്ടാം സ്ഥാനത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. കോല് പൊട്ടിയ സംഘത്തിന് രണ്ടാം സ്ഥാനം നല്‍കിയെന്ന് ആരോപിച്ച് മറ്റൊരു സംഘം രംഗത്തെത്തിയത് തര്‍ക്കത്തിനും, തുടര്‍ന്ന് സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. പോലിസെത്തി ചര്‍ച്ച നടത്തിയെങ്കിലും സംഘര്‍ഷക്കാര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. പൊലിസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് ലാത്തി വീശുകയായിരുന്നു.

കാമുകന്‍ മറ്റൊരു വിവാഹത്തിനൊരുങ്ങി; ഭര്‍തൃമതിയായ യുവതി കാമുകന്റെ വീട്ടില്‍ കയറി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം:
കാമുകനായ യുവാവ് വിവാഹത്തിനൊരുങ്ങിയതിലുള്ള രോഷം ആത്മഹത്യ ചെയ്ത്  ഭര്‍തൃമതിയായ യുവതി. തിരുവനന്തപുരത്താണ് സംഭവം. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്.

അവിവാഹിതനായ അരുണ്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് യുവതി വീട്ടില്‍ കടന്നുകയറി മുറിയ്ക്കുളളില്‍ മരിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു.

മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എന്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം.

സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്ന സിന്ധുവും അരുണും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍വെച്ച് കണ്ടുമുട്ടിയതോടെയാണ് സൗഹൃദത്തിലായത്. അരുണിനായി യുവതി പലരില്‍നിന്നും കടം വാങ്ങിയിരുന്നതായും പറയുന്നുണ്ട്. അരുണുമായി ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം.

കരുനാഗപ്പള്ളി സിപിഎമ്മിലെ കൈയ്യാങ്കളിയിൽ ഇടപെടൽ തുടങ്ങി സംസ്ഥാന നേതൃത്വം

കരുനാഗപ്പള്ളി. സിപിഎമ്മിലെ കൈയ്യാങ്കളിയിൽ ഇടപെടൽ തുടങ്ങി സംസ്ഥാന നേതൃത്വം.സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ കൊല്ലത്ത് ചേരും . സമ്മേളന കാലയളവിൽ പരസ്യ പ്രതികരണങ്ങളിൽ നടപടി എടുത്താൽ അത് അസാധാരണ നടപടിയാകും.
കരുനാഗപ്പള്ളി കുലശേഖരപുരത്തെ തമ്മിത്തല് പാർട്ടിയ്ക്ക് സംസ്ഥാനത്ത് വലിയ നാണക്കേടായെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ.

ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

കോഴിക്കോട് .എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തൃശ്ശൂർ സ്വദേശി അബ്ദുൾ സനൂഫിനെയാണ് ചെന്നൈയിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകമെന്ന് കണ്ടെത്തി. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൾ സനൂഫ് ആണ് കൊലപാതകത്തിന് പിന്നിൽ എന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ സഞ്ചരിച്ച കാർ പാലക്കാട് നിന്ന് കണ്ടെത്തി. പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. അബ്ദുൽ സനൂഫ്, ബംഗളുരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഇയാൾ അവിടെ നിന്ന് മുങ്ങിയിരുന്നു. തുടർന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചെന്നൈ ആവഡിയിലുള്ള ഒരു ഫ്ലാറ്റിൽ വച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.വേഷപ്രച്ഛന്നനായി ഫ്ലാറ്റിൽ ഒളിച്ചു കഴിയുകയായിരുന്നു അബ്ദുൽ സനൂഫ്. ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യം ചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും.

ഉത്തരാഖണ്ഡിലെ ഋഷികേശിൽ റിവർ റാഫ്റ്റിംഗിനിടെ മലയാളി യുവാവിനെ കാണാതായി

ന്യൂഡെല്‍ഹി.ഉത്തരാഖണ്ഡിലെ ഋഷികേശിൽ റിവർ റാഫ്റ്റിംഗിനിടെ മലയാളി യുവാവിനെ കാണാതായി. ഡല്‍ഹി മലയാളി ആകാശിനെയാണ് കാണാതെയായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതി മുഖ്യമന്ത്രിക്ക് കത്തയച്ചു.സംഭവത്തില്‍ ഇടപെടലുമായി കൊടിക്കുന്നിൽ സുരേഷ് എംപി.

എന്‍ ഡിആർഎഫ് അടക്കമുള്ള ഡിസാസ്റ്റർ റെസ്പോൺസ് ടീമിന്റെ ഇടപെടൽ വേണം. ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമിക്കും കത്ത് നൽകി. ഋഷികേശിലെ എംപിയുമായി ബന്ധപ്പെട്ട് തിരച്ചിൽ നടപടി വേഗത്തിൽ ആക്കുവാനുള്ള നടപടിയും സ്വീകരിക്കും

ബംഗളൂരു അപർട്ട്മെന്റ് കൊലപാതകം ആരവ് പിടിയില്‍

ബംഗളൂരു. അപർട്ട്മെന്റ് കൊലപാതകം ആരവ് പിടിയിലായത് കർണാടകയിൽ നിന്ന്. ദേവനഹള്ളിയിൽ നിന്ന് പിടികൂടിയതായി പൊലീസ്.കർണാടകയിൽ നിന്ന് വാരാണസി വരെ എത്തി .മടങ്ങി വരുമ്പോഴാണ് പിടിയിലായത്. കൊലപാതകത്തിന് പ്രേരണ
വ്യക്തി വൈരാഗ്യം. ആരവ് മായയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി. ആരവ് ബംഗളൂരുവിൽ എത്തിയത് ജോലി അന്വേഷിച്ച്

Zepto വഴി ആണ് കത്തിയും കയറും വാങ്ങിയത്